Entertainment

സോണിക് ദ ഹെജ്ഹാഗ് വീഡിയോ ഗെയിം സിനിമയായി എത്തുന്നു

സോണിക് ദ ഹെജ്ഹാഗ് വീഡിയോ ഗെയിം സിനിമയായി എത്തുന്നു. പാരാമൗണ്ട്‌ പിക്ചേഴ്സ് നിർമിക്കുന്ന സിനിമയുടെ ആദ്യ ട്രെയിലർ പുറത്തുവിട്ടു. ജെഫ് ഫൌളർ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് നവംബര്‍ എട്ടിനാണ്.

ടോക്കിയോ ആസ്ഥാനമായ സെഗാ എന്ന കമ്പനിയുടെ വീഡിയോ ഗെയിം കഥാപാത്രം സോണിക് എന്ന മുള്ളൻപന്നി ഒടുവിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. നീല നിറത്തിലുള്ള സോണികിന് അപാരമായ വേഗതയുണ്ട്. ലോകം കീഴടക്കാൻ സോണികിന്റെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന ഡോക്ടർ റോബോട്നിക് ആണ് സിനിമയിലെ വില്ലൻ.

ഇയാളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സോണികിനെ സഹായിക്കാൻ ടോം വച്ചൌസ്കി എന്നയാൾ എത്തുന്നു. ഈ മൂന്നു പേരിലൂടെ രസകരമായാണ് സിനിമയുടെ ട്രെയിലർ സഞ്ചരിക്കുന്നത്.

ബെൻ ഷ്വാട്സ് ആണ് സോണിക് എന്ന ആനിമേഷൻ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ടോം ആയി ജെയിംസ് മാസ്ഡെനും ഡോക്ടർ റോബോട്നിക് ആയി ജിം കാരിയും അഭിനയിക്കുന്നു.