മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തത് 1097 കളിക്കാർ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎൽ ഫ്രാഞ്ചൈസികളിലെത്തുക. ഇതിൽ 22 പേർ വിദേശികളാകും. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഓസീസ് താരം മിച്ചൽ സ്റ്റാർക് എന്നിവർ രജിസ്റ്റർ ചെയ്തിട്ടില്ല. മലയാളി താരം എസ് ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ എന്നിവർ ലേലത്തിന്റെ ഭാഗമാണ്. 75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന […]
Sports
ലബുഷെയ്ൻ ഐപിഎലിലേക്ക്; ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് താരം
ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്ൻ. ഫെബ്രുവരി 18നു നടക്കുന്ന ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യുമെന്നും എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎലിൽ കളിക്കണമെന്ന് തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗിൽ ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരത്തെ ഏതെങ്കിലും ഫ്രാഞ്ചൈസി ടീമിൽ എടുക്കാനാണ് സാധ്യത.https://ca93b70cc05f76afd6080e6c70319367.safeframe.googlesyndication.com/safeframe/1-0-37/html/container.html ബ്രിസ്ബേൺ ഹീറ്റിനു വേണ്ടി കളിക്കുന്ന താരത്തിന് ബിഗ് ബാഷ് ലീഗിൽ ആകെ […]
നന്നായി തുടങ്ങി, ലഞ്ചിന് മുന്നെ കുടുങ്ങി ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പാളി. ലഞ്ചിന് തൊട്ടുമുമ്പ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന നിലയിലാണ്. ജോ റൂട്ട് (4) ഡൊമിനിക് സിബ്ലെ(26) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയത്. ആ കരുതലിന് ഫലം ലഭിക്കുകയും ചെയ്തു. മികച്ച ബൗളുകളെ ബഹുമാനിച്ചും മോശം പന്തുകളില്‍ റണ്‍സ് കണ്ടെത്തിയും ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് […]
ബ്ലാസ്‌റ്റേഴ്‌സിനു മുന്നിൽ ഇനിയെന്ത്?
കേരള ബ്ലാസ്റ്റേഴ്സ് വിജയങ്ങളുടെ എണ്ണത്തില്‍ പിറകിലാണെങ്കിലും ഒരു പക്ഷെ ഏറ്റവും നന്നായി പന്ത് തട്ടിയ സീസണ്‍ ആണിത്. മൂന്ന് ഗോളിന് പരാജയപ്പെട്ടെങ്കിലും താരതമ്യേന മികച്ച പ്രകടനം കാഴ്ച വെക്കാനായതിന്‍റെ ആത്മവിശ്വാസം വെമ്പി നിന്ന ശരീരഭാഷയുമായി ഗോവ ബാംബൊലിന്‍ സ്റ്റേഡിയത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി FC യുമായി രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടു. ഇരു ടീമുകളും അവരവരുടെ വ്യവസ്ഥാപിതമായ ശൈലിയില്‍ കളിച്ച ആദ്യപകുതിയില്‍ കളിയുടെ ഗതിക്കനുകൂലമായി ലഭിച്ച സഹലിന്‍റെ കോര്‍ണറില്‍ തല വെച്ച് വിചെന്‍റെ ഗോമസ് 27ാം […]
മുന്നില്‍ നിന്ന ശേഷം ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി
മുംബൈ സിറ്റിക്കെതിരെ ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ച് തകര്‍ത്ത് മുംബൈ സമനില ഗോള്‍ നേടി. ബിപിന്‍ സിങ് ആണ് മുംബൈക്കായി സമനില ഗോള്‍ നേടിയത്. പിന്നാലെ തകര്‍പ്പന്‍ കളിയുമായി മുംബൈ മൈതാനം കീഴടക്കുകയായിരുന്നു. ഇതിനിടെ 65ാം മിനുട്ടില്‍ മുംബൈക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു മുംബൈക്ക് പെനാൽറ്റി ലഭിച്ചത്. കിട്ടിയ പെനാല്‍ട്ടി ലക്ഷ്യം തെറ്റാതെ […]
ഐപിഎല്ലിലേക്ക് അസ്ഹർ; കണ്ണുവച്ച് റോയൽസും മുംബൈയും
കാസർക്കോട്: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തിയ മുഹമ്മദ് അസ്ഹറുദ്ദീനെ തേടി ഐപിഎൽ ടീമുകൾ. കേരള ടീമിലെ സഹതാരം കൂടിയായ സഞ്ജു വി സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസുമാണ് അസ്ഹറിനു വേണ്ടി രംഗത്തുള്ളത്. മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള രണ്ടു ദിവസത്തെ ട്രയൽ അസ്ഹർ പൂർത്തിയാക്കി. ഇന്നലെയും ഇന്നുമായാണ് രാജസ്ഥാൻ റോയൽസിനു വേണ്ടിയുള്ള ട്രയൽസ്. ഫിറ്റ്‌നസും സ്‌കില്ലുമാണ് ട്രയൽസിൽ പരിശോധിക്കുക. ട്രയൽസിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള കേരള […]
ഐപിഎല്ലില്‍ നിന്ന് മാത്രം ധോണി നേടിയത് 150 കോടി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് മാത്രം മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ മഹേന്ദ്ര സിങ് ധോണി നേടിയത് 150 കോടി. ഐപിഎല്‍ 2020 വരെ ധോണി നേടിയത് 137 കോടിയാണ്. ഈ വര്‍ഷം കരാര്‍ പുതുക്കിയതോടെയാണ് ധോണി 150 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. ആദ്യമായാണ് ഒരു ക്രിക്കറ്റ് കളിക്കാരന്‍ ഐപിഎല്ലില്‍ നിന്നും 150 കോടി ക്ലബ്ബില്‍ എത്തുന്നത്. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത് ധോണിയാണ്. ഇപ്പോള്‍ 15 കോടിയാണ് […]
എംബാപ്പെയോടൊപ്പം പി.എസ്.ജിയില്‍ തുടരാനാണ് ആഗ്രഹമെന്ന് നെയ്‍മര്‍
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. നിലവിൽ താൻ പി.എസ്.ജിയിൽ ഒരുപാട് സംതൃപ്തനായണെന്നും ഒരുപാടുമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നെയ്മർ പറഞ്ഞു. അതുകൊണ്ട് തന്നെ പി.എസ്.ജിയിൽ തന്നെ തുടരാനാണ് താല്‍പര്യമെന്നും നെയ്മർ പറഞ്ഞു. കൂടാതെ മറ്റൊരു പി.എസ്.ജി സൂപ്പർ താരമായ എംബപ്പേയും പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹം. നീണ്ട കാലം ഫുട്ബോൾ കളിക്കുകയും സന്തോഷവാനായിരിക്കുകയും ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമെന്നും നെയ്മർ പറഞ്ഞു. നെയ്മർ തന്റെ പഴയ ക്ലബായ ബാഴ്‌സലോണയിലേക്ക് […]
കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റേണ്ട; പിന്തുണയുമായി ഗംഭീര്‍
ആസ്‌ട്രേലിയയിലെ പരമ്പര വിജയത്തിന് ശേഷം അജിങ്ക്യ രഹാനയുടെ ടെസ്റ്റ് നായക മികവിനെ പ്രശംസിക്കാത്തവരില്ല. രഹാനയെ തന്നെ ടെസ്റ്റിലെ നായകനായി നിലനിര്‍ത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ അത്തരം ആവശ്യങ്ങളെ തള്ളുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നേരത്തെ കോഹ് ലിയിലെ നായകനെ പലപ്പോഴും ഗംഭീര്‍ ചോദ്യം ചെയ്തിരുന്നു. എന്നാലിപ്പോള്‍ കോഹ്‌ലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗംഭീര്‍. ടി20 ഫോര്‍മാറ്റില്‍ കോഹ്‌ലിയിലെ നായകനില്‍ എനിക്ക് സംശയമുണ്ടായിരുന്നു, പക്ഷേ ഏകദിന-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ആ സംശയമില്ല, അദ്ദേഹത്തിന്റെ […]
എംബാപ്പെയോടൊപ്പം പി.എസ്.ജിയില്‍ തുടരാനാണ് ആഗ്രഹമെന്ന് നെയ്‍മര്‍
കൂടാതെ മറ്റൊരു പി.എസ്.ജി സൂപ്പർ താരമായ എംബാപ്പെയും പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹം ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. നിലവിൽ താൻ പി.എസ്.ജിയിൽ ഒരുപാട് സംതൃപ്തനായണെന്നും ഒരുപാടുമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നെയ്മർ പറഞ്ഞു. അതുകൊണ്ട് തന്നെ പി.എസ്.ജിയിൽ തന്നെ തുടരാനാണ് താല്‍പര്യമെന്നും നെയ്മർ പറഞ്ഞു. കൂടാതെ മറ്റൊരു പി.എസ്.ജി സൂപ്പർ താരമായ എംബപ്പേയും പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹം. നീണ്ട കാലം ഫുട്ബോൾ കളിക്കുകയും […]












