പി.എം. ലൂക്കോസ് (72 വയസ്സ് ), മാറിക തൊടുപുഴ ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേധം അറിയിയ്ക്കുന്നു സൂറിച് നിവാസി വിശാൽ ഇല്ലിക്കാട്ടിലിന്റെ ( Egg ) പ്രിയ പിതാവാണു പരേതൻ .. സംസ്കാരച്ചടങ്ങുകൾ 17. 10. 2021 ഞായറാഴ്ച മൂന്നുമണിക്ക് ഇടവകപ്പള്ളിയായ മാറിക സെന്റ് ആൻറണീസ് ദേവാലയത്തിൽ നടത്തുന്നതാണ് . ——————————————————————————————————————————- ശ്രീമതി അന്ന വർക്കി (88)പറങ്കിമാലിൽ ,പൈങ്ങോട്ടൂർ ഇന്ന് നിര്യാതയായി സൂറിച് നിവാസികളായ റോയി പറങ്കിമാലിൽ ,ജോസഫ് പറങ്കിമാലിൽ എന്നിവരുടെ മാതാവാണ് പരേത .സംസ്കാരച്ചടങ്ങുകൾ […]
Pravasi
ഓസ്ട്രിയയിൽ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗം തലവനായി രണ്ടാം തലമുറയിലെ ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ നിയമിതനായി .
വിയന്ന: ഓസ്ട്രിയയുടെ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്‌സ്) തലവനായി വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ നിയമിതനായി. ഏതാനും നാളുകളായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലിചെയ്തിരുന്ന ഷില്‍ട്ടന് ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമമുഖ്യന്‍ എന്ന വളരെ പ്രാധാന്യമുള്ള, തന്ത്രപ്രധാനമായ ചുമതലയുള്ള പദവി പെട്ടെന്ന് ലഭിക്കുകയായിരുന്നു. വന്‍വാര്‍ത്ത പ്രാധാന്യത്തോടെയാണ് ഓസ്ട്രിയയിലെ മാധ്യമങ്ങള്‍ ഷില്‍ട്ടന്റെ നിയമനം റിപ്പോര്‍ട്ട് ചെയ്തത്. ഭരണഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധി എന്ന പദവി ഓസ്ട്രിയയില്‍ ഏറെ പ്രസക്തിയുള്ള ഒരു ഉത്തരവാദിത്തമായാണ് സമൂഹം വീക്ഷിക്കുന്നത്. […]
മലയാളീ വോളീബോൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി.തൊമ്മനും മക്കളും ടീമിനു വിജയകിരീടം .രണ്ടാം സ്ഥാനം ലോസ് സ്മാഷ്ഹോസിനും മൂന്നാം സ്ഥാനം ടീം ടോമി ഗാങ്ങിനും .
സൂറിച് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം ഒക്ടോബര് ഒൻപതിന് വേടൻസ് വില്ലിലെ സ്‌പോർട് ഹാളിൽ സംഘടിപ്പിച്ച നാലാമത് വോളീബോൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി.പതിനെട്ടു ടീമിനെ അണിനിരത്തി നൂറ്റിനാല്പത്തിനാല് യുവപ്രതിഭകളെ കോർട്ടിലിറക്കി സംഘടിപ്പിച്ച ടൂർണമെന്റ് സംഘാടകമികവിൽ മികവുറ്റതാക്കി . സ്വിറ്റസർലണ്ടിലെ പതിനെട്ടു പ്രമുഖ ടീമുകൾ വാശിയോടെ മത്സരത്തിനിറങ്ങിയ വോളീബോൾ ടൂർണമെന്റിൽ തൊമ്മനും മക്കളും ടീമാണ് കപ്പ് കരസ്ഥമാക്കിയത് . തൊമ്മനും മക്കൾക്കും വേണ്ടി Anita Mangalathu ,Steffi Valianilam,Felicia Chirapurattu ,Fiona Kottarathil ,Jackson Kallickal,Jojo […]
സ്വിസ്- നേഴ്സിങ്ങ് മേഖലയിലെ “JA ZUR PFLEGEINITIATIVE» ഹിതപരിശോധനക്ക് കൈരളീ പ്രോഗ്രസീവ് ഫോറം സ്വിറ്റസർലണ്ടിന്റെ (KPFS)ന്റെ പിന്തുണ……
സ്വിറ്റ്സർലൻഡിലെ നഴ്സിംഗ് മേഖല ഗുണനിലവാരത്തിൽ എന്ന പോലെ രോഗി:നഴ്‌സ് അനുപാതത്തിലും യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു പൊതുവെ നിലവാരം പുലർത്തുന്നതാണ്. എന്നാൽ 2008 മുതൽ SWISS DRG (diagnosis related groups) നടപ്പാക്കിയതോടെ ആശുപത്രിരംഗo പരിചരണത്തിന്റെ കാര്യത്തിൽ ഗുണനിലവാരഭീഷണിയിലായി. ആവശ്യമായുള്ളതിന്റെ വെറും 50 % നഴ്‌സുമാരെയാണ് രാജ്യം നിലവിൽ പരിശീലിപ്പിച്ചെടുക്കുന്നത്. വിദേശത്തു നിന്ന് വന്ന നമുക്ക് ഇത് ഒരു അവസരമായി കാണാമെങ്കിലും ഈ രാജ്യത്തിൻറെ ആതുരസേവനരംഗത്തിന്റെ ദയനീയ അവസ്‌ഥയെ ആണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഈ അവസ്‌ഥക്ക് മാറ്റം […]
സ്വിറ്റ്സർലൻഡിലെ മലയാളീ സമൂഹത്തിനു ദുഃഖങ്ങളേകി സൂറിച് നിവാസി ശ്രീമതി ട്രീസാ ഒലിയപ്പുറം നാട്ടിൽ നിര്യാതയായി .
സ്വിറ്റസർലണ്ടിലെ ,സൂറിച്ചിൽ ,ഓബർഎങ്സ്ട്രിങ്ങനിൽ താമസിക്കുന്ന പോൾസൺ ഒലിയപ്പുറത്തിന്റെ പ്രിയ ഭാര്യാ ട്രീസാ ഒലിയപ്പുറം ഇന്നുരാവിലെ മുണ്ടക്കയത്തുള്ള സ്വഭവനത്തിൽ വെച്ച് നിര്യാതയായ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു …ചികിത്സാർത്ഥം ഒരാഴ്ചക്ക് മുൻപു നാട്ടിലേക്കു യാത്രതിരിച്ചതായിരുന്നു പരേതയും ഭർത്താവ് പോൾസണും ..പ്രതീക്ഷയോടെ രോഗചികിത്സയിലേക്കു പ്രവേശിക്കുംമുമ്പേ വിധിയുടെ നീർച്ചുഴിയിൽപെട്ടു ട്രീസാ ഈ ലോകത്തോട് വിടപറഞ്ഞു . സംസ്കാരകർമ്മങ്ങൾ പിന്നീട് ..പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചനമറിയിച്ചു .
വേൾഡ് മലയാളീ കൗൺസിൽ കേരളപ്പിറവി ദിനാഘോഷം നവംബർ പതിമൂന്ന് ശനിയാഴ്ച്ച സൂറിച്ചിലെ റാഫ്സിൽ …ആതുരസേവകർക്ക് ആദരവും ,സംഗീതനൃത്ത സായാഹ്നവിരുന്നും.
നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റികൊണ്ട് ഭാരതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവി എടുത്തതിന്റെ ,നമ്മുടെ മലയാളത്തിന്റ ജൻമദിനം, സംസ്കാരം കൊണ്ടും ..കലകള്‍ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്നേഹിക്കാനറിയുന്ന പ്രത്യേകിച്ച് നാടും വീടും മണ്ണും ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട സ്വിസ്സ് മലയാളികൾക്കായി ഈ വർഷവും വളരെ സജീവമായ പ്രവർത്തനങ്ങളിലൂടെ സ്വിസ് മലയാളികളുടെ കലാ സാംസ്കാരിക കളിയരങ്ങായി മാറിയിരിക്കുന്ന വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് വർണാഭമായ കേരള പിറവി […]
MVT – Malayalee Volleyball Tournament – സൂറിച് സീറോ മലബാർ യൂത്ത് അസോസിയേഷൻ നാലാമത് വോളീ ബോൾ ടൂർണമെന്റ് ഒക്ടോബർ 9 ന് വേഡൻസ് വില്ലിൽ ..
കായികമേഖലയിലൂടെ ആശയവിനിമയം നടത്തുന്നതിനും അതിലൂടെ ഐക്യവും സാഹോദര്യവും കെട്ടിപ്പെടുക്കുന്നതിനും വേണ്ടി സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന നാലാമത് വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 9 നു വേടൻസ് വില്ലിലെ സ്‌പോർട്ട് ഹാളിൽ നടത്തപ്പെടും പ്രവാസ ജീവിതത്തില് നമ്മുടെ നാടിന്റെ സ്നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോര്ന്നു പോകാതെ പൂർണമായും സ്വിസ്സിലെ യുവജനങ്ങൾ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തിൽ മാറ്റുരക്കുവാനായി സ്വിറ്റസർലണ്ടിലെ നൂറ്റിനാൽപ്പത്തിനാലു കായികപ്രേമികളായ യുവജനങ്ങൾ അംഗങ്ങൾ ആയിട്ടുള്ള […]
ശ്രീ ചാക്കോ ആഗസ്തി ,കുന്നപ്പിള്ളിൽ നിര്യാതനായി .സൂറിച്ചു നിവാസികളായ ടൈറ്റസ് നടുവത്തുമുറിയുടെയും ,വിത്സൺ ചെട്ടിപ്പറമ്പിലിന്റെയും ഭാര്യാ പിതാവാണ് പരേതൻ .
സൂറിച് : സൂറിച്ചിൽ താമസിക്കുന്ന ലാലി നടുവത്തുംമുറി ,ജെസി ചെട്ടിപ്പറമ്പിൽ എന്നിവരുടെ പ്രിയ പിതാവ് കരിമണ്ണൂർ കുന്നപ്പിള്ളിൽ ശ്രീ ചാക്കോ ആഗസ്‌തി ഇന്ന് രാവിലെ നിര്യാതനായി .സംസ്കാരകർമ്മങ്ങൾ പിന്നീട് . പിതാവിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു.സ്വിറ്റസർലണ്ടിലെ വിവിധ സാംസകാരിക സംഘടനകൾ പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി .
ശ്രീ ലൂക്കോസ് കിഴക്കേടം ,ആമ്പല്ലൂർ നിര്യാതനായി.ടെസ്സിൻ നിവാസി ബിനോയ് കിഴക്കേടത്തിന്റെ പിതാവാണ് പരേതൻ .
സ്വിറ്റസർലണ്ടിൽ ടെസ്സിൻ നിവാസി ബിനോയ് കിഴക്കേടത്തിന്റെ പിതാവ് ലൂക്കോസ് കിഴക്കേടം ഇന്ന് രാവിലെ കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.പരേതൻ എറണാകുളം സെൻറ് ആൽബർട്ട് ഹൈസ്‌കൂളിലും ,കടനാട് സെൻറ് മേരീസ് ഹൈസ്‌കൂളിലും അധ്യാപകനും എൽ കിഴക്കേടം എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരനുമായിരുന്നു . സംസ്കാരകർമ്മങ്ങൾ ശനിയാഴ്ച്ച ആമ്പല്ലൂർ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് നടത്തപ്പെടുന്നതാണ് .
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് ഡോക്ടർ എസ് എസ് ലാലിന് സൂറിച്ചിൽ സ്വീകരണം നൽകി.
ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള സ്റ്റേറ്റ് പ്രെസിഡെന്റുമായ ഡോക്ടർ ലാലിന് സെപ്തംബര് ഇരുപത്തിയഞ്ചാം തിയതി സൂറിച്ചിൽ വെച്ച് സ്വിറ്റസർലണ്ടിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പ്രഥമ പൊതുയോഗത്തിൽ വെച്ച് സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റസർലണ്ടിന്റെ പുതിയ പ്രെസിഡന്റായി ചുമതലയേറ്റ ശ്രീ ജോയ് കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു .ഐ ഓ സി തമിഴ്‌നാടിനെ പ്രതിനിധീകരിച്ചു ശ്രീ അരുൺ അമൃതം യോഗത്തിനു സ്വാഗതമേകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തനരീതിയും , […]