മലേഷ്യയില്‍ കപ്പൽ ജോലിക്കായി പോയി കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി. ഇവരുടെ യാത്രാ രേഖകൾ എംബസി തയ്യാറാക്കി. അടുത്ത ദിവസം തന്നെ ഇവരെ കേരളത്തിൽ എത്തിക്കും. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് പുറത്ത് കൊണ്ടുവന്നത് മീഡിയവണാണ്. കപ്പലില്‍ സീമാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഏജന്റുമാര്‍ കോട്ടയം,കണ്ണൂര്‍ സ്വദേശികളടങ്ങുന്ന യുവാക്കളുടെ സംഘത്തെ മലേഷ്യയിലെത്തിച്ചത്. വിസയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി രണ്ട് ലക്ഷം രൂപയും ഈടാക്കി. എന്നാല്‍ ലഭിച്ചത് ബോട്ടിലെ പണി. പിന്നീട് കരയിലേക്ക് മാറ്റി. എല്ലാം നിയമവിരുദ്ധമാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകി. പരാതിപ്പെട്ടയാളെ ഏജന്റ് മര്‍ദ്ദിച്ചതായും […]
Uncategorized
വണ്ടിചെക്ക് കേസില്‍ തുഷാറിന് മേല്‍ കുരുക്ക് മുറുകുന്നു
ദുബൈ പണം തട്ടിപ്പ് കേസില്‍ തുഷാറിന്റെ വാദം പൊളിയുന്നു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിചാരണ കോടതി ആരാഞ്ഞു. പ്രോസിക്യൂഷന്‍ തടത്തിയ ഒത്തുതീര്‍പ്പ് ശ്രമവും ഫലം കണ്ടില്ല. തുഷാര്‍ നിര്‍ദേശിച്ച തുക അപര്യാപ്തമെന്ന് പരാതിക്കാരന്‍ നാസില്‍. തെളിവെടുപ്പ് ആരംഭിച്ചപ്പോള്‍ പരാതിക്കാരന്‍ ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാര്‍ ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. വണ്ടിചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല രാവിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ […]
എ.എസ്.ഐയുടെ ആത്മഹത്യ; ആരോപണവിധേയനായ എസ്.ഐക്കെതിരെ നടപടിയായില്ല
ആലുവയിൽ എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ എസ്.ഐക്കെതിരെ നടപടിയായില്ല. കഴിഞ്ഞ 27 വർഷമായി പൊലീസിൽ ജോലി ചെയ്തിരുന്ന ബാബു മേലുദ്യോഗസ്ഥന്റെ പീഡനത്തിന്റെ ഇരയെന്ന് ബന്ധുക്കൾ ആരോപിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശമിപ്പിക്കാൻ ബാബുവിന്റെ മരണത്തിന് കാരണക്കാരനായ എസ്.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാലിച്ചില്ല. ആലുവ എം.എൽ.എ അൻവർ സാദത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി എസ്.സുരേന്ദ്രൻ നടപടിയെടുക്കാമെന്ന ഇന്നലെ ഉറപ്പ് നൽകിയത്. എസ്.ഐക്കതിരെ നടപടിയെടുത്ത ശേഷം മാത്രമെ ശവസംസ്കാര ചടങ്ങുകൾക്ക് മൃതദേഹം […]
24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ, മൂന്ന് ദിവസം തുടരുമെന്നും മുന്നറിയിപ്പ്: മരണം 101
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ കെ.സന്തോഷ് അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാകും. മൂന്നാമത്തെ ദിവസം മുതല്‍ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത സീസണിലും ഇതുപോലെ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മലപ്പുറത്തും വയനാട്ടിലും ദുരന്തം വിതച്ച ശേഷം ഒട്ടൊന്നു ശ്രമിച്ച മഴ വീണ്ടും കനക്കുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ […]
കുഞ്ഞുങ്ങളുടെ മനസുമായി കണ്ടിരിക്കാം; മനസ് നിറഞ്ഞ് കണ്ടിറങ്ങാം, അമ്ബിളി ഗംഭീരം. ശൈലന്റെ റിവ്യു
കുട്ടികളുടെ മനസിലെ നിഷ്കളങ്കതകൾ മാത്രമല്ല കാപട്യങ്ങളും തനിക്ക് കൈകാര്യം ചെയ്യാനാവുമെന്ന് ഗപ്പി എന്ന ആദ്യ സിനിമയിലൂടെ തെളിയിച്ച സംവിധായകൻ ആണ് ജോൺ പോൾ ജോർജ്. തന്റെ രണ്ടാമത്തെ ചിത്രത്തിൽ ജോൺ പോൾ ജോർജ് പരിചയപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ മനസുള്ള ഒരു നായകകഥാപാത്രത്തെ ആണ്. നായകന്റെ പേര് തന്നെ സിനിമയ്ക്കും.. അമ്പിളി. സംവിധായകന്റെയും നായകന്റെയും കയ്യൊപ്പുള്ള ഒരൊന്നൊന്നര ദൃശ്യാനുഭവം എന്ന് അടിവര. ഗപ്പി അർഹിക്കുന്ന തിയേറ്റർ വിജയവും അംഗീകാരവും ഗപ്പിയ്ക്ക് കൊടുത്തില്ല എന്നൊരു കുമ്പസാരവും വിലാപവും ആ സിനിമയുടെ ഡിവിഡി […]
ശ്രീലങ്കന്‍ ആരാധകര്‍ക്കൊത്ത് പിറന്നാള്‍ കേക്ക് മുറിച്ച് കെയിന്‍ വില്യംസണ്‍
ശ്രീലങ്കന്‍ ആരാധകര്‍ക്കൊത്ത് പിറന്നാള്‍ കേക്ക് മുറിച്ച് കെയിന്‍ വില്യംസണ്‍. ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്‍ഷ്യല്‍ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് തന്‍റെ ഇരുപത്തിയൊമ്പതാം പിറന്നാള്‍ കേക്ക് കെയിന്‍ ശ്രീലങ്കന്‍ ആരാധകര്‍ക്കൊപ്പം കട്ട് ചെയ്ത് ആഘോഷിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ പ്രസിഡന്‍റ്സ് ഇലവന്‍ 323ന് ആറ് എന്ന നിലയിലാണ്.
കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. 300 ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. മാവൂര്‍ തെങ്ങിലക്കടവില്‍ 80 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണപ്പന്‍കുണ്ടിനടത്ത് വരാല്‍ മൂലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ശക്തമായ മലവെള്ളപാച്ചില്‍ തുടരുകയാണ്. കക്കയത്തും താമരശേരി ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. ഇരച്ചെത്തിയ മഴ. തോരാതെ തിമിര്‍ത്ത് പെയ്തപ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വീടുകള്‍ വെള്ളത്തിനടിയിലായി.മാവൂരിലും, ചെറുവാടിയിലും കാരശേരിയിലും ചാത്തമംഗലത്തും പലയിടത്തും ആളുകള്‍ക്ക് വീട് വിട്ടറങ്ങേണ്ടി വന്നു. മാവൂര്‍ തെങ്ങിലക്കടിവിലും മറ്റും പല കുടുംബങ്ങളും […]
ശിഷ്യന്‍റെ സിനിമയില്‍ അതിഥി താരമായി ജിത്തു ജോസഫ്
നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. യുവ താരം ദീപക് പറമ്പേല്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ് എത്തുന്നത്. സ്വന്തം പേരില്‍ തന്നെയാണ് ജീത്തു ജോസഫിന്‍റെ രംഗപ്രവേശം. താന്‍ സാഹായിയായിരുന്ന കാലത്ത് എന്താണോ ജീത്തു ജോസഫ് പറഞ്ഞിരുന്നത് അത് തന്നെയാണ് അദ്ദേഹം സിനിമയില്‍ പറയുന്നതെന്ന് സംവിധായകന്‍ വിവേക് ആര്യന്‍ പറഞ്ഞു. ചിത്രത്തില്‍ നായക കഥാപാത്രം ജീത്തു ജോസഫിന്‍റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്. ചിത്രത്തില്‍ സ്‌കൂള്‍ കാലഘട്ടത്തിലും മുപ്പത് […]
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പ്രസിഡന്റ്; യു.ഡി.എഫ് തീരുമാനം അംഗീകരിക്കുമെന്ന് ജോസഫ് വിഭാഗം
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്ന യു.ഡി.എഫ് തീരുമാനം അംഗീകരിച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്നായിരുന്നു കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളോടും യു.ഡി.എഫ് നിര്‍ദേശിച്ചത്. അതിനിടെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. 7നെതിരെ 14 വോട്ടുകള്‍ക്കാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനം കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തേണ്ട സാഹചര്യമൊന്നുമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ടാമത്തെ ടേം ആണ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതെങ്കില്‍ അത് അംഗീകരിക്കുമെന്ന് ജോസഫ് […]
പാലക്കാട് സ്കൂൾ വാൻ വയലിലേക്ക് മറിഞ്ഞു; 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
പാലക്കാട് പേഴങ്കര വടക്കേ പറമ്പിൽ സ്കൂൾ വാൻ വയലിലേക്ക് മറിഞ്ഞു. മേപ്പറമ്പ് ബി.ഇ.എം എൽ.പി സ്കൂളിലെ വാനാണ് മറിഞ്ഞത്. വാനിലുണ്ടായിരുന്ന വിദ്യാർഥികളെ നിസാര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 20 വിദ്യാര്‍ഥികൾക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്.












