സിനിമാനടന്മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി ആരാധകര്‍ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.
കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹമായി ചിന്തിക്കുന്നവരെന്ന് അവകാശപ്പെടാനാവില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്ന സംഭവവികാസങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകര്‍ തന്നെ ഏറെ നിരാശപ്പെടുത്തി. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോയെന്നും പൃഥിരാജ് ചോദിക്കുന്നു. എന്നാൽ ഒരു ജനക്കൂട്ടം എന്ന നിലയിൽ നമ്മൾ എല്ലാ ഭാഷകളിലുമുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണെന്നും പൃഥ്വി പറഞ്ഞു.
പുരുഷാധിപത്യപരമായ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും എന്നാൽ അതാണ് ശരിയെന്ന് പറയുന്നതാവരുത് ആ സിനിമ എന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയെ സംബന്ധിച്ച് പ്രത്യേക പക്ഷം പിടിക്കുന്നതാകണമെന്നില്ല. കലയുടെ കാര്യത്തിൽ നമുക്ക് അത്തരം നിർബന്ധങ്ങൾ വയ്ക്കാൻ സാധിക്കില്ലെന്നും പൃഥ്വിരാജ് വിശദമാക്കി.
നിലവിൽ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. ബിജു മേനോനാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വി നായകനായ ഡ്വൈിങ് ലൈസന്‍സ് ഡിസംബറില് തിയേറ്ററുകളിലെത്തും.