കോവിഡ് 19 ലോകമെമ്പാടും നാശം വിതക്കുന്ന ഈ സാഹചര്യത്തില്‍ മതപരവും സാമ്പത്തികപരവുമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഏവരും പരസ്പരം സഹായങ്ങള്‍ ചെയ്യണമെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. നേതൃത്വങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുകയും നാം സ്വയം ഒരു ആഗോള ശക്തിയായി മാറിയും കോവിഡിനെ പ്രതിരോധിക്കണമെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അക്തര്‍ പറഞ്ഞു. ‘’നിങ്ങള്‍ അവശ്യ സാധനങ്ങള്‍ കൂട്ടിവെക്കുകയാണെങ്കില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന പാവങ്ങളെക്കുറിച്ച് ഓര്‍ക്കുക. കടകള്‍ കാലിയാവുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് […]
World
ലോകം മുഴുവൻ നിശ്ചലമായിരിക്കുമ്പോൾ കർമ്മനിരതരായ ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാർക്ക് 25.03.2020 ന് HF ന്റെ ഐക്യദാർഢ്യ പ്രഖ്യാപനം.
കൊറോണ വൈറസ് എല്ലാ പൈശാചിക ഭാവങ്ങളോടും ലോകത്താകമാനം സംഹാര താണ്ഡവമാടുകയാണ്. രാജ്യങ്ങളെല്ലാം തന്നെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയും അതിർത്തികളടച്ചും സുരക്ഷിത വലയത്തിലാണ്. കൊറോണ മൂലമുള്ള മരണസംഖ്യ ഇപ്പോഴും ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങളും ഓഫീസുകളും ഫാക്ടറികളുമെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജനങ്ങൾ വീടുവിട്ടു പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്നും വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ ആ മാർഗ്ഗം സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിരിക്കുകയാണ്. സർക്കാരിന്റെ നിർദ്ദേശാനുസരണം ഭൂരിഭാഗം ജീവനക്കാരും വീടുകളിൽ ഒതുങ്ങിക്കൂടിക്കഴിയുന്നു, എന്നാൽ ആരോഗ്യരംഗത്തും അത്യാവശ്യ തൊഴിൽ മേഖലകളിലും […]
ഒരൊറ്റദിവസം 627 മരണം, മൃതദേഹങ്ങള്‍ നീക്കാന്‍ ഇറ്റലി സൈന്യത്തെ വിളിച്ചു
കോവിഡ് 19 വ്യാപിച്ച് തുടങ്ങിയതിന് ശേഷം ഒരു രാജ്യത്തെ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 627 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഇറ്റലി സൈന്യത്തെ വിളിച്ചിരിക്കുകയാണ്. അതേസമയം അത്യന്തം ഗുരുതരമായി കൊറോണ വൈറസ് പടര്‍ന്നുപിടിച്ച വടക്കന്‍ മേഖലയില്‍ പലയിടത്തും മരിച്ചവരുടെ എണ്ണം എടുക്കാന്‍ പോലും മുതിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ മാസത്തില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ടു ചെയ്ത വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി മേഖലയിലാണ് രോഗം കനത്തനാശം വിതച്ചത്. […]
WHO ഹെല്‍ത്ത് അലര്‍ട്ടുകള്‍ നിങ്ങളുടെ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍
ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം… വ്യക്തികളിലേക്ക് നേരിട്ട് ഹെല്‍ത്ത് അലര്‍ട്ടുകള്‍ വാട്‌സ്ആപ്പ് വഴി എത്തിക്കുന്ന സംവിധാനം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം. തികച്ചും സൗജന്യമായ ഈ സേവനത്തില്‍ 24 മണിക്കൂറും കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ടാകും. വളരെ എളുപ്പത്തില്‍ ആര്‍ക്കും WHO ഹെല്‍ത്ത് അലര്‍ട്ട് സ്വന്തം ഫോണിലെ വാട്‌സ്ആപ്പിലൂടെ അറിയാനാകും. ഇതിനായി ആദ്യം +41 79 […]
ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി
ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി. ഞായറാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശവമുണ്ട്. ഖത്തറില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയവയ്ക്ക് മന്ത്രാലയം പുതിയ വില നിലവാരം പ്രഖ്യാപിച്ചു. ഇന്നലെ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഖത്തറിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 460 ലേക്കെത്തിയിരുന്നു. രോഗവ്യാപനം തടയുന്നതിനായും സാമൂഹ്യപ്പകര്‍ച്ചയുടെ ശൃംഖല ഭേദിക്കുന്നതിനുമായി ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടത്തിവരുന്നത്. തൊഴിലാളികളില്‍ രോഗം സ്ഥിരീകരിച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള എല്ലാ […]
കോവിഡ് മുന്‍കരുതല്‍;ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് പ്രത്യേക നിബന്ധനകള്‍
കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വ്യവസായമന്ത്രാലയം പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ മുഴുവന്‍ റീട്ടെയില്‍ ഷോപ്പുകളും താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ച് മാത്രമെ പ്രവര്‍ത്തിക്കാവൂവെന്ന് വ്യവസായമന്ത്രാലയം നിര്‍ദേശിച്ചു ഷോപ്പുകളിലെ ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസവും രണ്ട് തവണ വീതം അളക്കണം ഷോപ്പുകളുടെ മുന്‍ഭാഗത്തും ഉള്‍ഭാഗത്തും ടോയ്ലറ്റിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കണം -വാതിലുകളുടെയും ഫ്രിഡ്ജിന്‍റെയും ഹാന്‍ഡിലുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കണം ഷോപ്പുകളില്‍ വില്‍ക്കുന്ന സാനിറ്റൈസറുകള്‍ക്കും സ്റ്റെറിലൈസറുകള്‍ക്കും കഴിഞ്ഞ ദിവസം മന്ത്രാലയം പുതിയ വിലനിലവാരപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. […]
കോവിഡ്; 15 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് പ്രഖ്യാപിച്ച് തുര്‍ക്കി
രാജ്യത്തെ ഏറ്റവു കുറഞ്ഞ പെന്‍ഷന്‍ തുക 230 ഡോളറിലേക്ക് ഉര്‍ത്തി കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 15 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കോവിഡിന്‍റെ സാഹചര്യത്തില്‍ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ബിസിനസിന് നികുതി കുറച്ച് നല്‍കുകയും കുറഞ്ഞ വേതനം ലഭിക്കുന്നവരെയും വിരമിച്ചവരെയും സഹായിക്കുന്നതുമാണ് പാക്കേജ്. 11 മേഖലയിലെ നാഷണല്‍ ഇന്‍ഷൂറന്‍സ് ആറ് മാസത്തേക്ക് ഒഴിവാക്കി. ഹോട്ടല്‍ താമസ നികുതിയും നവംബര്‍ വരെ ഒഴിവാക്കി നല്‍കിയിരിക്കുകയാണ് തുര്‍ക്കി. രാജ്യത്തെ […]
ജപ്പാനിലെ ‘പനി മരുന്ന്’ കോവിഡ് 19നെ നേരിടാന്‍ ഫലപ്രദമെന്ന് ചൈന
ഫ്യൂജിഫിലിമിന്റെ അനുബന്ധ സ്ഥാപനമായ ഫ്യൂജിഫിലിം ടൊയാമ കെമിക്കല്‍സാണ് ഈ മരുന്ന് 2014ല്‍ വികസിപ്പിച്ചെടുത്തത്… പ്രത്യേകതരം പകര്‍ച്ചപനിക്കായി ജപ്പാനില്‍ ഉപയോഗിച്ചിരുന്ന മരുന്ന് ചൈനയിലെ ചില കോവിഡ് 19 രോഗികളില്‍ ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. ജപ്പാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഫ്യൂജിഫിലിമിന്റെ അനുബന്ധ സ്ഥാപനമായ ഫ്യൂജിഫിലിം ടൊയാമ കെമിക്കല്‍സാണ് ഈ മരുന്ന് 2014ല്‍ വികസിപ്പിച്ചെടുത്തത്. favipiravir എന്ന് പേരുള്ള മരുന്നിനെ അവിഗാന്‍ എന്നും വിളിക്കാറുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച പ്രതികരിക്കാന്‍ ഫ്യൂജിഫിലിം ടൊയാമ കെമിക്കല്‍ തയ്യാറായിട്ടില്ല. […]
കോവിഡ് 19: ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍
ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. കോവിഡ് ബാധയില്‍ വിറങ്ങലിച്ച് ഇറ്റലി. 475 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. വൈറസ്ബാധയെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. ഇതിനകം കോവിഡ് 170 രാജ്യങ്ങളിലേക്ക് പടര്‍ന്നു. വിവിധ രാജ്യങ്ങളിലായി 8,937 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിലും സ്പെയിനിലും നില അതീവ ഗുരുതരമാണ്. ഒരു ദിവസം മാത്രം 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. […]
കൊവിഡ് 19: മരണം 8000 പിന്നിട്ടു
കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 8000 പിന്നിട്ടു. 8229 പേരാണ് ഇതുവരെ മരിച്ചത്. 112,517 പേർ രോഗം സ്ഥിരീകരിച്ച് വിവിധയിടങ്ങളിലായി ചികിത്സയിലാണ്. ഇതിൽ 6,434 പേരുടെ നില മോശമാണെന്നാണ് വിവരം. 82,866 പേർ രോഗത്തെ അതിജീവിച്ചു. കൊവിഡ് മരണം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 2,503 പേരാണ്. 31,503 പേർക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്യൻ രാജ്യങ്ങളെയാണ് കൊറോണ ഏറ്റവും അധികം ബാധിച്ചത്. അതേസമയം, ഇന്ത്യയിൽ കൊവിഡ് […]