World

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് യുദ്ധം തുടരുന്നതിനിടെയാണ് പുതിയ തുരങ്കം ഇസ്രയേല്‍ കണ്ടെത്തിയിരിക്കുന്നത്.ഇതുവരെ ഹമാസിന്റേതായി കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് ഗസ്സയിലെ ഈ തുരങ്കം. ഈറസിലെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന അത്രയും വലുപ്പമുള്ള തുരങ്കമാണിത്. റെയിലുകള്‍, […]

World

അറബിക്കടലിൽ കപ്പൽ തട്ടിയെടുക്കാൻ ശ്രമം: ചെറുത്ത് ഇന്ത്യൻ നാവികസേന

അറബിക്കടലിൽ മാൾട്ടയിൽ നിന്നുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുത്ത് ഇന്ത്യൻ നാവികസേന. സൊമാലിയയിലേക്ക് പോവുന്ന കപ്പലിനു നേരെ ആക്രണമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപായ മുന്നറിയിപ്പ് ലഭിച്ചതിനേത്തുടർന്ന് കപ്പലിനരികിലേക്ക് എത്തുകയായിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങൾ ട്വീറ്റിലൂടെ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് കപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായത്. മാൾട്ടയുടെ പതാക ഘടിപ്പിച്ച കപ്പൽ എം.വി റൂയൻ ആണ് ഹൈജാക്ക് ചെയ്യാൻ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. 18 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന […]

World

‘ഫ്രണ്ട്സ്’ താരം മാത്യു പെറിയുടെ മരണം കെറ്റാമിൻ്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്

‘ഫ്രണ്ട്സ്’ സീരീസ് നടൻ മാത്യു പെറിയുടെ മരണ കാരണം അമിത അളവിൽ ‘കെറ്റാമിൻ’ ഉപയോഗിച്ചത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് നൽകുന്ന ലഹരിമരുന്നാണ് കെറ്റാമിൻ. ഒക്‌ടോബർ 28 നാണ് പെറിയെ(54) ലോസ് ഏഞ്ചൽസിലെ വീട്ടിൽ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘കെറ്റാമിൻ’ ഉപയോടിച്ച് അബോധാവസ്ഥയിൽ ബാത്ത് ടബിൽ മുങ്ങിപോയതും മരണകാരണമായി ലോസ് ഏഞ്ചൽസിലെ മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. വർഷങ്ങളോളം പെറി മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നെന്നും നിരവധി തവണ റിഹാബിലിറ്റേഷൻ ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. […]

World

‘100 ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമ’; പകർച്ചവ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ

മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പകർച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി യു.കെയിലെ ആരോഗ്യ വിദഗ്ധർ. നൂറ് ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമയാണ് യു.കെയിലെ പലരിലും ഇപ്പോൾ കാണപ്പെടുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഈ രോഗത്തിൽ 250% ന്റെ വർധനയുണ്ടെന്നാണ് അധികൃതർ പറയുന്നത്. സാധാരണ ജലദോഷം പോലെ ആരംഭിക്കുന്ന രോഗം പതിയെ നിർത്താതെയുള്ള മൂന്ന് മാസം നീളുന്ന ചുമയിലേക്ക് വഴിമാറും. ( UK Health Officials Issue Warning About Highly Contagious 110 day cough […]

World

‘ഇത് അവസാനത്തെ പിറന്നാളാകട്ടെ’; ഹമാസിന് ജന്മദിന സന്ദേശവുമായി ഇസ്രയേല്‍

ഹമാസിന്‍റെ സ്ഥാപക ദിനത്തില്‍ ജന്മദിന സന്ദേശവുമായി ഇസ്രയേല്‍. ഔദ്യോഗിക എക്സ് അക്കൌണ്ടിലിലൂടെയാണ് ജന്മസന്ദേശം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹമാസിന്‍റെ 36-ാം സ്ഥാപകദിനം. ഇത് അവസാനത്തെ ജന്മദിനമാവട്ടെ എന്നായിരുന്നു ഇസ്രയേലിന്‍റെ ജന്മദിന സന്ദേശം. “36 വര്‍ഷം മുന്‍പ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ” എന്നായിരുന്നു എക്സ് പോസ്റ്റ്. ഹമാസില്‍ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗും ഉപയോ​ഗിച്ചായിരുന്നു എക്സ് പോസ്റ്റ്. കേക്കിന്റെ മുകളിൽ റോക്കറ്റുകൾ വെച്ച ഒരു ചിത്രമാണ് പോസ്റ്റിൽ ഉപയോ​ഗിച്ചിരിക്കുന്നത്. — Israel […]

Education World

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി.വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിലവില്‍ 9,10 ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ എഴുതാം. ലയാളം മീഡിയം ക്ലാസുകൾ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. 2 മുതൽ 8 വരെ ക്ലാസുകളാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. കേരള സിലബസ് ഇല്ലാതാകുന്നതോടെ […]

World

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വെടിവെപ്പ്: മൂന്ന് മരണം

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ കൊലലപ്പെടുത്തിയതായും വിദ്യാർഥികളെ ഒഴിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെ പൊലീസ് കൊലപ്പെടുത്തി.

World

പാക് ജയിലിലുള്ള മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാജിദ് മിർ വിഷം ഉള്ളിൽ ചെന്ന നിലയിൽ; നില അതീവ ഗുരുതരം

പാകിസ്താനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സാജിദ് മിർ വിഷം കഴിച്ചതായി റിപ്പോർ‌ട്ട്.പാകിസ്താനിലെ ദേരാ ഗാസി ഖാനിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ് സാജിദ് മിർ .ഇവിടെ വച്ചാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത് .ലഷ്കറെ തയിബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാകിസ്താനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സജിദിനെ 15 വർഷം തടവിനു ശിക്ഷിച്ചു. സിഎംഎച്ച് ബഹവൽപൂരിൽ ചികിത്സയിലാണ് മിർ. പാക് രഹസ്യാന്വേഷണ […]

World

‘പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം’; ഇസ്രയേലിനോട്‌ സ്വരം കടുപ്പിച്ച്‌ അമേരിക്ക

ഇസ്രയേലിനോട്‌ സ്വരം കടുപ്പിച്ച്‌ അമേരിക്ക.ഗസ്സയിൽ പോരാട്ടം പുനരാരംഭിക്കുമ്പോൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പ്‌ വരുത്തണമെന്നും പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതേസമയം വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാർ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടൻ പുനരാരംഭിക്കരുതെന്നും വെടിനിർത്തൽ കൂടുതൽദിവസത്തേക്ക് നീട്ടണമെന്നും അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാവുകയാണ്. ഇക്കാര്യത്തെക്കുറിച്ചും ഗാസയുടെ യുദ്ധാനന്തരഭാവിയെക്കുറിച്ചും ചർച്ചചെയ്യാൻ യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച ടെൽഅവീവിലെത്തിയിരുന്നു. യുദ്ധമാരംഭിച്ചശേഷം പ്രശ്നപരിഹാരസാധ്യതതേടി മൂന്നാംതവണയാണ് അദ്ദേഹം പശ്ചിമേഷ്യയിലെത്തുന്നത്. ഇതിനിടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ […]

World

‘കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ഏക രാജ്യം’; ഇസ്രയേലിനെതിരായ ജിജി ഹദീദിന്റെ പോസ്റ്റ് വിവാദം

ഇസ്രയേലിനെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ അമേരിക്കൻ സൂപ്പർ മോഡൽ ജിജി ഹദീദിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം. ഒക്ടോബർ 7ന് ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നതിനും വർഷങ്ങൾക്ക് മുൻപ് ഇസ്രയേൽ പലസ്തീനികളെ വധിച്ചും, പീഡിപ്പിച്ചും, കടത്തിക്കൊണ്ടുപോയും ദ്രോഹിച്ചിട്ടുണ്ടെന്ന് ജിജി ഹദീദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇസ്രയേലെന്നും ജിജി ഹദീദ് തുറന്നടിച്ചിരുന്നു. മരണപ്പെട്ട പലസ്തീനികളുടെ അവയവങ്ങൾ അവരുടെ അനുവാദമില്ലാതെ ഇസ്രയേൽ എടുക്കാറുണ്ടെന്നും ജിജി ഹദീദ് […]