Cricket Sports

ഡബിള്‍ അടിക്കാതെ രോഹിത് വീണു, പിന്നാലെ രഹാനെയും; ആദ്യ ദിനം മുന്നൂറ് കടന്ന് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ 300ന് ആറ് എന്ന നിലയിലാണ്. 33 റണ്‍സുമായി ഋഷഭ് പന്തും അഞ്ച് റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍. നേരത്തെ മികച്ച പാര്‍ട്ണര്‍ഷിപ്പുമായി മുന്നേറിയ രോഹിത്തിന്‍റെയും രഹാനെയുടേയും വിക്കറ്റുകള്‍ ഇന്ത്യക്ക് തുടരെ നഷ്ടമായിരുന്നു. 161 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത് പുറത്താകുന്നത്. തൊട്ടുപിന്നാലെ രഹാനെയും മടങ്ങി. 60 റണ്‍സുമായാണ് രഹാനെ കൂടാരം കയറിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് […]

Cricket Sports

തകർപ്പൻ സെഞ്ച്വറിയുമായി വിമർശകരുടെ വായടപ്പിച്ച് രോഹിത്; ഇന്ത്യ ഡ്രൈവിങ് സീറ്റിൽ

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ (108*) ബലത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 44 ഓവറിൽ മൂന്നു വിക്കറ്റിന് 156 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 27 റൺസുമായി ഉപനായകൻ അജിൻക്യ രഹാനെയാണ് രോഹിതിനൊപ്പം ക്രീസിൽ. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷമാണ് വിമർശകരുടെ വായടപ്പിച്ച് രോഹിത് ഫോമിലേക്ക് തിരിച്ചുവന്നത്. ഏകദിന ശൈലിയിൽ 49 പന്തിൽ നിന്നാണ് രോഹിത് അർധസെഞ്ച്വറിയിലെത്തിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 78 പന്തിൽ നിന്ന് 80 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. […]

Kerala Sports

ഐ.എം വിജയന്‍ കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടര്‍

ഐ.എം വിജയനെ കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി നിയമിച്ച് ഉത്തരവിറങ്ങി. അസിസ്റ്റന്‍റ് കമാൻഡന്‍റ് ആയാണ് ഐ.എം വിജയന് സ്ഥാനക്കയറ്റം നല്‍കിയത്. സംസ്ഥാന ഫുട്ബോള്‍ ടീമിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലും അംഗമായിരുന്ന ഐ.എം വിജയന്‍ ഓള്‍ ഇന്ത്യ പൊലീസ് ഗെയിംസ് ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെ നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ കേരള പൊലീസിന് നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1992-93, 1997-98, 1999-2000 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം, 2002ല്‍ അര്‍ജുന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1993ല്‍ […]

Football Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ത്ത് സുവാരസ്

ബാഴ്‌സലോണയില്‍ നിന്നും അത്‌ലറ്റികോ മഡ്രഡിലെത്തിയ ലൂയിസ് സുവാരസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. സെല്‍റ്റ വിഗോയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം ഇരട്ടഗോളുകളാണ് നേടിയത്. മത്സരം സമനിലയിലായെങ്കിലും ഒരു റെക്കോര്‍ഡ് കൂടി താരം സ്വന്തമാക്കി. അതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൈവശം വെച്ചൊരു നേട്ടം. ഒരു ലാലീഗ ടീമിന് വേണ്ടി 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 16 ഗോളുകളാണ് സുവാരസ് നേടിയത്. അത്രയും മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോയുടെ പേരിലുള്ളത് 15 ഗോളുകളാണ്. 2009/10 സീസണില്‍ റയല്‍മാഡ്രിഡിന് വേണ്ടിയാണ് റൊണാള്‍ഡോ 15 ഗോളുകള്‍ നേടിയത്. […]

Cricket Sports

നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ

ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടിൽ നേടിയ വീരോചിത പരമ്പരയ്ക്ക് ശേഷമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ ഒന്നാം ടെസ്റ്റിൽ തന്നെ ടീം ഇന്ത്യയെ കാത്തിരുന്നത് ഞെട്ടിക്കുന്ന തോൽവി. 227 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 420 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ചാം ദിനം 192 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. നാലു വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോം ഗ്രൗണ്ടിൽ തോൽക്കുന്നത്. 2017 ഫെബ്രുവരിയിൽ ഓസീസിനെതിരെയായിരുന്നു ഇതിന് മുമ്പുള്ള തോൽവി. ഇതോടെ […]

Cricket Sports

ഒരു ദിനവും ഒന്‍പത് വിക്കറ്റും ബാക്കി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം 420 റണ്‍സ്

നാലാം ദിനം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി അവസാന സെഷനില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് ആണ് നഷ്ടമായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വിജയലക്ഷ്യമായ 420 റണ്‍സ് പിന്തുടരുന്ന ടീം ഇന്ത്യ നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍. ഒരു ദിനവും ഒന്‍പത് വിക്കറ്റും ശേഷിക്കേ ഇന്ത്യക്ക് 381 റണ്‍സാണ് വേണ്ടത്. നാലാം ദിനം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി അവസാന സെഷനില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് ആണ് നഷ്ടമായത്. […]

Cricket Sports

ഹസൻ അലിക്ക് പത്ത് വിക്കറ്റ് ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ചരിത്ര വിജയം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താന് നാടകീയ വിജയം. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് 274 റൺസിന്‌ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. 95 റൺസിനാണ് പാകിസ്താന്റെ വിജയം. രണ്ടു ഇന്നിങ്‌സുകളിലായി പത്തു വിക്കറ്റ് നേടിയ ഹസൻ അലിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ മുനയൊടിച്ചത്.

Entertainment Sports

സെലിബ്രിറ്റികളെ ബിജെപി സമ്മര്‍ദത്തിലാക്കിയോ? മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും

നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൈന നേവാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകള്‍ ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സെലിബ്രിറ്റികളും […]

Cricket Sports

ചെന്നൈ ടെസ്റ്റിന്റെ മാച്ച് ഫീ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി ഋഷഭ് പന്ത്

ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന്റെ മാച്ച് ഫീ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് പന്ത് ഇക്കാര്യം അറിയിച്ചത്. ”ഉത്തരാഖണ്ഡിലെ അപകടത്തില്‍ നഷ്ടപ്പെട്ട ജീവനുകളില്‍ അതിയായ സങ്കടമുണ്ട്, ടെസ്റ്റ് കളിയുടെ പണം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍ക്കാന്‍ ആഗ്രഹിക്കുന്നു”പന്ത് ട്വീറ്റ് ചെയ്യ്തു. ഞായറാഴ്ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് […]

Football Sports

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നാണംകെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്വന്തം ഗ്രൌണ്ടില്‍ ലിവര്‍പൂളിന് കനത്ത പരാജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആൻഫീൽഡിൽ ലിവർപൂളിന് തച്ചുതരിപ്പണമാക്കിയത്. ആൻഫീൽഡിലെ ലിവർപൂളിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്. മത്സരത്തിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച കളിയാണ് ലിവർപൂൾ പുറത്തെടുത്തത്. തുടർന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗുണ്ടോഗൻ നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗുണ്ടോഗന്‍ പ്രായശ്ചിത്തം ചെയ്തു, മാഞ്ചസ്റ്റർ സിറ്റി മുന്നില്‍. എന്നാൽ സലയെ മാഞ്ചസ്റ്റർ […]