ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു. കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പൃഥ്വിയും ഷാജികൈലാസും സൂചന നല്‍കിയിരുന്നെങ്കിലും താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിസും ചേര്‍ന്നാണ് ചിത്രം നിമര്‍മ്മിക്കുന്നത്. ജിനു എബ്രഹാമിന്റെതാണ് കഥ.
ഫസ്‌റ്റ് ലുക്ക് പോസ്‌റ്രറില്‍ നിന്ന് മാസ് എന്റര്‍ടൈനര്‍ മാതൃകയില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒരു ഷാജി കൈലാസ് ചിത്രം തന്നെയാകും ‘കടുവ’ എന്നു തന്നെയാണ് സൂചന. രവി കെ ചന്ദ്രന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം തമന്‍ നിര്‍വഹിക്കും.
സിംഹാസനമാണ് പൃഥ്വി- ഷാജികൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. 2012ലായിരുന്നു ചിത്രം റിലീസ് ചെയ്‌തത്. പിന്നീട് മറ്റു ചില ചിത്രങ്ങള്‍ സംവിധാനം ചെയ്‌തെങ്കിലും അതൊന്നും തന്നെ തന്റെ ക്ളാസിക് വിജയങ്ങളുടെ നിഴല്‍ പോലുമാകാനുള്ള അവസരം ഷാജി കൈലാസിന് നല്‍കിയില്ല.
അതേസമയം, പിറന്നാള്‍ ദിനത്തില്‍ പൃഥ്വി പുറത്തുവിട്ട ‘കടുവ’ ആരാധകരെ ആവേശത്തിലാക്കുമെന്ന് ഉറപ്പാണ്.