കോവിഡ് ചികിത്സയ്ക്ക് ഐവർമെക്ടിൻ ഗുളിക ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ക്ലിനിക്കൽ പരീക്ഷണങ്ങൾക്കല്ലാതെ ഐവര്‍മെക്ടിന്‍ ഉപയോഗിക്കരുതെന്നാണ് ഡബ്ല്യു.എച്ച്.ഒ ശുപാർശ ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു മരുന്ന് ഉപയോഗിക്കുമ്പോൾ അതിന്‍റെ സുരക്ഷയും ഫലപ്രാപ്തിയുമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ ട്വീറ്റ് ചെയ്തു. ജർമന്‍ ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസ് കമ്പനി മെർക്കും സമാനമായ മുന്നറിയിപ്പാണ് നല്‍കുന്നത്. ഈ പ്രസ്താവനയും സൗമ്യ സ്വാമിനാഥന്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. തങ്ങളുടെ പ്രീ– ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഐവർമെക്ടിൻ കോവിഡിനെതിരെ […]
World
സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു; രണ്ടാം ദിവസവും രോഗമുക്തിയിൽ വർധന
സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരത്തിന് താഴെ രേഖപ്പെടുത്തി. 958 പുതിയ കേസുകളും 10,47 രോഗമുക്തിയും ഇന്നലെ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗഗുരുതരാവസ്ഥ ഉയർന്ന നിരക്കിൽ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളെക്കാൾ രോഗമുക്തി മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. 13 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 6,913 പേർ ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,13,174 പേർക്ക് ഇതുവരെ കോവിഡ് […]
എല്ലാ കവാടങ്ങളും അടഞ്ഞു; സൗദി യാത്രക്കാര്‍ ധർമസങ്കടത്തിൽ
ട്രാൻസിറ്റ് യാത്രക്കാർക്ക് നേപ്പാൾ വിലക്കേർപ്പെടുത്തിയതോടെ സൗദിയിലേക്ക് മടങ്ങാൻ തീരുമാനിച്ച പ്രവാസികൾ ദുരിതത്തിൽ. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് മെയ് 17ന് ആരംഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോഴില്ല. നേരത്തെ യുഎഇയും ഒമാനും ഇടത്താവളമാക്കി സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ തിരിച്ചുപോയ നൂറുകണക്കിനാളുകളും ഇപ്പോൾ നേപ്പാളിൽ കുടുങ്ങിയവരിൽ ഉൾപ്പെടും. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ളതിനാൽ പ്രവാസികൾ നേപ്പാൾ, ബഹ്‌റൈൻ, മാലിദ്വീപ് എന്നിവയായിരുന്നു ഇടത്താവളമായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, പിന്നീട് മാലി വിലക്കേർപെടുത്തുകയും ബഹ്‌റൈൻ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തു. ഇതോടെ ഭൂരിപക്ഷം യാത്രക്കാരും നേപ്പാളിനെയാണ് ആശ്രയിച്ചിരുന്നത്. […]
പാകിസ്താനിൽ ഭീകരാക്രമണത്തിൽ നാല് മരണം; ലക്ഷ്യം വച്ചത് ചൈനീസ് സ്ഥാനപതിയെ എന്ന് നിഗമനം
പാകിസ്താനിൽ ആഡംബര ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. ക്വെറ്റയിലെ സെറീന ഹോട്ടലിലാണ് കാർ ബോംബ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റു.ഭീകരർ ലക്ഷ്യംവച്ചത് ചൈനീസ് സ്ഥാനപതിയെയാണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടക്കുന്ന സമയം ചൈനീസ് സ്ഥാനപതിയും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി പാകിസ്താൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
തൃശൂര്‍ പൂര വിളംബരമായി
തൃശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി. നാളെയാണ് പൂരം. പൂരനഗരിയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാണ് നെയ്തലക്കാവില്‍ അമ്മ എത്തിയത്. നടതള്ളിത്തുറന്ന് ശിവകുമാര്‍ ശ്രീമൂല സ്ഥാനത്തെ നിലപാട് തറയ്ക്ക് സമീപം നിലയുറപ്പിച്ചു.കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോട് കൂടി നാളെ തൃശൂര്‍ പൂരത്തിന് തുടക്കമാകും. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടകപൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന […]
രാജ്യം സുരക്ഷിതമാകണമെങ്കിൽ യാത്രാവിലക്ക് പുനഃസ്ഥാപിക്കണം; ഡൊണൾഡ് ട്രംപ്
അമേരിക്കയെ സുരക്ഷിതമാക്കണമെങ്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. രാജ്യത്തെ തീവ്ര ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് സംരക്ഷിക്കാൻ ജോ ബൈഡൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലവും മറ്റും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനൊപ്പം താൻ വിജയകരമായി നടപ്പിലാക്കിയ അഭയാർത്ഥി നിയന്ത്രണങ്ങളും പുനഃസ്ഥാപിക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറയുന്നു. ഭീകരവാദത്തെ രാജ്യത്ത് നിന്നും […]
ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; മൂന്ന് പേർ കൂടി മരിച്ചു
ഖത്തറിൽ കോവിഡ് ബാധിച്ചുള്ള മരണവും പുതിയ രോഗികളുടെ എണ്ണവും വീണ്ടും കുത്തനെ ഉയരുന്നു. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 910 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവിലുള്ള രോഗികളുടെ എണ്ണം പതിനേഴായിരം കടന്നു. ആരോഗ്യവകുപ്പിന് കീഴിലുള്ള പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തര രോഗ ചികിത്സ മാത്രമേ ഉണ്ടാകൂവെന്ന് അധികൃതർ അറിയിച്ചു.
ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് വീസ നൽകുമെന്ന് ചൈന
ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് വീസ നൽകുമെന്ന് ചൈന. അമേരിക്ക, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കം വീസ നൽകുമെന്ന് ചൈന അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് കൊറോണ വ്യാപനത്തിന് പിന്നാലെ ചൈനയിൽ വിദേശികൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ചൈന വിദേശ സഞ്ചാരികളുടെ വിലക്ക് നീക്കാനൊരുങ്ങുകയാണ്. ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്കാണ് ചൈനയിൽ പ്രവേശനം അനുവദിക്കുകയുള്ളു. വീസയ്ക്ക് അപേക്ഷിക്കുന്നതിന് 14 ദിവസം മുൻപ് ആദ്യ ഡോസ് വാ്ക്‌സിനോ, രണ്ട് ഡോസ് വാക്‌സിനോ എടുത്തിരിക്കണമെന്നതാണ് നിബന്ധന. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻ, ഇറ്റലി, […]
ബൈജൂസിന് വെല്ലുവിളിയുമായി ആമസോണ്‍; ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗം പിടിച്ചടക്കാന്‍ ‘ആമസോണ്‍ അക്കാദമി’
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോളേജ് എന്‍ട്രന്‍സ് പരീക്ഷയായ ജെ.ഇ.ഇക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി പുതിയ വെര്‍ച്വല്‍ ലേണിങ് ആപ്പുമായി ആമസോണ്‍. ആമസോണ്‍ അക്കാദമി എന്നായിരിക്കും ആപ്പ് രൂപത്തിലും വെബ്സൈറ്റ് രൂപത്തിലും പുറത്തിറങ്ങുന്ന ലേണിങ് സ്പേസിന്‍റെ പേര്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷന് (ജെഇഇ) തയ്യാറെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് പഠന സാമഗ്രികൾ, തത്സമയ പ്രഭാഷണങ്ങൾ, വിലയിരുത്തലുകൾ എന്നിവ ആമസോണ്‍ അക്കാദമി നല്‍കും. നിലവില്‍ ആമസോണ്‍ അക്കാദമിയിലെ കണ്ടന്‍റുകള്‍ സൌജന്യമാണെന്നും കുറച്ച് മാസത്തേക്ക് സൌജന്യമായിരിക്കുമെന്നും […]
ആറുമാസത്തില്‍ കൂടുതല്‍ പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് തിരികെയെത്താൻ കഴിയില്ലെന്ന് ഒമാൻ
ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഇളവുകൾ ഒഴിവാക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് സിവിൽ ഏവിയേഷൻ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു . .നാട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും […]