താൻ പിന്നിട്ട വഴികളും തന്നെ വളർത്തിയ സ്വപ്നങ്ങളും നമ്മളുമായി പങ്കു വെക്കാൻ ജൂൺ 20 നു യൂറോപ്യൻ സമയം വൈകുന്നേരം 05:00 മണിക്ക് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക് ലൈവിൽ. അടുത്തറിയും തോറും അത്ഭുതമാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ ജീവിതം. ഒരു വിജയിച്ച സംരഭകൻ എന്നതിലുപരി നിലപാടുകൾ കൊണ്ട് കൂടിയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്കു പരിചയം പോലുമില്ലാത്ത ഒരു വ്യക്തിക്ക് തൻ്റെ വൃക്ക പകുത്തു നൽകി മഹത്തായ മാതൃക കാണിക്കുകയും, […]
Switzerland
വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുല്ലാങ്കുഴലിൽ നാദവിസ്മയമൊരുക്കി രാജേഷ് ചേർത്തല .
വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ലോകമെമ്പാടുമുള്ള കലാ ആസ്വാദകർക്കായി ലോക പ്രശസ്തരായ മലയാളി കലാകാരന്മാരെ facebook ലൈവ് വഴി അവതരിപ്പിക്കുന്ന പ്രോഗ്രാമിന് ഗംഭീര പ്രതികരണം ലഭിച്ചു. ഫ്യൂഷൻ സംഗീത മേഖലയിലെ നിറ സാന്നിധ്യമായ പ്രശസ്ത കലാകാരൻ രാജേഷ് ചേർത്തലയും കീബോർഡ് ആർട്ടിസ്റ്റ് അനൂപ് ആനന്ദും ചേർന്നൊരുക്കിയ സംഗീതവിരുന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്. ജൂൺ ആറാം തീയതി ശനിയാഴ്ച വൈകുന്നേരം യൂറോപ്യൻ സമയം അഞ്ചു മണിക്ക് വേൾഡ് മലയാളി കൗൺസിലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ആയ […]
ഫ്യൂഷൻ സംഗീത വേദികളിലെ സ്ഥിരം സാന്നിധ്യമായ ശ്രീ രാജേഷ് ചേർത്തല WMC സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക്ക് പേജിൽ ശനിയാഴ്ച അഞ്ചുമണിക്ക് എത്തുന്നു.
കലാരംഗത്തും മറ്റു മേഖലകളിലും പ്രശസ്തരായ വ്യക്തികളെ സോഷ്യൽ മീഡിയ ലൈവ് വഴി കലാസ്വാദകർക്കു മുന്നിൽ എത്തിക്കുക എന്ന ആശയം ആണ് സംഘടനാ ഇതിലൂടെ മുന്നോട്ടു വെക്കുന്നത് . ലോകപ്രശസ്തരായ നല്ല കലാകാരൻമാരുമായി നേരീട്ട് സംവദിക്കാനും അവരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും അവസരങ്ങൾ ഒരുക്കുകയാണ് വെൾഡ് മലയാളീ കൗൺസിലിന്റെ ലക്‌ഷ്യമെന്നു ഭാരവാഹികൾ അഭിപ്രായപ്പെട്ടു .. തങ്ങൾ ഇഷ്ടപെടുന്ന കലാകാരൻമാരെ വീഡിയോ ലൈവ് വഴി ആസ്വദിക്കാൻ ഉള്ള അവസരമാണ് വേൾഡ് മലയാളീ കൗണ്സിൽ ഒരുക്കുന്നത് . ഇതിലൂടെ പ്രവാസലോകത്തുനിന്നും നാട്ടിലുള്ള കലാകാരന്മാർക്ക് […]
ജോർജ് ഫ്ളോയിഡിന് ഹലോ ഫ്രണ്ട്സ് സ്വിട്സർലാൻഡിന്റെ ആദരാഞ്ജലിയും, അടിച്ചമർത്തപ്പെടുന്നവന്റെ നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യവും ..
സ്വിട്സർലാണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ്, ഇന്ന് വെകുന്നേരം ഗവേണിങ്‌ബോഡി അംഗങ്ങൾ നടത്തിയ വീഡിയോ കോൺഫറൻസിലൂടെ വംശീയതയുടെ കാൽമുട്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന കറുത്തവനു ആദരാഞ്ജലി അർപ്പിക്കുകയും, നീതിതേടിയുള്ള അടിച്ചമർത്തപ്പെട്ടവന്റെ സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. വീഡിയോ കോൺഫ്രൻസിൽ ഗവേണിങ് ബോഡി അംഗം ടോം കുളങ്ങര ആദരാജ്ഞലികൾ അർപ്പിച്ചു വിശദമായി സംസാരിച്ചു .ഇന്ന് വർണ്ണവറിക്കെതിരായ പ്രതിഷേധത്തില്‍ അമേരിക്കനിന്നു കത്തുകയാണന്നും .’I CAN’T BREATH’ (എനിക്ക് ശ്വാസിക്കാൻ പറ്റുന്നില്ല), ആഫ്രോ – അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡ്ന്റെ അവസാന […]
തോമസ് ആന്റണി മാളിയേക്കൽ ,നിര്യാതനായി. സൂറിച് നിവാസി തോമസ് മാളിയേക്കലിന്റെ പിതാവാണ് പരേതൻ
മാളിയേക്കൽ തോമസ് ആന്റണി 88 വയസ്സ് കൊരട്ടി. തിരുമുടിക്കുന്ന് ഇന്ന് വൈകിട്ട് നിര്യാതനായി. മൃതസംസ്കാരം നാളെ (2-06-2020) രാവിലെ പത്തുമണിക്ക് ചെറുപുഷ്പം ദേവാലയത്തിൽ. ഭാര്യ അന്നംകുട്ടി എടശ്ശേരി കുടുംബാംഗം. മക്കൾ റോസിലി, തോമസ്, മേരി, ഷൈജി, ബിജി.( സ്വിറ്റ്സർലൻഡ്) ലില്ലി റിട്ടേർഡ് ഹെഡ് നേഴ്സ്, മരുമക്കൾ ജേക്കബ്, സോഫി, ടോമി, വിൻസന്റ്, ഷിജി( സ്വിറ്റ്സർലാൻഡ്). ജോണി ( ബിസിനസ്)
സൂറിച് നിവാസി ചെറിയാൻ പൈങ്ങോട്ടിന്റെ മാതാവ് ത്രേസ്യമ്മ ചാക്കോ (93വയസ് ) നിര്യാതയായി
സൂറിച് നിവാസി ചെറിയാൻ പൈങ്ങോട്ടിന്റെ മാതാവ് ത്രേസ്യമ്മ ചാക്കോ (93വയസ് ) ഇന്ന് രാത്രി നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു…സംസ്ക്കാരം 29.05.2020, വെള്ളിയാഴ്ച്ച 4 P M നു കണ്ണൂർ ,ആലക്കോട് ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടത്തുന്നതാണ്. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥനകളും.. ആദരാജ്ഞലികളും
പീറ്റർ പോൾ കണ്ണാടൻ്റെ ഭാര്യ മാതാവ് ശ്രീമതി മറിയക്കുട്ടി ജോൺ ചാലിൽ നിര്യാതയായി
സോളോതൂണിൽ താമസിക്കുന്ന പീറ്റർ പോൾ കണ്ണാടൻ്റെ ഭാര്യ സിബിയുടെ മാതാവ് ശ്രീമതി മറിയക്കുട്ടി ജോൺ ചാലിൽ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു… സംസ്കാര ശുശ്രൂഷകൾ നാളെ ഇരുപത്തിയെട്ടിന് പത്തു മണിക്ക് സ്വവസതിയിൽ ആരംഭിച്ച് അരീക്കുഴ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നത്ണ്… പരേത നെടിയശാല ചകനാൽ കുടുംബാഗമാണ്… പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥനകളും.. ആദരാജ്ഞലിയും…
സൂറിച് നിവാസി ഗോർഡി മണപ്പറമ്പിലിന്റെ പിതാവ് ശ്രീ.പൗലോസ് മണപ്പറമ്പിൽ നിര്യാതനായി.
ലൈറ്റ് ഇൻ ലൈഫ് ട്രഷറർ ഗോർഡി മണപ്പറമ്പിലിന്റെ പിതാവ് ശ്രീ. M.M. പൗലോസ് (പൈലികുട്ടി) മണപ്പറമ്പിൽ (86) നിര്യാതനായി. ഇന്ന് വെളുപ്പിന് 6 മണിക്ക് എറണാകുളം ലിസി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.ഭാര്യ: വത്സ പൗലോസ്. മക്കൾ: ഫ്രെഡി, ഗോർഡി, ദീന. സംസ്കാരം: മാച്ചാംതുരുത്ത് – കുഞ്ഞിതൈ സെന്റ്.ഫ്രാൻസിസ് ദേവാലയ സിമിത്തേരിയിൽ 15.5.2020 വെള്ളി, വൈകിട്ട് നാലിന് നടന്നു. 2018 ലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കുട്ടികളുടെ വ്യക്തിത്വവികസന പദ്ധതികളിലും ലൈറ്റ് ഇൻ ലൈഫിനൊപ്പം സജീവമായി പ്രവർത്തിച്ചിരുന്നു. ലൈറ്റ് […]
ആതുരസേവകർക്കും ,ഹലോ ഫ്രണ്ട്‌സ് സ്വിട്സർലാൻഡിനും ആശംസകൾ നേർന്നുകൊണ്ടു ബഹുമാനപ്പെട്ട ഷൈലജ ടീച്ചർ .. …
നാട് ഭരിക്കുന്ന ഒരു മന്ത്രി എന്തായിരിക്കണം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് കേരള സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ. തന്നെ സംരക്ഷണത്തിന് എൽപ്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളെ കരുതലും കാവലും കൊണ്ട് ഒരു യഥാർത്ഥ ടീച്ചറായി അവർ മാറി കഴിഞ്ഞിരിക്കുന്നു. പ്രളയമായാലും നിപ്പ വൈറസ് ആയാലും ഇപ്പോൾ മഹാമാരിയായി മാറി കഴിഞ്ഞിരിക്കുന്ന കൊറോണാ വൈറസ് ആയാൽ പോലും മന്ത്രി മന്ദിരത്തിന്റെ ശീതീകരിച്ച ഓഫീസിനുള്ളിൽ ഒതുങ്ങാതെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കാൻ ശൈലജ […]
വ്യക്തമായ പ്ലാനിങ്ങും ശക്തമായ തീരുമാനങ്ങളുമായി കരുതലിന്റെ മാതൃകയാകുന്നു കേരളം – ജെയിംസ് തെക്കേമുറി
ദൈവത്തിന്റെ സ്വന്തം നാട് വീണ്ടുമൊരിക്കൽക്കൂടി ലോകത്തിന് മുഴുവൻ മാതൃകയായി മാറുന്നു. പ്രളയദുരിതത്തിൽ കേരള ജനത നട്ടം തിരിഞ്ഞപ്പോൾ ഒന്നിച്ച് നിന്ന് ദുരിതത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കേരള ജനത ലോകത്തിന് കാണിച്ചു കൊടുത്തു. ജീവൻ കൊടുത്തും പ്രളയ ദുരിതക്കടലിൽ നിന്നും അനേകരെ മുങ്ങിയെടുത്ത മത്സ്യത്തൊഴിലാളികളുടെ മനുഷ്യ സ്നേഹം ഇന്നും അഭിമാനത്തോടെ മാത്രമേ നമുക്ക് ഓർമ്മിക്കാൻ കഴിയൂ. പ്രളയം കേരള ജനതയെ മാത്രം പിടിച്ച് കുലുക്കിയ ഒന്നായിരുന്നെങ്കിൽ ലോകത്തെയാകമാനം ദുരിതത്തിലാക്കിയിരിക്കുകയാണ്കോവിഡ് 19. നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ ആ ചെറുവൈറസ് മുന്നിൽ സമ്പന്ന […]