ഖത്തറിന്റെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇറക്കിയ മുൻ ഉത്തരവ് ഭേദഗതി ചെയ്ത്ബഹ്റൈൻ വ്യോമ ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ജി.സി.സി സമ്മേളനത്തിൽ ഖത്തറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കരാറിൽ ഒപ്പിട്ടതിനെ തുടർന്നാണ് നടപടി. ഇതോടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങാനും ബഹ്റൈൻ വ്യോമപാത ഉപയോഗിക്കാനും സാധിക്കും.
World
ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ല: മൈക്ക് പെന്‍സ്
ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇംപീച്മെന്‍റ് നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണം. ഭരണ കൈമാറ്റത്തില്‍ ശ്രദ്ധ ചെലുത്തും. ഇരുപക്ഷത്തിന്‍റെയും സമ്മർദത്തിന് വഴങ്ങില്ല. പെന്‍സ് പറഞ്ഞു. കഴിഞ്ഞയാഴ്ച കാപിറ്റോളിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യം തിരിച്ചുവരേണ്ട സമയമാണിതെന്നും ഹൌസ് സ്പീക്കർ നാൻസി പെലോസിക്ക് പെന്‍സ് അയച്ച കത്തിൽ എഴുതി. ഈ സമയത്ത് കൂടുതൽ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെൻസ് പറഞ്ഞു.
പക്ഷിപ്പനി; പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു
പക്ഷിപ്പനി പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അയർലൻഡിൽ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവിൽ വിലക്ക്. അയർലൻഡിൽ നിന്ന് അലങ്കാര പക്ഷികൾ, ഇറച്ചിക്കോഴികൾ, കുഞ്ഞുങ്ങൾ, കാട്ടുജീവികൾ, വിരിയിക്കുന്ന മുട്ടകൾ, സംസ്കരിച്ച ഗോമാംസം, ആട്, ആട്ടിൻ കിടാവ്, കോഴി ഇറച്ചി ഉല്‍പ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പൂർണ നിരോധനം ഏർപെടുത്തി. അയർലൻഡിൽ പക്ഷിപ്പനി വളരെ ഉയർന്ന നിലയിൽ പടരുന്നതായി […]
ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും
ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. കുത്തിവെപ്പിനായുള്ള ഫൈസര്‍ ബയോഎന്‍ടെക്കിന്‍റെ വാക്സിന്‍റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ഡിസംബര്‍ 23 ബുധനാഴ്ച്ച മുതല്‍ ജനുവരി 31 വരെയാണ് ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്‍റെ ആദ്യ ഘട്ടം. ഇതിനായുള്ള ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക് കമ്പനിയുടെ വാക്സിന്‍റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. […]
ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന് ചില മാധ്യമങ്ങൾ തുരങ്കം വെക്കുന്നു; യു.എ.ഇ മന്ത്രി
ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന് ചില മാധ്യമങ്ങൾ തുരങ്കം വെക്കുന്നതായി യു.എ.ഇ മന്ത്രിയുടെ കുറ്റപ്പെടുത്തൽ. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട നല്ല നീക്കങ്ങൾ പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് കുറ്റപ്പെടുത്തി. മൂന്നര വർഷത്തിലേറെയായി നീണ്ട ഖത്തറും ചതുർ രാജ്യങ്ങളും തമ്മിലെ ഭിന്നത അവസാനിക്കാൻ വഴിതുറന്നതായ റിപ്പോർട്ടുകൾക്കിടയിലാണ് യു.എ.ഇ മന്ത്രിയുടെ പ്രസ്താവന. മേഖലയുടെ താൽപര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നയനിലപാടുകൾ പ്രധാനമാണ്. അനുരഞ്ജന ചർച്ചയിലൂടെ ഇതുമായി ബന്ധപ്പെട്ട സമവായ സാധ്യത രൂപപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ […]
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിവരില്‍ കോവിഡ് ബാധിതർ വർധിക്കുന്നു
ബ്രിട്ടണില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിവരില്‍ കോവിഡ് ബാധിതർ വർധിക്കുന്നു.10 ദിവസത്തിനിടെ എത്തിയവരില്‍ രോഗം സ്ഥിരീകരിച്ച 20 പേരിലെ വൈറസിന്‍റെ സ്വഭാവം പരിശോധിക്കുന്നുണ്ട്.ബ്രിട്ടണില്‍ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം ആദ്യ ബാച്ച് വാക്സിന്‍ 28ന് ഡല്‍ഹിയില്‍ എത്തിയേക്കും. ബ്രിട്ടണില്‍ നിന്നും രണ്ടാഴ്ചക്കകം എത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതും പരിശോധനക്ക് വിധേയമാക്കുന്നതും സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും ഊർജ്ജിതമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാരുകള്‍. ഡല്‍ഹി, കൊല്‍ക്കൊത്ത, പഞ്ചാബ്, ചെന്നൈ, എന്നിവിടങ്ങളിലാണ് ബ്രിട്ടണില്‍ നിന്ന് എത്തിയവർക്ക് […]
വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു
പ്രമുഖ ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ് ബാധിച്ച് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 59 വയസ്സായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം നവംബർ 20നാണ് ലാത്വിയയില്‍ എത്തിയത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ […]
ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി ജോ ബൈഡനും കമല ഹാരിസും
യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ടൈം മാഗസിന്റെ 2020ലെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് ജോഡിയെ തെരഞ്ഞെടുത്തത്. ഹെൽത്ത് കെയർ വര്‍ക്കര്‍ ആന്റോണി ഫൌച്ചിയെയും ‘റേഷ്യല്‍ ജസ്റ്റിസ് മൂവ്മെന്റി’നെയും ഡൊണാള്‍ഡ് ട്രംപിനെയും പിന്നിലാക്കിയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ മുഖം മാറ്റുന്നുവെന്ന തലക്കെട്ടോടുകൂടി ഇരുവരുടെയും ചിത്രമാണ് ടൈം മാഗസിന്റെ മുഖചിത്രം. 232നെതിരെ 306 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ബൈഡന്‍ ട്രംപിനെ […]
സിന്ധു നദീതട നാഗരികതയില്‍ ബീഫ് പ്രധാന ഭക്ഷണമായിരുന്നുവെന്ന് പഠനം
സിന്ധു നദീതട സംസ്കാര കാലത്തെ ജനത കന്നുകാലി മാംസം ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു എന്ന തെളിവുമായി പുതിയ പഠനം. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും സിന്ധുനദീതട സംസ്കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സെറാമിക്ക് പാത്രങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. “ജേർണൽ ഓഫ് ആർക്കിയോളജിക്കൾ സ്റ്റഡീസി”ല്‍ പുതിയ പഠനത്തെ സംബന്ധിച്ചുള്ള ലേഖനമുണ്ട്. അക്കാലത്തെ മൺപാത്രങ്ങളെ വിശദമായി പരിശോധിച്ച് അതിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കണ്ടെത്തിയതിനു ശേഷമാണ് സിന്ധു നദിതട സംസ്കാരത്തിൽ ബീഫ് ഉപയോഗിച്ചതായി കണ്ടെത്തിയത്. കാംബ്രിഡ്‍ജ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പി.എച്ച്.ഡിയുടെ ഭാഗമായി […]
ബഹ്റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും
ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും. വ്യാഴാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻ്റ് കോഒാർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 വയസിന് മുകളിലുള്ളവർക്ക് രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയാണ് വാക്സിൻ നൽകുക. ദിവസം 5000 -10000 വാക്സിനേഷനാണ് സർക്കാർ ലക്ഷ്യമിടുന്നത്.