Association Pravasi Switzerland

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് വാർത്താ ബുള്ളറ്റിനു പ്രേക്ഷകരിൽ നിന്നും വൻ സ്വീകാര്യത…

സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മ ആയ ഹലോ ഫ്രെണ്ട്സ് സ്വിറ്റ്സർലൻഡ് 2020 മാർച്ച് മാസം തുടക്കമിട്ട ന്യൂസ് ബുള്ളറ്റിന് വലിയ സ്വികാര്യതയാണ് സ്വിസ്സ് മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. സ്വിറ്റ്സർലണ്ടിലെ നേരുള്ള ശബ്ദമായി എല്ലാ മാസാദ്യ ഞായറാഴ്ചയാണ് വാർത്താ ബുള്ളറ്റിൻ യൂട്യൂബിലൂടെയും ,ഫേസ്ബുക്കിലൂടെയും പ്രക്ഷേപണം ചെയ്യുന്നത് ..ദൃശ്യഭംഗിയിലും ,അവതരണത്തിലും മറ്റേതൊരു ഒന്നാംകിട വാർത്താചാനലിനോടും ഒപ്പം നിൽക്കുന്ന രീതിയിലാണ് നാളുകൾ മുന്നോട്ടു പോകുമ്പോൾ ഹലോ ഫ്രണ്ട്‌സ് വാർത്ത ബുള്ളെറ്റിന്റെയും സ്ഥാനം .. നിരവധി രാജ്യങ്ങളിലെ മലയാളി സുഹൃത്തുക്കൾ ഈ […]

Association Pravasi Switzerland

വേദനയോടെ ട്രീസാ ബാബു വേതാനിക്ക് സ്വിസ്സ് മലയാളീ സമൂഹത്തിന്റെ സ്നേഹം പൊതിഞ്ഞ അശ്രുപൂജ.

ഇക്കഴിഞ്ഞ നവംബർ മുപ്പതാം തിയതി നമ്മളിൽ നിന്നും അകാലത്തില്‍ വേർപിരിഞ്ഞ ട്രീസാ ബാബുവിന് സ്നേഹത്തിൽ ചാലിച്ച അശ്രുപൂജയര്‍പ്പിച്ച് സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകി .. സൂറിച്ചിലെ ഒഫിക്കോൺ സെന്റ് അന്നാ ദേവാലയത്തിൽ ഡിസംബർ നാലാം തിയ്യതി വെള്ളിയാഴ്ച പതിനൊന്നുമണിക്കു മണിക്ക് നടന്ന പരിശുദ്ധ കുർബാനയ്ക്കുശേഷം രണ്ടു മണിക്ക് ഒഫിക്കോൺ ഫ്രീഡ്‌ഹോഫിൽ നടന്ന വിടവാങ്ങൽ ചടങ്ങുകള്‍, സ്വിസ്സ് മലയാളികളുടെ പ്രവാസ ജീവിതത്തില്‍ സ്‌നേഹം കൊണ്ട് ചരിത്രമെഴുതുകയായിരുന്നു. സ്വിറ്റസർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നു ചേര്‍ന്ന സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ […]

Europe Pravasi Switzerland

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് സമൂഹം യാത്രാമൊഴിയേകും..

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകും.. രാവിലെ പതിനൊന്നു മണിക്ക് ഓഫിക്കോൺ സെൻറ് അന്നാ ദേവാലയത്തിൽ പരിശുദ്ധ കുർബാനയോടെ സംസ്കാരകർമ്മകൾ ആരംഭിക്കുന്നതാണ് – സ്ഥലം-St. Anna Kirche, Wallisellenstrasse 20, 8152 Opfikon. കുർബാനക്ക് ശേഷം ഒഫിക്കോണിലെ ഫ്രീഡോഫിൽ ഒരുമണി മുതൽ ഒന്നര വരെ പൊതു ദർശനവും രണ്ടുമണിക്ക് അന്ത്യതിരു കർമ്മങ്ങളും ആരംഭിക്കും . സ്ഥലം : Friedhof, Schulstrasse 6,8152 Opfikon. നൊമ്പരങ്ങൾ നൽകി നമ്മളിൽ […]

Pravasi Switzerland

വേർപിരിഞ്ഞ പ്രിയ സോദരി ട്രീസാ വേതാനിക്ക് ആദരാഞ്ജലികളർപ്പിക്കാനുള്ള സൗകര്യം രണ്ട് ,മൂന്നു തിയതികളിലും വിടവാങ്ങൽ ചടങ്ങുകൾ നാലിനും …

ഇന്നലെ നമ്മളിൽ നിന്നും വേർപിരിഞ്ഞ നമ്മുടെ പ്രിയ സോദരി ട്രീസയുടെ ഓർമ്മക്കായി നാളെ ബുധനാഴ്ച്ച (02 .12 ) വൈകുന്നേരം നാലുമണിക്ക് പരിശുദ്ധകുർബാനയും തുടർന്ന് അഞ്ചു മണിമുതൽ ആറു മണി വരെ പൊതു ദർശനത്തിന് സൗകര്യവുമുണ്ടാകും . വ്യഴാഴ്ച (0 3 .1 2 ) നാലര മുതൽ അഞ്ചര വരെ വീണ്ടും പൊതു ദർശനത്തിന് സൗകര്യമുണ്ടാകും . – കുർബാന ഉണ്ടായിരിക്കുന്നതല്ല PLACE – FRIEDHOF – SCHULSTRASSE 6 ,8152 OPFIKON വെള്ളിയാഴ്ച (0 […]

Pravasi Switzerland

സ്വിസ് മലയാളികൾക്ക് വേദനകൾ നൽകി എല്ലാവര്ക്കും പ്രിയങ്കരിയായ ശ്രീമതി ട്രീസാ ബാബു വേതാനി വിടപറഞ്ഞു ..

സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു ശ്രീ ബാബു വേതാനിയുടെ സഹധർമ്മിണി നമ്മുടെ എല്ലാം പ്രിയപ്പെട്ട സഹോദരി ട്രീസ ബാബു നിര്യാതയായി .. ചികിത്സയിലായിരുന്ന ട്രീസാ ഇന്നലെ രാത്രി സ്വിസ്സ് സമയം പത്തുമണിക്ക് സൂറിച്ചിലെ സ്വവസതിയിൽ വെച്ചാണ് നമ്മളിൽ നിന്നും വിടപറഞ്ഞത്.. ഒരിക്കൽ പരിചയപ്പെട്ടവർ ഒരിയ്ക്കലും മറക്കാത്ത അപൂർവ്വ വ്യക്തിത്വത്തിനുടമയും .. എല്ലാവരോടും ചിരിച്ച് വളരെ സ്നേഹപൂർവ്വം പെരുമാറിയിരുന്ന ഒരു ഉത്തമ കുടുംബിനിയായിരുന്നു പ്രിയ ട്രീസ … അകാലത്തിൽ നമ്മെയെല്ലാം കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ ട്രീസ്സക്ക് വേദനയോടെ പ്രണാമം , […]

Business Food India Pravasi Switzerland

ദീർഘനാളത്തെ പ്രവർത്തിപരിചയവുമായി ശ്രീ ആൻറണി പനയ്ക്കൽ പുതിയ സംരംഭവുമായി സ്വിസ്സിൽ നിന്നും ആഗോള മാർക്കറ്റിലേക്ക് …

സ്വിസ് എന്ന് കേൾക്കുമ്പോൾതന്നെ ഏതൊരാൾക്കും മനസ്സിൽ വരുക സ്വിസ് ചോക്ലേറ്റ്, സ്വിസ് വാച്ചുകൾ , സ്വിസ് ചീസ് ഒക്കെ ആണ്. നമ്മുടെ ഇടയിലെ ഒരു മലയാളി കഴിഞ്ഞ മുപ്പത്തിമൂന്നു വർഷക്കാലം, ഒരു സ്വിസ് ചോക്ലേറ്റ് കമ്പനിയിൽ (Chocolat Stella Bernrain) ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ ആയി ജോലി ചെയ്യുകയും അതിലുപരി കേരളത്തിൽ നിന്ന് ആദ്യമായി ഓർഗാനിക് കൊക്കോ അന്തർദ്ദേശ്ശീയ വിപണിയിലേക്ക്‌ കൊണ്ടുവരുവാൻ സഹായിക്കുകയും ചെയ്‌തു. പറഞ്ഞു വരുന്നത് ടെസ്സിനിൽ താമസിക്കുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ആന്റണി പനക്കലിനെ കുറിച്ചാണ്. […]

Cultural Entertainment Kerala National Our Talent Pravasi Switzerland

മിസ് കേരള സൗന്ദര്യ മത്സരാർത്ഥിയായി സ്വിറ്റസർലണ്ടിൽ നിന്നും സ്‌റ്റീജാ ചിറക്കൽ.

മലയാളി സുന്ദരികളെ കണ്ടെത്താൻ 1999 മുതൽ വർഷംതോറും സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള .ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെന്റ് കമ്പനിയാണ്‌ ഈ മത്സരം സംഘടിപ്പിക്കുന്നത്. നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നൽകാറുണ്ട്. ഈ മത്സരത്തിൽ നിന്നു ജയിക്കുന്ന യുവതിയാണ്‌ മിസ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. മിസ്സ് കേരളാ 2020 ൽ മത്സരിക്കുവാനുള്ള അസുലഭ അവസരമാണ് സ്വിറ്റസർലണ്ടിൽ ബാസലിൽ താമസിക്കുന്ന സ്റ്റീഫൻ, ഗിരിജ […]

Association Pravasi Switzerland

മനസ്സിൽ സുഖമുള്ള നിമിഷങ്ങളും ,നിറമുള്ള സ്വപ്‌നങ്ങളും ,നാനാ വർണ്ണ ഓർമ്മകളും അംഗങ്ങൾക്ക് സമ്മാനിച്ചുകൊണ്ട് WMC സ്വിസ്സ്‌ പ്രൊവിൻസ് ZOOM മീറ്റിങ്ങിലൂടെ കേരളപ്പിറവിദിനം ആഘോഷിച്ചു .

കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു വർഷങ്ങളായി നവംബർ മാസത്തിൽ സ്വിസ് മലയാളികൾക്ക് സൂറിച്ചിൽ കലാമാമാങ്കമൊരുക്കിവരുന്ന , സിൽവർ ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്ന സ്വിറ്റ്സർലാൻഡിലെ ഏറ്റവും പ്രമുഖ പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് കോവിഡ് പരിമിതികൾ മൂലം ഈ വര്ഷം പൊതുപരിപാടി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ZOOM മീറ്റിങ്ങിലൂടെ ജനറൽബോഡി യോഗവും അംഗങ്ങൾക്കാവേശമായി കേരളപ്പിറവി ദിനാഘോഷവും വർണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുകയുണ്ടായി. നവംബർ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചടങ്ങിൽ ആവേശഭരിതരായാണ്‌ […]

Association India Pravasi Switzerland

“സ്നേഹ സ്പർശം” ഹൃദയ സ്‌പർശമാക്കിയ സ്വിസ്സ് മലയാളികൾക്ക് നന്ദിയുടെ വാക്കുകളുമായി ശ്രീ ഗോപിനാഥ് മുതുകാട് ..

ഹലോ ഫ്രണ്ട്‌സ്‌ സ്വിറ്റ്സർലൻഡ് കരുണയുടെ സ്നേഹസ്പർശം തേടി സ്വിസ് മലയാളികളുടെ ഇടയിലിറങ്ങിയപ്പോൾ ചെറുതും വലുതുമായി തങ്ങളാൽ കഴിവുംപോലെ കനിഞ്ഞറിഞ്ഞ, ചേർത്തുനിർത്തിയ ഓരോ സ്വിസ് മലയാളികൾക്കും,ഈ ധനസമാഹരണത്തിനു മുന്നിട്ടിറങ്ങിയ ഹലോ ഫ്രണ്ട്സിനും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദിയുടെ നറുമലരുകളുമായി ശ്രീ ഗോപിനാഥ് മുതുകാട് . കോവിഡ് 19 ന്റെ മഹാമാരിയിൽ സാമ്പത്തിക ബുദ്ധിമുട്ട് ലോകത്തെ കീഴടക്കിയപ്പോൾ സ്വിസ് മലയാളികളുടെ സ്നേഹസ്പർശം ഹൃദയ സ്പർശമായി മാറി. ലോകോത്തര മജീഷ്യൻ പ്രൊ.ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തുള്ള മാജിക് പ്ലാനെറ്റുമായി സഹകരിച്ച, ഭിന്നശേഷിയുള്ള കുട്ടികളുടെ […]

Pravasi Switzerland

ശ്രീ ചാക്കോ പിട്ടാപ്പള്ളിൽ നിര്യാതനായി.സൂറിച് നിവാസി ശ്രീ ബെന്നി പിട്ടാപ്പള്ളിയുടെ പിതാവാണ് പരേതൻ .

കോതമംഗലം ,നെല്ലിമറ്റത്ത് ശ്രീ ചാക്കോ പിട്ടാപ്പള്ളിൽ ഇന്ന് നവംബർ ആറാം തിയതി നിര്യാതനായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബെന്നി പിട്ടാപ്പള്ളിയുടെ പിതാവാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട് .. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ കുടുംബത്തിനായി പ്രാർത്ഥിക്കുകയും ,പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു ..