ഇസ്രയേലിനെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ അമേരിക്കൻ സൂപ്പർ മോഡൽ ജിജി ഹദീദിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം. ഒക്ടോബർ 7ന് ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നതിനും വർഷങ്ങൾക്ക് മുൻപ് ഇസ്രയേൽ പലസ്തീനികളെ വധിച്ചും, പീഡിപ്പിച്ചും, കടത്തിക്കൊണ്ടുപോയും ദ്രോഹിച്ചിട്ടുണ്ടെന്ന് ജിജി ഹദീദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇസ്രയേലെന്നും ജിജി ഹദീദ് തുറന്നടിച്ചിരുന്നു. മരണപ്പെട്ട പലസ്തീനികളുടെ അവയവങ്ങൾ അവരുടെ അനുവാദമില്ലാതെ ഇസ്രയേൽ എടുക്കാറുണ്ടെന്നും ജിജി ഹദീദ് […]
World
അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയിൽ ആശങ്ക
അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾ അമേരിക്കൻ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക. ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് […]
ഹമാസും ഇസ്രയേലും ബന്ദികളെ മോചിപ്പിച്ചു; ഗസ്സയിൽ നാലുദിന വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ
ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ. 13 ഇസ്രയേലി ബന്ദികളെയും 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീനീയെയും ഹമാസ് വിട്ടയച്ചു. 39 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയച്ചു.ഈജിപ്തിലെത്തിയ ഇസ്രയേലി പൗരന്മാരെ ഇസ്രയേല്‍ സൈന്യത്തിനു കൈമാറിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്‌ലന്‍ഡ് പ്രധാനമന്ത്രിയാണ് അറിയിച്ചത്. തായ്‌ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്‍റെ ഭാഗമായല്ല. ഈജിപ്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തായ് പൗരന്മാരുടെ മോചനമെന്നാണു റിപ്പോര്‍ട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് […]
ബന്ദികളെ മോചിപ്പിക്കും; 4 ദിവസത്തെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഇന്നു പ്രാബല്യത്തിൽ
ഗസ്സയില്‍ നാലു ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ ഇന്ന് പ്രാബല്യത്തിൽ വരും. ഹമാസ് ബന്ധികളാക്കിയ നാല് പേരെയും ഇസ്രയേൽ ജയിലിലുള്ള 150 പാലസ്തീനികളെയും മോചിപ്പിക്കും. ഭക്ഷണവും ആവശ്യവസ്തുക്കളും റഫ അതിർത്തിയിലൂടെ ഗസയിലെത്തിക്കും.അതേസമയം ഹമാസിനുമേൽ പൂർണവിജയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 10 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ മൂസ അബു മര്‍സൂക്ക് […]
ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തലിന് കരാർ; 50 ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസുമായി ധാരണ; 150 പലസ്തീൻ തടവുകാരെ മോചിപ്പിക്കും
ഗസ്സയിൽ നാലുദിവസം വെടിനിർത്തലിന് കരാർ. തീരുമാനം ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചു. 50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഇസ്രയേൽ ധാരണയായി. 150 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ബന്ദികളുടെ മോചനത്തിൽ തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും. ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് ഇടപെട്ടു. മാനുഷിക ഉടമ്പടിയെ സ്വാഗതം ചെയ്തുകൊണ്ട് ഹമാസ് ഇറക്കിയ പ്രസ്താവനയിലും 150 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുമെന്ന് പരാമർശിക്കുന്നുണ്ട്. ഏഴാഴ്ച നീണ്ട സമ്പൂർണയുദ്ധത്തിന് […]
ഗസ്സയില്‍ ഇനി അവശേഷിക്കുന്നത് 1000ല്‍താഴെ ക്രിസ്ത്യാനികള്‍; ആദിമ ക്രിസ്ത്യാനികളുടെ നേര്‍പിന്മുറക്കാര്‍ അസ്തിത്വപ്രതിസന്ധിയില്‍
കരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രയേൽ സൈന്യം ഗസ്സൻ ജനതയോട് മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങാൻ ആവശ്യപ്പെട്ടപ്പോൾ കാൽനടയായും കുതിര വണ്ടികളിൽ കയറിയും പലായനം ചെയ്തത് അനേകരാണ്. എന്നാൽ എല്ലാം വിട്ടെറിഞ്ഞ് പോകാൻ തീരുമാനിച്ചവരേക്കാൾ കൂടുതലായിരുന്നു പലായനത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാതിരുന്ന മനുഷ്യർ. അവരിൽ പെട്ടവരായിരുന്നു ഗസ്സയിലെ ക്രിസ്ത്യാനികൾ.ഗസ്സയുടെ തെക്ക് ഭാഗത്തേക്ക് നീങ്ങാതെ തങ്ങളുടെ പൂർവീകർ ആരാധിച്ചിരുന്ന പള്ളികളിൽ അഭയം തേടാനാണ് ഗസ്സയിലെ അവശേഷിച്ച ക്രിസ്ത്യാനികളിൽ അധികം പേരും തീരുമാനിച്ചത്. (world’s oldest Christian community in Gaza is […]
‘ദിവസം 15 സിഗരറ്റ് വലിക്കും പോലെ അപകടം’; ഒറ്റപ്പെടൽ മാനസിക, ശാരീരികാരോഗ്യത്തിന് വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന
ഒറ്റപ്പെടൽ വളരെ ഗൗരവമുള്ള വിഷയമാണെന്ന് ലോകാരോഗ്യ സംഘടന. മാനസിക, ശാരീരികാരോഗ്യത്തിന് ഏകാന്തത വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. ലോക വ്യാപകമായി വലിയ ആരോഗ്യ പ്രശ്നമായ ഒറ്റപ്പെടലിനെ മറികടക്കാൻ വിവിധ രാജ്യങ്ങളിൽ പലതരത്തിലുള്ള പഠന ക്ലാസുകളും മറ്റുമാണ് ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്. ഏകാന്തതയുടെയും ഒറ്റപ്പെടലിൻ്റെയും നമ്മുടെ പകർച്ചവ്യാധി എന്ന പഠന റിപ്പോർട്ടിൽ വളരെ ഗുരുതരമായ കാര്യങ്ങളാണ് ലോകാരോഗ്യ സംഘടന എഴുതിയിരിക്കുന്നത്. ഒറ്റപ്പെടൽ എന്നാൽ, വെറും മോശം അവസ്ഥ എന്നതിനപ്പുറം അത് വ്യക്തിപരവും സാമൂഹ്യപരവുമായ […]
ഗസ്സയില്‍ മാനുഷിക ഇടവേളകള്‍ വേണം; ഹമാസ് ഉപാധികളില്ലാതെ ബന്ധികളെ വിട്ടയക്കണം; യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി
ഗസ്സയില്‍ മാനുഷിക ഇടവേളകള്‍ വേണമെന്ന് യുഎന്‍ രക്ഷാസമിതി പ്രമേയം. ഹമാസ് ഉപാധികളില്ലാതെ ബന്ധികളാക്കി ഇസ്രയേലികളെ വിട്ടയക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കി ഗസ്സയിലെ അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു. ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രോഗികളെയും ആശുപത്രി […]
ഖലിസ്ഥാനികള്‍ തമ്മില്‍ കാനഡയില്‍ ഗ്യാങ് വാര്‍; 11കാരന്‍ ഉള്‍പ്പടെ 3 പേര്‍ കൊല്ലപ്പെട്ടു
ഖലിസ്ഥാനികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കാനഡയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യന്‍ വംശജരായ കാനേഡിയര്‍മാനര്‍ കൊല്ലപ്പെട്ടു. എഡ്‌മോണ്ടനിലും ടൊറന്റോയിലുമായാണ് കൊലപാതകങ്ങള്‍ നടക്കുന്നത്.കാനഡയിലെ സിഖ്/ പഞ്ചാബി വംശജര്‍ക്കിടയിലാണ് സംഘട്ടനം നടക്കുന്നത്. കാനഡിയലെ ബ്രദേഴ്‌സ് കീപ്പേഴ്‌സ് എന്ന സംഘത്തിന്റെ ഭാഗമായ 41കാരന്‍ ഹര്‍പ്രീത് സിംഗ് ഉപ്പല്‍ കൊല്ലപ്പെട്ടതിന്റെ വിഡിയോ എഡ്മന്റണ്‍ പൊലീസ് സര്‍വീസ് പുറത്തുവിട്ടു. നംവബര്‍9നാണ് ഹര്‍പ്രീത് സിംഗ് ഉപ്പലും 11 കാരനായ മകനും വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ വച്ചായിരുന്നു കൊലപാതകം. വെടിയേറ്റ ഉടനെ ഉപ്പല്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മകന്റെ മരണം. […]
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന; ബ്രിട്ടണിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജയെ പുറത്താക്കി
കുറച്ച് ദിവസങ്ങളായി ലണ്ടന്‍ തെരുവുകളെ കലുഷിതമാക്കിയിരുന്ന, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിനെ സമ്മര്‍ദത്തിലാക്കിയിരുന്ന ഒരു വലിയ പ്രശ്‌നം ഇന്ന് ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. വിവാദത്തിനൊടുവില്‍ ബ്രിട്ടണിലെ ആഭ്യന്തരമന്ത്രി സുവല്ലെ ബ്രേവര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെതിരായ പൊലീസ് നടപടിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ പുലിവാലുപിടിച്ച ആഭ്യന്തരമന്ത്രിയെ നീക്കാന്‍ പ്രതിപക്ഷത്തുനിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ സുനക് ദിവസങ്ങളായി വലിയ സമ്മര്‍ദം നേരിട്ടിരുന്നു. ഇന്ത്യന്‍ വംശജ കൂടിയായ ബ്രേവര്‍മാനെ പുറത്താക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളും സുനകിന്റെ മന്ത്രിസഭാ […]