Cricket Sports

ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് മികച്ച തു​ട​ക്കം

ആ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് മികച്ച തു​ട​ക്കം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ആസ്ട്രേ​ലി​യ​ക്ക് 65 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ​ ഓ​പ്പ​ണ​ർ ജോ ​ബേ​ൺ​സി​നെ പൂ​ജ്യ​ത്തി​ന് മ​ട​ക്കി ബും​മ്ര​യാ​ണ് തു​ട​ക്ക​മി​ട്ട​ത്. മാ​ത്യു വേ​ഡി​നെ​യും (30) സ്റ്റീ​വ​ൻ സ്മി​ത്തി​നെ​യും (0) പു​റ​ത്താ​ക്കി അ​ശ്വി​ൻ ഇ​ന്ത്യ​യു​ടെ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി. മ​ർ​ന​സ് ല​ബു​ഷെ​യ്നും (26) ട്രാ​വി​സ് ഹെ​ഡു​മാ​ണ് (30) ക്രീ​സി​ൽ. നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് അ​ജി​ങ്ക്യ രാ​ഹ​നെ​യാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. അ​ഡ്‌​ലെ​യ്ഡ് […]

Football Sports

ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി

ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി. വെല്ലാഡോളിഡിനെതിരായ മത്സരത്തിൽ ബാഴ്സയ്ക്കായി തന്‍റെ 644ാമത് ഗോൾ നേടിയാണ് മെസ്സി ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 3-0ന് ബാഴ്സ ജയിച്ചു. 1956- 74 കാലയളവിൽ സാന്‍റോസിനായി കളിച്ച പെലെ നേടിയ 643 ഗോളുകളുടെ റെക്കോർഡാണ് വഴിമാറിയത്. വലന്‍സിയക്കെതിരായ കഴിഞ്ഞ ദിവസത്തെ മല്‍സരത്തില്‍ മെസി പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തിരുന്നു. ഇന്നലത്തെ മത്സരത്തിൽ 65ാമത് മിനുട്ടിലാണ് മെസ്സി ഗോൾ നേടിയത്. 21ാമത് മിനുട്ടിൽ ഒരു […]

Cricket Sports

ഇന്ത്യക്ക് ദയനീയ തോല്‍വി

ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 36 എന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറുമായി നാണംകെട്ട ടീം ഇന്ത്യക്ക് ഓസീസിനെ പിടിച്ചുകെട്ടാനായില്ല. ഫലം കംഗാരുപ്പടക്ക് എട്ടു വിക്കറ്റിന്‍റെ ഗംഭീര വിജയം. ടോസിന്‍റെ ആനുകൂല്യത്തില്‍ അഡ്‍ലെയ്ഡില്‍ ബാറ്റിങ് തിര‍ഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല. ഒന്നാം ഇന്നിങ്സില്‍ സ്കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് ഓപ്പണര്‍ പൃഥ്വി ഷാ കൂടാരം കയറിയത് തന്നെ ഇന്ത്യക്കുള്ള സൂചനയായിരുന്നു. പക്ഷേ പുജാരയും നായകന്‍ കൊഹ്‍ലിയും രഹാനെയും […]

Cricket Sports

ഇന്ത്യയെ ഞെട്ടിച്ച് ഓസീസ്; വെറും 36 റണ്‍സിന് പുറത്ത്

ടീം ഇന്ത്യക്ക് ഇതെന്തു പറ്റി ? സോഷ്യല്‍ മീഡിയയിലെ ‘ഞെട്ടിക്കല്‍’ അല്ല. ക്രിക്കറ്റ് ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ ദിവസം. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ മൂന്നാം ദിനം ടീം ഇന്ത്യയുടെ കറുത്ത ദിനമായി. കംഗാരു പടയെ ഒന്നാം ഇന്നിങ്സില്‍ വെറും 191 റണ്‍സിന് പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബോളര്‍മാര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും നാണക്കേടിന്‍റെ ദിനമാണ് വരാനിരിക്കുന്നതെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ടീം ഇന്ത്യ കേവലം 36 റണ്‍സിനാണ് ബാറ്റിങിന് തിരശീലയിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ […]

Football Sports

മെസിക്കും ലെവന്‍ഡോവ്‌സ്‌കിക്കും വോട്ട് നല്‍കി റൊണാള്‍ഡോ, എന്നാല്‍ മെസി നല്‍കിയത്…???

ഈ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലെവന്‍ഡോവ്‌സ്‌കി വാങ്ങിക്കുമ്പോള്‍ ആരാധകരുടെ ശ്രദ്ധ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കായിരുന്നു. അവാര്‍ഡ് പ്രഖ്യാപന സമയത്തെ റൊണാള്‍ഡോ മുഖഭാവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് മെസി ആര്‍ക്കാണ് വോട്ട് ചെയ്തതെന്നാണ്. മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ മെസിക്ക് ആദ്യമായി റൊണാള്‍ഡോ വോട്ട് ചെയ്തു. തന്റെ ആദ്യ വോട്ട് ലെവന്‍ഡോവ്‌സ്‌കിക്കും രണ്ടാമത്തെ വോട്ട് മെസിക്കുമാണ് റൊണാള്‍ഡോ നല്‍കിയത്. മൂന്നാമത്തെ വോട്ട് പി.എസ്.ജി താരമായ എംബാപ്പെയ്ക്കും. […]

Cricket Sports

അശ്വിൻ കറക്കിവീഴ്ത്തി; ഓസ്‌ട്രേലിയ 191ന് പുറത്ത്

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ 191 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 244 റൺസിൽ അവസാനിപ്പിച്ച് ബാറ്റിങിനിറങ്ങിയ ആതിഥേയർ 191 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് 53 റണ്‍സ് ലീഡ് സ്വന്തമാക്കാനായി. നാല് വിക്കറ്റുകള്‍ വീഴ്ത്തി രവിചന്ദ്രൻ അശ്വിനാണ് ഓസ്ട്രേലിയയുടെ നട്ടെല്ലൊടിച്ചത്. ഉമേഷ് യാദവ് മൂന്നും ബുംറ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ആറു വിക്കറ്റിന് 233 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യക്ക് ഇന്ന് ശേഷിക്കുന്ന നാലു […]

Cricket Sports

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം ആറിന് 233 റണ്‍സ് എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടിം ഇന്ത്യ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പുറത്താകുകയായിരുന്നു. 244 എന്ന സ്കോറിലാണ് ഇന്ത്യയെ ഓസിസ് തളച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും, കമിന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. 74 റണ്‍സ് എടുത്ത നായകന്‍ കോഹ്‍ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. സാഹയും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ രണ്ടാം ദിനം മുന്‍പോട്ട് കൊണ്ടുപോവും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. […]

Cricket Sports

കോഹ്‍ലിയും രഹാനെയും പൊരുതി; ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍

അഡലെയ്ഡ് ടെസ്റ്റിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 233 റണ്‍സ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‍ലിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും നടത്തിയ ചെറുത്തുനില്‍പിലാണ് ടീം 200 കടന്നത്. കോഹ്‍ലി അര്‍ദ്ധ ശതകം നേടിയപ്പോള്‍ പൂജാര 47 റണ്‍സും രഹാനെ 42 റണ്‍സും നേടി. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട് പരുങ്ങിയ ഇന്ത്യയെ കോഹ്‍ലിയും പൂജാരയും ചേര്‍ന്നാണ് ഒരുവിധം കരകയറ്റിയത്. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറി തികക്കുന്നതിന് […]

Football Sports

‘മികച്ച ടീം ജയിച്ചു’: മൗറീഞ്ഞോയെ തിരിച്ചടിച്ച് ലിവര്‍പൂള്‍ താരം

റോബർട്ടോ ഫിർമിനോയുടെ 90ാം മിനിറ്റിലെ ഹെഡറിലൂടെ മിന്നും ഫോമില്‍ തുടരുന്ന ടോട്ടനത്തെ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. നിലവിലെ ചാമ്പ്യന്മാർ വിലപ്പെട്ട മൂന്ന് പോയിന്‍റുകളും സ്വന്തമാക്കി. ആദ്യ പകുതിയിൽ മുഹമ്മദ് സലാഹാണ് ലിവര്‍പൂളിനായി ‌സ്കോര്‍ ബോര്‍ഡ് തുറന്നത്. തുടര്‍ന്ന് സൺ ഹ്യൂങ്-മിൻ ടോട്ടനത്തെ സമനിലയിലെത്തിച്ചിരുന്നു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ലിവര്‍പൂള്‍ ജയിച്ച് കയറുകയായിരുന്നു. മെന്ന് അവകാശവുമായി രംഗത്ത് വന്നിരുന്നു. ലിവര്‍പൂള്‍ മാനേജര്‍ ജര്‍ഗന്‍ ക്ലോപ്പിനോട് താന്‍ ‘മികച്ച ടീം തോറ്റു’ എന്ന് പറഞ്ഞുവെന്ന് മൗറീഞ്ഞോ […]

Cricket Sports

ഇന്ത്യ – ആസ്ത്രേലിയ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ – ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഡ്‌‍ലേയ്ഡ് ഓവലിൽ രാത്രിയും പകലമുമായി നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കും.. ട്വന്റി-ട്വന്റി പരമ്പര നേടിയതും പരിശീലന മത്സരത്തിലെ മികച്ച പ്രകടനത്തിന്റെയും ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ബോർഡർ – ഗാവസ്കർ ട്രോഫിയുടെ പതിനഞ്ചാം പതിപ്പിന് അരങ്ങുണരുമ്പോൾ ആത്മവിശ്വാസത്തിൽ ഒരു പടി മുന്നിൽ ടീം ഇന്ത്യ തന്നെയാണ്. 2017ലും 2018ലും ഇരു ടീമുകളും കൊമ്പുകോർത്തപ്പോൾ ഇന്ത്യക്കായിരുന്നു പരമ്പര ജയം. കഴിഞ്ഞ തവണ കംഗാരുക്കളെ […]