India Kerala Uncategorized

തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 30ഓടെ തെരുവുനായ കടിച്ചുവലിക്കുന്നത് സ്‌കൂൾ വിദ്യാർത്ഥികൾ കാണുകയും ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. നാട്ടുകാർ തെരുവുനായ്ക്കളെ പിൻതുടർന്നു നടന്ന പരിശോധനയിലാണ് മൃതദേഹം കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥലത്ത് സംരക്ഷണ വേലിയൊരുക്കുകയും ചെയ്തു. ഇന്ന് […]

India National Uncategorized

സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്വേതാ ഭട്ട്

ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത , വാക്കുകള്‍ കിട്ടാതെ വിതുമ്പി.

Uncategorized

‘ശുഭരാത്രി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ദിലീപിനെ നായകനാക്കി കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ശുഭരാത്രി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും.

Uncategorized

ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം വൈദികര്‍

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം വൈദികര്‍. കര്‍ദ്ദിനാളെടുക്കുന്ന എല്ലാ തീരുമാനങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്താനുളള തീരുമാനം രേഖാ മൂലം വത്തിക്കാനെ അറിയിക്കും.വത്തിക്കാന്‍ റിപ്പോര്‍ട്ട് പരിഗണിച്ചല്ല ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ പദവി തിരിച്ചുനല്‍കിയതെന്ന‍ ജേക്കബ് മനത്തോടത്ത് പറഞ്ഞിരുന്നു. ഇതിനെ തിരുത്തി ഇന്നലെ സിറോ മലബാര്‍ സഭ വാര്‍ത്താകുറിപ്പ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു വിഭാഗം വൈദികര്‍ ഇന്ന് യോഗം ചേരുന്നത്.

Entertainment Uncategorized

ഫുട്ബോള്‍ കോച്ച് മൈക്കിള്‍; വിജയ് കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്

വിജയുടെ സ്പോര്‍ട്സ് ത്രില്ലര്‍ ബിജിലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്ത് വിട്ടത്. വിജയ് ഇരട്ട വേഷത്തിലെത്തുമെന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കിയത്. മൈക്കിള്‍ എന്ന പേരിലുള്ള ഫുട്ബോള്‍ ജഴ്സിയണിഞ്ഞും സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ, മൈക്കിളെന്ന കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വനിതാ ദേശീയ ടീം […]

Entertainment Uncategorized

പ്രീഡിഗ്രി സെക്കന്‍റ് ഇയര്‍ തോറ്റു ജീവിതം വരെ പണയം വച്ച് സിനിമയ്ക്ക് പോയ ആളാണ് താനെന്ന് മമ്മൂട്ടി

മലയാള സിനിമയെ ലേക ചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ കൃത്യമായ പങ്കു വഹിച്ച നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയെന്നാല്‍ തനിക്ക് ഭ്രന്താണെന്നാണ് മമ്മൂട്ടി പണ്ടും പല തവണ പറഞ്ഞിരുന്നു. സിനിമ എന്ന വികാരം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വീണ്ടും ഒരു തവണ കൂടി പ്രേക്ഷകരോട് പറയുകയാണ് മെഗാസ്റ്റാര്‍. ”സിനിമ കാണാന്‍ പോയതിന്‍റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍റ് ഇയര്‍ തോറ്റു ജീവിതം വരെ പണയംവച്ച് […]

Cricket Sports Uncategorized

പോരാളി; കയ്യടിക്കണം വില്യംസണ്

തോല്‍വിയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍ നിന്ന് കിവീസിനെ കൈ പിടിച്ചുയര്‍ത്തിയത് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണ്. 138 പന്തില്‍ നിന്നാണ് വില്യംസണ്‍ 106 റണ്‍സെടുത്തത്. നായകന്റെ ഉത്തരവാദിത്വം എന്തെന്ന് കാണിച്ചുതരികയായിരുന്നു കെയ്ന്‍ വില്യംസണ്‍. 80 റണ്‍‌സിനിടെ നാല് വിക്കറ്റ് വീണപ്പോള്‍ കിവികള്‍ പരാജയം മുന്നില്‍ കണ്ടതാണ്. പക്ഷേ പതറാതെ നിന്ന വില്യംസണ്‍ ക്രീസില്‍ നിലയുറപ്പിച്ചു. ജെയിംസ് നിഷാമും ഗ്രാന്‍ഡ് ഹോമും പിന്തുണ നല്‍കിയപ്പോള്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സിന്റെ ഗിയര്‍മാറ്റി. തുടരെ ബൗണ്ടറികള്‍ പായിച്ച് സെഞ്ച്വ റിയിലേക്ക്. 138 പന്തില്‍9 […]

Cricket Sports Uncategorized

ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മോര്‍ഗന്‍

ഇന്നലെ അഫ്ഗാനെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നേടിയത് ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ്. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയതിനുള്ള റെക്കോര്‍ഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. 17 സിക്സറുകളാണ് മോര്‍ഗന്‍ അഫ്ഗാന്‍ ബൌളര്‍മാര്‍ക്കെതിരെ നേടിയത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 32ാമത്തെ ഓവര്‍, 26 റണ്‍സ് നേടി നിന്ന ഓയിന്‍ മോര്‍ഗന്‍ റഷീദ് ഖാന്റെ പന്തില്‍ ഉയര്‍ത്തിയടിച്ചത് ബൗണ്ടറി ലൈനിനരികില്‍ ദൗലത്ത്‌ സര്‍ദ്രാന്‍ വിട്ടുകളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ മോര്‍ഗന്‍ നേരിട്ട 71 പന്തില്‍ നിന്ന് നേടിയത് 148 […]

India National Uncategorized

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

17ാമത് ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.

Health Uncategorized

മുഖക്കുരു- കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും

മുഖക്കുരു ഒരിക്കലെങ്കിലും അലട്ടാത്തവരായി ആരുമുണ്ടാകില്ല. മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്നും ചികിത്സയെന്തെന്നും അറിയാം. മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ടു ഞാൻ കവർന്നെടുത്തു.. മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്. പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ. എന്താണ് മുഖക്കുരു? രോമം, രോമകൂപം, രോമം എഴുന്നുനിൽക്കാൻ സഹായിക്കുന്ന അറെക്ടോറെസ് പിലോറം എന്ന ഇത്തിരിക്കുഞ്ഞൻ മാംസപേശി, ത്വക്കിന് […]