ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 66 റൺസിനാണ് ഇംഗ്ലീഷ് പട ഇന്ത്യക്ക് മുന്നില്‍ വീണത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 317 റൺസെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടർന്ന ഇംഗ്ലണ്ടിന് 251 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി. സ്കോര്‍: ഇന്ത്യ – 317/5 (50 ഓവർ), ഇംഗ്ലണ്ട് – 251/10 (42.1 ഓവർ) ഓപ്പണർ ശിഖർ ധവാൻ (98 റൺസ്) മുന്നിൽ നിന്ന് നയിച്ച ബാറ്റിങ്ങും, അരങ്ങേറ്റ മത്സരത്തിൽ […]
Sports
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
ആവേശകരമായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30നാണ് മത്സരം. മൂന്ന് മത്സരങ്ങളണ് പരമ്പരയിൽ ഉള്ളത്. സൂര്യകുമാർ യാദവ്, പ്രസീദ് കൃഷ്ണ, ക്രുനാൽ പാണ്ഡ്യ എന്നിവരെ കൂടി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റതിനാല്‍ പരമ്പരയില്‍ ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ കളിച്ചേക്കില്ല. ടെസ്റ്റ്-ടി20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ, ഏകദിന മത്സരങ്ങള്‍ക്കൊരുങ്ങുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ടെസ്റ്റിലെയും ടി20 […]
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഇത്തവണ പൊടിപാറും; ലിവര്‍പ്പൂളിന് എതിരാളി റയല്‍ മാഡ്രിഡ്
2020-21ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് കളമൊരുങ്ങി. നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക് റണ്ണറപ്പായ പി.എസ്.ജിയെ നേരിടും. 2018ലെ ഫൈനലിസ്റ്റുകളായ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇത്തവണ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. പ്രീമിയര്‍ ലീഗ് പട്ടികയില്‍ മുന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജര്‍മന്‍ ക്ലബ് ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡാണ് എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ ചെല്‍സി എഫ്.സി പോര്‍ട്ടോയെ നേരിടും. ബയേണ്‍ – പി.എസ്.ജി മത്സര വിജയികള്‍ സെമിയില്‍ സിറ്റി – ഡോര്‍ട്മുണ്‍ഡ് മത്സര വിജയികളെ നേരിടും. ചെല്‍സി – പോര്‍ട്ടോ മത്സരത്തിലെ വിജയികള്‍ക്ക് […]
നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറ പറ്റിച്ച് ഇന്ത്യ
ആവേശകരമായ നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 8 വിക്കറ്റിന് 177 റണ്‍സേ എടുക്കാനായുള്ളു. ജേസണ്‍ റോയ്(40), ബെന്‍ സ്റ്റോക്സ്(46), ബെയര്‍സ്റ്റോ(25) എന്നിവരുടെ മികച്ച ബാറ്റിങ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അത് യാഥാര്‍ത്ഥ്യമാക്കിയില്ല. ഇന്ത്യക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടും ബുവനേശ്വര്‍ കുമാര് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ, നിശ്ചിത 20 ഓവറില്‍ ഇന്ത്യ 8 […]
‘സഞ്ജുവിനും മനീഷിനും സംഭവിച്ചതു പോലെ ആവാതിരിക്കട്ടെ’; സൂര്യകുമാറിനെ മൂന്നാം ടി-20യിൽ പരിഗണിക്കാതിരുന്നതിനെതിരെ ഗംഭീർ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20 മത്സരത്തിനുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെ വിമർശിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. സഞ്ജുവിനും മനീഷിനും സംഭവിച്ചതു പോലെ ആവാതിരിക്കട്ടെ സൂര്യകുമാറിൻ്റെ വിധി എന്ന് ഗംഭീർ പറഞ്ഞു. ഇ എസ് പി എൻ ക്രിക്കിൻഫോയോടാണ് ഗംഭീറിൻ്റെ പ്രതികരണം. “ഞാനായിരുന്നു സൂര്യയുടെ സ്ഥാനത്തെങ്കിൽ അതെന്നെ വേദനിപ്പിച്ചേനെ. 21 അല്ല, 30 വയസ്സായി. 30 വയസ്സായാൽ അരക്ഷിതാവസ്ഥ ആരംഭിക്കാൻ തുടങ്ങി. മനീഷ് പാണ്ഡെയ്ക്ക് സംഭവിച്ചത് നോക്കൂ. ആരും അദ്ദേഹത്തെപ്പറ്റി സംസാരിക്കുന്നില്ല. സഞ്ജുവിനെ […]
ഐഎസ്എൽ കലാശക്കൊട്ട് ഇന്ന്; സീസൺ ഡബിളടിക്കാൻ മുംബൈ; നാലാം കിരീടത്തിനായി എടികെ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കലാശക്കൊട്ട്. മുംബൈ സിറ്റി എഫ്സിയും എടികെ മോഹൻബഗാനുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയ മുംബൈ ഐഎസ്എൽ ട്രോഫി കൂടി സ്വന്തമാക്കി സീസൺ ഡബിൾ അടിക്കാനാണ് ഇറങ്ങുന്നത്. അതേസമയം, കഴിഞ്ഞ സീസണിൽ ട്രോഫി സ്വന്തമാക്കിയ എടികെ തുടർച്ചയായ രണ്ടാം ട്രോഫിക്കായി ഇന്ന് ഇറങ്ങും. മുൻപ് ആകെ മൂന്ന് തവണ എടികെ കിരീടം നേടിയിട്ടുണ്ട്. മുംബൈ സിറ്റി ഇതുവരെ ഐഎസ്എൽ ട്രോഫി നേടിയിട്ടില്ല. ലീഗ് ഘട്ടത്തിൽ രണ്ട് തവണ […]
ഇനി മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പകിട്ടില്ലാത്ത ചാമ്പ്യന്‍സ് ലീഗ്
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി വരുമ്പോൾ വമ്പൻ ടീമുകൾ ആയ ബാഴ്സലോണയും യുവന്റസ് പ്രീക്വാർട്ടറിൽ തന്നെ പുറത്തായി ഇരിക്കുകയാണ്. ടീമുകളുടെ ചരിത്രവും ഫുട്ബോൾ പാരമ്പര്യവും തോൽവിയുടെ കാരണങ്ങളും ഒക്കെ മാറ്റിവച്ചാൽ ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ടീമുകളിൽ കളിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം . ഇരുടീമുകളും പുറത്തായതോടെ കൂടി 16 വർഷങ്ങൾക്ക് ശേഷം മെസ്സിയോ റൊണാൾഡോയെ ഇല്ലാത്ത ഒരു ചാമ്പ്യൻസ് […]
ഹൈദരാബാദിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു; പക്ഷേ, ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ഇഷ്ടം: കെ പ്രശാന്ത്
കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് ഇഷ്ടമെന്ന് യുവതാരം കെ പ്രശാന്ത്. ഹൈദരാബാദ് എഫ്സിയിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു എന്നും ബ്ലാസ്റ്റേഴ്സിൽ തന്നെ മികച്ച പ്രകടനം നടത്തി തുടരാനാണ് താത്പര്യം എന്നും പ്രശാന്ത് പറഞ്ഞു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് മനസ്സുതുറന്നത്. എല്ലാ സീസണിലുമെന്ന പോലെ ഈ സീസണിലും പ്ലേ ഓഫ് ലക്ഷ്യം വച്ചാണ് ഇറങ്ങിയതെന്നും അതിനു സാധിക്കാത്തതിൽ നിരാശയുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇത്തവണ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും മികച്ചവരായിരുന്നു. ചെറിയ ശ്രദ്ധക്കുറവാണ് പല കളികളും […]
ഐസിസി ടി-20 റാങ്കിംഗ്: ഇന്ത്യ രണ്ടാമത്
ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളീൽത്തി. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ പരാജപ്പെട്ട ഓസീസ് പോയിൻ്റ് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതുള്ള ഇന്ത്യ ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് ടി-20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ റേറ്റിംഗ് 268 ആണ്. ഒരു പോയിൻ്റ് വ്യത്യാസത്തിൽ ഓസ്ട്രേലിയ മൂന്നാമത് നിൽക്കുമ്പോൾ 275 റേറ്റിംഗോടെയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുള്ളത്. മാർച്ച് 12നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പര […]
ഇംഗ്ലണ്ടിനെതിരായ ടി20; രാഹുല്‍ ചാഹര്‍ ഇന്ത്യന്‍ ടീമിലേക്ക്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ചാഹറിനെ ഉള്‍പ്പെടുത്തിയേക്കും. രാഹുല്‍ തെവാട്ടിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പൂര്‍ണ കായികക്ഷമത കാണിക്കാത്ത സാഹചര്യത്തിലാണ് താരത്തെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. 21കാരനായ ചാഹര്‍ കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മാത്രമല്ല, 2019ല്‍ ഇന്ത്യക്ക് വേണ്ടി ടി20യില്‍ അരങ്ങേറിയ താരമാണ് ചാഹര്‍. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ചെങ്കിലും പിന്നീട് അവസരമൊന്നു ലഭിച്ചില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് പിന്നാലെ തെവാട്ടിയയും ബിസിസിഐയുടെ പുതിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് […]












