ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 8 റണ്‍സെടുത്തിട്ടുണ്ട്. റണ്‍സൊന്നുമിടുക്കാതെ ഡോം സിബ്‍ലിയാണ് പുറത്തായത്. ഇശാന്ത് ശര്‍മ്മക്കാണ് വിക്കറ്റ്. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും ഇടംപിടിച്ചു. ഇംഗ്ലണ്ട് ടീമില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സാക്ക് ക്രൗളി എന്നിവര്‍ തിരിച്ചെത്തി. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ജയിച്ചുകഴിഞ്ഞ […]
Sports
ലേലത്തിൽ എടുക്കാത്ത ഐപിഎൽ ടീമുകൾക്ക് മറുപടി, ശ്രീശാന്തിന് 5 വിക്കറ്റ്; യുപിയെ തറപറ്റിച്ച് കേരളം
വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്ത്. ഉത്തർപ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് 5 വിക്കറ്റ് നേടിയത്. 15 വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ലിസ്റ്റ് എ ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. 9.3 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റെടുത്തത്. യുപി ക്യാപ്റ്റനും ഇന്ത്യൻ പേസറുമായ ഭുവനേശ്വർ കുമാറിൻെറ വിക്കറ്റും ഇതിൽ ഉൾപ്പെടുന്നു. 283 റൺസിന് ഉത്തർപ്രദേശിനെ കേരളം ഓൾ ഔട്ടാക്കി. യുപി ഓപ്പണർ അഭിഷേക് ഗോസ്വാമിയെയാണ് ആദ്യം […]
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നവോമി ഒസാകയ്ക്ക് കിരീടം
അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജപ്പാന്‍ താരം നവോമി ഒസാക നേടി. ഒസാകയുടെ നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാമത്തേതും. സ്‌കോര്‍: 6-4,6-3. സെമിയിൽ യുഎസിന്റെ തന്നെ സൂപ്പർതാരം സെറീന വില്യംസിനെ തോൽപ്പിച്ചാണ് ഒസാക ഫൈനലിൽ കടന്നത്. കഴിഞ്ഞ യുഎസ് ഓപ്പണ്‍ സെമി ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും. എന്നാല്‍ പകരം വീട്ടാന്‍ ജെന്നിഫെഫിനായില്ല. 2019ലും ഒസാക ഓസ്ട്രേലിയൻ ഓപ്പൺ നേടിയിരുന്നു. 2018, […]
വിഷാദരോഗിയായിരുന്നു; മറികടക്കാൻ സഹായിച്ചത് സച്ചിൻ; വെളിപ്പെടുത്തലുമായി കോലി
2014ലെ ഇംഗ്ലണ്ട് പരമ്പരയിൽ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു എന്ന ടീം ഇന്ത്യ നായകൻ വിരാട് കോലിയുടെ തുറന്നുപറച്ചിൽ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യൻ താനാണ് എന്നു തോന്നിയെന്നും ആ അവസ്ഥയെ എങ്ങനെ മറികടക്കുമെന്ന് ഒരു പിടിയുമില്ലായിരുന്നു എന്നും കോലി പറഞ്ഞിരുന്നു. വിഷാദാവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ തന്നെ സഹായിച്ചത് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ ഉപദേശമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് കോലി. നെഗറ്റീവ് ചിന്തകളോട് പൊരുതരുത് എന്നായിരുന്നു സച്ചിന്റെ ഉപദേശമെന്നും കോലി പറഞ്ഞു. കാര്യങ്ങളുടെ മാനസികസ്ഥിതിയെ കുറിച്ച് അദ്ദേഹവുമായി […]
കുഞ്ഞ്മുഹമ്മദിനും മയൂഖ ജോണിക്കും ജി.വി രാജ പുരസ്‌കാരം
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ 2019-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്‍ലറ്റുകളായ കുഞ്ഞ്മുഹമ്മദും മയൂഖ ജോണിയും ജി.വി രാജ പുരസ്‌കാരത്തിന് അര്‍ഹരായി. കായികമന്ത്രി ഇ.പി ജയരാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരത്തിന് ബോക്‌സിങ്ങ് പരിശീലകന്‍ ചന്ദ്രലാല്‍ അര്‍ഹനായി. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായി വോളിബോള്‍ പരിശീലകന്‍ വി. അനില്‍കുമാറിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം […]
ഞെട്ടിച്ച് മോറിസ്; റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാനില്‍
ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സായിരുന്നു മോറിസിനായി ആദ്യ രംഗത്ത് എത്തിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും താരത്തിനായി രംഗത്ത് എത്തിയതോടെ ലേലം മുറുകി. ഒടുവില്‍ വമ്പന്‍ വില കൊടുത്ത് മോറിസിനെ രാജസ്ഥാനാണ് ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി 42 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് 33 കാരനായ ക്രിസ് മോറിസ്. 23 ടി20 കളിലും മോറിസ് ദക്ഷിണാഫ്രിക്കയ്ക്കായി പാഡ് കെട്ടി. […]
പന്തെറിയാന്‍ ഉമേഷ് യാദവും; ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ പുതിയ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഉമേഷ് യാദവ് ടീമിലെത്തിയതാണ് പ്രധാന മാറ്റം. ഷര്‍ദുല്‍ താക്കൂറിന് പകരക്കാരനായാണ് ഉമേഷ് യാദവ് ടീമിലെത്തുന്നത്. വിജയ്ഹസാരെ ട്രോഫിയുടെ ഭാഗമാവാനാണ് ഷര്‍ദുലിനെ വിട്ടുകൊടുക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമെ ഉമേഷിനെ ടീമിന്റെ ഭാഗമാക്കൂ. രാത്രിയും പകലുമായി നടക്കുന്ന മത്സരം ഈ മാസം 24 മുതല്‍ ആരംഭിക്കും. നാലാമത്തെ ടെസ്റ്റ് ഇതെ വേദിയില്‍ മാര്‍ച്ച് നാലിനാണ്. നെറ്റ്‌സില്‍ പന്തെറിയാന്‍ വേണ്ടി അഞ്ച് ബൗളര്‍മാര്‍ക്ക് […]
എംബാപ്പെ മാജിക്; ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ തകർത്ത് പിഎസ്ജി
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ സ്വന്തം തട്ടകമായ കാംപ് നൗവിൽ ഇടറി വീണ് ബാഴ്‌സലോണ. പിഎസ്ജിക്കെതിരെ ഒന്നിനെതിരെ നാലു ഗോളിനാണ് ബാഴ്‌സ തോറ്റത്. കെയ്‌ലിയൻ എംബാപ്പെയുടെ ഹാട്രിക് മികവിലാണ് പിഎസ്ജിയുടെ കൂറ്റൻ ജയം. 27-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ബാഴ്‌സ ആദ്യ ഗോൾ കണ്ടെത്തിയത്. മെസ്സിലാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മെസ്സി നേടുന്ന 28-ാം ഗോളായിരുന്നു അത്. ബാഴ്‌സയ്ക്കു വേണ്ടിയള്ള 654-ാം ഗോളും. തൊട്ടടുത്ത നിമിഷം ഗോൾ നേടാനുള്ള സുവർണാവസരം ഡെംബലെ പാഴാക്കി. കാലിൽ കിട്ടിയ […]
ഇംഗ്ലണ്ട് വട്ടംകറങ്ങി; ഇന്ത്യക്ക് കൂറ്റൻ ജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചെന്നൈ ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164ന് പുറത്തായി. അക്ഷര്‍ പട്ടേല്‍ അഞ്ചും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റുമായി കുല്‍ദീപ് യാദവും സാന്നിധ്യമറിയിച്ചു. പൊരുതാൻ പോലുമാകാതെയാണ് ഇംഗ്ലീഷ് പട ഇന്ത്യക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ മൂന്നു വിക്കറ്റിന് 53 എന്ന നിലയിൽ പതറുകയായിരുന്ന ഇംഗ്ലണ്ടിന്റെ ഇന്നത്തെ തകർച്ചയുടെ തുടക്കം കുറിച്ചത് അശ്വിനാണ്. […]
249 റണ്‍സ് ലീഡ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 249 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിനെ 134 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ രണ്ടാം ദിനം പൂര്‍ത്തിയാക്കുമ്പോള്‍ 54ന് ഒന്ന് എന്ന നിലയിലാണ്. 25 റണ്‍സെടുത്ത് രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും പുറത്താകാതെ നില്‍ക്കുന്നു. 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്ലിനെ ജാക്ക് ലീച്ചാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 134 റൺസിന് […]











