കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ പൊട്ടിത്തെറിച്ച സഞ്ചാരി. അതേ നിക്കോളായ് കേരള സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ് ഇപ്പോള്‍. കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകര്‍ത്തി യൂ ട്യൂബില്‍ അപ്ലോഡ് ചെയ്താണ് നിക്കോളായ് ടി ജൂനിയറെന്ന സഞ്ചാരി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മാലിന്യം വലിച്ചെറിയുന്ന മലയാളിക്കെതിരെ വീഡിയോ ചെയ്ത നിക്കോയുടെ ഇപ്പോഴത്തെ അഭിപ്രായം കേരള ഈസ് ഔസം […]
Social Media
ബ്രെയ്ക്ക് ദ ചെയിനില്‍ കണ്ണികളായി സിനിമാപ്രവര്‍ത്തകര്‍
അഭിനേതാക്കളായ മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബി ഉണ്ണികൃഷ്ണന് തുടങ്ങി നിരവധി പേര് ക്യാംപെയിന്റെ ഭാഗമായി. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ ബ്രെയ്ക്ക് ദ ചെയിനില്‍ പങ്കാളികളായി സിനിമാ പ്രവര്‍ത്തകരും. അഭിനേതാക്കളായ മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബി ഉണ്ണികൃഷ്ണന് തുടങ്ങി നിരവധി പേര് ക്യാംപെയിന്റെ ഭാഗമായി.കോവിഡ് പകരാതിരിക്കാന്‍ കൈകള്‍ ശുദ്ധമാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവല്കരണ പരിപാടിയാണ് ബ്രെയ്ക്ക് ദ […]
ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനാക്കിയെന്ന് ശ്രീനിവാസന്
കുറച്ചു മാസങ്ങളായി തനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേയെന്നും ശ്രീനിവാസന് ചോദിക്കുന്നു ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചുവെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്. താന്‍ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയ ശേഷം പൊട്ടൊന്നുണ്ടായ സുഹൃത്തുക്കളുടെ ബാഹുല്ല്യം കാരണം ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചുവെന്നും തുടര്‍ന്ന് ബ്ലോക്ക് ചെയ്തെന്നും ശ്രീനിവാസന് പറഞ്ഞു. ഇക്കാരണംകൊണ്ടുതന്നെ കുറച്ചു മാസങ്ങളായി തനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേയെന്നും ശ്രീനിവാസന് […]
കൊറോണ ഭീതി; ലണ്ടനിലെ ഫേസ്ബുക്ക് ഓഫീസ് അടച്ചു
ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു. ലണ്ടനിലെ ഫേസ്ബുക്കിന്റെ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലെ ഓഫീസുകള്‍ സന്ദര്‍ശിച്ച ഫേസ്ബുക്ക് ജീവനക്കാരന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. “ഫെബ്രുവരി 24 മുതൽ 26 വരെ ഞങ്ങളുടെ ലണ്ടൻ ഓഫീസുകൾ സന്ദർശിച്ച സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരന് കോവിഡ്-19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി,” ഫേസ്ബുക്ക് പ്രസ്താവനയിൽ […]
സോഷ്യൽ മീഡിയയിലെ പുതിയ വ്ലോഗർ “സ്വിറ്റ്സർലൻഡ് കൊച്ചി ഗേൾ “- റോസ് ബെൻ
ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒത്തിരി കേൾക്കുന്ന ഒരു പേരാണ് വ്ളോഗർ എന്നത്. എന്താണത്? അങ്ങനെയാണെങ്കിൽ ആദ്യം ബ്ലോഗ് എന്താണെന്നു അറിയണം. ബ്ലോഗ് എന്നാൽ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്പേജുകളാണ്. എന്നാൽ എഴുത്തുകളല്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വീഡിയോയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന രീതിയെ ആണ് പൊതുവായി വ്ളോഗിങ് എന്ന് വിളിക്കുന്നത് . ഈ വീഡിയോയുടെ സ്രഷ്ടാവാണ് വ്ളോഗര്‍. വീഡിയോ ബ്ലോഗ്, വീഡിയോ ലോഗ് എന്നീ വാക്കുകളിൽ നിന്നാണ് വ്ളോഗ് എന്ന വാക്കിന്റെ ഉദ്ഭവം. അറിവിന്റെയും ,കലയുടേയും പുതുവാതായനങ്ങൾ […]
പ്രശസ്ത എഴുത്തുകാരൻ ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” അവസാന ഭാഗം …
രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം. സർവ്വേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ് ആയി ജോലിചെയ്യുകയാണ്, ഡോ.ബി.നാണയ്യ.കുടക് ഡിസ്ട്രിക്കിലെ മടിക്കേരി സ്വദേശിയാണ് നാണയ്യ. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് രാജൻ ബാബുവും ഒന്നിച്ചു മടിക്കേരിയിൽ ഒരു ആഴ്ച അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.രാജൻ ബാബു ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ ചരിത്രാദ്ധ്യാപകനാണ്.അവർ രണ്ടുപേരുടെയും സുഹൃത്തായ ആന്ത്രോപോളജിസ്റ് കെ.ആർ. പ്രകാശുമുണ്ട് അവരുടെ ഒപ്പം.മൂന്നുപേരും താന്താങ്ങളുടെ വിഷയങ്ങളിൽ ഡോക്ട്രേറ്റ് നേടിയവരും അറിയപ്പെടുന്നവരുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ അറിവുകൾ പ്രസിദ്ധപ്പെടുത്താറുമുണ്ട്. മൂന്നുപേരും കൂടി ഡോ.നാണയ്യയുടെ മടിക്കേരിയിലെ വീട്ടിൽ സായാഹ്ന ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗ്ലോബൽ […]
B & T മ്യുസിക്കിന്റെ ദിവ്യതാരകം റിലീസിംഗ് നടന്നു
ബാസൽ : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാൻ B & T മ്യൂസിക്കിന്റെ ബാനറിൽ ദിവ്യതാരകം റിലീസ് ചെയ്തു. ക്രൈസ്തവർ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്ത ഈ സംഗീത ശില്പം ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ക്രിസ്മസ് സമ്മാനമാണ്. കലാകാരനും എഴുത്തുകാരനുമായ ടോം കുളങ്ങരയുടെ തൂലികയിൽ പിറന്ന ഈ വർഷത്തെ മൂന്നാമത് ഗാനമാണ് ദിവ്യതാരകം. നിരവധി ഗാനങ്ങൾക്ക് സംഗിതം പകർന്ന സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലിയാണ് ഈ ആൽബത്തിന്റെ സംഗീത സംവിധാനം […]
മേമനെകൊല്ലി-8 -ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ എട്ടാം ഭാഗം
കഥ ഇതുവരെ. ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.ഫ്രെയ്സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക് (കൊടഗ്) ആക്രമിച്ചു. കുടകിലെ രാജാവ് ചിക്ക വീരരാജാ ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്സർ കുടക് പ്രദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചു.കുടകിൻ്റെ ഭരണകാര്യങ്ങൾ മൈസൂറിലെ റസിഡൻറ് ആണ് നടത്തി വന്നിരുന്നത്.എന്നാൽ മൈസൂർ ഭരിച്ചിരുന്നത് ബ്രിട്ടീഷ് നിയന്ത്രണത്തിൽ വടയാർ രാജാക്കന്മാരും.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.കുടകിലെ പതിനായിരക്കണക്കിന് ഏക്കർ വരുന്ന വനഭൂമിയിലെ അമൂല്യമായ വനസമ്പത്തുകൾ ,കരി വീട്ടി,തേക്ക്,ചന്ദനം തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് […]
ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് സ്വപ്നക്കൂട് പദ്ധതിയിലെ ആദ്യ ഭവനത്തിന്റെ താക്കോൽദാനം ജൂലൈ പതിനഞ്ചിന് തൊടുപുഴയിൽ .
സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ് അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാന് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച സ്വപ്നക്കൂടിന്റെ നിർമ്മാണം തടസ്സങ്ങളൊന്നും കൂടാതെ ഭംഗിയായി പൂർത്തിയായി . ജൂലൈ പതിനഞ്ചാം തിയതി രാവിലെ […]
സിമോൺ വാളിപ്ലാക്കൽ ആലപിച്ച സ്വർഗം പൊഴിച്ചീടും എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ..
ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ശ്രെദ്ധേയമായ ആൽബത്തിലെ ഗാനങ്ങളെല്ലാം പ്രശസ്തരായ ഗാനരചയിതാക്കളാണെഴുതിയിരിക്കുന്നതു . സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത വചനപ്രഘോഷകനും സഗീതസംവിധായകനുമായ പീറ്റർ ചേരാനല്ലൂർ ആണ് .ഈ ആൽബത്തിന്റെ നിർമ്മാണം വാളിപ്ലാക്കൽ ക്രിയേഷൻസിനുവേണ്ടി സ്വിസ്സ് മലയാളിയായ സെബാസ്റ്റ്യൻ വാളിപ്ലാക്കലാണ് .കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആൽബത്തിന്റെ പ്രകാശനം നടന്നു . സ്വിറ്റസർലണ്ടിലെ ലുഗാനോയിൽ ഉപരിപഠനം നടത്തുന്ന റെവ.ഫാദർ റിജു ആന്റണി വെളിയിലിന്റെ രചനയിൽ വിരിഞ്ഞ “സ്വർഗം പൊഴിച്ചിടും ജീവന്റെ മന്നാ” എന്ന ഗാനമാണ് സ്വിസ്സിലെ യുവഗായകനും ,സ്വിസ്സ് വേദികളിലെ നിറസാന്നിധ്യവുമായ […]