ഐപിഎൽ 14ആം സീസണിലെ 16ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ ഈ മത്സരം കൂടി വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് എത്തുന്നത്. അതേസമയം, മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിച്ച രാജസ്ഥാൻ വിജയവഴിയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആർസിബിയെ പേടിക്കണം. ചെപ്പോക്കിലെ പിച്ചിൽ, എല്ലാ ടീമുകളും ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആർസിബി അടിച്ചുകൂട്ടിയത് […]
Sports
കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്
കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്. ഫൈനലിൽ കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോകുലം ചാമ്പ്യൻമാരായത്. നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലത്തിന്റെ രണ്ടാം കെപിഎൽ കിരിടമാണിത്. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം കേരള എഫ്‌സിയും കെഎസ്ഇബിയും എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കലാശ പോരാട്ടത്തിനിറങ്ങിയത്. കളിയുടെ തുടക്കത്തിൽ സാലിയോ ഗ്വിൻ്റോയിലൂടെ ഗോകുലം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ഇരുടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 54ാം മിനുറ്റിൽ ത്രോബോളിലൂടെയുള്ള നീക്കത്തിനൊടുവിൽ […]
വിറപ്പിച്ച് കൊൽക്കത്ത; പതറാതെ ചെന്നൈ: തുടർച്ചയായ മൂന്നാം ജയം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. 18 റൺസിനാണ് ചെന്നൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 19.1 ഓവറിൽ 202 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 66 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ആന്ദ്രേ റസൽ (54), ദിനേശ് കാർത്തിക് (40) എന്നിവരും കൊൽക്കത്തക്കായി തിളങ്ങി. 4 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാർ ആണ് കൊൽക്കത്തയെ തകർത്തത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ […]
യൂറോപ്യൻ സൂപ്പർ ലീഗ്; എതിർപ്പ് ശക്തം
യൂറോപ്പിലെ മുൻനിര ക്ലബുകൾ ചേർന്ന് ആരംഭിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് ഫുട്ബോൾ ലോകം രണ്ടു തട്ടിൽ. ലീഗ്, ഫുട്ബോളിനെതിരായ യുദ്ധമാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർക്കൊപ്പം പിഎസ്ജി താരം അൻഡർ ഹെരേര, മുൻ ആഴ്‌സണൽ താങ്ങളായ മെസ്യൂട് ഓസിൽ, ലൂക്കാസ് പൊഡോൾസ്കി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ തുടങ്ങിയവരും യൂറോപ്യൻ സൂപ്പർ ലീഗിനെ എതിർത്ത് രംഗത്തെത്തി. ‘യൂറോപ്യൻ സൂപ്പർ ലീഗിനുള്ള പദ്ധതി ഫുട്ബോളിനെ […]
ഒളിംപിക്സിലെ ക്രിക്കറ്റ്; അനുകൂല നിലപാടുമായി ബിസിസിഐ
ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. അടുത്ത വർഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കാനും ബിസിസിഐ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ, ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐ പ്രതികൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒളിമ്പിക്സിൽ കളിച്ചാൽ നാഡയ്ക്ക് കീഴിൽ കളിക്കേണ്ടി വരുമെന്നതായിരുന്നു കാരണം. എന്നാൽ, ഇപ്പോൾ നാഡയ്ക്ക് കീഴിലാണ് […]
ചാമ്പ്യന്‍സ് ലീഗ്: റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സെമിയിൽ
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. ബൊറൂസിയ ഡോട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമിയിലെത്തിയത്. എന്നാല്‍ ലിവര്‍പൂളിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് റയല്‍മാഡ്രിഡ് സെമിയിലെത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാം പാദ ക്വാർട്ടർ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബൊറൂസിയ ഡോട്ട്മുണ്ടിനെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടില്‍ നടന്ന ആദ്യപാദത്തിലും സിറ്റി 2-1 ന് ജയിച്ചിരുന്നു. രണ്ട് പാദങ്ങളിലുമായി 4-2ന്റെ ജയം സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സെമി പ്രവേശം. മത്സരത്തിന്റെ തുടക്കത്തിൽ […]
സഞ്ജു ആ സിംഗിള്‍ വേണ്ടെന്നുവച്ചത് ശരിയായോ? താരങ്ങള്‍ പറയുന്നത് ഇങ്ങനെ…
അവസാന രണ്ട് പന്തുകളില്‍ രാജസ്ഥാന് ജയിക്കാന്‍ അഞ്ച് റണ്‍സ്. ക്രീസില്‍ സഞ്ജു സാംസണും നോണ്‍സ്ട്രൈക്കര്‍ എന്‍റില്‍ ക്രിസ് മോറിസും. അര്‍ഷദീപ് സിങ് എറിഞ്ഞ പന്ത് ബൌണ്ടറി കടക്കാതെ ഫീല്‍ഡര്‍ കാത്തപ്പോള്‍ ഒരു സിംഗിളിന് മാത്രമേ അവിടെ സമയമുണ്ടായിരുന്നു. പിച്ചിന്‍റെ പകുതിയും ക്രോസ് ചെയ്ത മോറിസിനെ മടക്കിയയച്ച് സഞ്ജു സ്ട്രൈക്ക് നിലനിര്‍ത്തി. ഏവരും അത്ഭുതപ്പെട്ടു. അവസാന പന്തില്‍ വിജയ റണ്‍സ് നേടാമെന്ന ആത്മവിശ്വാസത്തില്‍ സഞ്ജു ആ റണ്‍സ് വേണ്ടെന്നു വച്ചപ്പോള്‍ ആശങ്കയില്‍ ക്രിക്കറ്റ് ലോകം രാജസ്ഥാന്‍ നായകനിലേക്ക് നോക്കി. […]
ഒറ്റയാന്‍ പോരാളിയായി സഞ്ജു സാംസണ്‍; അവസാന ബോളില്‍ കണ്ണീരണിഞ്ഞ് രാജസ്ഥാന്‍
ഐ.പി.എല്ലിലെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്. ടീം തകര്‍ച്ച നേരിട്ടപ്പോള്‍ സാക്ഷാല്‍ കപ്പിത്താനായി മാറുകയായിരുന്ന താരം അവസാന ബോളിലാണ് തോല്‍വി സമ്മതിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് നാല് റണ്‍സ് അകലെയാണ് വീണത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ് പഞ്ചാബിന്‍റെ രക്ഷകനാകുകയാരുന്നു. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സെഞ്ച്വറിയോടെ […]
ഡെംബലെ ഹീറോ; ലാ ലിഗയില്‍ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
സ്പാനിഷ് ലാ ലിഗയിൽ കിരീട പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിലെത്തി ബാഴ്സലോണ. റയൽ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ പരാജയപ്പെടുത്തി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു ബാഴ്സ. അധികസമയത്ത് ഫ്രഞ്ച് താരം ഡെംബലെയാണ് ബാഴ്സലോണയുടെ വിജയ ഗോൾ നേടിയത്. അത്‍ലറ്റികോ മാഡ്രിഡ് കഴിഞ്ഞ ദിവസം സെവിയ്യയുമായി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.ഓസ്‍കാര്‍ പ്ലാനോ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അവസാന പത്ത് മിനിറ്റോളം റയൽ വല്ലഡോയിഡ് 10 പേരുമായാണ് […]
അവസാന ഓവറുകളില്‍ കൂറ്റനടിയുമായി പന്തും പാണ്ഡ്യയും; ഇന്ത്യക്ക് മികച്ച സ്കോര്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ 336 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കോഹ്‍ലിയും സെഞ്ച്വറിയുമായി കെ.എല്‍ രാഹുലും ഇന്ത്യന്‍ ഇന്നിങ്സിനെ മധ്യ ഓവറുകളില്‍ കോട്ടകെട്ടിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനവുമായി ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും വന്നതോടെ ഇന്ത്യന്‍ സ്കോര്‍ മുന്നൂറ് കടക്കുകയായിരുന്നു. 114 പന്തില്‍ ഏഴ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെയായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. 79 പന്തില്‍ മൂന്ന് ബൌണ്ടറിയും ഒരു […]












