Pravasi Switzerland

സൂറിച് നിവാസി ശ്രീ ടെർളി കണ്ടങ്കേരിയുടെ പ്രിയ പിതാവ് ശ്രീ കെ ജെ വർഗീസ് – (92 Retd.A.T.O KSRTC ) കണ്ടങ്കേരി,ചങ്ങനാശ്ശേരി നിര്യാതനായി

സൂറിച് നിവാസി ശ്രീ ടെർളി കണ്ടങ്കേരിയുടെ പ്രിയ പിതാവ് ശ്രീ കെ ജെ വർഗീസ് – (92 Retd.A.T.O KSRTC ) കണ്ടങ്കേരി,ചങ്ങനാശ്ശേരി നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു .ശവസംസ്കാര ചടങ്ങുകൾ പിന്നീട് നടത്തപ്പെടുന്നതാണ് പരേതൻറെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ടെർളിയെയും കുടുംബത്തെയും അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുതു .

Association Pravasi Switzerland

കലാകായിക രംഗത്തെ പ്രവർത്തനവീഥിയിൽ പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്ന കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബ് ബാസലിനു നവനേതൃത്വം.

സ്വിറ്റ്സർലൻഡ് ബാസലിലെ മലയാളീ സൗഹൃദ കൂട്ടായ്മയിൽ നിന്നും പതിനാറുപേർ ഒത്തുചേർന്നു കലാ കായിക വിനോദങ്ങൾക്കു പ്രാമുഖ്യം നൽകിക്കൊണ്ട് 2012 ൽ രൂപീകരിച്ച സംഘടനയായ കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബിന്റെ പത്താം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ പ്രെസിഡന്റായി ശ്രീ സിബി തോട്ടുകടവിലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു . ആരംഭകാലഘട്ടം മുതലേ സ്വിസ് മലയാളീ സമൂഹത്തിനോട് ചേർന്ന് നിന്നുകൊണ്ട് കലക്കും ,സ്പോർട്സിനും ഊന്നൽ നൽകി നടത്തിയ പല പ്രോഗ്രാമുകളും സംഘടനക്ക് ജനപ്പാനകളിത്തത്തിലൂടെ വിജയിപ്പിക്കുവാൻ സാധിച്ചു . സംഘടനയുടെ ഭാഗമായി […]

Association Europe Pravasi Switzerland

കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് ഏർപ്പെടുത്തിയ ഏഴുദിന ക്വാറന്റീൻ പിൻവലിക്കണമെന്ന് കേളി സ്വിറ്റ്സർലൻഡ് .

വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നിബന്ധന പിൻവലിക്കണമെന്ന് കേളി സ്വിറ്റ്‌സർലൻഡ് ആവശ്യപ്പെട്ടു. ചുരുങ്ങിയ ദിവസത്തേക്ക് അവധിക്ക് വരുന്ന പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സർക്കാർ നടപടി. കോവിഡ് നിരക്ക് കുതിച്ചുയരുകയും നിയന്ത്രണങ്ങൾ പാളുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിന്റെ വീഴ്ചയെ മറക്കാൻ പ്രവാസികളെ കരുവാക്കുന്നത് പ്രതിഷേധാർഹമാണ്. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ ഭൂരിഭാഗവും രണ്ട് ഡോസ് വാക്‌സിനുകളും പുറമെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രൂരമായ ഈ നടപടിക്കെതിരെ […]

Association Entertainment Our Talent Pravasi Switzerland

ഉയിരേ ഒരു ജന്മം നിന്നെ – മിന്നൽ മുരളിയിലെ ഹിറ്റ് ​ഗാനത്തിന്റെ കവർ വേർഷനുമായി സ്വിറ്റസർലണ്ടിൽ നിന്നും റോസ്ബെൻ …..

മിന്നൽ മുരളിയിലെ ‘ഉയിരേ’ എന്ന ഹിറ്റ് ഗാനത്തിന് കവർ വേർ‍ഷനുമായി സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക റോസ് ബെന്നും കൂടെ നാട്ടിൽ നിന്നും അതുൽ സെബാസ്റ്റിയനും.. പാട്ടിന്‍റെ ആത്മാവ് അറിഞ്ഞുള്ള ആലാപനമാണ് ഇരുവരും ഈ കവർ വേർഷനിലൂടെ സംഗീതാസ്വാദകർക്കു സമ്മാനിച്ചിരിക്കുന്നത് … നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസായെത്തിയ ‘മിന്നൽ മുരളി’ തരംഗമായിരിക്കുകയാണ്. സിനിമ മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം സിനിമയിലെ രംഗങ്ങളും ബ്രില്ല്യൻസുകളുമൊക്കെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ്. കൂട്ടത്തിൽ ‘ഉയിരേ’ എന്ന പാട്ടും ഏറെ ചർച്ചയാകുന്നുണ്ട്. സംഗീത സംവിധായകൻ ഷാൻ റഹ്മാന്‍റെ […]

Association Education Europe Health Pravasi Switzerland

സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ “ലൈറ്റ് ഇൻ ലൈഫ്” ഇലന്തൂരിൽ നിർമ്മിച്ച ഭവനം ഗുണഭോക്താവിന്‌ കൈമാറി.

ലൈറ്റ് ഇൻ ലൈഫിൻ്റെ സഹായത്തോടെ ഇലന്തൂരിൽ (പത്തനംതിട്ട) നിർമ്മാണം പൂർത്തിയാക്കിയ ഭവനം ജനുവരി 2 ന് നടന്ന ലളിതമായ ചടങ്ങിൽ കുടുംബത്തിന് കൈമാറി. പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്, ഭവനത്തിൻ്റെ കൂദാശ കർമ്മം നിർവഹിച്ചു. ഇടവകാംഗത്തിൽനിന്ന് സംഭാവനയായി ലഭിച്ച 5 സെൻറ് ഭൂമിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് നൽകിയ സാമ്പത്തിക സഹായത്തിന്, കുടുംബാംഗങ്ങളും, ഈ പ്രോജക്ട് പ്രാവർത്തികമാക്കാൻ മുൻകൈയെടുത്ത ഫാ.പോൾ നിലക്കലും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം ആദ്യവാരത്തിൽ; […]

Cultural Pravasi Switzerland Travel

ആലപ്പുഴയുടെ അഴകായ പാതിരാമണൽ – TOM KULANGARA

ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. അനന്ത പത്മനാഭൻ തോപ്പ് എന്ന പേരിലും ഈ ദ്വീപ് അറിയപ്പെടുന്നു. കൊച്ചിൻ ഭീംജി ദേവ്ജി ട്രസ്റ്റിൽ നിന്നും ഷെവലിയർ എസിഎം അന്ത്രാപ്പർ ദ്വീപ് സ്വന്തമാക്കി. എഴുപതുകളുടെ അവസാനം വരെ തൈമറ്റത്തിൽ കുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലായിരുന്നു പാതിരാമണൽ ദ്വീപ്. 1979-ൽ സംസ്ഥാനത്ത് ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയപ്പോൾ ദ്വീപ് സർക്കാർ ഏറ്റെടുത്തു. പിന്നീട് ടൂറിസം വകുപ്പിന് കൈമാറി. എഴുപതുകളുടെ അവസാനം വരെ 14 തൊഴിലാളി കുടുംബങ്ങൾ ഈ ദ്വീപിൽ […]

Association Economy Kerala Pravasi Switzerland

കുറഞ്ഞ ചെലവിൽ കുട്ടനാടൻ ഓളപ്പരപ്പിലൂടെ ഒരു ഉല്ലാസ ജലയാത്ര -വിവരണം – ടോം കുളങ്ങര

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ ജലക്കാഴ്ചകളിലൂടെ ഓളപ്പരപ്പിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് കുട്ടനാടൻ കായലിന്റെ വിശാലതയും സുഖശീതളിമയും കുറഞ്ഞ ചെലവിൽ ജലസഞ്ചാരപ്രേമികൾക്ക് ഇനി കൂടുതൽ നേരം ആസ്വദിക്കാം. കപ്പലിലുള്ള അത്ര സുരക്ഷയോടെയാണ് ജലഗതാഗത വകുപ്പ് ഈ ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്. വേഗ-2 എന്ന് നാമകരണം ചെയ്തിരിക്കുന്ന കാറ്റമറൈൻ ബോട്ടിന് 20.5 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്. 15 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ബോട്ടിൽ 120 യാത്രക്കാർക്ക് സുഖമായിരുന്ന് യാത്ര ചെയ്യാം. അഞ്ചുമണിക്കൂർ […]

Association Pravasi Switzerland

ക്രിസ്മസ് കാലത്ത് 2600  ഇൽ അധികം വരുന്ന മനുഷ്യ സ്നേഹികൾക്ക് ഭക്ഷണവും, കേക്കും നൽകി സൂറിച്ചിലെ എഗ്ഗിലെയും പരിസരപ്രദേശത്തെയും വനിതാ കൂട്ടായ്‌മ

“അന്നദാനം പുണ്യകർമ്മം”  എന്ന ഒരു ചിന്താശകലവുമായാണ് ഇത്തവണ എഗ്ഗിൽനിന്നും പരിസരപ്രദേശത്ത് നിന്നുമുള്ള  വനിതാ കൂട്ടായ്മ പുൽക്കൂട്ടിൽ പിറക്കുവാൻ പോകുന്ന ഉണ്ണിശോയുടെ തിരുപ്പിറവിയെ വരവേറ്റത്. ഡിസംബർ 1 മുതൽ  25 വരെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള  മുപ്പതിൽപരം അനാഥാലയങ്ങളിലും ,കാൻസർ സെൻറർകളിലും ,പാലിയേറ്റീവ് യൂണിറ്റുകളിലും ആയി കുട്ടികളും നിരാലംബരുമായ 2600  ഇൽ അധികം വരുന്ന മനുഷ്യ സ്നേഹികൾക്ക്  ഒരു ദിവസത്തെ ഭക്ഷണവും, കേക്കും നൽകിയാണ്  ഇത്തവണ ക്രിസ്മസിനെ വരവേറ്റത്. ഡിസംബർ ഒന്നാം തീയതി  ഫാദർ ലാൽ മാത്യു ആഗമനകാലത്തോടനുബന്ധിച്ച് ഒറീസയിൽ […]

Association Pravasi Switzerland

ലിയോ ടോൾസ്റ്റോയിയുടെ “പാപ്പാ പനോവിന്റെ പ്രത്യേക ക്രിസ്തുമസ്” – അഭിനയ മികവോടെ സ്വിറ്റസർലണ്ടിലെ മലയാളി കുട്ടികൾ.

സ്വിറ്റ്‌സർലൻഡിലെ മാർത്തോമ്മാ സഭയുടെ സണ്ടേ സ്‌കൂൾ കുട്ടികൾ, ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാതമായ കഥ “പാപ്പാ പനോവിന്റെ പ്രത്യേക ക്രിസ്തുമസ്” ഒരു സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചത് പ്രേക്ഷകരുടെ മനം കവരുന്നു. ബൈബിളിലെ വിശുദ്ധ മത്തായിയുടെ സുവിശേഷം (25:35-40) അടിസ്ഥാനമാക്കിയാണ് മനോഹരമായ ഈ കഥ എഴുതപ്പെട്ടിരിക്കുന്നത്. “ദയയുള്ളവരായിരിക്കുകയും അത് ആവശ്യമുള്ളവർക്ക് നിസ്വാർത്ഥമായി നൽകുകയും ചെയ്യുക” എന്ന സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നതിലൂടെ, ക്രിസ്‌മസിന്റെ യഥാർത്ഥ ചൈതന്യത്തെ ഈ ദൃശ്യ പകർച്ചയിലൂടെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. അനുഗ്രഹ മാത്യു മൂലകഥ സ്കിറ്റ് രൂപത്തിലേക്ക് പകർത്തിയപ്പോൾ […]

Pravasi Switzerland

സ്വിറ്റ്സർലൻഡ് ,സൂർ നിവാസി ശശി പുഷ്പമംഗലത്തിന്റെ പിതാവ് തൃക്കാരിയൂർ പുഷ്പമംഗലത്ത് (ആനക്കൂട്ടുങ്ങൽ) പി.ജി. ചന്ദ്രശേഖരൻ നായർ (86) നിര്യാതനായി.

കോതമംഗലം ,തൃക്കാരിയൂർ പുഷ്പമംഗലത്ത് (ആനക്കൂട്ടുങ്ങൽ) പി.ജി. ചന്ദ്രശേഖരൻ നായർ (86) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .. സ്വിറ്റ്സർലൻഡ് ,സൂർ നിവാസി ശശി പുഷ്പമംഗലത്തിന്റെ പിതാവാണു പരേതൻ .മിനി സലിംകുമാർ, മനോജ് കുമാർ പുഷ്പമംഗലത്ത് (കാനഡ )എന്നിവർ പരേതന്റെ മറ്റു മക്കളാണ് വിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ ആയിരുന്നു പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട്.