അങ്കമാലി – മേരിഗിരി കോളാട്ട്കുടി ദേവസ്സിയുടെ ഭാര്യ, റോസ ദേവസ്സി (85) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്, ജനുവരി 30 ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മൃതസംസ്കാരം ചൊവ്വാഴ്ച്ച ( 02.02.2021) രാവിലെ 9.30 ന് മേരിഗിരി സെന്റ് സെബാസ്റ്യൻ പള്ളി സിമിത്തേരിയിൽ നടത്തപ്പെടും. സ്വിട്സർലന്റിലെ ലുഗാനോ സർവ്വകലാശാലയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ചെയ്യുന്ന ഫാ. വർഗീസ് (ലെനിൻ) മൂഞ്ഞേലി പരേതയുടെ കൊച്ചുമകനാണ്. സ്വിട്സർലൻഡ് – ആറാവ് മലയാളി കാത്തലിക് കമ്യൂണിറ്റി അനുശോചനം രേഖപ്പെടുത്തി.
Switzerland
യു ഡി എഫ് അധികാരത്തിലെത്താൻ ഒരുമയോടെ 27 രാജ്യങ്ങളിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനകള്‍ ….പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം ശക്തമായി ഇടപെടണമെന്നും സംഘടനാ പ്രതിനിധികൾ .
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം ശക്തമായി ഇടപെടണമെന്ന് കേരളത്തിന്റെ ചുമതലകൾ വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ ഐ സി സി സെക്രട്ടറി ഹ്യൂമാൻഷു വ്യാസ്, ഐ ഒ സി പ്രസിഡന്റ് സാം പിട്രോട തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി പ്രവാസി കോൺഗ്രസ് സംഘടനകൾ സൂം വഴി നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടു . അടുത്ത് നടക്കാൻ പോകുന്ന നിയമസഭാ ഇലക്ഷനിലേക്ക് മുൻകാലങ്ങളിൽ നടന്ന സ്ഥാനാർത്ഥി നിർണ്ണയം മറ്റുവാനും […]
മഹാത്മാഗാന്ധി വധിക്കപ്പെട്ടിട്ട് 73 വർഷം – നമ്മുടെ ഇന്ത്യയിൽ മഹാത്മജിയെ വിസ്മരിക്കുന്നുവോ ? – ജേക്കബ് മാളിയേക്കൽ
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ മഹാത്മജി യെക്കുറിച്ച് വളരെ കുറച്ചേ പഠിച്ചിട്ടുള്ളൂ എന്ന നോവുന്ന സത്യം തിരിച്ചരിച്ചറിഞ്ഞത് പ്രവാസി ആയതിന് ശേഷം മാത്രമാണ്. അമ്പത് വയസ്സിന് ശേഷമാണ് സത്യാന്വേഷണ പരീക്ഷണങ്ങളും ഫ്രീഡം അറ്റ് മിഡ്നൈറ്റും വായിക്കാൻ കഴിഞ്ഞത്. ഇവയൊന്നും പാഠ്യപദ്ധതിയിൽ ഉൾപെടുകയോ വായിക്കാനോ സാധിക്കാതെ പോയതിൽ നിരാശയും തോന്നിയിരുന്നു. സാക്ഷാൽ നെൽസൺ മണ്ടേലയും മുൻ അമേരിക്കൻ പ്രസിഡണ്ട് ഒബാമയും അവർക്ക് പ്രചോദനവും ഊർജ്ജവും നൽകിയത് മഹാത്മാഗാന്ധിയുടെ ആത്മകഥ ആണെന്ന് വ്യക്തമാക്കിയപ്പോൾ തികഞ്ഞ കുറ്റബോധം മനസ്സിൽ പതിഞ്ഞു.തത്വചിന്തകളിൽ ലോകത്തിന് നിരവധി […]
കേരളത്തിന്റെ സൗന്ദര്യ കിരീടം ചൂടുവാൻ സ്വിസ്സിൽ നിന്നും സ്റ്റീജാ ചിറക്കൽ മിസ്സ് കേരളാ ഫൈനൽ റൗണ്ടിൽ .
തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ശ്രദ്ധിക്കുന്ന മിസ് കേരള മത്സരത്തിന്റെ 2020 എഡിഷൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ. 1999ൽ ഇംപ്രസാരിയോയുടെ സിഗ്നേച്ചർ ഇവന്റോടെ ആരംഭിച്ച മിസ് കേരള മത്സരം ലോകമെമ്പാടുമുള്ള മലയാളി യുവതികൾക്ക് തങ്ങളുടെ കഴിവും ചിന്തയും അവതരിപ്പിക്കാനുള്ള വേദി കൂടിയാണ്. ഈ വർഷം കോവിഡ് നിയന്ത്രണങ്ങൾ കാരണം മിസ് കേരള മത്സരം പൂർണ്ണമായും വെർച്വൽ ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് പങ്കെടുക്കാനും കഴിയും. ലോകത്ത് ആദ്യമായാണ് ഒരു സൗന്ദര്യ മത്സരം പൂർണ്ണമായും വെർച്വലായി നടക്കുന്നത്.ഓഡിഷന്‍ മുതല്‍ […]
സ്വിസ്സ് വിശേഷങ്ങളുമായി റീനാ തെക്കേമുറിയുടെ സ്വിസ്സ് ബട്ടർഫ്ലൈയ്ക്ക് അനുദിനം കാഴ്ചക്കാരേറുന്നു ..
വിദേശരാജ്യങ്ങളിൽ പഠനത്തിനും , ജോലിക്കുമായി ചേക്കേറുന്ന മലയാളികൾ തിരക്കുകളിൽ നട്ടം തിരിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് മാത്രം ഒതുങ്ങുമ്പോൾ അതിൽനിന്നെല്ലാം വ്യത്യസ്തമായി മാറുകയാണ് കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സ്വദേശിനി റീന ജെയിംസ് തെക്കേമുറി എന്ന ആതുര സേവക. രണ്ട് പതിറ്റാണ്ടിലധികമായി സ്വിറ്റ്സർലണ്ടിന്റെ മനോഹരിതയിൽ കഴിയുന്ന റീന സ്വിറ്റ്സർലണ്ടിന്റെ വ്യത്യസ്തതയും , മനോഹാരിതയും തന്റെ സ്വിറ്റ്സർലണ്ട് ബട്ടർഫ്ലൈ എന്ന യുട്യൂബ് ചാനലിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ , ഏറ്റവും സമ്പന്നമായ , ഏറ്റവും സമാധാനമുള്ള ഒരു രാജ്യത്തിന്റെ […]
ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ പിറന്ന പ്യാരാ ബച്ച്പൻ എന്ന ഹിന്ദി ആൽബം സംഗീതലോകത്തു ശ്രദ്ധേയമാകുന്നു…
ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ജിനു മാത്യു കൊറിയോഗ്രാഫി ചെയ്‌ത് അഭിനയിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി ആൽബം സംഗീതലോകത്തു ശ്രദ്ധേയമാകുന്നു… PYARA BACHPAN- LOVELY CHILDHOOD -Swissbabu Musical Entertainments ഉം MAGIK Moments Australia യും ചേർന്ന്ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ജിനു മാത്യു കൊറിയോഗ്രാഫി ചെയ്‌ത് അഭിനയിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി ആൽബം സംഗീതലോകത്തു ശ്രദ്ധേയമാകുന്നു… Swiss Babu എന്ന് അറിയപ്പെടുന്ന ഗായകൻ ശ്രീ ബാബു പുല്ലേലി ആദ്യമായി […]
വിയന്ന നിവാസികളായ ലിസ്സി പുത്തൻകളത്തി ന്റെയും,ഔസേപ്പച്ചൻ ആലാനിക്കലിന്റേയും ,സൂറിച് നിവാസി ബിനോയ് ആലാനിക്കലിന്റെയും സഹോദരി ലില്ലി സെബാസ്റ്റ്യൻ (65 ) നിര്യാതയായി.
പൂഞ്ഞാർ തെക്കേക്കര ആലാനിക്കൽ ലില്ലി സെബാസ്റ്റ്യൻ (65 ) നിര്യാതയായി.. സൂറിച് നിവാസി ബിനോയ് ആലാനിക്കലിന്റെയും, വിയന്ന നിവാസികളായ ലിസ്സി പുത്തൻകളത്തി ന്റെയും, ഔസേപ്പച്ചൻ ആലാനിക്കലിന്റേയും മൂത്ത സഹോദരിയാണ് പരേത . സംസ്കാര കർമ്മങ്ങൾ പിന്നീട് പയ്യാനിത്തോട്ടം ദേവാലയത്തിൽ . സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാംസകാരിക സംഘടനകൾ പരേതയുടെ വേർപാടിൽ അനുശോചനമറിയിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്‌തു .
അനേകർക്ക് വെളിച്ചമായി ‘ലൈറ്റ് ഇൻ ലൈഫ് ‘ സ്വിറ്റ്‌സർലാൻഡ് – 2021 ൽ വിവിധ പദ്ധതികൾ നടപ്പിലാക്കുവാനായി 2,43,700 സ്വിസ്സ് ഫ്രാങ്കിന്റെ ബഡ്‌ജറ്റ് .
‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലണ്ടിന്റെ 2020 ലെ വാർഷിക പൊതുയോഗം ( 05. 12. 2020) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സുമനസ്സുകളുടെ കൂട്ടായ്മയായ ‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലണ്ടിന്റെ 2020 ലെ വാർഷിക പൊതുയോഗം നടന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സൂം – മീഡിയ വഴി അംഗങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽത്തന്നെയിരുന്ന് ഈ വർഷത്തെ പൊതുയോഗത്തിൽ സംബന്ധിച്ചത് ഒരു പുതിയ അനുഭവമായി. മൗന പ്രാർത്ഥനയോടെ ആരംഭിച്ച പൊതുയോഗം, സംഘടനാംഗങ്ങളുടെ ഉറ്റവരും ഉടയവരും സഹകാരികളും അഭ്യുദയകാംക്ഷികളുമായിരുന്നവരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ […]
സ്വിസ് മലയാളി വികാസ് മാത്യുവിന്റെ (ഓൾട്ടൻ ) പിതാവ്,പെരുന്നിലം ശ്രീ പി.ജെ. മാത്യു പുല്ലാട്ട് (67) നിര്യാതനായി.
പെരുന്നിലം ശ്രീ പി.ജെ. മാത്യു പുല്ലാട്ട് (67) 7.12.2020 ൽ നിര്യാതനായി. സ്വിറ്റസർലണ്ടിലെ ഓൾട്ടനിൽ താമസിക്കുന്ന വികാസ് മാത്യുവിന്റെ പിതാവാണ് പരേതൻ . സംസ്കാരം ഡിസംബർ 9.ബുധനാഴ്ച്ച പത്തുമണിക്ക്, മണിയംകുളം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ഗ്രേസി പാദുവ കടുപ്പിൽ കുടുംബാംഗം. മക്കൾ: ജോൺസ് മാത്യു (വിന്നിപെഗ് – കാനഡ), വികാസ് മാത്യു (ഓൾട്ടൻ – സ്വിറ്റ്സർലൻഡ് ), പ്രിൻസ് മാത്യു. മരുമക്കൾ: സൗമ്യ ജോൺസ് കൊതോക്കൽ (കാനഡ), മെർലി വികാസ് (മേലേട്ടുകുന്നേൽ, ഓൾട്ടൻ – സ്വിറ്റ്‌സർലൻഡ് […]