49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ (ചിത്രം-ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി) സൌബീന്‍ ഷാഹിര്‍(സുഡാനി ഫ്രം നൈജീരിയ)എന്നിവര്‍ക്ക് ലഭിച്ചു. മികച്ച നടിക്കുള്ള നിമിഷ സജയന്(ചോല, കുപ്രസിദ്ധ പയ്യന്) ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ്( ജോസഫ്,ചോല), സ്വഭാവ നടിക്കുള്ള പുരസ്കാരങ്ങള്‍ സാവിത്രി ശ്രീധരന്, സരസ ബാലുശ്ശേരി എന്നിവര്‍ക്ക് ലഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദിനാണ്.( ചിത്രം-ഒരു ഞായറാഴ്ച).
വിജയ് യേശുദാസാണ് മികച്ച പിന്നണി ഗായകന്. ശ്രേയാ ഘോഷാലിന് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡും ലഭിച്ചു(നീര്മാതളപ്പൂവിനുള്ളില്-ചിത്രം-ആമി). മികച്ച തിരക്കഥാകൃത്തുക്കള്‍- സക്കരിയ, മുഹ്സിന് പെരാരി. വിശാല്‍ ഭരദ്വാജാണ് മികച്ച സംഗീത സംവിധായകന്. കാര്‍ബണിലെ ഗാനങ്ങളാണ് വിശാലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
മറ്റ് പുരസ്കാരങ്ങള്‍
ജനപ്രിയ ചിത്രം-സുഡാനി ഫ്രം നൈജീരിയ
മികച്ച കഥാകൃത്ത്- ജോയ് മാത്യു
മികച്ച പശ്ചാത്തല സംഗീതം – ബിജിബാൽ
നവാഗത സംവിധായകന്- സക്കരിയ
ശബ്ദമിശ്രണം-ഷിനോയ് ജോസഫ്
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍
പ്രത്യേക ജൂറി പരാമര്‍ശം- സനല്‍കുമാര്‍ ശശിധരന്
മികച്ച ബാലനടന്- മാസ്റ്റര്‍ മിഥുന്
മികച്ച ബാലനടി- അബദി ആദി (പന്ത്)