നാട്ടിലെ ഒരേക്കർ ഭൂമി അശരണരായ പതിനാറു പേർക്കായി ദാനം നൽകി മാതൃകയാകുന്നു .മാർച്ച് രണ്ടിന് ആധാര കൈമാറ്റം . സഹജീവി സ്നേഹം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കി മാതൃകയാകുകയാണ് ഇലഞ്ഞി സ്വദേശി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും.എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡിൽ പെരിയപ്പുറം കവലയ്ക്കു സമീപം തങ്ങൾക്കുള്ള ഒരേക്കർ ഭൂമി ഭൂരഹിതരായ 16 കുടുംബങ്ങൾക്കു വീതിച്ചു നൽകിയാണ് ദന്പതികൾ മാതൃകയാകുന്നത്. കഴിഞ്ഞ 50 വർഷത്തോളമായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തുവരുന്ന ദന്പതികൾ 1998-ൽ വാങ്ങിയ ഇൗ ഭൂമിക്ക് […]
Switzerland
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഐ ഒ സി സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്ററിന്റെ ആദരാഞ്ജലികൾ
കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായ് കാസർകോഡ് പെരിയയിൽ വെട്ടേറ്റ് മരിച്ച കൃപേഷ്, ശരത്ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് INOC സ്വിസ്സ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം കേരള മനസാക്ഷിയുടെ മുഖത്ത് 51 തവണ വെട്ടിയിട്ടും ചോര കണ്ട് കൊതിതീരാതെ കൊലവിളി നടത്തുന്ന CPM ന്റെ അതി നിഷ്ഠൂരമായ ഈ നിലപാടിനോടുള്ള അമർഷവും പ്രതിഷേധവും അറിയിക്കുന്നു. കേരള സമൂഹം ഒരിക്കലും കാണാനാഗ്രഹിക്കാത്ത കൊലപാതകങ്ങളുടെ പരമ്പര തീർത്തു കൊണ്ട് രാഷ്ട്രീയ മര്യാദയുടെ ഒരംശം പോലും തൊട്ടു തീണ്ടാത്ത […]
സ്വിസ്സ് – കേരള വനിതാ ഫോറം സംഘടിപ്പിച്ച സാംസ്ക്കാരിക സായാഹ്നം
മലയാള സംസ്ക്കാരത്തിന്റെ തനിമയും, കാരുണ്യത്തിന്റെ കരസ്പർശവും ഒത്തുചേർന്ന ഒരു സായാഹ്നമായിരുന്നു കഴിഞ്ഞു പോയ ഫെബ്രുവരി ഒൻപതിന് സ്വിസ്സ് – കേരളാ വനിതാ ഫോറം ഒരുക്കിയത്. ഈ സാംസ്ക്കാരിക സായാഹ്നം നമ്മുടെ ചരിത്രത്തിലൂടെയും, കലകളിലൂടെയും, രുചി വൈവിധ്യങ്ങളിലൂടെയുമുള്ള ഒരു യാത്ര കൂടിയായിരുന്നു. ഏകദേശം 5.30 നൊടു കൂടി ബാസലിലെ ഓബർവില്ലിൽ വച്ച് വനിതാ ഫോറം ടീം അംഗങ്ങൾ ഒരുമിച്ച് ഭന്ദ്രദീപം കൊളുത്തി ഈ സാംസ്ക്കാരിക സായാഹ്നത്തിനു തുടക്കം കുറിച്ചു. പിന്നിട് പ്രസിഡന്റ് ശ്രീമതി ലീനാ കുളങ്ങര ഭാഷയുടെയും, ദേശത്തിന്റെയും […]
തട്ടിപ്പിന്റെ മറ്റൊരു മുഖവുമായി ഫോൺ കോളുകൾ .. ശ്രെദ്ധിക്കുക നിങ്ങൾക്കുംവരാം ബുണ്ടസ് പോലീസ് ബേണിൽ നിന്നും ഫോൺകോളുകൾ .
ഇന്ന് സൂറിച്ചിൽ ഒരു മലയാളികുടുംബം റിസീവ് ചെയ്ത ഫോൺ കോളിലൂടെ സംഭവിച്ച ഞെട്ടിപ്പിക്കുന്ന സംഭവം പങ്കുവെച്ചത് ഇവിടെ കുറിക്കുന്നു . മലയാളി സ്നേഹിതന്റെ മൊബൈൽ ഫോണിൽ bundasamt polizei Bern ന്റെ നമ്പറിൽ നിന്നും ഹാക്ക് ചെയ്ത് മലയാളിയുടെ ഫോണിലേക്കാണ് കോൾ വന്നത് . കോളർ ഐഡി കൃത്യമായും എഴുതിയിരിക്കുന്നത് ബുണ്ടസ് പോലീസ് ബേൺ ..സംശയിക്കാതെ തന്നെ ഫോൺ അറ്റൻഡ് ചെയ്തു .രാവിലെ 10.30മുതൽ ഉച്ചക്ക് 2.30വരെ നീണ്ടു നിന്ന ഫോൺ കോൾ .Bundasamtinte വെബ്‌സെയ്റ്റിൽ കയറി […]
ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ ; 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി
ന്യൂസിലാന്‍ഡിലെ ദക്ഷിണ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇതിനോടകം 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ടാസ്മാന്‍ പ്രവിശ്യയിലെ നെല്‍സണ്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയില്‍ ഒരാഴ്ച മുന്‍പാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. 23 ഹെലികോപ്ടറുകളും 3 വിമാനങ്ങളും 155 അഗ്നിശമന സേനാംഗങ്ങളും അത്യധ്വാനം ചെയ്തിട്ടും തീപടര്‍ന്നു പിടിക്കുന്നത് തടയാനായിട്ടില്ല. കാട്ടുതീയില്‍ ഇതുവരെ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല. […]
ഇംഗ്ലണ്ടിലും സ്വിറ്റ്സർലണ്ടിലും നവോത്ഥാന സന്ദേശവുമായി പ്രൊഫസർ രവിചന്ദ്രൻ സിയുടെ പ്രഭാഷണ പരമ്പര
പ്രൊഫസർ രവിചന്ദ്രൻ സി, പ്രൊഫസർ സുനിൽ പി. ഇളയിടം, ഡോ. വൈശാഖൻ തമ്പി എന്നിവർ എസ്സെൻസ് യുകെയുടെയും അയർലണ്ടിന്റയും സംയുക്ത ആഭിമുഖ്യത്തിൽ 2019 മെയ് മാസം 4-ാം തീയതി ശനിയാഴ്ച ഡബ്ലിനിലും (Scientology Auditorium Tallaght,D24CX39) മെയ് മാസം ആറാം തീയതി ലണ്ടനിലും(Bray Spring West Academy Feltham, TW137EF) വച്ച് നടത്തുന്ന പൊതു പരിപാടിയിലാണ് മൂവരുടേയും പ്രഭാഷണങ്ങൾ അരങ്ങേറുന്നത്. സൂറിച്ചിൽ മെയ് പതിനൊന്നാം തിയതി ശനിയാഴ്ച അഞ്ചുമണിക്ക് ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്ന ചടങ്ങിൽ നവോത്ഥാന മൂല്യങ്ങളും ആധുനിക […]
സൂറിച് നിവാസി വിൻസെന്റ് മാടൻറെ പിതാവ് വറീത് ഹോർമിസ് മാടൻ നിര്യാതനായി.
സ്വിറ്റസർലണ്ടിൽ സൂറിച്ചിൽ താമസിക്കുന്ന വിൻസെന്റ് മാടൻറെ പിതാവ് വറീത് ഹോർമിസ് മാടൻ നിര്യാതനായി.മഞ്ഞപ്രയിലുള്ള സ്വവസതിയിൽ വെച്ച് ഇന്നലെ (06 .02 ) യാണ് അന്തരിച്ചത് .പരേതന് 86 വയസ്സായിരുന്നു . സംസ്കാരകർമ്മങ്ങൾ ഒൻപതാം തിയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് മഞ്ഞപ്ര,മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽവെച്ചു നടത്തപ്പെടുന്നതാണ് . മക്കൾ -വിൻസെന്റ് മാടൻ ,ഡെയ്‌സി തേരമ്പിള്ളി ,ആനി സേവിയർ കൊച്ചുമുട്ടം ,റെജി റോയ് നമ്പ്യാപറമ്പിൽ ,ലിജി ഫ്രാൻസിസ് കുറുക്കൻകുന്നേൽ . കൊച്ചുമക്കൾ -മേഖാ ,ലേഖ ,വർഷാ മാടൻ ,സാം […]
ഹൃദയാഞ്‌ജലി 2019 ന്റെ ആദ്യ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി
സ്വിറ്റ്സർലൻഡിലെ ലൈവ് മൂസിക് ബാൻഡ് ആയ ഗ്രെയ്സ് ബാൻഡ് 2019 മെയ് മാസം 18ാം തിയതി ബാസൽ ലാൻഡിലെ പ്രാറ്റൽ കുസ്പോ ഹാളിൽ വച്ച് നടത്തപ്പെടുന്ന സംഗീതനിശ ഹൃദയാഞ്‌ജലി 2019 ന്റെ ആദ്യ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി. മലയാള ക്രൈസ്തവ സംഗീത ലോകത്തെ അതുല്യ പ്രതിഭ “കെസ്റ്റർ” നയിക്കുന്ന ഈ സംഗീത നിശ മലയാളികൾക്ക് ഒരു വേറിട്ട അനുഭവമായിരിക്കും.അമേരിക്കയിലും, ഗൾഫ് നാടുകളിലും അദ്ദേഹം നടത്തിയ സംഗീത നിശകളുടെ ശ്രവണാനുഭവം ശ്രോതാക്കളുടെ കാതുകളിലും ഹൃദയങ്ങളിലും ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ടെന്ന് […]
കേളി മുൻ പ്രസിഡന്റ് ബാബു കാട്ടുപാലത്തിന്റെ മാതാവ് ശ്രീമതി ത്രേസ്യാമ്മ ചാക്കോ കാട്ടുപാലം (86) നിര്യാതയായി.
മണിമല:പരേതനായ കാട്ടുപാലം ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ കാട്ടുപാലം (86) നിര്യാതയായി. എഴുമറ്റൂർ കുമ്പിളുവേലിൽ കുടുംബാംഗമാണ് പരേത . കേളി മുൻ പ്രസിഡന്റ് ബാബു കാട്ടുപാലത്തിന്റെ മാതാവും ,കേളി പ്രസിഡന്റ് ബെന്നി പുളിക്കലിന്റെ ഭാര്യാമാതാവുമാണ് പരേത. സംസ്കാരകർമ്മങ്ങൾ 5.2 .19 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് കരിക്കാട്ടൂർ സെന്റ്. ജെയിംസ് സി.എം.ഐ ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്. കേളി സ്വിറ്റസർലണ്ടും കൂടാതെ സ്വിറ്റ്സർലണ്ടിലെ മറ്റു വിവിധ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മകൾ പരേതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മക്കൾ […]
പ്രവാസി മലയാളികളുടെ ജന്മനാടിനോടുള്ള കരുതല് – മാതൃകയായി സ്വിറ്റസർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് : ഉമ്മന്ചാണ്ടി
സ്വിറ്റ്സര്ലാന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന് ലൈഫിന്റെ നേതൃത്വത്തില് പ്രളയ ദുരിതത്തിലായവര്ക്കു വസ്തു ഉള്പ്പെടെ വീടുകള്‍ സൗജന്യമായി പണിതു നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നിര്വ്വഹിച്ചു . ജന്മനാടിനോടുള്ള പ്രവാസികളുടെ കരുതല് ലോകത്തിനുതന്നെ മാതൃകയാണെന്നു മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞു. പ്രളയ ദുരന്തത്തില്പ്പെട്ട കേരളത്തിനുവേണ്ടി പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഉണര്ന്നു പ്രവര്ത്തിച്ചത് മലയാളികള് എക്കാലവും ഓര്മ്മിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിനോടനുബന്ധിച്ചു വടക്കേല് ഓഡിറ്റോറിയത്തില് ഉല്കഖാടനം നിര്വ്വഹിച്ചു സംസാരിക്കുകയായിരന്നു അദ്ദേഹം. കേരളം പ്രളയ ദുരന്തത്തില് അകപ്പെട്ടപ്പോള് […]