വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി രോഹിത്ത് ശര്‍മ. അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 1013 റണ്‍സാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 67.53 ആവറേജിലാണ് രോഹിത്ത് ഈ നേട്ടത്തിലെത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (948 റണ്‍സ്), സൗത്ത് ആഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗര്‍ (848 റണ്‍സ്), ഇന്ത്യയുടെ തന്നെ മായങ്ക് അഗര്‍വാള്‍ (810 റണ്‍സ്) എന്നിവരാണ് രോഹിത്തിനു പുറകിലുള്ളത്. […]
Sports
പിച്ച് വീണ്ടും സ്പിന്നര്‍മാര്‍ക്കൊപ്പം; ആദ്യ ദിനം തന്നെ ഇംഗ്ലണ്ട് 205 റണ്‍സിന് ഓള്‍ ഔട്ട്
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് ഓള്‍ ഔട്ട്. വീണ്ടും സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സ്വഭാവം കാഴ്ചവെച്ച പിച്ചില്‍ ഇന്ത്യക്കായി എട്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്സിന് മാത്രമാണ് അര്‍ദ്ധ സെഞ്ച്വറി നേടാനായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 75 ഓവറില്‍ എല്ലാവരും പുറത്താകുകയായിരുന്നു. 55 റണ്‍സുമായ ബെന്‍ സ്റ്റോക്സും 46 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സുമാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ജോണി ബെയര്‍സ്റ്റോ(28), ഒല്ലി പോപ്(29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ […]
ആദ്യ പാദത്തിലെ തോല്‍വിക്ക് കണക്കുതീര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫൈനലില്‍
കരുത്തരായ സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു ബാഴ്‌സയുടെ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ ബാഴ്‌സയുടെ തോല്‍വി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു. ഒസ്മാനെ ഡെംബലെ, ജെറാര്‍ഡ് പിക്വെ, മാര്‍ട്ടിന്‍ ബ്രാത്ത്‌വെയിറ്റ് എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്. ജയിക്കാനായി പൊരുതി കളിച്ച ബാഴ്സലോണ സെവിയ്യക്ക് കാര്യമായ പഴുതുകളൊന്നും നല്‍കിയില്ല. അതേസമയം സെവിയക്ക് ലഭിച്ചൊരു പെനാല്‍റ്റി ബാഴ്സ ഗോള്‍കീപ്പര്‍ തടുത്തിടുകയും ചെയ്തു. 12ാം മിനുറ്റില്‍ […]
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ തോറ്റാലും ഓസീസിന്‍റെ ഫൈനലില്‍ പ്രവേശനം തുലാസില്‍
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോറ്റാലും ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചേക്കും. നിലവിലെ ഐ.സി.സി വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയമോ സമനിലയോ നേടിയാല്‍ മാത്രമേ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കൂ. തോല്‍വി വഴങ്ങിയാല്‍ ന്യൂസിലാന്‍ഡ്-ഓസീസ് ഓസീസ് ഫൈനല്‍ കളിക്കും. നിലവില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വിജയമോ സമനിലയോ നേടിയാല്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഫൈനല്‍ ഉറപ്പിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനലിന് ലോര്‍ഡ്സ് വേദിയാകും ഇംഗ്ലണ്ടിനെതിരെ തോല്‍വിയാണ് വഴങ്ങുന്നതെങ്കില്‍ […]
വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; പരിക്കേറ്റ് സഞ്ജു പുറത്ത്
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലെ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളവും ഉത്തർപ്രദേശും ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക. എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്‍റ് ടേബിളില്‍ ഇവർക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളുമാണ് നേരിട്ടു ക്വാർട്ടറിലെത്തിയത്. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. […]
കോപ അമേരിക്ക കളിക്കാൻ ഇന്ത്യയെ ക്ഷണിക്കുന്നത് എന്തിന്? ഇതാണ് കാരണം
അർജന്റീനയ്ക്കും ബ്രസീലിനും ഒപ്പം കോപ്പ അമേരിക്ക ടൂർണമെന്റിൽ പന്തു തട്ടാൻ ഇന്ത്യയ്ക്ക് ലഭിച്ച ക്ഷണം തീർത്തും അപ്രതീക്ഷിതമായിരുന്നു. ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ച് കൗതുകരമായ വാർത്തയാണിത്. ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ വിഖ്യാത താരങ്ങൾക്കൊപ്പം പന്തു തട്ടാനുള്ള അപൂർവ സൗഭാഗ്യമാണ് ഇന്ത്യൻ കളിക്കാർക്ക് ലഭിക്കുക. എന്തു കൊണ്ട് ഇന്ത്യ കോപ്പ അമേരിക്ക ടൂർണമെൻറിൽ അതിഥി രാജ്യങ്ങളായി മൽസരിക്കേണ്ട ആസ്‌ട്രേലിയയും ഖത്തറും പിൻമാറിയതോടെയാണ് ഇന്ത്യക്ക് […]
ഇന്ത്യക്ക് 10 വിക്കറ്റ് ജയം
അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ട് അവസാനിപ്പിച്ച് പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. 49 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അനായാസം വിജയം പിടിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 49 റൺസെടുത്താണ് വിജയിച്ചത്. ഈ വിജയത്തോടെ നാലുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. നാലാമത്തെ […]
മോദി സ്‌റ്റേഡിയത്തിൽ അദാനിയും റിലയൻസും ചെലവഴിച്ചത് 500 കോടി;
അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ പുനർനാമകരണം ചെയ്ത് ഉദ്ഘാടനം ചെയ്ത മൊട്ടേര സ്റ്റേഡിയത്തെ ചൊല്ലിയുള്ള വിവാദം ഒടുങ്ങുന്നില്ല. സ്റ്റേഡിയത്തിലെ പവലിയൻ എൻഡുകൾ കോർപറേറ്റ് ഭീമന്മാരായ റിലയൻസിന്റെയും അദാനിയുടെയും പേരിൽ നൽകിയതിൽ വിശദീകരണവുമായി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി. ‘സംഭാവനയ്ക്ക് പുറമേ, 250 കോടി രൂപയും ജിഎസ്ടി നികുതിയും നൽകിയാണ് കമ്പനികൾ ഓരോ കോർപറേറ്റ് ബോക്‌സും സ്വന്തമാക്കിയത്. 25 വർഷത്തേക്കാണിത്’ – അസോസിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ്‌നൗ റിപ്പോർട്ട് ചെയ്തു. സംഭാവന നൽകിയ കമ്പനിയുടെ പേരിൽ പവലിയൻ എൻഡുകൾ നൽകണമെന്നായിരുന്നു കരാറെന്നും ടൈംസ് […]
തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യ 145 ന് പുറത്ത്
അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 99/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 145ന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ജോ റൂട്ടും നാല് വിക്കറ്റെടുത്ത ജാക്ക് ലീഷുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 66 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ യുടെ ടോപ് സ്കോറര്‍. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സ് നേടിയ കോഹ് ലിയുടേയും. അശ്വിന്‍ 17 റണ്‍സും, ഗില്‍ 11 റണ്‍സും, ഇഷാന്ത് 10 റണ്‍സും നേടി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം […]
കോപ്പ അമേരിക്ക കളിക്കാന്‍ ഇന്ത്യക്ക് ക്ഷണം; ഉറപ്പ് നല്‍കാതെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍
സാക്ഷാല്‍ അര്‍ജന്‍റീനക്കും ബ്രസീലിനുമൊപ്പം കോപ്പ അമേരിക്ക ഫുട്ബോള്‍ മല്‍സരത്തില്‍ പന്ത് തട്ടാന്‍ ഇന്ത്യക്ക് ക്ഷണം. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്‍റിലേക്കാണ് ഇന്ത്യക്ക് ക്ഷണം. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ജൂണ്‍ 11നാണ് കോപ്പ അമേരിക്ക മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. അർജന്‍റീനയും കൊളംബിയയുമാണ് ആതിഥേയർ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇന്ത്യയുടെ പ്രവേശനം വ്യക്തമാക്കി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ അതിഥി […]











