എഫ്സി പോർട്ടോയ്‌ക്കെതിരെ ജയിച്ചിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്. എവേ ഗോളുകളുടെ പിൻബലത്തിലാണ് പോർട്ടോ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്വന്തം ഗ്രൗണ്ടായ അലയൻസ് അറീനയിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. എന്നാൽ ആദ്യപാദത്തിൽ 2-1ന് തോറ്റത്താണ് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തിരിച്ചടിയായത്. രണ്ടു പാദങ്ങളിലുമായി ഇരുടീമുകളും നാലു ഗോളുകളാണ് നേടിയത്. എന്നാൽ എവേ മത്സരത്തിൽ രണ്ടു ഗോൾ നേടിയത് പോർട്ടോയ്ക്ക് അവസാന പതിനാറിലേക്കുള്ള വഴി തുറന്നു. 19-ാം മിനിറ്റിൽ സെർജിയോ ഒലിവേരയിലൂടെ പോർട്ടോയാണ് ആദ്യം ഗോൾ […]
Sports
ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം രവിചന്ദ്ര അശ്വിന്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഗംഭീര പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന് ഐസിസി ‘പ്ലെയർ ഓഫ് ദി മന്ത്’ പുരസ്കാരം. ടൂർണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ താരം, ഫെബ്രുവരിയിൽ മാത്രം 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. മാത്രമല്ല, തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി കുറിക്കുകയും ചെയ്തു. ടെസ്റ്റ് കരിയറിൽ 400 വിക്കറ്റ് എന്ന നാഴികകല്ലും അശ്വിൻ പിന്നിട്ടു. പ്രഥമ പുരസ്കാരം നേടിയത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തായിരുന്നു. ഈ മാസത്തിന് അശ്വിന് ആരും […]
ഐ.പി.എല്‍: എന്ത് കൊണ്ട് മൊഹാലിയെ ഒഴിവാക്കി? ഉത്തരം തേടി പഞ്ചാബ് മുഖ്യമന്ത്രി
ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ നിന്ന് മൊഹാലിയെ ഒഴിവാക്കിയതിന്റെ മറുപടി തേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മൊഹാലിക്ക് പുറമെ ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലും ഇത്തവണ ഐപിഎല്‍ നടക്കുന്നില്ല. എന്താണ് വേദി തെരഞ്ഞെടുപ്പിലെ മാനദണ്ഡം എന്ന് ബി.സി.സി.ഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നിലെ കാരണം തേടിയാണ് പഞ്ചാബ് മുഖ്യമന്ത്രി ബി.സി.സി.ഐക്ക് കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ അനുസരിച്ചാണ് വേദി തെരഞ്ഞെടുപ്പ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തത വരേണ്ടതുണ്ട്. പഞ്ചാബിനെക്കാളും കോവിഡ് കേസുകള്‍ കൂടുതലുള്ള മുംബൈയില്‍ വേദി അനുവദിച്ചത് എന്തിന്റെ […]
സ്മൃതി മന്ദാനയും പൂനവും തിളങ്ങി: ഇന്ത്യന്‍ വനിതകള്‍ക്ക് ജയം
ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 157 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 28.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി സ്മൃതി മന്ദാന, പൂനം റാവത്ത് എന്നിവര്‍ തിളങ്ങി. സ്മൃതി മന്ദാന 80 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ പൂനം 62 റണ്‍സ് നേടി. ഇരുവരെയും പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ജെമിനാ റോഡ്രിഗസിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് റണ്‍സാണ് ജെമിന നേടിയത്. 64 പന്തുകളില്‍ നിന്നായിരുന്നു സ്മൃതി മന്ദാന […]
സഡന്‍ ഡെത്തില്‍ ഗോവയെ തകര്‍ത്തു മുബൈ ഐഎസ്എല്‍ ഫൈനലില്‍
നിശ്ചിത സമയത്തും അധിക സമയത്തും ആരുമാരും ഗോളടിക്കാത്ത കളി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ എഫ്സി ഗോവയെ വീഴ്ത്തി മുബൈ സിറ്റി എഫ്സി ഐഎസ്എല്‍ ഫൈനലില്‍. സഡന്‍ ഡെത്ത് വരെയെത്തിയ മത്സരത്തില്‍ 6-5നാണ് മുബൈ ഗോവയെ തകര്‍ത്തത്. ആദ്യപാദ സെമിയില്‍ 2-2 സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് നടക്കുന്ന എടികെ മോഹന്‍ ബഗാന്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരത്തിലെ വിജയികളായിരിക്കും കലാശപോരാട്ടത്തില്‍ മുബൈയുടെ എതിരാളികള്‍. ബാംബോലിമിലെ ജിസിസി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം പാദ സെമി മത്സരത്തില്‍ എവേ ഗോള്‍ നിയമം […]
മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോൽപ്പിച്ചു. മത്സരത്തിന്‍റെ രണ്ടാം മിനിറ്റില്‍ തന്നെ ആന്‍റണി മാര്‍ഷലിനെ ഗബ്രിയില്‍ ജീസസ് ഫൌള്‍ ചെയ്തതിലൂടെ വീണുകിട്ടിയ പെനാല്‍റ്റി അവസരം ബ്രുണോ ഫെർണാണ്ടസ് മു തലാക്കുകയായിരുന്നു. പെട്ടെന്നുള്ള ഗോളില്‍ പതറിപ്പോയ സിറ്റിയെ ഞെട്ടിച്ച് രണ്ടാം പകുതി ആരംഭിച്ച് അഞ്ചു നിമിഷത്തിനുള്ളില്‍ അടുത്ത ഗോളും വീണു. മാര്‍ക്കസ് റഷ്ഫോര്‍ഡിന്‍റെ അസിസ്റ്റിലൂടെ ലൂക്ക് ഷായാണ് യുണൈറ്റഡിനായി രണ്ടാമത്തെ ഗോള്‍ നേടിയത്. ഈ വിജയത്തോടെ […]
ഐ.പി.എല്‍ ഏപ്രില്‍ ഒന്‍പത് മുതല്‍; കലാശക്കൊട്ട് മേയ് 30ന്
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനാലാം എഡിഷന് ഏപ്രില്‍ ഒന്‍പതിന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. മുന്‍ സീസണുകളില്‍ നിന്ന് വ്യതസ്തമായി ഇത്തവണം ഹോം മത്സരങ്ങളുണ്ടായിരിക്കില്ല. നിഷ്പക്ഷ വേദികളിലായി ആയിരിക്കും മത്സരങ്ങൾ നടക്കുക. ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തിന് ചെന്നൈ ആതിഥേയത്വം വഹിക്കും. മേയ് 30ന് നിശ്ചയിച്ചിരിക്കുന്ന ഫൈനല്‍ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാകും നടക്കുക. ‘വിവോ’ ആണ് ഐപിഎല്‍ 2021ന്‍റെ ടൈറ്റില്‍ […]
ഇംഗ്ലണ്ടിനെ മലർത്തിയടിച്ചു; ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ
അഹമ്മദാബാദ്: മൊട്ടേരിയിലെ പൊടിപാറുന്ന പിച്ച് കഴിഞ്ഞ മത്സരത്തിലെ പതിവ് തെറ്റിച്ചില്ല, മൂന്നുദിവസം കൊണ്ട് കളി തീര്‍ത്ത് കപ്പ് ഇന്ത്യയുടെ കൈയ്യിലെത്തിച്ചു. ഇന്നിംഗ്സിനും 24 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. അക്ഷര്‍ പട്ടേലിന്‍റെയും അശ്വിന്‍റെയും അഞ്ചു വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ ടീമിന്‍റെ നെടുംതൂണായ സെഞ്ച്വറി പ്രകടനം നടത്തിയ ഋഷഭ് പന്താണ് കളിയിലെ താരം. പരമ്പരയിലുടനീളം 32 വിക്കറ്റ് നേടിയ അശ്വിനാണ് പരമ്പരയിലെ താരം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ […]
സ്പിന്നർമാർ പണി തുടങ്ങി; ഇംഗ്ലണ്ട് ഇന്നിങ്‌സ് തോൽവിയിലേക്ക്
അഹ്‌മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ 160 റൺസ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സിലും പിഴക്കുന്നു. രവിചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് നാലിന് 30 റൺസ് എന്ന നിലയിലാണ്. ഇന്നിങ്‌സ് പരാജയം ഒഴിവാക്കാൻ അവർക്ക് 131 റൺസ് കൂടി വേണം. അശ്വിന്‍ തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ തുടക്കം ദയനീയമായി. ഓപണർ സാക്ക് ക്രൗളി (5), മൂന്നാം നമ്പറിലിറങ്ങിയ ജോണി ബെയർസ്‌റ്റോ (0) എന്നിവരെയാണ് അശ്വിന് […]
പന്തിന് സെഞ്ച്വറി; ലീഡ് പിടിച്ച് ഇന്ത്യ
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ റിഷഭ് പന്തിന്‍റെ സെഞ്ച്വറി തിളക്കത്തില്‍ 89 റണ്‍സിന്‍റെ ലീഡുമായി ഇന്ത്യ. രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് എന്ന നിലയിലാണ്. 118 പന്തില്‍ 101 റണ്‍ നേടിയാണ് പന്ത് ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ നെടുംതൂണായത്. പന്തിനെ കൂടാതെ വാഷിംഗ്ടണ്‍ സുന്ദറിനും (117 പന്തില്‍ 60), രോഹിത്ത് ശര്‍മയ്ക്കും (144 പന്തില്‍ 49) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്. ഗില്ലിനെ നഷ്ടപ്പെട്ടു തുടങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ കൃത്യമായ […]












