വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് കുമ്മനം രാജശേഖരന്‍. ഇതോടെ കുമ്മനത്തിന് പകരമാരെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു സ്ഥാനാർഥിയെ പരീക്ഷിക്കരുതെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തന്നെ പരിഗണിക്കരുതെന്നാണ് കുമ്മനം ആവർത്തിക്കുന്നത്. ഇക്കാര്യം ആർ.എസ്.എസ് നേതൃത്വത്തെയും അറിയിച്ചു. അതേ സമയം […]
Uncategorized
കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍
കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എരാശേരി രാജേഷും കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയുമാണ് ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിലായത്. കോഴിക്കോട് ഓമശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസാണ് ഇവരെ പിടികൂടിയത്. യുവമോര്‍ച്ചാ നേതാവായിരുന്ന രാജേഷിനെ 2017 ല്‍ കള്ളനോട്ട് യന്ത്രവുമായി പിടികൂടിയിരുന്നു.
വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് എ.കെ ശശീന്ദ്രന്‍
സംസ്ഥാനത്ത് വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് പുതുക്കിയ പിഴ ഈടാക്കുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ഇന്നലെ പുനരാരംഭിച്ച വാഹനപരിശോധനയില്‍ കനത്ത പിഴയാണ് ഈടാക്കിയതെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മരട് ഫ്ലാറ്റ് വിവാദം; റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു
മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. ഫ്ലാറ്റുകൾ പൊളിക്കും മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ഹരജി പരിഗണിക്കാനാണ് കോടതി വിസമ്മതിച്ചത്. അതേസമയം മരടിലെ ഫ്ലാറ്റുകളിലുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് തല്‍ക്കാലം നീങ്ങില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച് നാദിറ പറഞ്ഞു. സർക്കാർ തീരുമാനം അനുസരിച്ചേ മുന്നോട്ട് പോകൂ. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയേണ്ടത് സർക്കാരാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന്‍ അതിര്‍ത്തി തുറക്കും
ന്യൂഡല്‍ഹി: ദേവാലയ സന്ദര്‍ശനത്തിനായി നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന്‍ അതിര്‍ത്തി തുറക്കും. ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയ സന്ദര്‍ശനമാണ് ഇത്. ഓരോ ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഇവിടെ സന്ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. നവംബര്‍ 9 ന് മുമ്ബ് എല്ലാ ക്രമീകരണങ്ങളും നടക്കുമെന്ന് പാകിസ്ഥാന്‍ പ്രോജക്‌ട് ഡയറക്ടര്‍ അതിഫ് മജിദ് ആരാധനാലയത്തില്‍ പറഞ്ഞു. കശ്മീര്‍ മേഖലയില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇസ്ലാമാബാദും ന്യൂഡല്‍ഹിയും തമ്മിലുള്ള സഹകരണത്തിന്റെ അടയാളമാണ് ഈ തീര്‍ത്ഥാടനം. ഗുരുദ്വാര ദര്‍ബാര്‍ […]
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]
മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. മുത്തൂറ്റ് ജനറല്‍ മാനേജര്‍ അടക്കം പത്ത് പേര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. എറണാകുളം, കോട്ടയം ജില്ലകളിലെ ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ പ്രശ്നമുണ്ടാക്കുന്നുവെന്നും ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചായിരുന്നു ഹരജി.
ഇത് നമ്മൾ തിരിച്ചു പിടിച്ച ഓണം: ആവശ്യസാധനങ്ങളുടെ സപ്ലൈകോ വില ഇങ്ങനെ
പ്രളയത്തെ ഒരിക്കല്‍ കൂടി തോല്‍പിച്ച് വീണ്ടും ഓണമുണ്ണാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. കുന്നോളമുണ്ടായ നഷ്ടങ്ങളെയും ഒരിക്കലുമുണങ്ങാത്ത മുറിവുകളെയും കുറച്ചു സമയത്തേക്കെങ്കിലും നമുക്ക് മറക്കാം. പുതിയ പ്രതീക്ഷകളേ വരവേറ്റു കൊണ്ട് ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ഇത്തവണയും സപ്ലൈകോ വഴി വിതരണം ചെയ്യുന്നുണ്ട്. അരി മുതല്‍ ചെറുപയര്‍ വരെയുള്ള സാധനങ്ങള്‍ വന്‍വിലക്കുറവാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള […]
കരസേന മേധാവി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും
കശ്മീരില്‍ വീട്ടു തടങ്കലിലുള്ള സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച സീതാറാം യെച്ചൂരി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് യെച്ചൂരി സുപ്രിം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിക്കും. സുരക്ഷ വിലയിരുത്താനായി കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. ജമ്മുകശ്മീരിലെ സുരക്ഷ വിലയിരുത്താനായാണ് കരസേന മേധാവി ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനം. ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഡാക്കില്‍ […]
സി.പി.എം എന്നും വിശ്വാസികള്‍ക്കൊപ്പം; ശബരിമലയില്‍ മാറ്റമുണ്ടായിട്ടില്ലെന്നും പിണറായി
ശബരിമലയിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സുപ്രിം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രിം കോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദവിഷയമായ കാലത്ത് വിശ്വാസികളുടെ അവകാശികളെന്ന് പറയുന്നവർ സർക്കാരും പാർട്ടിയും വിശ്വാസികള്‍ക്കെതിരാണെന്ന പ്രചരണം നടത്തി. ആ പ്രചരണത്തെ നേരിടുന്നതിൽ കൃത്യമായ ജാഗ്രതയുണ്ടായില്ല. അതാണ് സി.പി.എം സംസ്ഥാനസമിതിയില്‍ ഉണ്ടായ സ്വയം വിമർശനം. പാർട്ടി […]












