സൂറിച്ച്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങേകി സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം. സംഘടനയിലെ അംഗങ്ങളില്‍നിന്നും കൂടാതെ സ്വിസ്സിലെ മറ്റു അഭ്യുദയ കാംക്ഷികൾ , സമാഹരിച്ച പത്തു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.ബാസലിലെ മുട്ടെൻസിലുള്ള റോമൻ കത്തോലിക്ക ചർച്ചും വേണ്ടുവോളം സഹായിച്ചു .. ഉദ്യമം വിജയം ആക്കി തന്ന എല്ലാവരോടും കെ പി എഫ് എസ് നന്ദി രേഖപെടുത്തി .. കെ പി എഫ് എസിന്റെ വൈസ് പ്രസിഡണ്ട് […]
Switzerland
കുപ്പികളിൽ കരകൗശല വർണ്ണ വിസ്മയം തീർത്ത് സൂറിച്ചിൽ നിന്നും ജൂബിൻ ജോസഫ്
കൈകൾ കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൌശലം എന്ന് വിളിക്കുന്നത്. കൈ കൊണ്ട് ചെയ്യുന്ന കലാവിരുതുകളും കൈകൾ കൊണ്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നതാണ്. ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു. കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കും. പഴയ കുപ്പികൾ കളയുവാൻ ഉണ്ടേൽ വരട്ടെ, കുപ്പികളിൽ വർണ്ണ വിസ്മയം തീർക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സൂറിച്ചിൽ താമസിക്കുന്ന ജൂബിൻ ജോസഫ് . പഴയ കുപ്പികളിൽ നൂലുകൊണ്ടും വർണ്ണം കൊണ്ടും പുതിയ രൂപം നൽകുകയാണ് ഇദ്ദേഹം. ചില്ല് […]
ഗൃഹാതുരത്വത്തിന്റെ പൊന്നോണ ഓർമ്മകളുമായി ഭാരതീയ കലാലയത്തിന്റെ ഓണാഘോഷവും പുതിയ സാരഥികളുടെ തിരഞ്ഞെടുപ്പും സെപ്റ്റംബർ അഞ്ചിന് സൂറിച്ചിൽ നടത്തി .. ..
സ്വിറ്റസർലണ്ടിലെ പ്രമുഖ സാംസകാരിക സംഘടനയായ ഭാരതീയ കലാലയം സ്വിറ്റ്സർലൻഡ് സൂറിച്ചിലെ ഊസ്റ്റർ , ഗുട്ടൻസ് വില്ലിൽ സെപ്റ്റംബർ അഞ്ചാം തിയതി അംഗങ്ങൾക്കായി ഓണത്തിന്റെ നിറവാർന്ന ഓർമ്മകളുമായി ഓണസദ്യയും പൂക്കളവുമായി കേരളീയ വേഷവും ധരിച്ച് ഓണമാഘോഷിക്കുകയും അടുത്ത രണ്ടുവർഷക്കാലം സംഘടനയെ നയിക്കുവാൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു . നീണ്ട പ്രഭാഷണങ്ങളോ സ്റ്റേജ് പരിപാടികളോ ഇല്ലാതെ ഓണത്തിന്റെ തനിമയും ചാരുതയും ഉള്ക്കൊണ്ട് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടു ഒരു തറവാട്ടില് കുടുംബാംഗങ്ങള് ഒത്തുകൂടുന്നത് പോലെ ഓണത്തിന്റെ സ്മരണകൾ പുതുക്കി അനൗപചാരികമായി […]
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനം അമേസിങ്ങ് ഫ്രണ്ട്സ് ടീം കരസ്ഥമാക്കി.
മനസ്സിൽ സന്തോഷം നിറഞ്ഞു കവിയുമ്പോൾ അത് പൂക്കളായും, നിറങ്ങളായും, വർണ്ണങ്ങളായും നാം ഓരോരുത്തരുടെയും മനസിന്റെ മുറ്റത്ത് വിരിയാറുണ്ട്. ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരങ്ങളാണ് പൂക്കൾ. ബഹുവർണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കാർഷികസംസ്‌കൃതിയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും എല്ലാം പൂക്കൾ ധാരാളം ഉപയോഗിക്കപ്പെടുന്നു.ഓണമെന്നു പറഞ്ഞാൽ അത്തപൂക്കളമാണ് പ്രധാനം. First prize -Amazing friends പുതു പുത്തൻ ആശയങ്ങളിലൂടെ സ്വിസ്സ് മലയാളികളുടെ മനസറിയുവാൻ എന്നും ശ്രമിച്ചിട്ടുള്ള സ്വിറ്റസർലണ്ടിലെ സാംസകാരിക സംഘടനായ ബി ഫ്രണ്ട്‌സ് തിരുവോണാഘോഷങ്ങളോട് ചേർന്ന് രണ്ടായിരത്തിപതിനഞ്ചിൽ തുടക്കമിട്ട […]
ബ്രെഗെൻസ് നിവാസി ആഴാത്ത് ഷാജി മാത്യു ആകസ്മികമായി ഇന്നലെ വൈകുന്നേരം നിര്യാതനായി .
സ്വിസ്സ് മലയാളീ സമൂഹത്തിനു വീണ്ടും തീരാ ദുഃഖങ്ങൾ നൽകി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ബ്രെഗൻസിൽ കുടുംബമായി താമസിച്ചു കൊണ്ടിരുന്ന ആഴത്തു ഷാജി മാത്യു ഇന്നലെ വൈകിട്ട് സ്വഭവനത്തിൽ കുടുംബവുമായി ടീവി കണ്ടുകൊണ്ടിരിക്കെ മസ്കിഷ്കരക്തസ്രാവത്തെ തുടർന്ന് ആകസ്മികമായി നിര്യാതനായ വിവരം വളരെ വ്യസനസമേതം അറിയിക്കുന്നു .. പരേതൻ ഈരാറ്റുപേട്ട സ്വദേശിയാണ് …ഭാര്യ ബീനാ ചങ്ങനാശേരി കൈലാത്ത് കുടുംബാംഗമാണ് ..പരേതന് രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് . ഷാജിയുടെ കോ ബ്രദർ ആണ് ലുസ്‌നാവിൽ താമസിക്കുന്ന കൂട്ടുമ്മേൽ അനിയൻകുഞ്ഞു . സംസ്കാരശുശ്രൂഷകൾ […]
സ്വിറ്റസർലണ്ടിൽ നിന്നും അണിയിച്ചൊരുക്കിയ ഓണക്കൊലുസ് എന്ന സംഗീതശില്പം യൂട്യൂബില്‍ 28 K വ്യൂവേഴ്‌സുമായി മുന്നേറുന്നു …
ഓണക്കൊലുസ്സ് എന്ന സംഗീത ആൽബം 28 k വ്യൂസ് പിന്നിട്ട് കൊണ്ട് യൂറ്റ്യൂബിൽ ജൈത്രയാത്ര തുടരുമ്പോൾ ഈ സംഗീത ശിൽപത്തെ ഏറ്റെടുത്ത മലയാളി മനസിന് ആൽഫിൻ ,ജൂബിൻ കൂട്ടുകെട്ടിന്റെ ഹൃദയംനിറഞ്ഞ നന്ദി. ഏതു പ്രതിസന്ധിക്കിടയിലും ഓണത്തിന്റെ സംഗീതം നിലയ്ക്കില്ല. അത് ഒരു പെരുമഴ പോലെ മലയാളത്തിന്റെ മണ്ണില്‍ പെയ്തിറങ്ങും. കാരണം ഓണമെന്ന് പറയുമ്പോള്‍ തന്നെ സഗീതമില്ലാതെ ആലോചിക്കാന്‍ മലയാളിക്ക് ആവില്ല….അതിലൊന്നാണ് സ്വിറ്റസർലണ്ടിലെ ജൂബിൻ ആൽഫിൻ സൗഹൃദത്തിൽ വിരിഞ്ഞ ഓണക്കോലുസെന്ന തങ്കക്കൊലുസ് .. കോവിഡ് പ്രതിസന്ധിക്കിടയിലും ഓണം ആഘോഷമാക്കാന്‍ […]
സ്വിറ്റ്സർലൻഡ് മലയാളികളുടെ ” ഓണക്കൊലുസ് ” എന്ന സംഗീത ശിൽപ്പം സോഷ്യൽ മീഡിയയിൽ “സ്വർണ്ണക്കൊലുസായി” ശ്രെദ്ധനേടുന്നു .
മഹാമാരിയുടെ ദുരിതവും വിഹ്വലതകളും വിട്ടുമാറിയിട്ടില്ലെങ്കിൽ പോലും ഓണമെന്ന മലയാളിയുടെ മധുരോദാരമായവികാരം പൊന്നിൻ ചിങ്ങത്തിൻ്റെ വരവോടെ അവനെ ഇറുകെപുണർന്നു തുടങ്ങുകയാണ്.വർത്തമാനകാലം എത്ര കലുഷിതമായാലും അങ്ങു ദൂരെത്തെളിയുന്ന ഒരു പ്രകാശസ്പുരണമാണ് നമുക്ക് ഓണം.നിയന്ത്രണങ്ങളോടെയെങ്കിലും ഓണം ആഘോഷിക്കാൻ മലയാളികൾ ശ്രമിക്കുമ്പോൾ ‘ഓണക്കൊലുസ് ’ എന്ന പേരിൽ മനോഹരമായ വീഡിയോ ആൽബം സോങ്ങ് പുറത്തിറക്കി പുതുമകൾ തീർക്കുകയാണ് സൂറിച് നിവാസികളായ ആൽഫിനും ജൂബിനും . ’മ്യൂസിക് 247 ’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ആൽബം വീഡിയോ സോങ് ഇന്നലെ റിലീസ് ചെയ്തത് […]
കിറ്റ് ഓണം അഥവാ ക്വിറ്റ് ഓണം.”മാന്യ പ്രേക്ഷകർക്ക് നമസ്കാരം – John Kurinjirappalli
പൂക്കളവും ഓണക്കോടിയും പുലികളിയും ആട്ടവും പാട്ടുമായി പത്തുദിവസത്തോളം വരുന്ന ഓണാഘോഷം പ്രതീക്ഷയുടെയും സമത്വത്തിൻ്റെ യും ഐക്യത്തിൻ്റെയും വർണ ചിത്രങ്ങൾ മലയാളി മനസ്സുകളിൽ വരച്ചു ചേർത്തിരിക്കുന്നു.നാനാത്വത്തിലെ ഏകത്വം ശരിക്കും അന്വർത്ഥമാക്കുന്നു ഓണാഘോഷങ്ങൾ.അതുകൊണ്ടു തന്നെ ഓണവും ഓണാഘോഷങ്ങളും എന്നും നില നിൽക്കണം. 1961 ലാണ് കേരള ഗവൺമെന്റ് ഓണം ദേശീയോത്സവമെന്ന നിലയിൽ കൊണ്ടാടാൻ തീരുമാനിച്ചത്.കേരളജനത അത് ഹൃദയത്തിൽ ഏറ്റെടുത്തു, ഓണാഘോഷങ്ങൾ ജനകീയമായി. എങ്ങനെയാണ് ഈ കൊറോണകാലത്തു് നമ്മളുടെ ആളുകൾ ഓണം ആഘോഷിക്കുന്നത് എന്ന് നമുക്ക് കാണാം.എ എക്സ് ടീവിയിൽ നിന്നും […]
ചിങ്ങം പുലർന്നേ…ഓണം വന്നേ …മാനുഷ്യരെല്ലാരും ഒന്നുപോലെ…ഓണനിലാവ് … ബിന്ദു മഞ്ഞളി
ഓണം …..🥀ഓണപ്പാട്ടും ഓണത്തപ്പനും പൂക്കളവും പൂവിളികളും കൈ കൊട്ടിക്കളിയും വള്ളം കളികളും എല്ലാം ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില പ്രത്യേക ആചാരങ്ങൾ ആയി മാറിക്കഴിഞ്ഞു.ഒരു പക്ഷെപ്രകൃതി പോലും ആ രൂപഭാവങ്ങൾ ഓർത്തെടുക്കാൻ ഇന്ന് ഇഷ്ടപ്പെടാതായി. പൂക്കളില്ല, കിളികളില്ല ,സമൃദ്ധിയില്ല ,സന്തോഷവുമില്ല. മാവേലി പോലും വരാറുണ്ടോ ആവോ? എന്നാലും ഓണം ഇന്നും കാലക്രമത്തിൽ വന്നു പോകുന്നു.ഒരു പക്ഷെ ഓർമ്മകളിൽ പോലും ഓണം ഇന്ന് ,അവിശ്വസനീയമായ ഒരവസ്ഥയായി മാറിക്കഴിഞ്ഞു.മാനുഷ്യരെല്ലാം ഒന്നുപോലെ…കള്ളവുമില്ല ചതിയുമില്ല… അങ്ങനെ പോകുന്നു ഓണക്കാലത്തിൻ്റെ വർണ്ണ ഭംഗികൾ … […]
ഓണ സൌരഭ്യവുമായി സ്വിസ്സിലെ ആൽഫിൻ ,ജൂബിൻ കൂട്ടുകെട്ടിൽ വിരിയുന്ന “ഓണാക്കൊലുസ്” ഓഗസ്റ്റ് ഇരുപതിന് ..
സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ ഓണം പാട്ടുകളാലും സമൃദ്ധമാണ് .കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇത്തവണ ഓണത്തെ മലയാളി വരവേല്‍ക്കുന്നത്. നല്ല നാളെയുടെ പ്രതീക്ഷയും ഒപ്പം അതിജീവനത്തിന്റെ സന്ദേവുമായി എത്തുന്ന ഓണ നാളിൽ ഗൃഹാതുരുത്വം നിറയുന്ന ഓണഓർമകൾ മലയാളിക്ക് സമ്മാനിക്കുകയാണ് ” ഓണാക്കൊലുസ് എന്ന സംഗീത ശിൽപ്പം . സ്വിസ്സ് മലയാളി സമൂഹം ബഹുമുഖ പ്രതിഭകളാൽ സമ്പന്നരാണ് … ഈ ഗാനോപഹാരത്തിനു പിന്നിലും സ്വിറ്റസർലണ്ടിലെ ഒരുപറ്റം പ്രതിഭകൾ അണിനിരക്കുന്നു .സാങ്കേതികമായും സൃഷ്ടിപരമായും കൂടുതല്‍ പുതുമകളോടെ […]












