ശ്രീമതി ഏലിയാമ്മ ഇടിച്ചെറിയ നിര്യാതയായി .മാർച്ച് പതിനെട്ടാം തിയതി രാവിലെ സ്വവസതിയിൽ വെച്ച് അന്ത്യാകൂദാശകൾക്കു ശേഷം കർത്താവിൽ നിദ്രപ്രാപിച്ചതു .പരേതക്ക് തൊണ്ണൂറ്റിനാല് വയസ്സായിരുന്നു . Mr .Jose Kannanmannil (Zürich), Somi Jissu (Zürich), Sophy Samji (Brugg), Elsy Sand (Germany), Vincy Alex (Germany), Sunny Kannanmannil, Omana Jose, Gracy George and Sherly John. എന്നിവർ പരേതയുടെ മക്കളും Jissu Paruvacattu, Mary Jose, Samji Jacob, Eckard Sand, Alex […]
Uncategorized
ബി.ജെ.പിക്ക് വന്‍ തിരിച്ചടി; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഡെറാഡൂണില്‍ നടന്ന റാലിയിലാണ് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മനീഷിന്റെ വരവ് ഉത്തരാഖണ്ഡില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ വര്‍ഷം ബി.സി ഖണ്ഡൂരിയെ […]
പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു
പത്തനംത്തിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു. ചൊവ്വാഴ്ച രാത്രി പത്തരയോടെണ് സംഭവം. ജില്ലാ കലക്ടര്‍ ഡാം സുരക്ഷ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി. വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന കുടമുരട്ടികരയിലെ സമീപവാസി റോയിയാണ് ഡാമിൽ നിന്ന് വെള്ളം ഒഴുകുന്നത് കണ്ടത്. തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ചിട്ടുണ്ട്. വറ്റിക്കിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടതിനെ തുടര്‍ന്ന് റോയി കെ.എസ്.ഇ.ബി ജീവനക്കാരനെ വിവരം അറിയിക്കുകയും അരമണിക്കൂറിന് […]
അഭിനന്ദന്റെ ചിത്രം ; പോസ്റ്ററുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉപയോഗിച്ച ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ബി.ജെ.പി നേതാവും ഡല്‍ഹി എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരോടൊപ്പം വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെയും ചിത്രം ചേര്‍ത്തായിരുന്നു ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍. മാര്‍ച്ച് ഒന്നിനായിരുന്നു ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ ചിത്രങ്ങള്‍ […]
കോണ്‍ഗ്രസിന് തലവേദനയായി നേതാക്കളുടെ കൂട്ട കൂറു മാറ്റം
ലോക്സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനശേഷവും നേതാക്കളുടെ കൂട്ട കൂറ് മാറ്റം തലവേദനയായി കോണ്‍ഗ്രസ്. ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.മാർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന്‍റെ മകന്‍ സുജയ് വിഖെ പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളില്‍ ഇടത് ധാരണയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ദീപ ദാസ് മുന്‍ഷിയും ബി.ജെ.പിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ടുകൾ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുമ്പോൾ മറുഭാഗത്ത് ഓപ്പറേഷന്‍ താമര മുന്നേറുകയാണ്. ഞെട്ടിച്ചത് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പട്ടേലിന്‍റെ മകന്‍ […]
ഒ.ഐ.സി: ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനം ബഹിഷ്കരിച്ചു
ഒ.ഐ.സി സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യ മന്ത്രി സമ്മേളനം ബഹിഷ്കരിച്ചു. സമ്മേളനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സൌദി അടക്കമുള്ള രാജ്യങ്ങളുടെ വിദേശമന്ത്രിമാരുമായി പ്രത്യേകം ചര്‍ച്ച നടത്തി. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്ന് സുഷമ പറഞ്ഞു. സമ്മേളനം അബൂദബിയില്‍ തുടരുകയാണ്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് മുസ്‌ലിം ലോകം സ്വീകരിക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ആഹ്വനം ചെയ്തു.
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തുക. മോഹന്‍ലാല്‍, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരാണ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ മുന്നില്‍. അനു സിതാരയും ഐശ്വര്യ ലക്ഷ്മിയുമാണ് മികച്ച നടിക്കായുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. ഞാന്‍ പ്രകാശന്‍,വരത്തന്‍.കാര്‍ബണ്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍,ഞാന്‍ മേരിക്കുട്ടി,ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യ,ജോസഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് എന്നിവരാണ് മികച്ച നടന് […]
റോബര്‍ട്ട് വദ്ര ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും
കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വദ്ര ഇന്ന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് രാവിലെ പത്തരക്കാണ് വാദ്രയുടെ ചോദ്യം ചെയ്യല്‍. ഇന്നലെ കേസ് പരിഗണിക്കവെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ വദ്രയോട് സി.ബി.ഐ ജഡ്ജ് അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. വദ്രയുടെ ഓഫീസിലടക്കം നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പ് 5 ദിവസത്തിനികം വദ്രക്ക് നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ബണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്ത് വകകള്‍ […]
അര്‍ണബ് ഗോസ്വാമിക്കെതിരെ ജാമ്യമില്ലാ വാറണ്ട്
റിപ്പബ്ളിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും മറ്റു മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുന്‍ മന്ത്രിയും പി.ഡി.പി നേതാവുമായ നയീം അക്തര്‍ നല്‍കിയ കേസിലാണ് കോടതി നടപടി. അര്‍ണബ് ഗോസ്വാമി നേരിട്ട് ഹാജരാകണമെന്ന് ശ്രീനഗര്‍ കോടതി നേരത്തെ ഉത്തവിട്ടിരുന്നു. ഫെബ്രുവരി 9ന് കോടതി മുന്‍പാകെ ഹാജരാകാനാണ് അര്‍ണബ് ഉള്‍പ്പെടെ നാല് മാധ്യമപ്രവര്‍ത്തകരോട് കോടതി ആവശ്യപ്പെട്ടത്. 2018 നവംബര്‍ 16നാണ് നയീം അക്തര്‍ അര്‍ണബിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. തനിക്കെതിരെ […]
പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു
പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ സംഘര്‍ഷം ആളിപടരുന്നു. പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു. തലസ്ഥാനമായ ഇത്താനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കലാപ സമാനമായ സാഹചര്യമാണ് സംസ്ഥാനത്തിപ്പോള്‍. 50ലധികം കാറുകള്‍ക്ക് തീയിട്ടു. കല്ലേറിലും സംഘര്‍ഷത്തിലുമായി പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമേ അഞ്ചോളം തിയേറ്ററുകളും അഗ്നിക്കിരയാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ തുരത്തി. […]