Entertainment Uncategorized

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി ‘ഉയരെ’; സിനിമ കണ്ട് മന്ത്രി ശൈലജ ടീച്ചറും പാര്‍വതിയും

വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി ഒരുക്കിയ ഉയരെ സിനിമയുടെ പ്രദര്‍ശനം കാണാന്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും എത്തി. നടി പാര്‍വതിയും കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടു. സധൈര്യം മുന്നോട്ട് സമ്മര്‍ ക്യാംപിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ സിനിമ കാണാനെത്തിയത്. തിരുവനന്തപുരം കൈരളി തിയ്യറ്ററിലായിരുന്നു പ്രദര്‍ശനം. മന്ത്രി കെ.കെ ശൈലജ ടീച്ചറും, ഉയരെയിലെ നായിക പാര്‍വതിയും ചിത്രത്തിന്റെ നിര്‍മ്മാതാക്കളും കുട്ടികള്‍ക്കൊപ്പം സിനിമ കാണാനെത്തി. ഏത് സാഹചര്യത്തിലും പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ് […]

Entertainment Uncategorized

കേള്‍ക്കാതിരുന്ന അപ്പുവും, പറയാതിരുന്ന റാമും

മാത്തനേയും അപ്പുവിനേയും അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുപോലെതന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ടവരാണ് റാമും ജാനുവും. മായാനദി, ‘96 എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ പ്രണയജോഡികളാണിവര്‍. ഇരുവരുടേയും നഷ്ടപ്രണയം കണ്ട് കണ്ണു നിറഞ്ഞവരാണ് നാം ഓരോരുത്തരും. മാത്തന് അപ്പുവിനേയും റാമിന് ജാനുവിനേയും സ്വന്തമാക്കാനായിരുന്നെങ്കിലെന്ന് നമ്മളില്‍ പലരും മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ടാവും. മാത്തന്‍, അപ്പു, റാം, ജാനു. ഇവരെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. പ്രത്യേകിച്ച്, പ്രണയത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞവര്‍ക്ക് ഒട്ടും കഴിയില്ല. പ്രണയം അങ്ങനെയാണ്. ചിലപ്പോഴൊക്കെ അതിന് […]

Uncategorized

പ്രവാസികളുടെ യാത്രാപ്രശ്നം; കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ഇടപെടല്‍ വേണമെന്ന് യൂസഫലി

പ്രവാസികളുടെ വിമാന യാത്ര പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ഇടപെടല്‍ വേണമെന്ന് പ്രമുഖ വ്യവസായി പത്മശ്രീ എം. എ യൂസഫലി. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധന സാധാരണക്കാരായ പ്രവാസികളുടെ നടുവൊടിക്കുന്നതാണ്. ടിക്കറ്റ് തുകക്ക് സബ്സിഡി നല്‍കുന്നത് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഗൌരവമായി ചിന്തിക്കണമെന്നും എം.എ യൂസഫലി മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആവശ്യപ്പെട്ടു ഇന്ത്യയില്‍ വ്യോമയാന ഗതാഗത മേഖല രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യൂസഫലി പറഞ്ഞു. എയര്‍ കേരള പോലുള്ള വിമാന സര്‍വീസിനെക്കുറിച്ച് ചിന്തിക്കാവുന്ന […]

India National Uncategorized

ഗോവയില്‍ പരീക്കറുടെ മകന് സീറ്റില്ല; ബി.ജെ.പിയില്‍ തര്‍ക്കം

ഗോവ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എ സിദ്ധാർഥ് കുൻകാലിൻകറിനെ ബി.ജെ.പി പനാജി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചു. മരണപ്പെട്ട ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉദ്പല്‍ പരീക്കറിനെ അവഗണിച്ചാണ് ഈ തീരുമാനം. ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സെക്രട്ടറി ജി.പി നദ്ദയാണ് കുൻകാലിൻകറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പരീക്കറുടെ മകന്‍ ഉദ്പൽ പരീക്കർ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടു തവണ പനാജി എം.എൽ.എ ആയി തെരഞ്ഞെടുത്തിട്ടുള്ള കുൻകാലിൻകറിനാണ് ബി.ജെ.പി അവസരം നല്‍കിയത്. അതേസമയം പരീക്കറുടെ […]

Entertainment Uncategorized

മലയാളസിനിമ അഭിമുഖീകരിച്ചിട്ടില്ലാത്ത ഉയരങ്ങള്‍.. പാര്‍വതിയുടെ “ഉയരെ!! ശൈലന്റെ റിവ്യൂ

വെറുപ്പ് കൊണ്ടല്ല, സ്നേഹം കൊണ്ടാണ് മനുഷ്യർ ക്രൂരന്മാരാകുന്നത് എന്നൊരു ഡയലോഗ് മധുപാലിന്റെ തലപ്പാവിൽ ജയമോഹൻ എഴുതിയിട്ടുണ്ട്. ഓർത്തുനോക്കിയപ്പോൾ ഒരുപാട് വേദനിപ്പിച്ച ഒരു നഗ്നസത്യമാണത്. പാർവതി നായികയായി അഭിനയിച്ച “ഉയരെ” കണ്ടപ്പോൾ ഇന്ന് അത് വീണ്ടും ഓർത്തു. ആസിഡ് ആക്രമണത്തിന് ഇരയായ രേഷ്മ ഖുറൈശി എന്നൊരു പെണ്കുട്ടി ഈ വർഷം കേരളത്തിലെ ഒരു സാഹിത്യോത്സവത്തിൽ പങ്കെടുത്തിരുന്നു. മുൻ നിര പ്രസിദ്ധീകരണങ്ങളിൽ അവരുടെ കവർ സ്റ്റോറി വന്നിരുന്നു.ബീയിങ് രേഷ്മ എന്ന പേരിൽ അവരുടെ അതിജീവനത്തിന്റെ കഥ പുസ്തകമായി വന്നതിനെ തുടർന്ന് […]

India Kerala Uncategorized

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ഇടതിന്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എപി സുന്നികള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ കാന്തപുരം അനുയായികളെ തീരുമാനം അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ജനങ്ങളെ മാനിക്കുന്ന, വര്‍ഗീയതയും അഴിമതിയും പ്രൊത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവില്‍ വരേണ്ടതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവ പുറത്തു വന്നിട്ടുണ്ട്.

Uncategorized

ഇടിമിന്നൽ- ജാഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണി വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ടുതുടങ്ങുന്ന ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണി വരെയുള്ള […]

Uncategorized

ശനിയാഴ്ച മുതല്‍ പ്രചരണത്തിനിറങ്ങുമെന്ന് ബെന്നി ബെഹനാന്‍

അടുത്ത ശനിയാഴ്ച്ചക്ക് ശേഷം വീണ്ടും പ്രചാരണ രംഗത്തേക്കിറങ്ങുമെന്ന് ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബെന്നി ബെഹനാന് വേണ്ടി നിലവില്‍ യു.ഡി.എഫ് എം.എല്‍.എമാരാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോവുന്നത്. വരും ദിവസങ്ങളില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രചാരണം പാതിവഴിയില്‍ എത്തി നില്‍ക്കെയാണ് ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതമുണ്ടാവുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇപ്പോള്‍ വിശ്രമത്തിലാണ്. എന്നാല്‍ […]

India National Uncategorized

ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയെന്ന പരാമര്‍ശം; യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയാണെന്ന വിവാദ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഏപ്രില്‍ അഞ്ചിനുള്ളില്‍ വിശീദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭീകരര്‍ക്ക് ബിരിയാണി വിളമ്പിയപ്പോള്‍ മോദിയുടെ സേന ബുള്ളറ്റുകളും ബോംബുകളുമാണ് നല്‍കിയതെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്ന വിശേഷിപ്പിച്ചത് സൈന്യത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനോട് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് […]

Uncategorized

‘പപ്പു’ പ്രയോഗം, ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ പിശക്;വിശദീകരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ പപ്പു പരാമര്‍ശത്തില്‍ വിശദീകരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്. ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശകാണ് തലക്കെട്ടിന് പിന്നിലെന്ന് മനോജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപ്പിക്കുന്നതും ഞങ്ങളുടെ രീതിയല്ല എന്ന് വിശദീകരിച്ച പി എം മനോജ് അങ്ങനെ ഒരു വാക്ക് വന്നത് അനുചിതമാണെന്നും പറഞ്ഞു. ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്നായിരുന്നു ഇന്ന് ദേശാഭിമാനിയുടെ എഡിറ്റോറിയലിന്റെ തലക്കെട്ട്. ഇത് വിവാദമായ സാഹചര്യത്തിലാണ് പി എം […]