India Social Media

അഞ്ച് ലക്ഷം സൈബര്‍ പോരാളികളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്; ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി

സജീവമായി സ്വാധീനം ചെലുത്തുന്ന ബി.ജെ.പിയുടെ സൈബര്‍ ആര്‍മികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച്​ ലക്ഷം സൈബർ പോരാളികളെ സൃഷ്​ടിക്കാന്‍ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്​. സമൂഹ മാധ്യമങ്ങളിലെ കരുത്ത് കൂട്ടാന്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്. സൈബര്‍ സ്പേസുകളില്‍ നടക്കുന്ന പ്രചരണങ്ങളിലും വാദപ്രതിവാദങ്ങളിലും കൂടുതല്‍ ആധിപത്യം കൊണ്ടുവരാന്‍ കഴിയുന്ന നിലക്ക് സൈബര്‍ പോരാളികളെ രംഗത്തിറക്കാന്‍ ആണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി അഞ്ച് ലക്ഷം സൈബര്‍ പോരാളികളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഏറ്റവുമധികം രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന വേദികളിലൊന്നാണ് സമൂഹമാധ്യമങ്ങള്‍. അവിടെ സജീവമായി […]

India Social Media

സൈബറിടങ്ങളിലെ ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ കണ്ടെത്താൻ കേന്ദ്രം സന്നദ്ധ സേവകരെ തേടുന്നു

സൈബറിടങ്ങളിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ സന്നദ്ധ സേവകരെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ പദ്ധതി പ്രകാരം സന്നദ്ധ സേവകരാകുന്ന പൗരന്മാർ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ കണ്ടെത്തി, ഫ്ലാഗ് ചെയ്ത് സർക്കാരിന് റിപ്പോർട്ട് ചെയ്യണം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ, ബലാത്സംഗം, തീവ്രവാദം, ദേശ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് നിയമവിരുദ്ധ ഉള്ളടക്കങ്ങളിൽ പെടുക. പരീക്ഷണാടിസ്ഥാനത്തിൽ ജമ്മു കശ്മീർ, ത്രിപുര എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇവിടങ്ങളിൽ ഈ പദ്ധതി എത്രത്തോളം ഉപകാരപ്പെട്ടുവെന്നു വിലയിരുത്തിയതിനു ശേഷമാണ് ബാക്കി ഇടങ്ങളിൽ നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. […]

India National Social Media

ജീവനക്കാരുടെ സുരക്ഷക്ക് പ്രാധാന്യം; കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്വിറ്റര്‍

1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം കേന്ദ്ര ഐ.ടി. മന്ത്രാലയത്തെയും ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെയും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ട്വിറ്റര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. കർഷക പ്രക്ഷോഭത്തിന് പ്രചാരം കൊടുക്കുന്നുവെന്ന പേരിൽ ട്വിറ്ററും കേന്ദ്രസർക്കാരുമായി ഇടഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ […]

India Social Media

കര്‍ഷക സമരത്തെ അനുകൂലിച്ച് ഫുട്ബോള്‍ താരങ്ങള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത് ഉള്‍പ്പടെയുള്ളവരാണ് കര്‍ഷകരെ അനുകൂലിച്ച് രംഗത്തെത്തിയത് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഫുട്ബോള്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത്, ദേവിന്ദർ സിംഗ്, ജർമ്മൻപ്രീത് സിംഗ്, മൈക്കൽ സൂസൈരാജ് തുടങ്ങി ഒരുപിടി താരങ്ങളാണ് കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ ഫുട്ബോള്‍ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ സ്വരത്തിനോട് […]

Social Media

ഗ്രെറ്റക്കെതിരേ കേസെടുത്തിട്ടില്ലെന്ന് ഡല്‍ഹി പോലീസ്‌

മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേന രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നു കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗിനെതിരെ കേസ് എടുത്തെന്ന വാര്‍ത്ത തളളി ഡല്‍ഹി പൊലീസ്. എഫ്‌.ഐ.ആറില്‍ ഗ്രെറ്റ തുൻബർഗിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സമരത്തെ സഹായിക്കാനെന്ന പേരില്‍ പ്രചരിക്കുന്ന ടൂള്‍ കിറ്റിനെതിരെയാണ് കേസ് എടുത്തതെന്നാണ് ഡല്‍ഹി പൊലീസ് നല്‍കുന്ന വിശദീകരണം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ കമ്മിഷണര്‍ വിശദീകരണവുമായി […]

International Social Media

വിരട്ടൽ ഭയക്കാതെ ട്വിറ്റർ; കർഷക പ്രതിഷേധ പോസ്റ്റുകൾക്ക് ലൈക്കടിച്ച് സിഇഒ

വാഷിങ്ടൺ: ഇന്ത്യയിലെ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ലൈക്കടിച്ച് ട്വിറ്റർ സിഇഒ ജാക് ഡോർസി. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത ഗായിക റിഹാനയെ പുകഴ്ത്തിയുള്ള ട്വീറ്റുകൾക്കും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ഇതിലൊന്ന് വാഷിങ്ടൺ മാധ്യമപ്രവർത്തക കരൺ അറ്റിയയുടേതാണ്. ‘സുഡാൻ, നൈജീരിയ, ഇപ്പോൾ ഇന്ത്യയിലെയും മ്യാന്മറിലെയും സാമൂഹിക നീതിക്കു വേണ്ടി റിഹാന ശബ്ദമുയർത്തിയിട്ടുണ്ട്. അവർ ശരിയാണ്’ -എന്നാണ് അറ്റിയ എഴുതിയത്. കർഷക പ്രതിഷേധത്തിന് ഇമോജി വേണമെന്ന അറ്റിയയുടെ ആവശ്യത്തിനും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ബ്ലാക് ലിവ്‌സ് മാറ്റർ […]

International Social Media

ഫേസ്‍ബുക്ക് ന്യൂസ് ഫീഡില്‍ ഇനി രാഷ്ട്രീയ പോസ്റ്റുകള്‍ കുറയും

ഫേസ്‍ബുക്ക് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ കുറക്കാൻ തീരുമാനം. രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്ന ഗ്രൂപ്പുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. രാഷ്ട്രീയ പേജ് , നോട്ടിഫിക്കേഷനുകൾ കുറയ്ക്കും. ഫേസ്‍ബുക്ക് മേധാവി മാർക്ക് സക്കർബർഗാണ് തീരുമാനം അറിയിച്ചത്. രാഷ്ട്രീയ ഭിന്നത ചർച്ചയാക്കുന്ന പോസ്റ്റുകൾ കുറക്കും. അൽഗോരിതത്തിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തും. അമേരിക്കൻ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് വന്ന നിയന്ത്രണങ്ങളാണ് ലോകവ്യാപകമാക്കുന്നത്. രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള്‍ ഫേസ്‍ബുക്ക് ഇനി ആഗോള തലത്തില്‍ ഫോസ്‍ബുക്ക് ഉപയോക്താക്കള്‍ക്ക് സജസ്റ്റ് ചെയ്യില്ല. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കണം എന്നാണ് തങ്ങള്‍ക്കെന്നും […]

Entertainment Social Media Uncategorized

മലയാള സിനിമയിൽ ഇനിയും പാടും; വിവാദ അഭിമുഖത്തെ കുറിച്ച് വിജയ്​ യേശുദാസ്

മലയാള സിനിമയിൽ ഇനിയും പാടുമെന്ന് പ്രശസ്ത പിന്നണി ഗായകന്‍​ വിജയ്​ യേശുദാസ്​. അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നുവെന്നും കുറെ കാര്യങ്ങൾ പറഞ്ഞതിന്‍റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കിയെന്നും വിജയ് മാധ്യമം കുടുംബത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖം വിവാദമായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിജയിന്‍റെ വിശദീകരണം. മലയാള സിനിമയിലെ ഗായകരോടുള്ള മോശം സമീപനത്തിനെതിരായിരുന്നു വിജയ്​യുടെ ആ പരാമർശം. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല, എന്നാൽ […]

Cricket Social Media Sports

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മാനസികാവസ്ഥയില്‍ കൊറോണയെ നേരിടാമെന്ന് സച്ചിന്‍

ടെസ്റ്റ് ക്രിക്കറ്റിലേതുപോലെ ക്ഷമയോടെ ഒന്നിച്ച് മാത്രമേ കോവിഡ് 19 രോഗത്തേയും നേരിടാനാകൂ…കോവിഡ് 19 ഭീതിപരത്തി പടരുന്ന സാഹചര്യത്തില്‍ കായികമേഖലയിലെ വിവിധ താരങ്ങള്‍ ബോധവല്‍ക്കരണവും കൊറോണക്കെതിരായ പലവിധ പ്രചരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റില്‍ നിന്നു തന്നെ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും കെ.എല്‍ രാഹുലും വി.വി.എസ് ലക്ഷ്മണും അടക്കമുള്ളവര്‍ കോവിഡ് 19 പ്രതിരോധസന്ദേശങ്ങള്‍ പങ്കുവെച്ചിനും. ഇപ്പോഴിതാ കോവിഡ് 19നെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മാനസികാവസ്ഥയില്‍ നേരിടാമെന്ന് സച്ചിന്‍ ആരാധകരോട് പറഞ്ഞിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തിലായിരുന്നു സച്ചിന്‍ ടെസ്റ്റ് […]

Entertainment Movies Social Media

‘കൈവിടാതിരിക്കാം, കൈ കഴുകൂ’; ബ്രെയ്ക്ക് ദ ചെയിനിന് പിന്തുണയുമായി സിനിമാ താരങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുക, കണ്ണി പൊട്ടിക്കുക എന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ ബ്രെയ്ക്ക് ദ ചെയിനില്‍ പങ്കാളികളായി സിനിമാ പ്രവര്‍ത്തകരും. അഭിനേതാക്കളായ ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, ജയറാം, ജയസൂര്യ, വിനീത് ശ്രീനിവാസന്‍, പാര്‍വതി തിരുവോത്ത്, ജോജു ജോര്‍ജ്, മഞ്ജു വാര്യര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, ആഷിഖ് അബു, അജു വര്‍ഗീസ്, മിഥുന്‍ മാനുവല്‍ തോമസ്, ഗോവിന്ദ് പദ്മസൂര്യ, ബിനീഷ് ബാസ്റ്റിന്‍, ഐശ്വര്യ ലക്ഷ്മി, വിധു പ്രതാപ്, മിയ, […]