Entertainment

32 വര്‍ഷങ്ങള്‍ക്കു മുമ്പും അയാള്‍ ഫ്രീക്കനായിരുന്നു; ലാലിന്‍റെ വിവാഹ ചിത്രങ്ങള്‍ കാണാം

സംവിധായകനായും നടനായുമെല്ലാം മലയാളികള്‍‌ക്ക് സുപരിചിതനായ താരമാണ് ലാല്‍. ഇടക്കുവെച്ച് ചുവടുമാറ്റി അഭിനയത്തിലേക്ക് തിരിഞ്ഞപ്പോഴും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ലാല്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. രൂപത്തിലും ഭാവത്തിലുമെല്ലാം ജീവിതത്തിലും ലാല്‍ പ്രേക്ഷകരോട് അടുത്തു നിന്നു. ഇപ്പോഴിതാ 32 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്‍റെ വിവാഹ ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

മിന്നുകെട്ട് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രമാണ് ലാൽ ഷെയർ ചെയ്തത്. വിവാഹ വേഷമണിഞ്ഞ് നവവധുവിനൊപ്പം നില്‍ക്കുന്ന ആ താടിയുള്ള ചെറുപ്പക്കാരനെ ഏറെ കൌതുകത്തേടെയാണ് ആരാധകര്‍ കണ്ടത്. പിന്നീട് നിരവധി വാര്‍ഷികാശംസകള്‍ ചിത്രത്തിന് കമന്‍റായി എത്തി. ലാലിനും ഭാര്യ നാൻസിക്കും ആരാധകർ ആശംസകൾ നേർന്നു.