Entertainment

നിർദ്ധനരായ കുട്ടികൾക്ക് യാത്ര സൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

പുനലൂർ ജില്ലയിലെ നിർദ്ധനരായ കുട്ടികൾക്ക് യാത്രാസൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് സൈക്കിളുകൾ വിതരണം ചെയ്തത്. മമ്മൂട്ടിയുടെ സ്റ്റാഫ് അംഗമായ എസ് ജോർജ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് പങ്കുവച്ചത്. സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.(mammotty care and share helping hands to childrens)

മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പദ്ധതിയാണ് പ്രകൃതിസൗഹൃദ സഞ്ചാരം ഒരുക്കുന്ന സൈക്കിൾ വിതരണം. ജന്മദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ വച്ച് സംഘടിപ്പിച്ചത്.

മമ്മൂട്ടിയുടെ സ്റ്റാഫ് അംഗമായ എസ് ജോർജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്:

മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് സൈക്കിളുകൾ വിതരണം ചെയ്തത്. കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പുതിയ പദ്ധതിയാണ് പ്രകൃതിസൗഹൃദ സഞ്ചാരം ഒരുക്കുന്ന സൈക്കിൾ വിതരണം. ജന്മദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ വച്ച് സംഘടിപ്പിച്ചത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നൂതന പദ്ധതിയാണ് നിർദ്ധനരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണം. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം പുനലൂർ, വാളക്കോട് എൻ. എസ്. വി. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് പുനലൂർ ഡി. വൈ. എസ്. പി ബി. വിനോദ് നിർവഹിച്ചു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഫൌണ്ടേഷൻ വിവിധ പദ്ധതികളിലൂടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു മാതൃകയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവൻ ചെയർമാൻ ഡോ. സോമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ,എൻ.എസ്. വി. വി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.ആർ. പ്രേംരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് രാജേഷ്, സ്കൂൾ പ്രധാന അധ്യാപിക അനിത ആർ. കെ, ബിനോയ് , അധ്യാപകൻ പി.ടി ശ്രീകുമാർ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.