India Kerala Uncategorized

24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ, മൂന്ന് ദിവസം തുടരുമെന്നും മുന്നറിയിപ്പ്: മരണം 101

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ കെ.സന്തോഷ് അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാകും. മൂന്നാമത്തെ ദിവസം മുതല്‍ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത സീസണിലും ഇതുപോലെ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മലപ്പുറത്തും വയനാട്ടിലും ദുരന്തം വിതച്ച ശേഷം ഒട്ടൊന്നു ശ്രമിച്ച മഴ വീണ്ടും കനക്കുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ […]

Entertainment Uncategorized

കുഞ്ഞുങ്ങളുടെ മനസുമായി കണ്ടിരിക്കാം; മനസ് നിറഞ്ഞ് കണ്ടിറങ്ങാം, അമ്ബിളി ഗംഭീരം. ശൈലന്റെ റിവ്യു

കുട്ടികളുടെ മനസിലെ നിഷ്കളങ്കതകൾ മാത്രമല്ല കാപട്യങ്ങളും തനിക്ക് കൈകാര്യം ചെയ്യാനാവുമെന്ന് ഗപ്പി എന്ന ആദ്യ സിനിമയിലൂടെ തെളിയിച്ച സംവിധായകൻ ആണ് ജോൺ പോൾ ജോർജ്. തന്റെ രണ്ടാമത്തെ ചിത്രത്തിൽ ജോൺ പോൾ ജോർജ് പരിചയപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ മനസുള്ള ഒരു നായകകഥാപാത്രത്തെ ആണ്. നായകന്റെ പേര് തന്നെ സിനിമയ്ക്കും.. അമ്പിളി. സംവിധായകന്റെയും നായകന്റെയും കയ്യൊപ്പുള്ള ഒരൊന്നൊന്നര ദൃശ്യാനുഭവം എന്ന് അടിവര. ഗപ്പി അർഹിക്കുന്ന തിയേറ്റർ വിജയവും അംഗീകാരവും ഗപ്പിയ്ക്ക് കൊടുത്തില്ല എന്നൊരു കുമ്പസാരവും വിലാപവും ആ സിനിമയുടെ ഡിവിഡി […]

Cricket Sports Uncategorized

ശ്രീലങ്കന്‍ ആരാധകര്‍ക്കൊത്ത് പിറന്നാള്‍ കേക്ക് മുറിച്ച് കെയിന്‍ വില്യംസണ്‍

ശ്രീലങ്കന്‍ ആരാധകര്‍ക്കൊത്ത് പിറന്നാള്‍ കേക്ക് മുറിച്ച് കെയിന്‍ വില്യംസണ്‍. ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്‍ഷ്യല്‍ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് തന്‍റെ ഇരുപത്തിയൊമ്പതാം പിറന്നാള്‍ കേക്ക് കെയിന്‍ ശ്രീലങ്കന്‍ ആരാധകര്‍ക്കൊപ്പം കട്ട് ചെയ്ത് ആഘോഷിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ പ്രസിഡന്‍റ്സ് ഇലവന്‍ 323ന് ആറ് എന്ന നിലയിലാണ്.

India Kerala Uncategorized

കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. 300 ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. മാവൂര്‍ തെങ്ങിലക്കടവില്‍ 80 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണപ്പന്‍കുണ്ടിനടത്ത് വരാല്‍ മൂലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ശക്തമായ മലവെള്ളപാച്ചില്‍ തുടരുകയാണ്. കക്കയത്തും താമരശേരി ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. ഇരച്ചെത്തിയ മഴ. തോരാതെ തിമിര്‍ത്ത് പെയ്തപ്പോള്‍‌ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വീടുകള്‍ വെള്ളത്തിനടിയിലായി.മാവൂരിലും, ചെറുവാടിയിലും കാരശേരിയിലും ചാത്തമംഗലത്തും പലയിടത്തും ആളുകള്‍ക്ക് വീട് വിട്ടറങ്ങേണ്ടി വന്നു. മാവൂര്‍ തെങ്ങിലക്കടിവിലും മറ്റും പല കുടുംബങ്ങളും […]

Movies Uncategorized

ശിഷ്യന്‍റെ സിനിമയില്‍ അതിഥി താരമായി ജിത്തു ജോസഫ്

നവാഗതനായ വിവേക് ആര്യന്‍‌ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. യുവ താരം ദീപക് പറമ്പേല്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ് എത്തുന്നത്. സ്വന്തം പേരില്‍ തന്നെയാണ് ജീത്തു ജോസഫിന്‍റെ രംഗപ്രവേശം. താന്‍ സാഹായിയായിരുന്ന കാലത്ത് എന്താണോ ജീത്തു ജോസഫ് പറഞ്ഞിരുന്നത് അത് തന്നെയാണ് അദ്ദേഹം സിനിമയില്‍ പറയുന്നതെന്ന് സംവിധായകന്‍ വിവേക് ആര്യന്‍‌ പറഞ്ഞു. ചിത്രത്തില്‍ നായക കഥാപാത്രം ജീത്തു ജോസഫിന്‍റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്. ചിത്രത്തില്‍ സ്‌കൂള്‍ കാലഘട്ടത്തിലും മുപ്പത് […]

India Kerala Uncategorized

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പ്രസിഡന്റ്; യു.ഡി.എഫ് തീരുമാനം അംഗീകരിക്കുമെന്ന് ജോസഫ് വിഭാഗം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്ന യു.ഡി.എഫ് തീരുമാനം അംഗീകരിച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്നായിരുന്നു കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളോടും യു.ഡി.എഫ് നിര്‍ദേശിച്ചത്. അതിനിടെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. 7നെതിരെ 14 വോട്ടുകള്‍ക്കാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനം കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തേണ്ട സാഹചര്യമൊന്നുമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ടാമത്തെ ടേം ആണ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതെങ്കില്‍ അത് അംഗീകരിക്കുമെന്ന് ജോസഫ് […]

Uncategorized

പാലക്കാട് സ്കൂൾ വാൻ വയലിലേക്ക് മറിഞ്ഞു; 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട് പേഴങ്കര വടക്കേ പറമ്പിൽ സ്കൂൾ വാൻ വയലിലേക്ക് മറിഞ്ഞു. മേപ്പറമ്പ് ബി.ഇ.എം എൽ.പി സ്കൂളിലെ വാനാണ് മറിഞ്ഞത്. വാനിലുണ്ടായിരുന്ന വിദ്യാർഥികളെ നിസാര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 20 വിദ്യാര്‍ഥികൾക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്.

Uncategorized

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എയെ കാണാനില്ല

കര്‍ണാടകയില്‍ എം.എല്‍.എയെ കാണാനില്ല .കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. എം.എല്‍.എ ആശുപത്രിയില്‍ പോയതാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് എം.എല്‍.എയുടെ തിരോധാനം. എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് പാട്ടീലിനെ കാണാതായത്. ഇന്നലെ സിദ്ധരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ പാട്ടീല്‍ പങ്കെടുത്തിരുന്നു. ഇന്നലെ രാത്രി 8 മണി വരെ എം.എല്‍.എ റിസോര്‍ട്ടിലുണ്ടായിരുന്നതായും പിന്നീട് കണ്ടില്ലെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി. എം.എല്‍.എയെ തേടി എയര്‍പോര്‍ട്ട് അടക്കമുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

India Kerala Uncategorized

തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 30ഓടെ തെരുവുനായ കടിച്ചുവലിക്കുന്നത് സ്‌കൂൾ വിദ്യാർത്ഥികൾ കാണുകയും ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. നാട്ടുകാർ തെരുവുനായ്ക്കളെ പിൻതുടർന്നു നടന്ന പരിശോധനയിലാണ് മൃതദേഹം കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥലത്ത് സംരക്ഷണ വേലിയൊരുക്കുകയും ചെയ്തു. ഇന്ന് […]

India National Uncategorized

സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്വേതാ ഭട്ട്

ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത , വാക്കുകള്‍ കിട്ടാതെ വിതുമ്പി.