Uncategorized

കണ്ണില്‍ കുരുവുണ്ടായാല്‍..

വായുവിലെ പൊടിപടലങ്ങളിൽ നിന്നും നേത്രഗോളത്തെ സംരക്ഷിക്കാനായി ഒരു കർട്ടൻ പോലെ രൂപകല്‍പന ചെയ്തിട്ടുള്ളവയാണ് നമ്മുടെ കൺപോളകൾ. ഇതിനുള്ളിൽ തന്നെ നൂറോളം ചെറുഗ്രന്ഥികളും സ്ഥിതി ചെയ്യുന്നു. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീർ പാളിയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള ധാതുലവണങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഇതേ ഗ്രന്ഥികളിൽ നിന്നൊഴുകുന്ന സ്രവങ്ങളാണ്. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ സ്ഥായിയായ ഈ നനവ് നിലനിന്നു പോകുന്നത്. ചിലപ്പോൾ അണുബാധ മൂലമോ നീർകെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള ഈ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് നല്ല […]

Uncategorized

വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ഫുട്ബോൾ താരം ഓസിൽ

വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ലോക ഫുട്ബോൾ താരം മെസ്യൂത് ഓസിൽ. മക്കയിലെ പുണ്യമാക്കപ്പെട്ട കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണിയുടെ ചെറിയ ഭാഗം അദ്ദേഹത്തിന്റെ ലണ്ടനിലെ വീട്ടിൽ ഫ്രയിം ചെയ്തുവെച്ചത് നോക്കി നിൽക്കുന്ന ഫോട്ടോ ഓസിൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലയിടാനാവാത്ത ഈ സമ്മാനം സ്വന്തമാക്കാനായത് വലിയ സൗഭാഗ്യമാണെന്നും അതിന് ദൈവത്തിനാണ് സർവ സ്തുതിയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. കഅ്ബാലയത്തെ പൊതിയുന്ന കറുപ്പ് തുണിയാണ് കിസ്‍വ. ബലിപെരുന്നാളിന്റെ തലേന്ന് ദുൽഹജ്ജ് ഒമ്പതിന് കിസ്‍വകൊണ്ട് […]

Uncategorized

ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് നീട്ടികൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികളും കോടതിക്ക് മുന്നില്‍ വരും. ഭൂമി തര്‍ക്കത്തില്‍ ഏത് ബെഞ്ച് വാദം കേള്‍ക്കുമെന്നും എന്ന് മുതല്‍ വാദം കേള്‍ക്കണമെന്നും ഇന്ന് തീരുമാനിച്ചേക്കും. ലോക്സഭ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാമക്ഷേത്ര വിഷയം രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് ബാബരി ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്നത്. നേരത്തെ കേസില്‍ വാദം കേട്ട ബെഞ്ചിലെ […]

India Uncategorized

2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് അവസാനിപ്പിച്ചതായി റിപ്പോർട്ട്

2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. 2016 നവംബറിൽ കള്ളപ്പണം തടയൽ ലക്ഷ്യംവെച്ച് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് തൊട്ട് പിന്നാലെയാണ് മോദി സർക്കാർ 2000 രൂപ നോട്ടുകൾ ഇറക്കിയത്. ഈ നോട്ടുകൾ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വലിയ തോതിൽ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുന്നത് എന്നാണ് […]