ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ 75-ാമത് ഓർമ്മദിനം ആഗോള തലത്തിൽ ജൂലൈ 24 ന് ആഘോഷിക്കുന്നു. ഓൺലൈൻ തിരുന്നാൾ പരിപാടികളുടെ ഉത്ഘാടനം സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ,കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ,കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ്പ് .ഡോ.ജോഷ്വാ മാർ […]
Switzerland
ശ്രീമതി ത്രേസ്യാമ്മ ജോർജ് ,കിരിയാന്തൻ നിര്യാതയായി .ഡേവിസ് കിരിയാന്തൻൻ്റെയും (Basel ) പോൾസൺ കിരിയാന്തൻൻ്റെയും (Zurich ) മാതാവ് ആണ് പരേത-
സ്വിറ്റ്സർലൻഡ് നിവാസികളായ ഡേവിസ് കിരിയാന്തൻൻ്റെയും (Basel ) പോൾസൺ കിരിയാന്തൻൻ്റെയും (Zurich ) പ്രിയ മാതാവ്, ശ്രീമതി ത്രേസ്യാമ്മ ജോർജ് (92 വയസ്സ് ),കിരിയാന്തൻ, ഞാറക്കൽ – വൈപ്പിൻ , ഇന്ന് 20.07.2021- ഇന്ത്യൻ സമയം 12:15 – ന് , കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേധം അറിയിയ്ക്കുന്നു . പരേതയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു.സംസ്കാരകർമ്മങ്ങൾ പിന്നീട് മക്കൾ : Davis Kiriyanthan , Polson Kiriyanthanമരുമക്കൾ : Mini Kiriyanthanകൊച്ചുമക്കൾ […]
സാറാസ് എന്ന സിനിമക്കെതിരെ സദാചാര വാദികൾ കല്ലെറിയുമ്പോൾ. നിരൂപണം – ബാബു വേതാനി
വിവാദങ്ങൾ വിടാതെ പിന്തുടരുന്ന സമീപകാല റിലീസ് ആയ സാറാസ് എന്ന മലയാള ചലച്ചിത്രം ഞാനും കണ്ടിരുന്നു. സ്ത്രീപക്ഷ സിനിമകളിലൂടെ സിനിമാപ്രേമികളുടെ കൈയ്യടികൾ ധാരാളമായി വാങ്ങിക്കൂട്ടിയ ജൂഡ് അന്തോണി എന്ന യുവ സംവിധായകന് ഇക്കുറി വിമർശനങ്ങളുടെ കൂരമ്പുകളാണ് പൊതുസമൂഹത്തിൽ നിന്നും ഏറ്റു കൊണ്ടിരിക്കുന്നത് .കല ജീവിതഗന്ധിയായിരിക്കണം എന്ന ക്ളീഷേ പ്രയോഗം നമ്മൾ കൂടെ കൂടെ എടുത്തുപയോഗിക്കാറുണ്ടെങ്കിലും, തനിക്കു നല്ലതല്ല എന്ന് തോന്നുന്നതൊന്നും ഇവിടെയാരും എഴുതുകയോ ചിത്രീകരിക്കുകയോ വേണ്ട എന്ന സങ്കുചിത ചിന്താഗതിയിലേക്കു മലയാളി ചുരുങ്ങുന്നു എന്നെ കരുതാൻ കഴിയൂ […]
സ്വിസ്സ് മനോഹാരിതയിൽ സിമി കൈലാത്തിന്റെ ചിത്രീകരണത്തിൽ സ്വിസ്സിലെ റോജനും ,ഡോളിയും ചേർന്നഭിനയിച്ച പ്രേമാർദ്രമായ സംഗീത ശില്പം – മഴനൂലിനഴകായി ..
യൂറോപ്പിലെ യുവതലമുറയിലെ പ്രശസ്ത ക്യാമറാമാനും ,അഭിനേതാവുമായ സിമ്മി കൈലാത് തന്റെ ക്യാമറയിലൂടെ സ്വിറ്റസർലാൻഡിലെ അതി മനോഹരമായ പ്രകൃതി ഭംഗികൾ പകർത്തി, നിരവധി മ്യൂസിക് ആൽബങ്ങളിലും , ഷോർട്ഫിലിമിലും കൂടാതെ അനേകായിരം ഫോളോവെഴ്‌സ് ഉള്ള സ്വിസ്സ് അച്ചായൻ എന്ന യൂട്യൂബ് വ്‌ളോഗിലൂടെ ഏറെ സുപരിചിതനുമായ സ്വിറ്റ്സർലൻഡ് ,ബേണിലെ റോജനും ഭാര്യ ഡോളി പോളും ആണ് സംഗീത സാന്ദ്രമായ ഈ സംഗീതആൽബത്തിലെ നായികയും നായകനും.അഭിനയകലയിലും ഞങ്ങൾ ഒരുപിടി മുന്നിൽ തന്നെയെന്ന് ഈ ദമ്പതികൾ ഈ ആൽബത്തിലൂടെ തെളിയിച്ചിരിക്കുകയാണ് .. ഏകദേശം […]
കേരള കലാമണ്ഡലത്തിൻ്റെ പാരമ്പര്യ ശൈലിയിൽ നൃത്തം അഭ്യസിച്ച ശ്രീമതി സുമി രഞ്ജിത്ത് നേതൃത്വം നൽകുന്ന ” നവരസ ” ഡാൻസ് സ്‌കൂളിന് ആഗസ്റ്റ് 1 നു സ്വിറ്റസർലണ്ടിലെ സുഗ്ഗിൽ തിരിതെളിയുന്നു ..
ഭാരതീയ കലാ സംസ്കൃതിയുടെ ചരിത്രത്തിൽ അനിഷേധ്യ സ്ഥാനം അലങ്കരിക്കുന്നു ഭാരതീയ നൃത്ത സങ്കല്പം! ചിന്തയേയും ഭാവനയേയും മധുരോദാരമായ അനുഭൂതിയാക്കി , നടന കലയുടെ ദൃശ്യ ചാരുതക്കും ചിലങ്കയുടെ അപൂർവ്വ നാദ വിസ്മയങ്ങൾക്കും മാന്ത്രിക സ്പർശം നൽകി സ്വരരാഗ താള ശ്രുതിയിൽ അധിഷ്ടിധമായ അംഗ ചലനങ്ങളാൽ , ആസ്വാദക ഹൃദയങ്ങളിൽ അനുഭൂതിയുടെ നൂതന ഭാവതലങ്ങൾ തീർക്കുന്ന ഭാരതീയ നൃത്ത കലയുടെ മഹത്തായ പാരമ്പര്യം സ്വിറ്റ്സർലൻഡിൻ്റെ സ്വർഗ്ഗ സുന്ദരമായ മണ്ണിൽ അവതരിപ്പിക്കുന്നു. കേരള കലാമണ്ഡലത്തിൻ്റെ പാരമ്പര്യ ശൈലിയിൽ നൃത്തം അഭ്യസിച്ച […]
സാറാസ് – സമൂഹത്തിനു നൽകുന്ന സന്ദേശം …സിനിമാ നിരൂപണം – ബിന്ദു മഞ്ഞളി ,സ്വിറ്റ്സർലൻഡ്
ഇന്നലെ സാറാസ് കണ്ടു…………………………. സാമൂഹ്യ മാധ്യമങ്ങൾ ഒരു പാട് വികാരത്തോടെയും സാമൂഹിക പ്രതിബന്ധതയോടെയും ആവേശത്തോടെയും ഏറ്റെടുത്ത് കഴിഞ്ഞ ഒരു പടം. സിനിമയും,സിനിമയുടെ എല്ലാ അഭിപ്രായപ്രകടനങ്ങളും തന്നെ സ്വാഭാവികവും , മനോഹരമായിരിക്കുന്നു . ഒരു പൂ … അത് മുരിക്കിൻ പൂവാണേലും റോസാപ്പൂവാണേലും .. ഗുണവും ഉപയോഗവും രണ്ടാണേലും … അതിൻ്റെ സൗന്ദര്യം ആസ്വദിക്കാതെ വയ്യല്ലോ? സ്വീകരിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യം.എൻ്റെ മനസ്സിൽ തോന്നിയത് കൂടെ ഒന്ന് പറയട്ടെ? എല്ലാ സിനിമയും പോലെ തന്നെ സാറാസും – […]
ശ്രീപി.ജെ.ജോസഫ് പൊരിയത്ത് (79) ഇന്ന് രാവിലെ നിര്യാതനായി. ശ്രീ ജെയിംസ് തെക്കേമുറിയുടെ ഭാര്യാപിതാവാണ് പരേതൻ .
സ്വിറ്റ്സർലൻഡ് നിവാസി ശ്രീമതി റീന തെക്കേമുറിയുടെ പിതാവ് ശ്രീ പി.ജെ.ജോസഫ് പൊരിയത്ത് (79) ( പൊരിയത്ത് സാർ ) ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു … കഴിഞ്ഞ ഒരാഴ്ചയായി രോഗബാധിതനായി ചേർപ്പുങ്കൽ മാർ ശ്ലീവാ ആശുപത്രിയിൽ കഴിയുകയായിരുന്നു . പരേതൻ തിടനാട് പാതാഴ സെന്റ് സെബാസ്റ്റ്യൻസ് LP സ്കൂളിലെ മുൻ ഹെഡ് മാസ്റ്ററായിരുന്നു . പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്സ് സ്വിറ്റസർലണ്ടും ,മറ്റു സാമുദായിക ,സാംസ്‌കാരിക സംഘടനകളും ആദരാജ്ഞലികൾ […]
സീറോ മലബാർ യൂത്ത് മൂവ്മെൻറ് യൂറോപ്പ് (SMYM) എഗ്ഗ് യൂണിറ്റ് യുവജനസംഗമവും ,ദുക്റാന തിരുന്നാളും ജൂലൈ പതിനൊന്നിന് എഗ്ഗിൽ .
സിറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമാണ് സിറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം). ലോകമെമ്പാടും 1.6 ദശലക്ഷത്തിലധികം ചിതറിക്കിടക്കുന്ന കത്തോലിക്കാ യുവജനങ്ങൾ മാതൃസഭയ്ക്കായി ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കുന്നതിനായി വളരെ മുന്നേ ശ്രെമിച്ചിരുന്നു.സഭയിലെ വ്യത്യസ്ത യുവജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനും യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും 2011 ൽ സിറോ മലബാർ ചർച്ചിന്റെ ലെയ്റ്റി കമ്മീഷൻ മുൻകൈയെടുത്തു. അതിന്റെ ഫലമായി, ബിഷപ്പുമാരുടെ സിനഡിന്റെ അംഗീകാരത്തോടെ സീറോ മലബാർ യൂത്ത് മൂവ്മെന്റിനു (SMYM) അംഗീകാരമായി 2014 ഓഗസ്റ്റ് 30 ന് സംഘടനയുടെ […]
മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ആദരാജ്ഞലികൾ .
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി എക്കാലവും ഒരു നീറുന്ന ഓര്‍മയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായും ,എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് വിടപറയുന്നതെന്നും സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഗവേണിങ്ങ് ബോഡി ഫാ .സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു അഭിപ്രായപ്പെട്ടു . ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ […]
വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് “ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട്” കാമ്പയിൻ വിജയകരമാംവിധം പൂർത്തീകരിച്ചു ..
ഇന്ത്യയിൽ ക്രമാതീതമായി വർധിച്ചു വന്ന കോവിഡിന്റെ രണ്ടാം തരംഗം കേരളത്തെയും അതിഭയാനകമായ വിധത്തിൽ ബാധിച്ചതിനാൽ ജീവിതം വഴിമുട്ടിയ നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് കോവിഡ് ഇൻഡ്യാ റിലീഫ് ഫണ്ട് എന്ന ചാരിറ്റി പ്രോജക്ട് ഒരു മാസം മുൻപ് ആരംഭിച്ചത് .. ഈ പ്രോജെക്ടിലേക്കു വളരെ ഉദാരമായ സഹായസഹകരണമാണ് സ്വിറ്റ്സർലണ്ടിലെ സുമനസ്സുകളിൽ നിന്നും ലഭിച്ചതെന്നും ,പ്രോജക്ട് വിജയകരമായി പൂർത്തീകരിച്ചുവെന്നും പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സുനിൽ ജോസഫ് അറിയിച്ചു . […]