Football Sports

ഓസില്‍ ആഴ്‍സനലില്‍ കളി അവസാനിപ്പിക്കുന്നു

മെസ്യൂട്ട്​ ഓസില് ആഴ്‍സനലില്‍ കളി അവസാനിപ്പിക്കുന്നു. മൈക്കൽ ആർ​ട്ടേറ്റ പരിശീലകനായി എത്തിയതോടെ ആഴ്സനലില്‍ നിന്ന്​ പുറത്തായ ഓസിൽ തുർക്കി ക്ലബായ ഫെനർബാഷെയുമായി മൂന്നര വർഷത്തേക്ക്​ കരാറിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഫെനർബാഷെ ക്ലബ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും തുർക്കിയിലെ വൻനഗരമായ ഇസ്തംബൂളിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുപ്പത്തിരണ്ടുകാരൻ ഓസിൽ അഭ്യൂഹങ്ങൾക്കു കരുത്തു പകർന്നു. സീസൺ അവസാനത്തോടെ ആഴ്‍സനലുമായുള്ള കരാർ അവസാനിക്കും​. 2013ൽ റയൽ മഡ്രിഡിൽനിന്നാണ്​ ഓസിൽ ആഴ്​സനലിലെത്തിയത്​. കഴിഞ്ഞ മാർച്ചിനു ശേഷം ആർസനലിനു വേണ്ടി ഒരു മത്സരം പോലും […]

Cricket Sports

പുകോവ്സ്കിക്കും ലബുഷെയ്നിനും അര്‍ധസെഞ്ച്വറി; ഓസിസ് മികച്ച സ്കോറിലേക്ക്…

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഓസിസ് മികച്ച നിലയില്‍. മഴ മത്സരം തടസ്സപ്പെടുത്തിയെങ്കിലും ഓസിസ് ഭേദപ്പെട്ട പ്രകടനമാണ് പിന്നീട് കാഴ്ചവെച്ചത്. ‌ഓസ്ട്രേലിയ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സും കടന്ന് മുന്നേറുകയാണ്. ഓസ്ട്രേലിയ ടീം ആറ് റണ്‍സില്‍ നിക്കുമ്പോള്‍ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു. മൂന്നാം ടെസ്റ്റില്‍ ടീമിലേക്ക് തിരിച്ചെത്തിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസിസിന് ആദ്യം നഷ്ടമായത്. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാര്‍നസ് ലബുഷെയ്‌നിനെ കൂട്ടുപിടിച്ച് പുകോവ്സ്കി ഓസിസിനായി 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വില്‍ പുകോവ്സ്കി അർധസെഞ്ചുറി […]

Football Sports

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം

യൂറോപ്പില്‍ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തില്‍ സിറ്റിക്കും യുവന്‍റസിനും വിജയം. ലാലീഗയില്‍ മെസിയുടെ ഇരട്ടഗോളില്‍ ബാഴ്സലോണയും വിജയിച്ചു. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശനം. സിറ്റിക്കായി ജോണ്‍ സ്റ്റോണ്‍സും ഫെര്‍ണാണ്ടിഞ്ഞോയുമാണ് വലകുലുക്കിയത്. ടോട്ടനമാണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികള്‍. ടോട്ടനം സെമിഫൈനലില്‍ ബ്രെണ്‍ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പടുത്തിയാണ് ഫൈനലിലെത്തിയത്. സ്‍പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് […]

Cricket Sports

കോഹ്‌ലിക്ക് ഓഹരിയുള്ള സ്ഥാപനം ബിസിസിഐയുടെ കിറ്റ് സ്‌പോണ്‍സര്‍; വഴിവിട്ട നീക്കമെന്ന് വിമര്‍ശം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ഓഹരിയുള്ള സ്ഥാപനത്തിന് ബിസിസിഐ വഴിവിട്ട നീക്കം നടത്തി കരാര്‍ നല്‍കിയതായി ആക്ഷേപം. ബംഗളൂരു ആസ്ഥാനമായ ഗലക്ടസ് ഫണ്‍വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. കമ്പനിയില്‍ കോഹ്‌ലിക്ക് 33.32 ലക്ഷം വിലയുള്ള ഓഹരികള്‍ ഉണ്ട് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ എം.പി.എലിന്റെ ഉടമസ്ഥാവകാശം ഈ കമ്പനിക്കാണ്. 2018ല്‍ സിങ്കപ്പൂരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 നവംബര്‍ 17നാണ് എം.പി.എല്ലിനെ പുതിയ […]

Football Sports

കേരള യുണൈറ്റഡ് എഫ്.സി കളിക്കളത്തിലേക്ക്

യൂണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്‍റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സി കളിക്കളത്തിലേക്ക്. ടീമിന്‍റെ പരിശീലനത്തിന് ഈ മാസം 7ന് മലപ്പുറം എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഗോകുലം കേരള എഫ്.സിയുടേയും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്‍റെയും മുന്‍ താരം അര്‍ജുന്‍ ജയരാജാണ് ടീമിന്‍റെ ഐക്കൺ പ്ലയർ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ് ക്ലബ് ഉടമകളായ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്‍റെ നാലാമത് ടീം, കേരള യുണൈറ്റഡ് എഫ്.സി. കളത്തിലിറങ്ങുകയാണ്. കാൽപന്ത് മികവും മെയ്‌വഴക്കവുമുള്ള യുവതാരങ്ങളുടെ ഒരു നിര […]

Football Sports

ഗോള്‍ വേട്ടയില്‍ പെലെയെ മറികടന്ന് റൊണാള്‍ഡോ

പെലെയുടെ റെക്കോര്‍ഡ് മറികടന്ന് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പെലെ കരിയറില്‍ ആകെ അടിച്ച ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. പെലെ നേടിയ 757 ഗോളുകളെന്ന റെക്കോര്‍ഡ് സിരി എയില്‍ ഉഡിനീസിനെതിരെ നേടിയ ഇരട്ട ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറികടന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകളാണ് റൊണാൾഡോ നേടിയത്. യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിക്കുകയും ചെയ്തു. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ഫുട്ബോളർ എന്ന പെലെയുടെ റെക്കൊര്‍ഡ് ബാഴ്സലോണയുടെ അർജൻറീന താരം […]

Cricket Sports

നിയമം അനുസരിക്കാൻ പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ട: നാലാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍

ഇന്ത്യ–ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം നടക്കേണ്ട ബ്രിസ്ബേനിനെ ചൊല്ലി അനിശ്ചിതത്വം. ബ്രിസ്ബേൻ ഉൾപ്പെടുന്ന ക്വീൻസ്‌ലാൻഡിലെ ഭരണകൂടം അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതത്വം. സിഡ്‌നി ടെസ്റ്റിന് ശേഷം താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. “നിയമങ്ങൾ അനുസരിക്കാൻ തയാറല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇവിടേക്കു വരേണ്ടതില്ലെന്ന” ക്വീൻസ്‍ലാൻഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്സിന്റെ പ്രസ്താവനയും ഇന്ത്യന്‍ ടീമിനെ പ്രകോപിപ്പിച്ചു. നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ബ്രിസ്ബേനിലെത്തുമ്പോൾ […]

Football Sports

ചെല്‍സിക്ക് തോല്‍വി; ലാംപാര്‍ഡിന്റെ ഭാവി തുലാസില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൌണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലും ചെല്‍സിക്ക് കനത്ത തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആറ് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് ചെല്‍സിക്ക് നേടാനായത്. ഇല്‍കെ ഗണ്‍ഗോഗന്‍(18), ഫില്‍ ഫോഡന്‍ (21), കെവിന്‍ ഡിബ്രൂയിന്‍ (34) എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഹഡ്സണ്‍ ഒഡോയുടെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. കളിയുടെ ഒരു മേഖലകളിലും തിളങ്ങാന്‍ കഴിയാതിരുന്ന ചെല്‍സി കൂടുതല്‍ […]

Football Sports

ആൻജിയോപ്ലാസ്റ്റി ചെയ്തു; ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം

നെഞ്ച്‍ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ത്യൻ ടീം മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വീട്ടിലെ ജിമ്മിൽ പതിവ് വ്യായാമത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഗാംഗുലിയുടെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. ഹൃദയ ധമനികളിൽ രണ്ടിടത്ത് ബ്ലോക്കുണ്ടായിരുന്നെന്നും ഇവ നീക്കം ചെയ്യാനുള്ള സ്റ്റെന്റ് നിക്ഷേപിച്ചെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Football Sports

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത്. നോര്‍ത്ത്ഈസ്റ്റിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഒരു ഗോള്‍ സൂപ്പര്‍ താരം റോയ് കൃഷ്ണ നേടിയപ്പോള്‍ രണ്ടാമത്തേത് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിന്റെ വക സെല്‍ഫ് ഗോളായിരുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എ.ടി.കെ മോഹന്‍ ബഗാന് 20 പോയിന്റാണ്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 51ാം മിനുട്ടില്‍ ഗാര്‍സിയ നല്‍കിയ പന്ത് ബോക്‌സിലുണ്ടായിരുന്ന ടിരി കൃഷ്ണയ്ക്ക് […]