Entertainment

‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും സൗജന്യമായി നല്‍കും; ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്

‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്. തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക. 

ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് ആണ് ആദിപുരുഷിന്‍റെ ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാതാവ് ആളുകൾക്ക് ടിക്കറ്റുകൾ ലഭ്യമാക്കാൻ കഴിയുന്ന ഒരു Google ഫോം ലിങ്കും പങ്കുവച്ചു.

ആദിപുരുഷിന് 10,000 ടിക്കറ്റുകൾ നൽകും, തെലങ്കാനയിലുടനീളമുള്ള വൃദ്ധസദനങ്ങൾ,സ്കൂളുകൾക്കും സൗജന്യമായി ടിക്കറ്റുകൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ സഹിതം ഗൂഗിൾ ഫോം പൂരിപ്പിക്കുക. ന്റെ ഗാനങ്ങൾ എല്ലാ ദിശകളിലും മുഴങ്ങട്ടെ” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ചിത്രം കളിക്കുന്ന എല്ലാ തീയറ്ററുകളിലും ഹനുമാന് വേണ്ടിയെന്ന വിശ്വാസത്തില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്ന നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം അടുത്തിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.