മത്സരം സമനിലയിലാവുകയും ബൗള്‍ ഔട്ടിലേക്ക് നീങ്ങുകയും ചെയ്തപ്പോഴായിരുന്നു ധോണിയുടെ നിര്‍ണ്ണായക നീക്കം… എതിരാളികളുടെ ചിന്തകള്‍ തിരിച്ചറിഞ്ഞ് അതിവേഗം മറുതന്ത്രങ്ങളൊരുക്കാനുള്ള മിടുക്കാണ് കളിക്കളത്തില്‍ പല താരങ്ങളേയും ഇതിഹാസങ്ങളാക്കിയിട്ടുള്ളത്. ക്രിക്കറ്റിലാണെങ്കില്‍ കളിക്കിടയിലെ ചടുലവും ബുദ്ധിപരവുമായ നീക്കങ്ങള്‍ കൊണ്ട് എതിരാളികളെ ഞെട്ടിച്ച ഒരു പിടി മുഹൂര്‍ത്തങ്ങള്‍ ധോണി ആരാധകര്‍ക്ക് പങ്കുവെക്കാനുണ്ടാകും. അത്തരമൊരു ഓര്‍മ്മയാണ് റോബിന്‍ ഉത്തപ്പ പങ്കുവെച്ചിരിക്കുന്നത്. 2007ലെ ടി20 ലോകകപ്പിലെ ബൗള്‍ ഔട്ടിലേക്ക് നീങ്ങിയ ഇന്ത്യ പാകിസ്താന്‍ മത്സരം പലരും മറന്നുകാണില്ല. ആദ്യം ബാറ്റിംഗിനിറങ്ങി ഇന്ത്യ 141 റണ്‍ നേടി. […]
Sports
എവിടെ അവസാനിച്ചുവോ, അവിടെ നിന്ന് ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയോടെ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര എവിടെ അവസാനിച്ചുവോ, അവിടെ നിന്നും തുടങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യ അവസാനമായി കളിക്കാനിരുന്നതും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയരക്ടര്‍ ഗ്രെയിം സ്മിത്തുമായി ബുധനാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചെന്നും ഇരു ടീമുകളും തമ്മില്‍ ടി20 പരമ്പര തുടങ്ങാന്‍ തീരുമാനമായെന്നും ഇഎസ്പിഎന്‍ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ സമ്മതം […]
സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു
21ആം വയസില്‍ കേരളബ്ലാസ്‌റ്റേഴ്‌സിലെത്തിയ സന്ദേശ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(76) കളിച്ചിട്ടുള്ള താരമാണ്… കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ ആറ് വര്‍ഷം കോട്ടകെട്ടിയ സന്ദേശ് ജിങ്കന്‍ ക്ലബ് വിടുന്നു. ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന ജിങ്കാന്‍ ക്ലബ് വിടുന്ന കാര്യം ഗോള്‍ ഡോട്ട് കോമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ജിങ്കന്‍ വിദേശ ക്ലബിലേക്കാണ് പോകുന്നതെന്ന വാര്‍ത്തകളും വരുന്നുണ്ട്. 21ആം വയസിലാണ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. ആദ്യ സീസണില്‍ തന്നെ എമര്‍ജിംഗ് പ്ലയറായ ജിങ്കന്‍ അഞ്ചാം സീസണില്‍ […]
കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ടെന്ന് കോഹ്‌ലി
സ്വന്തം സംസ്ഥാനമായ ഡല്‍ഹിയില്‍ അത്രവെടിപ്പായല്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് സ്വന്തം അനുഭവത്തില്‍ കോഹ്‌ലി വെളിപ്പെടുത്തുന്നത്… ഇപ്പോള്‍ ക്രിക്കറ്റിലെ ഏത് ലോക ഇലവനിലേക്ക് പോലും കയ്യും വീശി നടന്നുകയറാന്‍ മാത്രം പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എന്നാല്‍, അദ്ദേഹത്തിനും കരിയറിന്റെ തുടക്കത്തില്‍ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുമായി നടത്തിയ വെബ് ചാറ്റിനിടെയായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശങ്ങള്‍. ‘എന്റെ […]
സ്റ്റീവ് വോയാണ് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററെന്ന് വോണ്‍ പറയുന്നത് വെറുതെയല്ല
സ്റ്റീവിനോട് താന്‍ കാണിച്ച വിശ്വാസ്യത അദ്ദേഹത്തില്‍ നിന്നും തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് വോണ്‍ തന്റെ ആത്മകഥയില്‍ പോലും പറഞ്ഞിട്ടുള്ളത്… സ്റ്റീവ് വോക്ക് ‘ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്റ് താരം’ എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത് മുന്‍ സഹതാരവും ഒരുകാലത്ത് അടുത്ത സുഹൃത്തുമായിരുന്ന ഷെയ്ന്‍വോണാണ്. സ്റ്റീവ് വോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തന്റെ ആത്മകഥയില്‍ വോണ്‍ തുറന്നെഴുതുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ അഭിപ്രായം ശരിവെക്കുന്ന കണക്കുകള്‍ പുറത്തുവന്ന വിവരം കൂടി ഷെയ്ന്‍ വോണ്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇ.എസ്.പി.എന്‍ക്രിക്ഇന്‍ഫോ ഏറ്റവും കൂടുതല്‍ റണ്‍ഔട്ടില്‍ പങ്കാളികളായ […]
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’, നിരീക്ഷിക്കാന്‍ ആപ്
കോവിഡ് ലോക്ഡൗണിന്റെ പ്രതിസന്ധിയിലും കളിക്കാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്തുകയെന്നതാണ് ബി.സി.സി.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം… ലോക്ഡൗണിനെ തുടര്‍ന്ന് കളിയും പരിശീലനവും മുടങ്ങിയ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ. ക്രിക്കറ്റ് താരങ്ങളോട് പരിശീലനം വീടുകളില്‍ നിന്നും പുനരാരംഭിക്കാന്‍ ബി.സി.സി.ഐ നിര്‍ദേശം നല്‍കി കഴിഞ്ഞു. കളിക്കാരുടെ പരിശീലനം നിരീക്ഷിക്കാന്‍ പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. കളിക്കാര്‍ക്കും പരിശീലകര്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും സംവദിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഒരുമിച്ച് പരിശീലനം നടത്തുന്നതിനുമാണ് ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുള്ളത്. ഈ കോവിഡ് ലോക്ഡൗണിന്റെ […]
ക്രിസ്റ്റ്യാനോയുടെ പൂര്‍ണ്ണതയല്ല, മെസിയുടെ മാജിക്കിനോടാണ് ഇഷ്ടമെന്ന് ക്ലോപ്
യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പൂര്‍ണ്ണ കളിക്കാരനെന്ന വിശേഷണത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന താരമാണെന്നാണ് യുര്‍ഗന്‍ ക്ലോപ് പറയുന്നത്… കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ താരതമ്യം ചെയ്യപ്പെട്ടിട്ടുളള ഫുട്‌ബോള്‍ താരങ്ങളാണ് മെസിയും റൊണാള്‍ഡോയും. ഇരുവരുടേയും വലിയ പ്രതിഭയും ചെറിയ ദൗര്‍ബല്യങ്ങളും പലപ്പോഴും ആരാധകരില്‍ തീരാ തര്‍ക്കങ്ങള്‍ക്കിടയാക്കാറുമുണ്ട്. ഇപ്പോഴിതാ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂളിന്റെ പരിശീലകന്‍ ക്ലോപ് തന്നെ ഇവരില്‍ ആരുടെ കളിയാണ് കൂടുതലിഷ്ടമെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പൂര്‍ണ്ണ കളിക്കാരനെന്ന വിശേഷണത്തോട് ഏറ്റവും ചേര്‍ന്നു […]
ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുരുളും
അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ കായികമത്സരങ്ങള്‍ നടത്താമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍… ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഉറപ്പായി. കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ എങ്ങനെയൊക്കെയാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രഖ്യാപനത്തിലാണ് പ്രീമിയര്‍ ലീഗ് തിരിച്ചുവരവും പ്രഖ്യാപിക്കപ്പെട്ടത്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ നടത്താന്‍ ജൂണ്‍ ഒന്ന് മുതല്‍ അനുമതി നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഏത് രീതിയിലായിരിക്കണം സീസണ്‍ പുരോഗമിക്കേണ്ടത് എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രീമിയര്‍ ലീഗ് […]
ടെസ്റ്റിനും ഏകദിനത്തിനും വെവ്വേറെ ടീം, ഒരേ സമയം ഒന്നിലേറെ പരമ്പരകള്‍; കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് ഇങ്ങനെയോ?
ഇന്ത്യയിലേക്ക് ടി20 പരമ്പരക്ക് വരുന്ന അതേ സമയത്താണ് ഇംഗ്ലണ്ട് പാക് പര്യേടനത്തിനും പദ്ധതിയിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെയാകും ഇംഗ്ലണ്ട് ഇരു രാജ്യങ്ങളിലേക്കും അയക്കുക… കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് എങ്ങനെയാകും എന്നതിന്റെ ചര്‍ച്ചകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അടക്കമുള്ള ലോകത്തെ വിവിധ ബോര്‍ഡുകളില്‍ ചര്‍ച്ചയാണ്. നഷ്ടമായ സമയം തിരിച്ചുപിടിക്കാന്‍ ഒരേസമയം ഏകദിനവും ടെസ്റ്റും കളിക്കാന്‍ പാകത്തിന് ടീമൊരുക്കാനുള്ള സാധ്യതയും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലണ്ടും ആസ്‌ട്രേലിയയും സമാനമായ […]
”എനിക്കും ആ സമ്മര്‍ദമുണ്ടാകാറുണ്ട്” തുറന്ന് പറഞ്ഞ് ധോണി
നമ്മുടെ രാജ്യത്ത് മാനസിക പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല ഏത് സമ്മര്‍ദ ഘട്ടത്തിലും കുലുങ്ങാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് എന്നും ലഭിച്ചിട്ടുള്ളത്. എന്നാല്‍ സാധാരണ മനുഷ്യര്‍ക്കുള്ളത് പോലെ ഈ പേടി, സമ്മര്‍ദം എന്നിവയില്‍ നിന്നും താനും മോചിതനല്ലെന്ന് ധോണി പറയുന്നു. ഇന്ത്യക്ക് വേണ്ടി ആദ്യമായി ബാറ്റിങ്ങിന് ഇറങ്ങിയ സമയം. എപ്പോഴാണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടത് എന്ന് എന്നോട് ആരും പറഞ്ഞില്ല. ആദ്യ 5-10 പന്തുകള്‍ […]











