തോല്‍വിയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍ നിന്ന് കിവീസിനെ കൈ പിടിച്ചുയര്‍ത്തിയത് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണ്. 138 പന്തില്‍ നിന്നാണ് വില്യംസണ്‍ 106 റണ്‍സെടുത്തത്. നായകന്റെ ഉത്തരവാദിത്വം എന്തെന്ന് കാണിച്ചുതരികയായിരുന്നു കെയ്ന്‍ വില്യംസണ്‍. 80 റണ്‍സിനിടെ നാല് വിക്കറ്റ് വീണപ്പോള്‍ കിവികള്‍ പരാജയം മുന്നില്‍ കണ്ടതാണ്. പക്ഷേ പതറാതെ നിന്ന വില്യംസണ്‍ ക്രീസില്‍ നിലയുറപ്പിച്ചു. ജെയിംസ് നിഷാമും ഗ്രാന്‍ഡ് ഹോമും പിന്തുണ നല്‍കിയപ്പോള്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സിന്റെ ഗിയര്‍മാറ്റി. തുടരെ ബൗണ്ടറികള്‍ പായിച്ച് സെഞ്ച്വ റിയിലേക്ക്. 138 പന്തില്‍9 […]
Uncategorized
ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മോര്‍ഗന്‍
ഇന്നലെ അഫ്ഗാനെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നേടിയത് ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ്. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയതിനുള്ള റെക്കോര്‍ഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. 17 സിക്സറുകളാണ് മോര്‍ഗന്‍ അഫ്ഗാന്‍ ബൌളര്‍മാര്‍ക്കെതിരെ നേടിയത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 32ാമത്തെ ഓവര്‍, 26 റണ്‍സ് നേടി നിന്ന ഓയിന്‍ മോര്‍ഗന്‍ റഷീദ് ഖാന്റെ പന്തില്‍ ഉയര്‍ത്തിയടിച്ചത് ബൗണ്ടറി ലൈനിനരികില്‍ ദൗലത്ത് സര്‍ദ്രാന്‍ വിട്ടുകളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ മോര്‍ഗന്‍ നേരിട്ട 71 പന്തില്‍ നിന്ന് നേടിയത് 148 […]
ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
17ാമത് ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.
മുഖക്കുരു- കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും
മുഖക്കുരു ഒരിക്കലെങ്കിലും അലട്ടാത്തവരായി ആരുമുണ്ടാകില്ല. മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്നും ചികിത്സയെന്തെന്നും അറിയാം. മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ടു ഞാൻ കവർന്നെടുത്തു.. മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്. പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ. എന്താണ് മുഖക്കുരു? രോമം, രോമകൂപം, രോമം എഴുന്നുനിൽക്കാൻ സഹായിക്കുന്ന അറെക്ടോറെസ് പിലോറം എന്ന ഇത്തിരിക്കുഞ്ഞൻ മാംസപേശി, ത്വക്കിന് […]
പാലക്കാട് വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിച്ചു
പാലക്കാട് തണ്ണിശ്ശേരിയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിച്ചു. പോകുംപടി ജുമാമസ്ജിദിലാണ് മൂന്ന് പേരുടെ മൃതദേഹം ഖബറടക്കിയത്. അയ്‌ലൂര്‍ സ്വദേശികളുടെ മൃതദേഹം നെന്മാറ വൈദ്യുത ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. അപകടത്തില്‍ പരിക്കേറ്റ 13 വയസുള്ള കുട്ടി ഉള്‍പടെ നാല് പേര്‍ ചികിത്സയിലാണ്. രാവിലെ ഒമ്പത് മണിയോടെയാണ് ബന്ധുക്കളായ സുബൈര്‍, ഫവാസ്, നാസര്‍, ഉമ്മര്‍ ഫാറൂഖ് എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. വിലാപയാത്രയായി വാടാനംകുറിശിയിലെ തറവാട് വീട്ടിലെത്തിച്ചു. അടുത്ത ബന്ധുക്കള്‍ മൃതദേഹം കണ്ടശേഷം വാടാനംകുറിശി സ്‌കൂള്‍ മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിന് […]
പരിഹാരമാകാതെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം
ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നു. പാർട്ടി ചെയർമാന്റ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് പരമാധികാരമെന്നത് ആദ്യം അംഗീകരിക്കണമെന്ന് പി.ജെ ജോസഫ് പറഞ്ഞു. സംസ്ഥാന കമ്മറ്റി വിളിച്ച് സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നും പി.ജെ ജോസഫ് പറഞ്ഞു. അതിനിടെ കേരളകോണ്‍ഗ്രസ് ചെയർമാനാരാണെന്ന് മാണിവിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. ജോസഫ് പാർലമെന്ററി പാർട്ടി ലീഡറും ജോസ്.കെ മാണി വിഭാഗത്തിലെ ആൾ ചെയർമാനുമാകണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ നവീകരണത്തിനുള്ള നിർദ്ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം 2019
രാജ്യത്തിന്‍റെ വിദ്യാഭ്യാസമേഖലയിൽ നവീകരണത്തിനുള്ള നിർദ്ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം. പാഠ്യപദ്ധതിയിൽ പുനർരൂപീകരണം ശുപാർശ ചെയ്യുന്നതിനൊപ്പം പ്രബോധന പദ്ധതിയിലും നവീകരണം ലക്ഷ്യമിടുന്ന നയം വിദ്യാഭ്യാസ അവകാശത്തിന്റെ വിപുലീകരണവും ആവശ്യപ്പെട്ടിട്ടുണ്ട് . ഐ.എസ്.ആർ.ഒ മുൻ തലവൻ കെ കസ്തൂരിരംഗൻ ആണ് നവ വിദ്യാഭ്യാസ നയ കമ്മിറ്റിയുടെ തലവൻ. 10+2 എന്നതിനു പകരം 5+3+3+4 എന്ന മാതൃകയാണ് പുതിയ ശുപാർശയിലുള്ളത്. 1968 ലെ വിദ്യാഭ്യാസ നവനയമായ 10+2 സംവിധാനം മാറ്റിയായിരിക്കും പുതിയ വിദ്യാഭ്യാസ നയം രൂപീകൃതമാകുക. ഇന്നലെയാണ് കേന്ദ്ര മാനവ വിഭവ […]
ഭൂരിഭാഗം മണ്ഡലങ്ങളിലും ഇ.വി.എമ്മുകളിലെ വോട്ടുകണക്കുകളില്‍ വന്‍ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഇ.വി.എമ്മുകളിലെ വോട്ടുകണക്കുകളില്‍ വന്‍ വ്യത്യാസം . 370 ലധികം മണ്ഡലങ്ങളിലെ ഇവിഎമ്മുകളില്‍ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്ക് ഉദ്ധരിച്ച് ദ ക്വിന്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആദ്യത്തെ നാല് ഘട്ടങ്ങളിലെ ആകെ പോള്‍ ചെയ്ത വോട്ടുകളും ഇ.വി.എമ്മിലെ ആകെ വോട്ടുകളും തമ്മിലാണ് ദി ക്വിന്റ് താരതമ്യം ചെയ്തത്. ഫലത്തില്‍ കണ്ടത് വന്‍ വ്യത്യാസം. തമിഴ് […]
മന്ത്രിമാരുടെ എണ്ണത്തില്‍ അതൃപ്തി
സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാന നിമിഷം ജനതാദള്‍ യുണൈറ്റഡ് മന്ത്രിസഭയില്‍ നിന്ന് പിന്മാറി. പാര്‍ട്ടിക്ക് അനുവദിച്ച മന്ത്രിമാരുടെ എണ്ണത്തിലാണ് ജെ.ഡി.യുവിന്റെ അതൃപ്തി. ഒരു കാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിമാരും ഉള്‍പ്പെടെ മൂന്ന് മന്ത്രിപദമാണ് ജെ.ഡി.യു ആവശ്യപ്പെട്ടത്. കിട്ടിയതാകട്ടെ ഒരു കാബിനറ്റ് പദവിയും. പാര്‍ട്ടി പ്രതിനിധിയായി ആര്‍.സി.പി സിങിന് പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിലേക്ക് ക്ഷണം ലഭിച്ചു. എന്നാല്‍ സല്‍ക്കാരത്തിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. തങ്ങളുടെ നിര്‍ദേശങ്ങളൊന്നും അംഗീകരിക്കപ്പെടാത്തതിനാല്‍ മന്ത്രിസഭയില്‍ ചേരുന്നില്ലെന്നും എന്‍.ഡി.എയില്‍ തുടരുമെന്നും ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ […]
ടി20 ശൈലിയില്‍ ഏകദിനം കളിച്ച് ഇംഗ്ലണ്ട്; തകര്‍പ്പന്‍ ജയം
ലോകകപ്പ് സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട്. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 161 എന്ന വിജയലക്ഷ്യം 17.3 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ടി20 ശൈലിയിലായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ജേസണ്‍ റോയ് 46 പന്തില്‍ നിന്ന് നാല് സിക്‌സറുകളുടെയും പതിനൊന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ അടിച്ചെടുത്തത് 89 റണ്‍സ്. ബെയര്‍സ്റ്റോ 22 പന്തില്‍ നിന്ന് നേടിയത് 39 […]