താരങ്ങളെല്ലാവരെയും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്നും ചൊവ്വാഴ്ച്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തി വച്ച സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയതോടെയാണ് ലാ ലിഗയ്ക്കു അരങ്ങുണരുന്നത്. ജൂണ്‍ ആദ്യവാരം തുടങ്ങി യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് […]
Sports
കോവിഡ് പ്രതിരോധത്തിന് 20 ലക്ഷം രൂപ; ഫിറ്റ്നസ് ചലഞ്ചിലൂടെ തുക സമാഹരിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം
18 ദിവസം നീണ്ട ഫിറ്റനസ് ചലഞ്ച് എന്ന ക്യാമ്പെയ്ന്‍ വഴിയാണ് ഇന്ത്യന്‍ വനിതാ ടീം തുക കണ്ടെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പോരാട്ടത്തിൽ സഹായവുമായ് ഇന്ത്യൻ വനിതാ ഹോക്കി ടീം. 20 ലക്ഷം രൂപയാണ് വനിതാ ഹോക്കി ടീം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായ് സംഭാവന ചെയ്തത്. ആകെ സമാഹരിച്ച തുകയായ 20, 01,130 രൂപ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ക്കിക്കുന്ന ഉദയ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയ്ക്ക് ടീം കൈമാറി. 18 ദിവസം നീണ്ട ഫിറ്റനസ് ചലഞ്ച് എന്ന ക്യാമ്പെയ്ന്‍ വഴിയാണ് […]
കോവിഡ് 19; പ്രതിഫലം കുറക്കാന്‍ തയ്യാറെന്ന് ബാഴ്‌സലോണ താരങ്ങള്‍
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിഫലം കുറക്കാന്‍ ബാഴ്‌സലോണ താരങ്ങള്‍ തയ്യാറായതായി റിപ്പോര്‍ട്ട്. ബാഴ്‌സലോണ ക്ലബിന്റെ വരുമാനത്തില്‍ അടക്കം വലിയ ഇടിവുണ്ടായ സാഹചര്യം കണക്കിലെടുത്താണ് കളിക്കാരുടെ നീക്കമെന്നാണ് സ്പാനിഷ് മാധ്യമങ്ങളായ സ്‌പോര്‍ട്ടും ASഉം മാര്‍ക്കയും റിപ്പോര്‍ട്ടു ചെയ്തു. ബാഴ്‌സലോണയിലെ മുതിര്‍ന്ന താരങ്ങളായ ലയണല്‍ മെസി, സെര്‍ജിയോ ബുഷ്‌കെറ്റ്‌സ്, ജോര്‍ഡി ആല്‍ബ, സെര്‍ജി റോബര്‍ട്ടോ എന്നിവരുമായി ക്ലബ് പ്രസിഡന്റ് ബര്‍ട്ടോമു സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാഹചര്യം ഉള്‍ക്കൊണ്ട ബാഴ്‌സലോണ താരങ്ങള്‍ ശമ്പളം കുറക്കാന്‍ തയ്യാറായെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. […]
കാനഡയും ആസ്‌ട്രേലിയയും ടോക്യോ ഒളിംപിക്‌സിനില്ല
കൊറോണ വൈറസ് ഒളിംപിക്‌സിന് ശക്തമായ ഭീഷണിയാകുമെന്നതിന്റെ സൂചനകള്‍ കൂടുതല്‍ ശക്തമാക്കികൊണ്ട് കാനഡയും ആസ്‌ട്രേലിയയും തങ്ങളുടെ കായികതാരങ്ങളെ ടോക്യോ ഒളിംപിക്‌സിന് അയക്കില്ലെന്ന് വ്യക്തമാക്കി. കോവിഡ് 19 അന്താരാഷ്ട്രതലത്തില്‍ ഭീതി പരത്തിക്കൊണ്ട് പരക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കാനഡയുടേയും ആസ്‌ട്രേലിയയുടേയും തീരുമാനം. കാനഡയാണ് ആദ്യമായി ഒളിംപിക്‌സില്‍ നിന്നും പിന്മാറുന്നുവെന്ന വിവരം അറിയിച്ചത്. പിന്നാലെ ആസ്‌ട്രേലിയയും നിലപാട് വ്യക്തമാക്കുകയായിരുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലേയും ഒളിംപിക്‌സ് സമിതികള്‍ നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുന്നത്. രണ്ട് രാജ്യങ്ങളും ഒളിംപിക്‌സ് 2021ലേക്ക് നീട്ടിവെക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. പൊതുവില്‍ […]
‘ഭൂമീ മാതാ സ്വയം മുറിവുണക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’
ലോകത്തുള്ള ഏതാണ്ട് എല്ലാ മനുഷ്യരുടേയും ചിന്തകളിലേക്കെങ്കിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചു കഴിഞ്ഞു. വലിയൊരു ശതമാനത്തിന് ഉറക്കം നഷ്ടമായിട്ട് തന്നെ ദിവസങ്ങളായി. കൂടുതല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് ലോകം പോവുമ്പോഴാണ് സ്വയം വിമര്‍ശനാത്മകമായ ട്വീറ്റുമായി രോഹിത്ത് ശര്‍മ്മ എത്തിയിരിക്കുന്നത്. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഐ.പി.എല്ലും തുടങ്ങി ലോകത്തെ ഒട്ടു മിക്ക ക്രിക്കറ്റ് മത്സരങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ജൂണില്‍ നടക്കേണ്ട ഒളിംപിക്‌സ് വരെയുള്ള എതാണ്ടെല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയാണ് കൊറോണ വൈറസിനെതിരെ ലോകം ഒറ്റകെട്ടായി പൊരുതുന്നത്. ഇതിനൊപ്പമാണ് കൊറോണ […]
ലൈംഗികാതിക്രമം; ബറോഡ വനിതാ ക്രിക്കറ്റ് പരിശീലകനായ മുന്‍ ഇന്ത്യന്‍ താരത്തിനെതിരെ നടപടി
ബറോഡ വനിതാ ക്രിക്കറ്റ് താരങ്ങള്‍ നല്‍കിയ പരാതിയില്‍ മുഖ്യ പരിശീലകന്‍ അതുല്‍ ബദാദെക്ക് സസ്‌പെന്‍ഷന്‍. ലൈംഗികാതിക്രമ പരാതിയായതിനാല്‍ പരാതി ലഭിച്ച ഉടന്‍ തന്നെ ബദാദെയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന താരങ്ങളുടെ പരാതിയെ തുടര്‍ന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് നടപടിയെടുത്തത്. മുന്‍ ഇന്ത്യന്‍ താരമായ ബദാദെ കഴിഞ്ഞ വര്‍ഷമാണ് ബറോഡയുടെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. നേരത്തെ ബറോഡ പുരുഷ ടീമിന്റെ പരിശീലകനായും ബദാദെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഹിമാചല്‍ […]
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളും നിരീക്ഷണത്തില്‍, ടീം തങ്ങിയത് കനിക കപൂര്‍ താമസിച്ച ഹോട്ടലില്‍
ഇന്ത്യയിലേക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമും നിരീക്ഷണത്തില്‍. കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ച അതേ ഹോട്ടലിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചിരുന്നത്. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയശേഷം ലഖ്‌നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കനിക റൂമെടുത്തിരുന്നു. ഇവിടെയാണ് ലക്‌നൗവില്‍ ഏകദിനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചത്. മാര്‍ച്ച് 15നായിരുന്നു ലഖ്‌നൗവില്‍ രണ്ടാം ഏകദിനം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ഏകദിന പരമ്പര തന്നെ റദ്ദാക്കി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും […]
ഒളിംപിക്‌സ് നീട്ടിയേക്കും, അന്തിമതീരുമാനത്തിന് ഐ.ഒ.സി
ലോകമാകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് നീട്ടിവെക്കാന്‍ സാധ്യത. കായിക താരങ്ങളും വിവിധ രാജ്യങ്ങളുടെ ഒളിംപിക് കമ്മറ്റികളും കൊറോണ പ്രതിസന്ധി മൂലം ഒളിംപിക്‌സ് നീട്ടണമെന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. ഞായറാഴ്ച്ച നടന്ന ഐ.ഒ.എസി എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഇതോടെ അന്തിമ തീരുമാനമെടുക്കാന്‍ നാലാഴ്ച്ചത്തെ സാവകാശം എടുത്തിരിക്കുകയാണ്. ജൂലൈ 24 മുതലാണ് ടോക്യോ ഒളിംപിക്‌സ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാസങ്ങളോ ഒരു വര്‍ഷം തന്നെയോ വൈകി നടത്താനാണ് സാധ്യത. ടോക്ടോ ഒളിംപിക്‌സ് റദ്ദാക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നാണ് […]
ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് 19, ആശങ്ക പങ്കിട്ട് സെെനയും അശ്വിനി പൊന്നപ്പയും
ഓള്‍ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ബിര്‍മിംങ്ഹാമില്‍ ഉണ്ടായിരുന്ന തായ്‌വാന്‍ സംഘത്തിലെ കൗമാര താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്… തായ്‌വാന്‍ ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്ക പങ്കുവെച്ച് ഇന്ത്യന്‍ താരങ്ങള്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ താരം സെെന നെഹ്‌വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയുമാണ് ആശങ്ക പരസ്യമായി പ്രകടിപ്പിച്ചത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്‌വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഡെന്‍മാര്‍ക്കിന്റെ ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസാണ് തായ്‌വാന്‍ […]
വിടപറഞ്ഞത്, ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം
ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലഘട്ടത്തിലെ കളിക്കാരനായിരുന്നു പി.കെ ബാനര്‍ജി. 15ാം വയസില്‍ സന്തോഷ് ട്രോഫി കളിച്ചതാരം. ഇന്ത്യന്‍ ക്യാപ്റ്റനായും പരിശീലകനായും തിളങ്ങിയ വ്യക്തിത്വം. 1960ലെ റോം ഒളിംപിക്‌സില്‍ ഫ്രാന്‍സിനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ നിര്‍ണ്ണായക ഗോള്‍ നേടിയ താരം. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം അംഗം. 83ാം വയസില്‍ പി.കെ ബാനര്‍ജി വിട പറഞ്ഞതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആ സുവര്‍ണ്ണ കാലം കൂടിയാണ് അദ്ദേഹത്തിനൊപ്പം ഭൂതകാലത്തേക്ക് മറയുന്നത്. സന്തോഷ് ട്രോഫിയില്‍ ബീഹാറിനുവേണ്ടി ഉത്സാഹിച്ചു […]












