World

സമുദ്ര താപനം അനിയന്ത്രിതമായി ഉയരുന്നു; വരാനിരിക്കുന്നത് വന്‍ ദുരന്തം

സമുദ്ര താപനം ക്രമാതീതമായി കൂടുന്നതായി പഠന ഫലങ്ങള്‍. സമുദ്ര ജലത്തിന്‍റെ താപത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വര്‍ധനവാണ് ഉണ്ടാകുന്നത്. അമേരിക്കന്‍ ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. യു.എന്‍ കണക്കാക്കിയ സമുദ്ര താപനത്തിന്‍റെ തോതിന് ക്രമവിരുദ്ധമായാണ് സമുദ്ര ജലത്തിന്‍റെ ചൂട് കൂടിവരുന്നതെന്ന് ജേര്‍ണലിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റെക്കോര്‍‌ഡ് സമുദ്ര താപനമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ലോകത്തിന്‍റെ വിവധ ഭാഗങ്ങളിലെ 3900 കേന്ദ്രങ്ങളില്‍ നടത്തിയ നിരീക്ഷണ ഫലമാണ് റിപ്പോര്‍ട്ട്. ചൈനീസ് അക്കാദമി ഓഫ് സയന്‍സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. […]

World

ജനുവരി 12, ഹെയ്തിയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിന്‍റെ ഓര്‍മക്ക് 9 വയസ്

ജനുവരി 12 ഒരു കറുത്ത ദിനത്തിന്‍റെ ഓര്‍മ്മയാണ്. കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ 2010 ജനുവരി 12 നുണ്ടായ ഭൂകമ്പത്തില്‍ ഇല്ലാതായത് ആ രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം തന്നെയാണ്. ഭൂകമ്പത്തിന്‍റെ കെടുതികള്‍ നേരിട്ടനുഭവിച്ചത് മുപ്പത് ലക്ഷത്തോളം ജനങ്ങളാണ്. കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയെ തകര്‍ത്തെറിയുകയായിരുന്നു ആ ഭൂകമ്പം. ഓരോ ജനുവരി പന്ത്രണ്ടും ഹെയ്തി ജനതയുടെ മനസിലേക്ക് ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകള്‍ ഇരമ്പിയെത്തും. 2010 ജനവരി 12 ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.53 . തലസ്ഥാന […]

World

റോയിട്ടേഴ്‍സ് മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ മ്യാന്‍മര്‍ കോടതി തള്ളി

വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ മാധ്യമപ്രവര്‍ത്തകരെ ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ മ്യാന്‍മര്‍ ഹൈകോടതി തള്ളി. രാജ്യത്തിന്‍റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍. റോഹിങ്ക്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലാണ് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരായ വാന്‍ ലോണ്‍, ക്യോ സോയ് ഊ എന്നിവരെ മ്യാന്‍മര്‍ കോടതി ശിക്ഷിച്ചത്. രാജ്യത്തിന്‍റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് നടപടി. മതിയായ തെളിവുകള്‍ […]

World

പ്രണയിച്ച് തുടങ്ങാം സെെക്കിള്‍ സവാരിയെ

സെെക്കിള്‍ സവാരി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പുത്തനൊരു സെെക്കിളിൽ ചെത്തി പൊളിച്ച് നടക്കുന്നത് ചെറുപ്പത്തിൽ ഏതൊരാളുടെയും സ്വപനമായിരിക്കും. പ്രായത്തിന്റെ കൂടെ ട്രെന്റുകളും മാറുമ്പോൾ സെെക്കിളിന്റെ സ്ഥാനത്ത് പൊളിപ്പൻ ബെെക്കും കാറുമൊക്കെയായി മാറും. എന്നാൽ ദിവസം അൽപ്പ നേരം സെെക്കിളിൽ കറങ്ങുന്നത് വലിയൊരു വ്യായാമമാണ്. ശരീരത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് സെെക്കിളിംഗ്. ഹൃദയം, പേശികൾ എന്നിവയുടെ ആരോഗ്യത്തിനും അമിത വണ്ണം പോലുള്ള പ്രശ്നങ്ങൾക്കും സെെക്കിളിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു മണിക്കൂർ സെെക്കിൾ ഓടിക്കുന്നത് ഏകദേശം 400 മുതൽ 1000 വരെ […]

World

ജര്‍മനിയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു

ജര്‍മനിയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ഡാറ്റാ മോഷണത്തിന് ഇരയായത്. ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളുടെ വ്യക്തിവിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളും ഹാക്ക് ചെയ്ത് പ്രസിദ്ധീകരിച്ചവയില്‍ ഉള്‍പ്പെടും. വ്യക്തി വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര വിവരങ്ങള്‍ തുടങ്ങിയവയാണ് ട്വിറ്ററില്‍ പരസ്യപ്പെടുത്തിയത്. ഹാംബര്‍ഗില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരു ട്വിറ്റര്‍ അക്കൌണ്ടിലാണ് […]

World

യുദ്ധത്തിന് സജ്ജരായിരിക്കാന്‍ പട്ടാളക്കാര്‍ക്ക് ചൈനയുടെ നിര്‍ദേശം

പരിശീലനം ശക്തമാക്കാനും യുദ്ധത്തിന് സജ്ജരായിരിക്കാനും പട്ടാളക്കാര്‍ക്ക് ചൈനയുടെ നിര്‍ദേശം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പുതുവത്സര സന്ദേശത്തിലാണ് നിര്‍ദേശമുള്ളത്. തായ്‌വാനില്‍ സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമായതോടെയാണ് നിര്‍ദേശം പുറത്ത് വന്നത്. മികച്ച പട്ടാളക്കാരെ വാര്‍ത്തെടുക്കുന്നതിലും യുദ്ധത്തിന് സജ്ജരായിരിക്കുന്നതിലുമായിരിക്കണം 2019 ല്‍ മുഖ്യപരിഗണന നല്‍കേണ്ടത്. സൈന്യത്തില്‍ സാങ്കേതിക വിദ്യയുടെ സേവനം വളര്‍ത്തിയെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ വിഷയങ്ങളില്‍ ഒരുതരത്തിലുള്ള അനാസ്ഥയും അനുവദിക്കില്ല. എല്ലാതരത്തിലുള്ള സൈനിക വിഭാഗങ്ങളും കരുത്തരായിരിക്കണം. അടിയന്തര ഘട്ടങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ ആകണം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വിജയിക്കാന്‍ കഴിയുമെന്ന് […]

World

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഹാക്കര്‍മാര്‍

സെപ്തംബര്‍ പതിനൊന്ന് ഭീകരാക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍. വിവരങ്ങള്‍ പുറത്ത് പോകുമെന്ന ഭയമുള്ള ആര്‍ക്കും ബിറ്റ്‌കോയിനുകളുമായി സമീപിക്കാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ എത്ര ബിറ്റ് കോയിന്‍ വേണമെന്ന് വ്യക്തമാക്കിയിട്ടില്ല. 2001 ലായിരുന്നു ലോകത്തെ നടുക്കിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റായ നെറ്റ്ഫ്‌ളിക്‌സ്, പ്ലാസ്റ്റിക് സര്‍ജ്ജറി ക്ലിനിക്കുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ചോര്‍ത്തിയ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് എന്ന പ്രൊഫഷണല്‍ ഹാക്കര്‍മാരുടെ സംഘമാണ് ഭീഷണിയുമായി രംഗത്തെത്തിയത്. സെപ്തംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യ […]

World

കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്ന് വ്യക്തമാക്കി ട്രംപ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉപരോധവും സമ്മര്‍ദവും അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ നിലപാട്. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും ഉന്നിന്റെ കത്ത് കിട്ടിയതായും ട്രംപ് സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും ഇതുവരെ നടന്ന […]

UK World

ഐസ്‌ലന്‍ഡില്‍ കാര്‍ പാലത്തില്‍നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വംശജര്‍ മരിച്ചു

ലണ്ടന്‍: ഐസ്ലന്‍ഡില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വംശജര്‍ മരിച്ചു. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ഈ കുടുംബത്തിലെ രണ്ട് പുരുഷന്‍മാരും രണ്ട് കുട്ടികളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.  ഐസ്ലന്‍ഡിലെ തെക്കന്‍ പ്രദേശത്തെ സ്‌കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപമാണ് പകടം നടന്നത്. ഐസ്ലന്‍ഡില്‍ അവധിക്കാലം ചിലവഴിക്കാനുള്ള യാത്രയിലായിരുന്നു ഇവര്‍. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഐസ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡറായ ടി ആംസ്ട്രോങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ […]

World

ഫലസ്തീന്‍ തടവുകാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി ഇസ്രായേല്‍

ഫലസ്തീന്‍ തടവുകാരുടെ ജീവിതം അത്യന്തം ദുരിതത്തിലാക്കി ഇസ്രായേല്‍. കുടിവെള്ളത്തിനും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു സുരക്ഷാ മന്ത്രി ഗിലാഡ് എര്‍ഡന്‍ പ്രഖ്യാപിച്ച പുതിയ നിയമത്തിലാണ് ഈ മാറ്റങ്ങള്‍. നീക്കത്തിനെതിരെ ഫലസ്തീന്‍ രംഗത്തെത്തി. തടവുകാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാനായി ഏഴ് മാസം മുമ്പ് രൂപീകരിച്ച കമ്മിറ്റി നിശ്ചയിച്ച നിയമമാണ് ഗിലാര്‍ഡ് എര്‍ഡന്‍ പ്രഖ്യാപിച്ചത്. ഭീകരത ആരോപിച്ച് ഇസ്രായേല്‍ തടവിലിട്ടവരുടെ ജീവിതം നരകതുല്യമാക്കുന്നതാണ് പുതിയ നിയമം. ഫലസ്തീന്‍ അതോറിറ്റിക്കുള്ള ഫണ്ട് നിര്‍ത്തലാക്കുക, വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടു വരിക, […]