രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് എ.ടി.കെ ബഗാന്‍. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. 14-ാം മിനിറ്റില്‍ ലോങ് റേഞ്ചറിലൂടെ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് സന്ദീപ് സിങ് നല്‍കിയ പാസ് സ്വീകരിച്ച ഹൂപ്പര്‍, എ.ടി.കെ ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നിന്നത് മുതലെടുത്ത് തൊടുത്ത ലോങ് റേഞ്ചര്‍ […]
Sports
ഈ സീസണിലെ രഞ്ജി ട്രോഫി റദ്ദാക്കി; 87 വര്‍ഷത്തിനിടെ ആദ്യം
കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത് ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. 1934-35ല്‍ രഞ്ജി ട്രോഫി ആരംഭിച്ചതിന് ശേഷം മത്സരങ്ങള്‍ മുടങ്ങിയിരുന്നില്ല. 50 […]
സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ
ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ. നെഞ്ച് വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിലും നെഞ്ച് വേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം; അഞ്ച് ഗോളിന് വെസ്റ്റ് ബ്രോമിച്ചിനെ പരാജയപ്പെടുത്തി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വെസ്റ്റ് ബ്രോമിച്ചിനെ സിറ്റി പരാജയപ്പെടുത്തുകയായിരുന്നു. സിറ്റിക്കായി ഇൽകായ് ഗുണ്ടോകൻ ഇരട്ടഗോൾ നേടി. ജയത്തോടെ ലീഗിൽ 41 പോയിന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്തെത്തി. 11 പോയിന്‍റ് മാത്രമുള്ള വെസ്റ്റ്ബ്രോമിച്ച് 19ാം സ്ഥാനത്ത് തുടരും. ഇൽകായ് ഗുണ്ടോകൻ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ തകര്‍പ്പന്‍ വിജയത്തിന് വഴിയൊരുക്കിയത്. ജാവോ കാൻസലോ, റിയാദ് മഹ്‌റസ്, സ്റ്റെർലിങ് എന്നിവരാണ് സിറ്റിക്കായി മറ്റു ഗോളുകൾ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന […]
ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ ‘അദൃശ്യ മതില്‍
ആസ്ട്രേലിയയിലെ ഗബ്ബയില്‍ 32 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ദുര്‍ബലരെന്ന് കരുതിയ ഒരു സംഘം കിരീടമുയര്‍ത്തി മടങ്ങുമ്പോള്‍ ഏറ്റവുമധികം പ്രശംസ ലഭിച്ചത് സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനായെത്തിയ അജിങ്ക്യ രഹാനെക്കാണ്. കളിക്കളത്തില്‍ പക്വതയുടേയും വിനയത്തിന്‍റേയും ആള്‍രൂപമായി രഹാനെ നിന്നപ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളും ഓര്‍ത്തെടുത്തിട്ടുണ്ടാകുക ഗ്രൌണ്ടിലെ വന്‍മതില്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡിനെയാണ്. കളിക്കളത്തില്‍ ദ്രാവിഡ് എന്നും മാന്യതയുടെ പര്യായം ആയിരുന്നു, പക്ഷേ അതുകൊണ്ട് മാത്രമല്ല കളിപ്രേമികളുടെ കണ്ണുകള്‍ ദ്രാവിഡിനെ തിരഞ്ഞത്, കംഗാരുപ്പടയെ മലര്‍ത്തിയടിച്ച് ഗബ്ബയില്‍ കിരീടമുയര്‍ത്തി ഇന്ത്യന്‍ ടീമിനെ നയിച്ചത് […]
ലോകത്ത് ഏറ്റവും കൂടുതൽ ഗോളടിച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് പുതിയ ചരിത്രം എഴുതാന്‍ റൊണാൾഡോയെ സഹായിച്ചത്. നാപ്പോളിക്കെതിരായ പ്രകടനം 760 എന്ന ഗോള്‍ നേട്ടത്തിൽ റൊണാൾഡോയെ എത്തിച്ചു. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളുകൾ എന്ന റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്.പെലെ (757), റൊമാരിയോ (743), ലയണല്‍ മെസി (719) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളവര്‍.രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ചാണ് 760 ഗോളുകൾ […]
കോഹ്‍ലി ക്യാപ്റ്റന്‍; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
ആസ്ട്രേലിയൻ പര്യടനത്തിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്‍ലി നായകനായി തിരികെ ടീമിൽ മടങ്ങിയെത്തി. കോഹ്‍ലിക്ക് പിന്നാലെ പേസ് ബൌളര്‍ ഇശാന്ത് ശർമ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ആസ്ട്രേലിയൻ പര്യടത്തിൽ മോശം പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷാ, നവദീപ് സൈനി എന്നിവർ ടീമിന് പുറത്തായപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച […]
കളത്തിനു പുറത്തെ കളിയും ജയിച്ച് ടീം ഇന്ത്യ; ഈ ജയത്തിന് മധുരമേറെ
ഒന്നാം ടെസ്റ്റിലെ തോല്‍വി, പര്യടനത്തിനായി എത്തിയ പകുതിയോളം കളിക്കാര്‍ പരിക്കേറ്റ് പുറത്ത്, ഓസീസ് കാണികളുടെ വംശീയാധിക്ഷേപം… പ്രതിന്ധികളുടെ കയത്തില്‍ നിന്ന് ആസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം. അതില്‍ യുവരക്തങ്ങളുടെ അടങ്ങാത്ത ആത്മവീര്യത്തിന്റെ കനലുണ്ട്. അജിന്‍ക്യ രഹാനെ എന്ന പുതിയ നായകന്റെ ആത്മവിശ്വാസമുണ്ട്. എല്ലാറ്റിനും മുകളില്‍ ഒരു ടീം എന്ന നിലയിലുള്ള ഒത്തിണക്കവും പോരാട്ടവീര്യവും. കളിക്കളത്തിലെ പതിനൊന്നു പേരോടും അവരുടെ ചീത്തവിളിയോടും മാത്രമായിരുന്നില്ല ഈ പരമ്പരയില്‍ ഇന്ത്യ എതിരിട്ടത്. വംശവെറി നിറഞ്ഞ കാണികളോടു […]
താരമായി സിറാജ്; സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍
ഇന്ത്യ – ആസ്ട്രേലിയ ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൌളറായി മുഹമ്മദ് സിറാജ്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ സിറാജ് കളിച്ചിരുന്നില്ല. നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സിറാജ് സ്വന്തമാക്കി. മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റിലാണ് സിറാജ് തന്‍റെ അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യ മത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റുകള്‍ നേടി സിറാജ് തിളങ്ങിയിരുന്നു. പരിചയസമ്പത്ത് വളരെ കുറഞ്ഞ ഇന്ത്യന്‍ ബൌളിങ് നിരയെ […]
മെസിക്ക് ചുവപ്പ് കാര്‍ഡ്; അത്‍ലറ്റിക് ബിൽബാവോക്ക് സ്‍പാനിഷ് സൂപ്പര്‍ കപ്പ്
സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി അത്‍ലറ്റിക് ബിൽബാവോക്ക് കിരീടം. 120 മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബിൽബാവോയുടെ വിജയം .സൂപ്പര്‍ താരം ലയണൽ മെസി ചുവപ്പ് കാർഡ് വാങ്ങിയ മത്സരത്തില്‍ ബാഴ്സലോണക്ക് വേണ്ടി തിളങ്ങിയത് ഇരട്ട ഗോളുകളുമായി അന്റോയ്ൻ ഗ്രീസ്മാനായിരുന്നു. മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ആയിരുന്നു ഗ്രീസ്മന്റെ ആദ്യ ഗോൾ. ആ ഗോളിന് ഒരു മിനുട്ടിനകം തന്നെ ഓസ്കാർ മാർകസിലൂടെ അത്‍ലറ്റിക് ബിൽബാവോ നല്‍കി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ […]












