Latest news Must Read World

ലാമിനേഷന്‍ പേപ്പര്‍ വാങ്ങാന്‍ പണമില്ല; പാകിസ്താനിൽ പാസ്പോര്‍ട്ട് അച്ചടി പ്രതിസന്ധിയില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ. രാജ്യം സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ വിവിധ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. എന്നാൽ ഇപ്പോൾ പൗരന്മാർക്ക് പാസ്‌പോർട്ട് നൽകാനും ഭരണകൂടത്തിന് സാധിക്കാതെ വരുന്നു. ലാമിനേഷൻ പേപ്പറിന് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് പുതിയ പാസ്‌പോർട്ടുകൾ പ്രിന്റ് ചെയ്യാൻ സാധിക്കത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.  ഫ്രാൻസിൽ നിന്നായിരുന്നു പാകിസ്താൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിദിനം 3,000 മുതൽ 4,000 വരെ പാസ്പോർട്ടുകളായിരുന്നു മുമ്പ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 12 മുതൽ 13 വരെ പാസ്പോർട്ടുകൾ […]

World

ഗസ്സയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു: അമേരിക്ക

ഗസ്സയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് യുഎസ്. പലസ്തീനികൾക്ക് ​ഗസ്സ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് യു എസിന്റെ വിശദീകരണം. ​ഗസ്സയുടെ വടക്കൻ മേഖലയിലായിരിക്കും നാലുമണിക്കൂർ വെടിനിർത്തൽ പാലിക്കുക. സൈനിക നടപടികൾ എപ്പോൾ നിർത്തിവയ്ക്കുമെന്ന് ഓരോ ദിവസവും ഇസ്രയേൽ വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുൻപ് അറിയിക്കുമെന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. ​ഗസ്സയിലേക്ക് മാനുഷിക സഹായം ഉൾപ്പെടെ എത്തിക്കുന്നതിനാണ് അയവില്ലാതെ തുടരുകയായിരുന്ന യുദ്ധത്തിന് ഇപ്പോൾ നേരിയ ശമനമുണ്ടാകുമെന്ന് അമേരിക്ക അറിയിച്ചിരിക്കുന്നത്. അതേസമയം വെസ്റ്റ്ബാങ്കിൽ ഉൾപ്പെടെ സൈനിക നടപടികൾ കടുപ്പിക്കുകയാണ് ഇസ്രയേൽ. […]

India Kerala World

‘ബാഴ്സിലോണയിലെ എക്‌സ്‌പോ പുതിയകാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാൻ ഗുണകരമാകും’; ആര്യാ രാജേന്ദ്രൻ

ബാഴ്സിലോണയിൽ നടക്കുന്ന സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസിൽ കേരളത്തിലെ പ്രതിനിധിയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നഗരവികസനത്തെ കുറിച്ചുള്ള ചർച്ചകളും എക്‌സ്‌പോയുമാണ് നടക്കുന്നത്. അതിവേഗം നഗരവല്ക്കരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ ഫലപ്രദമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും പുതിയകാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാനും ഇവിടത്തെ ചർച്ചകളും എക്‌സ്‌പോയും ഗുണകരമാകും എന്നാണ് കാണുന്നതെന്നും ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത് ബാഴ്സിലോണയിൽ നടക്കുന്ന സ്മാർട്ട് […]

HEAD LINES World

ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍; മരുന്നെത്തിച്ച് ജോർദാൻ

ഗസ്സ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഗസ്സ സിറ്റി പൂര്‍ണമായും വളഞ്ഞുവെന്നും തെക്കന്‍ ഗാസയെന്നും വടക്കന്‍ ഗാസയെന്നും രണ്ടായി വിഭജിച്ചുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗസ്സയിലെ 48 പ്രദേശങ്ങൾ തകർക്കപ്പെട്ടതായി യുഎൻ ഏജൻസി സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സൈന്യത്തിന്‍റെ ആക്രമണത്തില്‍ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ വീണ്ടും പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പൂര്‍ണതോതില്‍ സംവിധാനങ്ങള്‍ വിഛേദിക്കപ്പെടുന്നത്. കഴിഞ്ഞ മാസം ഏഴിന് […]

World

നേപ്പാളിൽ ഭൂചലനം; 69 പേർ മരിച്ചു, നിരവധി കെട്ടിടങ്ങളിലും വീടുകളും തകർന്നു

നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 69 പേർ മരിച്ചു. ജാജർ കൊട്ടിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 10 കിലോമീറ്റർ ആഴത്തിൽ, റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. നേപ്പാളിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യയിലും പലയിടങ്ങളിലും രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഒരു മാസത്തിനിടെ ഇത് മൂന്നാം […]

World

പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ ഇല്ല; ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇസ്രയേൽ

പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. ​ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആന്റണി ബ്ലിങ്കെൻ ഇസ്രായേൽ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലപാടറിയിച്ചു. യുദ്ധം താൽക്കാലികമായി നിർത്തിയാൽ ​ഗസ്സയിലേക്ക് കൂടുതൽ സഹായം അനുവദിക്കുമെന്നും പലസ്തീൻ സിവിലിയൻമാരെ സംരക്ഷിക്കുമെന്നും ഹമാസിന്റെ തടവുകാരെ മോചിപ്പിക്കാൻ നയതന്ത്രം രൂപീകരിക്കുമെന്നും ഇസ്രയേലിലെത്തിയ ബ്ലിങ്കെൻ പറഞ്ഞു. അതേസമയം താൽക്കാലികമായി വെടി […]

World

നേപ്പാൾ ഭൂചലനം: എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ, മരണസംഖ്യ 125 ലേക്ക് ഉയർന്നു

ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ദുരന്തന്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. ഭൂചലനത്തിൽ നാനൂറിലേറെ പേർക്ക് പരുക്കേൽക്കുകയും 125 പേർ ഇതുവരെ മരിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും […]

HEAD LINES World

ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ മിസൈൽ ആക്രമണം

ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ ശക്തമായ മിസൈൽ ആക്രമണം. വടക്കൻ ഇസ്രയേലിലെ ഒരു പട്ടണത്തിൽ 12 മിസൈലുകൾ പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹമാസ് ഖ്വാസം ബ്രിഗേഡ് നേതൃത്വം ഏറ്റെടുത്തു. ലെബനൻ അതിർത്തിക്കടുത്തുള്ള ഇസ്രായേൽ പട്ടണമായ കിര്യത് ഷ്മോണയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായി ഇസ്രായേലിന്റെ മെഡിക്കൽ സർവീസ് അറിയിച്ചു.ഗസ്സയിലെ നമ്മുടെ ജനങ്ങൾക്കെതിരായ അധിനിവേശ കൂട്ടക്കൊലകൾക്ക് മറുപടിയായി പട്ടണത്തിന് നേരെ ഒരു ഡസൻ റോക്കറ്റുകൾ പ്രയോഗിച്ചുതായി ഹമാസിന്റെ സായുധ വിഭാഗത്തിലെ ലെബനീസ് വിഭാഗം പറഞ്ഞു. […]

World

ദുരിതപൂർണമായി ​ഗസ്സയിലെ അൽഷിഫ ആശുപത്രി; മോർച്ചറികളും പ്രവർത്തനം നിലച്ചു

യുദ്ധം കനക്കുന്ന ഗസ്സയിൽ ജനജീവിതം അതിദുസ്സഹം. ഇതുവരെ നാനൂറിലധികം പേർ ഗസ്സ വിട്ടുപോയി. ബ്രിട്ടീഷ്, അമേരിക്കൻ പൗരന്മാരാണ് ഇതിൽ കൂടുതലും. ഗസ്സയിൽ ഇന്റർനെറ്റും ടെലിഫോൺ സംവിധാനങ്ങളും വീണ്ടും വിഛേദിക്കപ്പെട്ടതായി പലസ്തീൻ പ്രതികരിച്ചു. അതിനിടെ അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് ഗസ്സയിലെ അൽഷിഫ ആശുപത്രി.(Gaza’s Al-shifa hospital almost stopped its functioning) അൽഷിഫയുടെ നിലവിലെ അവസ്ഥയെ അങ്ങേയറ്റം ഇരുണ്ടത് എന്നാണ് ​ഗസ്സയിലെ പലസ്തീൻ ആരോഗ്യ അതോറിറ്റിയുടെ വക്താവ് അഷ്‌റഫ് അൽ-ഖുദ്ര പ്രതികരിച്ചത്. ജനറേറ്ററിൽ കഷ്ടിച്ച് പ്രവർത്തിക്കുന്നുണ്ട് ആശുപത്രിയെങ്കിലും […]

World

ഗസ്സയിലെ അല്‍ഖുദ്‌സ് ആശുപത്രിക്ക് സമീപം ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഭയന്നുവിറച്ച് നൂറുകണക്കിന് രോഗികള്‍

ഒഴിയാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഗസ്സയിലെ അല്‍ഖുദ്‌സ് ആശുപത്രിക്ക് സമീപം ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. നിരവധി ഇസ്രായേല്‍ സൈനികരെ വധിച്ചെന്നാണ് ഹമാസിന്റെ അവകാശവാദം. വെന്റിലേറ്ററുകളില്‍ നിരവധി രോഗികളും ഇന്‍ക്യുബേറ്ററില്‍ നിരവധി കുഞ്ഞുങ്ങളും പരിചരണത്തിലുള്ളപ്പോള്‍ എല്ലാവരേയും ഒഴിപ്പിക്കുക പ്രായോഗികമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം. ആശുപത്രിയിലെ രോഗികളെല്ലാവരും പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ ഭയചകിതരാണ് അല്‍ഖുദ്‌സ് ആശുപത്രി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. (Israel bombs areas close to Al Quds hospital in Gaza) അതേസമയം ഗസ്സയില്‍ നിലവില്‍ ആശയവിനിമയം പുനസ്ഥാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ […]