Cricket Sports

നാലാം ടെസ്റ്റിന് ബുംറയുമില്ല; പരിക്കേറ്റ് തളര്‍ന്ന് ടീം ഇന്ത്യ

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാം ടെസ്റ്റിന് പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുമില്ല. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിലേറ്റ പരിക്കാണ് താരത്തിന് വിനയായത്. ചെറിയ പരിക്കാണ് എങ്കിലും ഇംഗ്ലണ്ടിന് എതിരെയുള്ള പരമ്പര മുന്നില്‍ക്കണ്ട് താരത്തെ ബിസിസിഐ മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സിഡ്‌നിയില്‍ ഫീല്‍ഡിങ്ങിനിടെ വയറിനാണ് ബുംറയ്ക്ക് പരിക്കേറ്റത്. മുഹമ്മദ് ഷമിയുടെയും ഇഷാന്ത് ശര്‍മ്മയുടെയും അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയെ ഓസീസില്‍ നയിച്ചത് ബുംറയായിരുന്നു. ജനുവരി 15ന് ആരംഭിക്കുന്ന അടുത്ത ടെസ്റ്റില്‍ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി, ശ്രാദുല്‍ ഠാക്കൂര്‍, ടി നടരാജന്‍ […]

Football Sports

കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ: എടികെയെ കീഴ്‌പ്പെടുത്തിയത് ഒരു ഗോളിന്

പനാജി: ഐഎസ്എല്ലില്‍ കരുത്തരുടെ പോരാട്ടത്തില്‍ എടികെ മോഹന്‍ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴ്‌പ്പെടുത്തി മുംബൈ സിറ്റി എഫ്‌സി. 69-ാം മിനിറ്റില്‍ ബാര്‍തലോമിയോ ഒഗ്ബച്ചെയാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്. ഒഗ്ബച്ചെയാണ് ഹീറോ ഓഫ് ദ മാച്ച്. കളിയില്‍ ഉടനീളം നിരവധി അവസരങ്ങളാണ് മുംബൈ സിറ്റി തുറന്നെടുത്തത്. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മകള്‍ മൂലം ലീഡ് ഉയര്‍ത്താന്‍ അവര്‍ക്കായില്ല. അഞ്ചു തവണ മുംബൈ ബഗാന്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ എതിര്‍നിരയ്ക്ക് ആയത് രണ്ടു തവണ മാത്രമാണ്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ അവരുടെ […]

Cricket Sports

പോരാട്ടം, ചെറുത്തുനില്‍പ്പ്; മൂന്നാം ടെസ്റ്റ് സമനിലയില്‍

ആസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റ് സമനില പിടിച്ച് ഇന്ത്യ. 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തു. തോല്‍വിയോ അല്ലെങ്കില്‍ സമനില സാധ്യതയോ മാത്രം ഉണ്ടായിരുന്ന ടെസ്റ്റില്‍ അവസാന ദിവസം ഋഷഭ് പന്തിന്റെയും അശ്വിന്റെയും ഹനുമന്ത് വിഹാരിയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്. ഋഷഭ് പന്ത് 97 റണ്‍സ് നേടി പുറത്തായ ശേഷം പെട്ടെന്ന് തന്നെ 77 റണ്‍സ് നേടിയ പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ 272/5 എന്ന നിലയിലായി. അവസാന സെഷനില്‍ […]

Cricket Sports

പന്ത് പുറത്ത്; മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ആസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായി ഇന്ത്യ. അവസാനദിനം ലഞ്ചിന് ശേഷം കളിയാരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തിട്ടുണ്ട് . 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് സെഷന്‍ കൂടി ശേഷിക്കെ 157 റണ്‍സ് കൂടി നേടിയാല്‍ പരമ്പരയില്‍ ലീഡ് നേടാം. ഇന്ത്യയുടെ തോല്‍വിയോ അല്ലെങ്കില്‍ സമനില സാധ്യതയോ മാത്രം ഉണ്ടായിരുന്ന ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് പ്രതീക്ഷ നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് 118 പന്തില്‍ 97 റണ്‍സെടുത്ത് പുറത്തായി. […]

Football Sports

എ​ഫ്.എ ക​പ്പി​ൽ വമ്പൻ ജ​യ​വു​മാ​യി ടോ​ട്ട​നവും ചെല്‍സിയും

എ​ഫ്എ ക​പ്പി​ൽ വമ്പൻ ജ​യ​വു​മാ​യി ടോ​ട്ട​നം ഹോ​ട്ട്സ്പ​റും ചെല്‍സിയും. മൂ​ന്നാം റൗ​ണ്ടി​ൽ നോ​ൺ ഡി​വി​ഷ​ൻ ക്ല​ബാ​യ മ​റൈ​നെ നേ​രി​യ്റ്റ ടോ​ട്ട​നം എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ചെല്‍സി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് മൊറേകാമ്പ്യയെ തകര്‍ത്തത്. ഉയര്‍ന്ന തുക മുടക്കി കൊണ്ടുവന്ന കെയ് ഹാവര്‍ട്ട്സും ടിമോ വെര്‍ണറും ഗോള്‍ വരള്‍ച്ചക്ക് അവസാനമിട്ടു എന്നതാണ് ചെല്‍സിയെ സംബന്ധിച്ച് ഈ കളിയില്‍ പോസിറ്റീവായ കാര്യം. മേസെണ്‍ മൌണ്ടും ഹഡ്സണ്‍ ഒഡോയുമാണ് ചെല്‍സിയുടെ മറ്റു ഗോള്‍ സ്കോറര്‍മാര്‍. സ്ട്രൈ​ക്ക​ർ കാ​ർ​ലോ​സ് വി​നീ​ഷ്യ​സി​ന്‍റെ ഹാ​ട്രി​ക്കും […]

Football Sports

പത്ത് പേരായി ചുരുങ്ങിയിട്ടും പത്തരമാറ്റ് വിജയവുമായി ബ്ലാസ്റ്റേഴ്സ്

വാശിയേറിയ ഐ.എസ്.എല്‍ മത്സരത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ ജയം. ഈ സീസണിലെ പത്ത് മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം ജയമാണ് ഇത്. ബ്ലാസ്റ്റേഴ്സിനായി ജോര്‍ദാന്‍ മുറേയാണ് രണ്ട് ഗോളുകള്‍ നേടിയത്. 79ആം മിനിറ്റിലും 82ആം മിനിറ്റിലുമാണ് മുറേ ഗോളുകള്‍ നേടിയത്. ലീഡ് എടുത്തിട്ടും കളി കൈവിടുന്ന പതിവ് ശൈലിയിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഇന്നും മത്സരം തുടങ്ങിയത്. ആദ്യ പകുതിയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിട്ടും പലതും മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഗാരി […]

Cricket Sports

മൂന്നാം ടെസ്റ്റ് ഓസീസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍; 197 റണ്‍സ് ലീഡ്

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ സമ്പൂര്‍ണ ആധിപത്യം. മൂന്നാം ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 103 എന്ന നിലയിലാണ് ഓസീസ്. നിലവില്‍ 197 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 338 റണ്‍സ് നേടിയ ഓസീസ് ഇന്ത്യയെ 244 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓപണര്‍മാരായ വില്‍ പുകോവ്‌സ്‌കിയും (10) ഡേവിഡ് വാര്‍ണറും (13) എളുപ്പത്തില്‍ പുറത്തായെങ്കിലും സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷഗ്നെയും ഓസീസിനെ കൂടുതല്‍ പരിക്കുകളില്ലാതെ കാത്തു. ലബുഷഗ്നെ 47ഉം സ്മിത്ത് 29 ഉം […]

Cricket Sports

മികച്ച തുടക്കം മുതലാക്കാതെ ഇന്ത്യ; മൂന്നാം ടെസ്റ്റില്‍ 244ന് പുറത്ത്

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 94 റണ്‍സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 334ന് എതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 244ന് പുറത്തായി. മൂന്നാം ദിനം 196 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. പൂജാര അര്‍ധ സെഞ്ച്വറി നേടി. 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഹാസല്‍വുഡ് രണ്ടു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെയും ചേതേശ്വര്‍ പുജാരയും പതിയെയാണ് മൂന്നാം ദിനം കളി തുടങ്ങിയത്. […]

Cricket Sports

ജഡേജയും ഗില്ലും തിളങ്ങി; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338ന് എതിരെ രണ്ടു വിക്കറ്റിന് 96 എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. 26 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ (50) ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ (131) ബലത്തിലാണ് ഓസീസ് 338 റണ്‍സ് അടിച്ചുകൂട്ടിയത്. മാര്‍നസ് ലബുഷഗ്നെ 91 ഉം […]

Football Sports

ഒഡിഷക്ക് ആദ്യം ജയം സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‍സ്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ആദ്യ ജയം സ്വന്തമാക്കി ഒഡിഷ എഫ്.സി. ഇരട്ട ഗോളുകളുമായി ഡിയഗോ മൗറീസിയോ തിളങ്ങിയ മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം തോല്‍വിയാണിത്. സ്റ്റീവൻ ടെയ്‍ലർ (42), ഡീഗോ മൗറീഷ്യോ (50,60) എന്നിവരാണ് ഒഡിഷയ്ക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് താരം ജീക്സൻ സിങ്ങിന്റെ സെൽഫ് ഗോളുകൂടി ചേർത്ത് ഒഡിഷയുടെ ഗോൾ നാല്. ജോർദാൻ മറെ (7), ഗാരി ഹൂപ്പർ (79) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. മത്സരത്തിന്റെ […]