മേഴ്‌സി പ്രസാദ് (72)അമേരിക്കയിൽ മിനാസോട്ടയിൽ ഇന്നലെ രാത്രിയിൽ നിര്യാതയായി .സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പിലാ എന്നിവരുടെ മൂത്ത സഹോദരിയാണ് പരേത . സംസ്കാരകർമ്മങ്ങൾ പിന്നീട് അമേരിക്കയിൽ. പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു.
Pravasi
നാട്ടിലുള്ള യു എ ഇ താമസവിസക്കാർക്ക് മടങ്ങാം; എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് തുടങ്ങി
ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാം ഇന്ത്യയിലുള്ള റെസിഡന്റ് വിസക്കാർക്ക് വന്ദേഭാരത് വിമാനങ്ങളിൽ യു എ ഇയിലേക്ക് മടങ്ങാൻ സൗകര്യം പ്രഖ്യാപിച്ചു. ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾ സെന്ററർ, […]
കവി കാക്കശ്ശേരിയുടെ ഭാവനയിൽ , ബാബു പുല്ലേലിയുടെ സംഗീതത്തിൽ വിരിഞ്ഞ ഉത്രാടഗീതം തിരുവോണനാളിലെത്തുന്നു
തിരുവോണത്തിന്റെ ഓർമ്മകളെന്നും പ്രവാസി മലയാളിക്ക് മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്ന, സാന്ത്വനമേകുന്ന, മധുരമേറിയ നാളുകളിലെ അനുഭവങ്ങളുടെ അയവിറക്കലാണ്. കുളിച്ചൊരുങ്ങി, ഓണക്കോടിയുടുത്ത്, വിഭവസമൃദ്ധമായ സദ്യയുമുണ്ട്, ഒരു നല്ല ഓണപ്പാട്ടും കേട്ട്, താളത്തിൽ നൃത്തംവെച്ച്….അങ്ങിനെ പോകുന്നുആഘോഷങ്ങൾ… മഴയും,മലവെള്ളപ്പാച്ചിലും, മലയിടിച്ചിലുംഒന്നുമില്ലാത്ത സന്തോഷപൂർണ്ണമായ, ആരോഗ്യപൂർണ്ണമായ ഒരു തിരുവോണനാളിനായി, വെണ്ണിലാവിൻ കളഭം തൊട്ട്, വെൺമേഘ പൗഡറുമിട്ട് കരയാതൊരുങ്ങടീ മാനത്തെ മൊഞ്ചുള്ള പെണ്ണേ എന്ന് കവി കാക്കശ്ശേരിയുടെ ഭാവനയിൽ വിരിഞ്ഞ ഉത്രാടഗീതം, ലോകമെമ്പാടുമുള്ള മലയാളികൾക്കായി സമർപ്പിക്കുന്നു… ഉടൻ വരുന്നു— ശ്രീ ബേബി കാക്കശ്ശേരിയുടെ രചനയ്ക്ക്ശ്രീ ബാബു പുല്ലേലി നൽകിയ […]
വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു
വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു. ഇതിനായി പ്രത്യേക കൗണ്ടറുകൾ വിമാനത്താവളങ്ങളിൽ തുറന്നു. നെടുമ്പാശേരിയിൽ മാത്രം 16 കൗണ്ടറുകളാണുള്ളത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പരിശോധനയ്ക്ക് വിധേയരാകണം. ഫേസ് ഷീൽഡ്, പിപിഇ കിറ്റ് എന്നിവ ധരിച്ച് പ്രവാസികൾ എത്തിത്തുടങ്ങുന്നതും ഇന്ന് മുതലാണ്. സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ക്രമീകരണങ്ങൾ. അതേസമയം കൊവിഡ് വ്യാപന ഭീതിയിൽ ആരോഗ്യ വകുപ്പ് സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടി. രോഗ ലക്ഷണമുള്ളവർക്ക് ആർടിപിസിആർ ടെസ്റ്റും രോഗലക്ഷണമില്ലാത്തവർക്ക് ട്രൂനാറ്റ് ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് പ്രതിദിനം 4000ത്തിനടുത്ത് […]
പി.പി.ഇ കിറ്റ് ധരിച്ചുള്ള യാത്ര തുടങ്ങി
വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി പി.പി.ഇ കിറ്റുകൾ ധരിച്ച് കൊണ്ട് കേരളത്തിലേക്ക് പ്രാവാസികളുടെ യാത്ര ആരംഭിച്ചു. ഏത് തരം പി.പി.ഇ കിറ്റുകളാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ യാത്രക്കാർ ആശയകുഴപ്പത്തിലായി. കോവിഡ് പരിശോധന സാധ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാർ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിലായത്. എന്നാൽ ഏത് തരം പി.പി.ഇ കിറ്റുകളാണ് […]
പ്രേക്ഷർക്ക് നവ്യാനുഭവമായി വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ഒരുക്കിയ ”ഈവെനിംഗ് വിത്ത് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി”
ജീവകാരുണ്യ പ്രവർത്തകനും ബിസിനസുകാരനും എഴുത്തുകാരനുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുമായി വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസുമായി നടത്തിയ ഈവെനിംഗ് വിത്ത് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പ്രേക്ഷർക്ക് നവ്യാനുഭവമായി. വി ഗാർഡ്, വണ്ടർലാ, പുതിയതായി ആരംഭിച്ച കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയവയുടെ ആരംഭത്തെക്കുറിച്ചും വളർച്ചയെ കുറിച്ചും ചിറ്റിലപ്പള്ളി പങ്കുവെച്ച അനുഭവങ്ങൾ പ്രചോദനമായി.തന്റെ കമ്പനിയിലെ ഓഹരി നിക്ഷേപകർക്ക് പത്ത് വർഷത്തിനുള്ളിൽ 1250 % ലാഭം ഉണ്ടാക്കി കൊടുത്ത വിജയരഹസ്യങ്ങളും, പിന്നിട്ട വഴികളും ജൈത്രയാത്രകളുമാണ് രസകരമായ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരനായ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി […]
കോവിഡ് ടെസ്റ്റ് 25 വരെ നീട്ടി: ആശ്വാസത്തില്‍ സൌദി പ്രവാസികള്‍
നിലവില്‍ കോവിഡ് പകരാതിരിക്കാന്‍ നഴ്സുമാര്‍ ധരിക്കുന്ന ആവരണവും മാസ്കും ഗ്ലൌസും ഫെയ്സ് ഷീല്‍ഡും ധരിച്ചാണ് ഓരോ യാത്രക്കാരനും ഗള്‍ഫില്‍ നിന്ന് പുറപ്പെടുന്നത്. കോവിഡ് ടെസ്റ്റ് നടപ്പിലാക്കുന്നത് നീട്ടി വെച്ചതിന്‍റെ ആശ്വാസത്തിലാണ് സൌദിയിലെ പ്രവാസികള്‍. പ്രായോഗിക പ്രശ്നം സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതോടെ വിമാനങ്ങള്‍ ഇന്നു മുതല്‍ പഴയപോലെ നാട്ടിലെത്തും. മുഴുവന്‍ യാത്രക്കാരും കോവിഡ് പ്രതിരോധ കിറ്റ് ധരിച്ചാണ് പുറപ്പെടുന്നത്. ഈ മാസം 25-നകം കോവിഡ് ടെസ്റ്റ് വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. […]
കോവിഡ് ടെസ്റ്റ്: ജൂണ്‍ 25നു ശേഷം സൗദി, ഒമാൻ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാന്‍ സാധ്യത
വന്ദേഭാരത് മിഷനു ചുവടെ ഒറ്റ സർവീസ് മാത്രമാണ് സൗദിയിൽ നിന്നുള്ളത്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 14 ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് ഈ മാസം 24നു മുമ്പ് കേരളത്തിൽ എത്തുക. സന്നദ്ധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് പറക്കാനൊരുങ്ങി നൂറുകണക്കിന് ചാർട്ടേഡ് വിമാനങ്ങൾ. യു.എ.ഇയിൽ നിന്നു മാത്രം അമ്പതിലേറെ വിമാനങ്ങളാകും ഈ മാസം നാട്ടിലെത്തുക. എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 24നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന […]
പ്രവാസികളുടെ കോവിഡ് ടെസ്റ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍
25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു പ്രവാസികളുടെ കോവിഡ് ടെസ്റ്റില്‍ ഇളവു നല്‍കി സര്‍ക്കാര്‍. ഈ മാസം 25 വരെ വിദേശത്ത് നിന്ന് വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. 25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടറിയേറ്റതിന്റെ തീരുമാനം. നേരത്തെ പ്രവാസികൾക്ക് കോവിഡ് ടെസ്റ്റില്‍ തീരുമാനമെടുക്കാൻ അധികാരമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് […]
അവയയദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് കാട്ടിക്കൊടുത്ത ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി WMC സ്വിസ്സ്‍ പ്രൊവിൻസിന്റെ ഫെയ്‌സ്ബുക്ക് ലൈവിൽ നാളെ അഞ്ചുമണിക്ക്
സാമൂഹ്യപ്രതിബന്ധതയുള്ള കേരളത്തിലെ ഏറ്റവും മികച്ച വ്യവസായിയും , അവയയദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് കാട്ടിക്കൊടുത്ത മനുഷ്യസ്നേഹിയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ജൂൺ ഇരുപതു ശനിയാഴ്ച്ച യൂറോപ്പ് സമയം അഞ്ചുമണിക്ക് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ലൈവായി എത്തുന്നു … സ്വന്തം വൃക്ക ദാനം ചെയ്ത മനുഷ്യസ്നേഹി; സർക്കാറിലേക്ക് നികുതി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്താത്ത വ്യാവസായി; തെരുവുനായ ശല്യത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകൻ: കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കാ എല്ലാവരും വ്യവസായം ചെയ്യുന്നത് ലാഭം […]