Cultural Entertainment Europe Pravasi Switzerland

താണ്ഡവ് – സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു നവംബർ 23 നു സൂറിച്ചിൽ ആരംഭം …

സ്വിറ്റസർലണ്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും സംഗീത നൃത്ത രചനകൾ അഭ്യസിക്കുന്നതിനും കലാ സപര്യക്ക് തുടക്കം കുറിക്കുവാനും സൂറിച്ചിൽ പുതിയതായി ആരംഭിക്കുന്ന താണ്ഡവ്സ കൂൾ അവസരം ഒരുക്കുന്നു. അനുബന്ധ മേഖലയിലെ നിരവധി വർഷത്തെ പാരമ്പര്യവുമായാണ് താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു തുടക്കമിടുന്നത് .

കലയുടെ വിസ്മയ ലോകത്തേക്ക് പിച്ചവയ്ക്കാന്‍ ഒരുങ്ങുന്നവർക്കും ,കലയെ സ്നേഹിക്കുന്നവർക്കും പ്രായഭേദമെന്ന്യേ നിരവധി അവസരങ്ങളുടെ വാതായനം തുറക്കുകയാണ് താണ്ഡവ് സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് .പ്രധാനമായും മൂന്നിനങ്ങളിലാണ് വർക്ക് ഷോപ്പും ക്‌ളാസ്സുകളും ആരംഭിക്കുക. വീട്ടമ്മമാർക്കും, കുട്ടികൾക്കും ജോലി ചെയ്യുന്നവർക്കും പ്രത്യേകം ക്രമീകരിച്ച സമയങ്ങളിൽ ക്ലാസ്സുകൾ ആരംഭിക്കും .

ഡാൻസിൽ ഭരതനാട്യം , മോഹിനിയാട്ടം , കുചിപ്പിടി, കേരള നടനം, നാടോടി നൃത്തം , വെസ്റ്റേൺ ഡാൻസ് എന്നിവയും, സിനിമാറ്റിക് ,വെസ്റ്റേൺ ,ലൈറ്റ് എന്നീ സംഗീത ക്‌ളാസ്സുകളും ,കൂടാതെ ചിത്രരചനയിൽ പെൻസിൽ ഡ്രോയിങ് , മ്യൂറൽ പെയിന്റിങ് ,ഫാബ്രിക് പെയിന്റിങ് , ഓയിൽ പെയിന്റിങ് എന്നി പ്രത്യേകം ക്ലാസ്സുകളും ഒരുക്കിയിട്ടുണ്ട്.വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിലാണ് എല്ലാ വിഭാഗങ്ങളിലും ക്ലാസ്സുകൾ ഒരുക്കിയിരിക്കുന്നത്

കലാ കുടുംബ പാരമ്പര്യത്തിൽ നിന്നും വന്ന പ്രശസ്ത കൊറിയോഗ്രാഫറും ,നർത്തകിയും ,ഗായികയുമായ ശ്രീമതി റോസ്‌മേരിയാണ് താണ്ഡവ് സ്ക്കൂളിന്റെ അമരക്കാരി .നൃത്തത്തിൽ അപ്പൂപ്പന്റെ കൊച്ചുമകളായി ചുവടുകൾ വെച്ചുതുടങ്ങി ..കുഞ്ഞിലെയുള്ള കലാതാല്പര്യം മനസിലാക്കി നാലുവയസ്സിൽ തന്നെ ക്‌ളാസിക്കൽ ഡാൻസുകൾ അഭ്യസിക്കാനായി ചിലങ്കയണിഞ്ഞു .തുടർന്നു പ്രശസ്തയായ RLV ഗീതയിൽ നിന്നും ശിക്ഷ്യത്വം സ്വീകരിച്ചു കലാഭവനിൽ തുടക്കമിട്ടു .തുടർന്ന് കലാമണ്ഡലം താരിഫിന്റെ ശിക്ഷ്യയായി..തുടർന്ന് വിദ്യാഭ്യാസത്തോടൊപ്പം നൃത്തവും ,സംഗീതവും നെഞ്ചോടു ചേർത്ത് പ്രശസ്തരയ വിവിധ ഗുരുക്കളുടെ കീഴിൽ കലകൾ അഭ്യസിച്ചു .കൂടാതെ ചിത്രരചനയും അഭ്യസിച്ചു .

കേരളത്തിലെ യുവജനോത്സവവേദികളിൽ നിറസാന്നിധ്യമായിരുന്നു റോസ് മേരി ..സെന്റ് തെരേസാ കോളേജ് എറണാകുളത്തിനുവേണ്ടിയും ,ഗാന്ധിജി യൂണിവേഴ്‌സിറ്റിക്ക് വേണ്ടിയും നിരവധി ട്രോഫികൾ നേടിയെടുക്കുവാൻ അവസരമുണ്ടായി .ഗുരുകുല സമ്പ്രദായം പോലെയുള്ള കർശന ശിക്ഷണത്തിൽ സെന്റ് തെരേസിന്റെ ഡാൻസ് ടീമംഗമായി വർഷങ്ങളോളം കാൽച്ചിലങ്കയണിഞ്ഞു .2008 മുതൽ റിയാലിറ്റി ഷോകളിൽ സാന്നിധ്യമായി ..കൂടാതെ വിവിധ ചാനലുകളുടെ അവാർഡ് ഷോകളിൽ പ്രശസ്ത നർത്തകരോടൊപ്പം വേദി പങ്കിടുവാൻ സാധിച്ചു .

ROSE MERY

ഇന്ന് സ്വിറ്റസർലണ്ടിൽ വിവിധ സംഘടനകളുടെ ഓപ്പണിങ് പ്രോഗ്രാമുകൾ റോസ് മേരിയുടെ കൊറിയോഗ്രഫിയിൽ നൂറിലധികം കുട്ടികളെ ഉൾപ്പെടുത്തി വേദിയിലെത്തിച്ചു മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തിട്ടുണ്ട് ..കൂടാതെ കലാമേളകളിൽ കർശനമായ പരിശീലത്തിലൂടെ കലാതിലകങ്ങളെയും വിജയികളെയും സൃഷ്ടിക്കുവാനും സാധിച്ചിട്ടുണ്ട് .കഴിഞ്ഞ ആറ് വർഷമായി കുട്ടികളെ നൃത്തം അഭ്യ സിപ്പിക്കുന്നു ..

യാതൊരു വിധ പരിചയപ്പെടുത്തലുകൾക്കും ആമുഖങ്ങൾക്കും ആവശ്യമില്ലാത്ത സ്വിറ്റസർലണ്ടിലെ ഗാനഗന്ധർവനായ ശ്രീ തോമസ് മുക്കോംതറയിൽ ആണ് ക്‌ളാസിക്കൽ സംഗീതം കുട്ടികളെ പരിശീലിപ്പിക്കുന്നത് അതുപോലെ ചിത്ര കലയിലും രചനയിലും നിരവധി അഗീകാരങ്ങൾ നേടിയിട്ടുള്ള ശ്രീമതി മിലു രാധാകൃഷ്ണനാണു കുട്ടികളെ ചിത്രകലാ രചനകൾ അഭ്യസിപ്പിക്കുന്നതു ..

THOMAS MUKKOMTHARAYIL – CLASSICAL SONGS & MILU RADHAKRISHNAN -DRAWING

ഒരു കവിതയെ കാല്‍ച്ചിലങ്കകളിലേക്ക് ആവാഹിക്കുകയെന്നതു നിസാരമല്ല. കാവ്യത്തിന്റെ ഭാഷയിലേക്ക് ചുവടുകളെ മാറ്റിയെഴുതാന്‍ സഞ്ചരിക്കേണ്ട ദൂരം ചെറുതുമല്ല. മുദ്രകളും ഭാവങ്ങളും ചലനങ്ങളുമൊക്കെ മാറ്റി വരയ്ക്കുമ്പോഴേ വരികളും വഴികളും ഒന്നാവൂ.ഇതെല്ലാം ഒന്നായി ചേരുവാൻ സ്വിസ് മലയാളികളെ കലയുടെ ആലയമായ താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൽ നവംബർ 23 നു നടക്കുന്ന വർക് ഷോപ്പിലേക്കും തുടർന്നുള്ള ക്‌ളാസുകളിലും ചേർന്ന് കലയുടെ ലോകത്തിലേക്കുള്ള യാത്രയിൽ പങ്കാളികളാവുക …ഏവർക്കും സ്വാഗതം …

.

.