Cricket Sports

ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യയ്ക്കാര്‍ യുഎഇയില്‍; 35 ലക്ഷം

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 ദശലക്ഷം ഇന്ത്യയ്ക്കാരാണ് ജീവിക്കുന്നത് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ പ്രവാസികളും യുഎഇ, സൗദി, യുഎസ് രാഷ്ട്രങ്ങളിലാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ യുഎന്‍ സാമ്പത്തിക സാമൂഹികകാര്യ വിഭാഗത്തിന് കീഴിലെ ജനസംഖ്യാ വിഭാഗം മേധാവി ക്ലയര്‍ മെനോസിസിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ച രാഷ്ട്രം യുഎസാണ്. 2020ല്‍ 5.1 […]

Cricket Sports

ഓസീസ് 369ന് പുറത്ത്; ഇന്ത്യയ്ക്ക് ഓപണര്‍മാരെ നഷ്ടം

ബ്രിസ്ബെന്‍: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 369ന് പുറത്ത്. അഞ്ചിന് 274 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് 96 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഷാര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നടരാജന്‍ എന്നിവരാണ് രണ്ടാംദിനം ഇന്ത്യയുടെ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി. ലബുഷെയ്നിന്റെ (204 പന്തില്‍ നിന്ന് 108) സെഞ്ചുറിയും ടിം പെയ്‌നിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് (104 പന്തില്‍ നിന്ന് 50) […]

Football Sports

വെയ്ൻ റൂണി ബൂട്ടഴിച്ചു; ഇനി പരിശീലകന്‍

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി വിരമിച്ചു. മാഞ്ചസ്റ്ററിന്റെ മുന്‍ ക്യാപ്റ്റാനായ റൂണി അവസാനമാസങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡാര്‍ബി കൗണ്ടിയുടെ പരിശീലകനും പ്ലയറും ആയിരുന്നു. എന്നാല്‍ ഡാര്‍ബി റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാന്‍ ഡാര്‍ബി കൗണ്ടി തീരുമാനിച്ചതോടെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം. ഫിലിപ് കോകുവിനെ പുറത്താക്കിയത് മുതൽ റൂണി ഡാർബിയുടെ താൽക്കാലിക പരിശീലകനായിരുന്നു. രാജ്യാന്തര കരിയർ 2017ൽ അവസാനിപ്പിച്ച താരം 2018ൽ വിടവാങ്ങൽ മത്സരം കളിച്ചിരുന്നു. ഇംഗ്ലീഷ് ദേശീയ ടീമിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും എക്കാലത്തെയും മികച്ച […]

Football Sports

വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്‍

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഈസ്റ്റ് ബം​ഗാളിന് സമനില സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‍സ്. വിജയിച്ചിക്കും എന്ന് കരുതിയ അവസാന നിമിഷത്തിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളില്‍ ഈസ്റ്റ്ബംഗാള്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇരുടീമുകളും ഓരോ ഗോളുകളടിച്ച മത്സരത്തില്‍ 64-ാം മിനിട്ടിൽ സൂപ്പർ താരം ജോർദാൻ മറെയാണ് ബ്ലാസ്റ്റേഴ്‍സിനായി സ്കോർ ചെയ്തത്. ബ്ലാസ്റ്റേഴ്സ് ​ഗോൾകീപ്പർ ആൽബിനോ ​ഗോമസിന്റെ ലോങ്പാസ് സ്വീകരിച്ച് മറെ പന്ത് കൃത്യമായി വലയിലെത്തിച്ച് ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. മറെയുടെ ഈ സീസണിലെ ആറാം ​ഗോളാണിത്. അവസാന […]

Cricket Sports

ഡല്‍ഹിയുടെ ഉയര്‍ന്ന സ്കോര്‍ അടിച്ചെടുത്ത് കേരളം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 213 എന്ന ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ വിജയലക്ഷ്യം കണ്ടു. 54 പന്തില്‍ നിന്ന് 95 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 38 പന്തില്‍ നിന്ന് പുറത്താവാതെ 71 റണ്‍സെടുത്ത വിഷ്ണു വിനോദുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. കഴിഞ്ഞ കളിയില്‍ മുംബൈയ്‌ക്കെതിരെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. […]

Cricket Sports

ബ്രിസ്ബന്‍ ടെസ്റ്റ്; ഉയര്‍ത്തെഴുന്നേറ്റ് ആസ്ട്രേലിയ

ബ്രിസ്ബന്‍ ടെസ്റ്റില്‍ ആദ്യ ദിനം ആസ്ട്രേലിയ 5- 274 എന്ന സ്കോറില്‍ അവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ ലമ്പുഷെയിന്‍റെ മികച്ച പ്രകടനത്തിന്‍റെ മികവിലാണ് ആസ്ട്രേലിയ മികച്ച സ്കോറിലേക്ക് നടന്നടുത്തത്. ഇന്ത്യക്കായി നടരാജന്‍ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കളി അവസാനിക്കുമ്പോള്‍ 28 റണ്‍സ് നേടി ക്രിസ് ഗ്രീനും 38 റണ്‍സ് നേടി ടിം പെയിനുമാണ് ക്രീസില്‍. അരങ്ങേറ്റം ഗംഭീരമാക്കി വിക്കറ്റുകള്‍ വീഴ്ത്തിയ നടരാജനും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്നത്തെ ദിവസത്തെ […]

Football Sports

ടെര്‍ സ്റ്റെഗണ്‍ രക്ഷകനായി; ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍

ടെര്‍ സ്റ്റെഗണിന്‍റെ എക്സ്ട്രാ ടൈമിലെ മികച്ച രണ്ട് സേവുകളുടെയും രണ്ട് പെനാല്‍ട്ടി സേവുകളുടെയും പിന്‍ബലത്തില്‍ ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍. റിയല്‍ സോസിഡാഡിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. 1-1 എന്ന സ്കോറില്‍ നിന്നും പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ സെമി ഫൈനലില്‍ റിയല്‍ സോസിഡാഡിനെ ബാഴ്സലോണ കീഴടക്കുകയായിരുന്നു. ലയണല്‍ മെസി ഇല്ലാതെയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ കളത്തിലിറങ്ങിയത്. മുപ്പത്തിയൊമ്പതാം മിനുറ്റില്‍ മിഡ് ഫീല്‍ഡര്‍ ഫ്രാങ്കി ഡിയോങ്ങാണ് ബാഴ്സക്കായി ഗോള്‍ നേടിയത്. മൈക്കില്‍ […]

Cricket Sports

37 പന്തില്‍ സെഞ്ച്വറി; വാംഖഡെയിൽ മുംബൈയെ കൊന്നു കൊലവിളിച്ച് കേരളത്തിന്റെ അസ്ഹർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈ ബൌളര്‍മാരെ അടിച്ചുതകര്‍ത്ത് കേരളത്തിന്‍റെ മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി. വെറും 37 പന്തുകളിലാണ് അസറുദ്ദീന്‍ സെഞ്ച്വറി തികച്ചത്. 54 പന്തിൽ പുറത്താകാതെ 137 റൺസെടുത്ത് അസ്ഹറുദ്ദീൻ ടീമിന്റെ വിജയശില്പിയാവുകയും ചെയ്തു. ഇതാദ്യമായാണ് മുഷ്താഖ് അലി ടി20യിൽ ഒരു കേരള ബാറ്റ്സ്മാൻ മൂന്നക്കം കടക്കുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ റോബിന്‍ ഉത്തപ്പക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് അസറുദ്ദീന്‍ പടുത്തുയര്‍ത്തിയത്. ടീമിനെ സുരക്ഷിതമായ രീതിയില്‍ എത്തിക്കാന്‍ അസറുദ്ദീന്‍റെ മിന്നുന്ന ഇന്നിങ്സ് സഹായിച്ചു. 197 എന്ന വലിയ […]

Football Sports

ലിവർപൂളിനെ നേരിടാൻ കാത്തിരിക്കുകയാണെന്ന് ഒലെ സോൾഷ്യാർ

ലിവർപൂളിനെ നേടാൻ കാത്തിരിക്കുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഈ മത്സരത്തിന്റെ പ്രാധാന്യം നന്നായി അറിയാം അതിനാല്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ആഗ്രഹിക്കുന്നില്ലെന്നും ഒലെ പറഞ്ഞു. അവസാന ഒന്നര വർഷം നോക്കിയാൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമാണ് ലിവർപൂളിന്റേത് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിൽ സന്തോഷം ഉണ്ട്, പക്ഷെ ജനുവരി 12ന് ലീഗിൽ ഒന്നാമത് എത്തി എന്നത് ഒന്നും ആരും ഓർക്കാൻ പോകുന്നില്ല. ലക്ഷ്യത്തിലേക്ക് എത്താൻ നിരന്തരം ശ്രമിച്ചു […]

Football Sports

ബേർൺലിക്കെതിരെ ഒരു ഗോള്‍ ജയം; മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമത്

ഇംഗ്ലീഷ് പ്രീമീയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. എവേ മത്സരത്തിൽ ബേർൺലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ജയത്തോടെ ലീഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഡിഫൻസീവ് ടാക്ടിക്സുമായി കളത്തിലിറങ്ങിയ ബേർൺലിയുടെ തന്ത്രം വിജയിക്കുന്നതാണ് ആദ്യം കളിയിൽ കാണാനായത്. എന്നാല്‍ ബേർൺലിയുടെ ബ്രാഡിക്ക് ചുവപ്പ് കാർഡ് എന്ന് ഉറപ്പിച്ച ഫൌളിന് കാർഡ് കൊടുക്കാതെ മാഞ്ചസ്റ്റർ താരം ലൂക് ഷോ നടത്തിയ ഫൗളിന് മഞ്ഞ കാർഡ് നൽകിയത് കളിക്കിടയില്‍ കല്ലുകടിയായി. പിന്നാലെ മാഞ്ചസ്റ്റർ ആരാധകർക്ക് കൂടുതൽ നിരാശ നൽകി […]