Sports

ഹൃദയാഘാതം; സൗരവ് ഗാംഗുലിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണിപ്പോള്‍ താരം. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഗാംഗുലിയെ ശനിയാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയതതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Football Sports

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

മാഡ്രിഡ്: ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ട്രാന്‍സ്ഫറുകള്‍ക്ക് ഈ വര്‍ഷം സാക്ഷ്യം വഹിക്കുമെന്ന് സൂചന. ലോകഫുട്‌ബോളിലെ നിരവധി സൂപ്പര്‍ താരങ്ങളുടെ കരാര്‍ കാലാവധി ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കുകയാണ്. ഇതില്‍ ഒന്നാമന്‍ ബാഴ്‌സലോണന്‍ ഇതിഹാസം ലയണല്‍ മെസ്സി തന്നെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന്‍ താരം സെര്‍ജിയോ അഗ്യൂറോ, ആഴ്‌സണലിന്റെ ജര്‍മന്‍ താരം മെസ്യൂട്ട് ഓസില്‍ തുടങ്ങിയവരുടെയും കരാര്‍ ആറു മാസത്തിനകം അവസാനിക്കും. മെസ്സി എങ്ങോട്ടു പോകും? ട്രാന്‍സ്ഫര്‍ വിപണിയിലെ മില്യണ്‍ ഡോളര്‍ ചോദ്യം ഇതു തന്നെയാണ്. […]

Cricket Sports

ഉമേഷ് യാദവിന് പകരക്കാരനായി നടരാജന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍

രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായി പേസര്‍ ടി. നടരാജന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ആസ്‌ട്രേലിയക്കെതിരേ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് നടരാജനെ ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഷാര്‍ദുല്‍ താക്കൂറിനെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലാണ് നടരാജന്റെ അരങ്ങേറ്റം. നെറ്റ് ബൗളറായി തുടങ്ങിയ 29 കാരൻ പിന്നീട് ടി 20, ഏകദിന ടീമുകളിൽ ഇടം നേടി. ദേശീയ ജഴ്സിയിൽ നാല് ലിമിറ്റഡ് ഓവർ മത്സരങ്ങളിലായി എട്ട് വിക്കറ്റുകൾ […]

Cricket Sports

ഏഴു വര്‍ഷത്തിന് ശേഷം ശ്രീശാന്ത് കേരള ടീമില്‍; സഞ്ജു ക്യാപ്റ്റന്‍

തിരുവനന്തപുരം: ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് വേണ്ടിയുള്ള ടീമിലാണ് ശ്രീ ഇടം പിടിച്ചത്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ആണ് ക്യാപ്റ്റന്‍. 20 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവര്‍ അതിഥി താരങ്ങളായും ടീമില്‍ ഇടംപിടിച്ചു. ജനുവരി 11ന് പുതുച്ചേരിക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കും 15ന് ഡല്‍ഹിക്കുമെതിരെയാണ് മത്സരം. […]

Cricket Sports

ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്‌ ടീം ഇന്ത്യ; ഓസീസ് നിശ്ശബ്ദം

മെല്‍ബണ്‍: ക്യാപ്റ്റന്‍ വിരാട് കോലിയില്ല, രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയുമില്ല, ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടോട്ടലിന് പുറത്തായ നാണക്കേട് അതിനു പുറമേ… പ്രതിസന്ധികളുടെ നടുക്കടലിനാണ് രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെ മെല്‍ബണില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ചരിത്രമുറങ്ങുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ടത് മറ്റൊരു ഇന്ത്യയെ. അതിന് നെടുനായകത്വം വഹിച്ചത് അജിന്‍ക്യ രഹാനെ എന്ന കപ്പിത്താന്‍. ടീം ഒന്നിച്ചു നിന്നതോടെ നാണക്കേടിന്റെ ചാരത്തില്‍ നിന്ന് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഇന്ത്യ ഉയിര്‍ത്തെണീറ്റു. സ്വന്തം കാണികള്‍ക്കു […]

Cricket Sports

മെല്‍ബണില്‍ ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ; ജയം എട്ടുവിക്കറ്റിന്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി; 1-1. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27ഉം ഓപണര്‍ ശുഭ്മാന്‍ ഗില്‍ 35 ഉം റണ്‍സെടുത്തു. അഞ്ചു റണ്‍സെടുത്ത മായങ്ക് അഗവര്‍വാളും മൂന്നു റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പുറത്തായത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് […]

Cricket Sports

രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു; മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ട് റൺസ് ലീഡ്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് റൺസിൻ്റെ ലീഡ് ആണ് ആതിഥേയർക്ക് ഉള്ളത്. പാറ്റ് കമ്മിൻസ്-കാമറൂൺ ഗ്രീൻ സഖ്യം ഏഴാം വിക്കറ്റിൽ നടത്തിയ ചെറുത്തുനില്പാണ് ഓസീസിന് ലീഡ് നേടിക്കൊടുത്തത്. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഓസ്ട്രേലിയയെ പിടിച്ചുനിർത്തുകയായിരുന്നു. 131 റൺസ് ലീഡ് വഴങ്ങിയാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനെത്തിയത്. ജോ ബേൺസിനെ (4) തുടക്കത്തിൽ തന്നെ പുറത്താക്കിയ ഉമേഷ് യാദവ് ഇന്ത്യക്ക് […]

Cricket Sports

ഈ ദശാബ്ദത്തിലെ ഏകദിന-ടി20 ടീമിന്റെ നായകനായി ധോണി

ഐ.സി.സി.യുടെ ഈ ദശാബ്ദത്തിലെ ടി20-ഏകദിന ടീമിന് ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണി നായകന്‍. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജ സ്പ്രീത് ബുംറ എന്നീ ഇന്ത്യന്‍ താരങ്ങളും ടി20 ടീമില്‍ ഇടം നേടി. അതേസമയം പാകിസ്താന്‍ താരങ്ങളാരും ടീമില്‍ ഇല്ല. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയില്‍, കീരണ്‍ പൊള്ളാര്‍ഡ്, ആസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ആസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍, ശ്രീലങ്കയുടെ ലസിത് മലിംഗ എന്നിവരാണ് ടി20 ടീമിലെ മറ്റു അംഗങ്ങള്‍. […]

Football Sports

കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

തോല്‍വിയും സമനിലയുമായി ഈ സീസണ്‍ ഐ.എസ്.എലില്‍ മുടന്തി നീങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിനായി അബ്ദുല്‍ ഹക്കു, ജോര്‍ദാന്‍ മറെ എന്നിവര്‍ ഗോളുകള്‍ നേടി. 29,88 മിനുറ്റുകളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമടക്കം ആറു പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. 16 പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സിയാണ് പോയിന്റ് പട്ടികയില്‍ […]

Cricket Sports

ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ൽ ആസ്ട്രേലിയ 195ന് പുറത്ത്

ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ൽ ആസ്ട്രേലിയ 195 റണ്‍സിന് പുറത്തായി. ടോ​സ് നേ​ടി ആസ്ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കുകയായിരുന്നു. ജസ്പ്രീത് ബുമ്ര നാല് വിക്കറ്റും ആർ. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. മാത്യു വേഡ് (30), മാർനസ് ലബുഷെയ്ൻ (48), ട്രാവിസ് ഹെഡ് (38) എന്നിവരാണ് ആസ്ട്രേലിയന്‍ നിരയില്‍ ഇന്ത്യന്‍ ആക്രമണത്തില്‍ പിടിച്ചു നിന്നത്. 10 പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ നിന്ന ഓ​പ്പ​ണ​ർ ജോ ​ബേ​ൺ​സി​നെ പൂ​ജ്യ​ത്തി​ന് മ​ട​ക്കി ബും​മ്ര​യാ​ണ് തു​ട​ക്ക​മി​ട്ട​ത്. മാ​ത്യു വേ​ഡി​നെ​യും […]