ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു.അപ്പോഴാണ് കുഞ്ഞന്നാമ്മക്കും സ്വാതന്ത്ര്യംവേണം എന്ന ആഗ്രഹം ഉദിക്കുന്നത്. പാലായിൽ ഒരു നസ്രാണി കൂട്ടുകുടുംബത്തിലെ തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴാണ് കുഞ്ഞന്നാമ്മയുടെ കെട്ടിയവൻ ഔസേപ്പിന് വെളിപാട് ഉണ്ടാകുന്നത്.”മലബാറിന് പോയാൽ സുഖമായി ജീവിക്കാം “.എങ്ങനെ ഈ വെളിപാട് ഔസേപ്പിന് ഉണ്ടായി എന്നതിൻ്റെ പിന്നിലെ രഹസ്യം കുഞ്ഞന്നാമ്മക്ക് മാത്രം അറിയാവുന്ന രഹസ്യമായിഅവശേഷിച്ചു. കുഞ്ഞന്നാമ്മക്ക് ഇരുപത്തിരണ്ടുവയസ്സുണ്ട് ,മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയുമാണ് ..”നമ്മളെന്നാത്തിനാ ഇങ്ങനെ ഇവിടെക്കിടന്നു കഷ്ടപ്പെടുന്നത്?മലബാറിൽ പോയാൽ വല്ല കപ്പേം തിന്നു ജീവിക്കാം.ഇവിടെ ഇറ്റു […]
Pravasi
അവിസ്‌മരണീയമായ നടന വിസ്‌മയ സംഗീത സന്ധ്യയൊരുക്കി വേൾഡ് മലയാളി സ്വിസ്സ് കൗൺസിലിന്റെ ആദരസന്ധ്യക്കു തിരശീല വീണു .
നൃത്തസംഗീതവിസ്മയങ്ങൾ പൂത്തുലഞ്ഞ ആഘോഷരാവിൽ സ്വിറ്റ്സർലാൻഡിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്ന കലാകാരികളും കലാകാരന്മാരും വേദിയിൽ അണിനിരന്ന് ആനന്ദനിർവൃതിയുടെ ആകാശ ചക്രവാളത്തിലേക്കു പ്രേക്ഷകരേയും ആനയിച്ചു വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് റാഫ്സിൽ സംഘടിപ്പിച്ച കേരളപിറവി ആഘോഷങ്ങൾക്ക് നവംബർ 13 ശനിയാഴ്ച തിരശീലവീണു . കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യമേഖലയിലുള്ള നമ്മുടെ സഹോദരങ്ങളെ ആദരിക്കുന്നതിനായി സല്യൂട്ട് ദ വാരിയേർസ് എന്ന ആശയം ഉയർത്തിയായിരുന്നു മേള സംഘടിപ്പിച്ചത്. ഇതോടൊപ്പം സ്വതന്ത്ര ഇൻഡ്യയുടെ എഴുപത്തഞ്ചാം വാർഷികവും ,കേരള പ്പിറവി ആഘോഷവും സമുചിതമായി കൊണ്ടാടി. […]
അഴകും പൗരാണികതയും കവിളിലുരുമ്മി നിൽക്കുന്ന വ്യത്യസ്ത നാടുകളിലൂടെയുള്ള ആഢംബരകപ്പലിലെ ഏഴു സുന്ദര രാത്രികൾ
TOM KULANGARA ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്തെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും, പോയ യാത്രകളും ഇനി പോകാനിരിക്കുന്ന യാത്രകളുമാണെന്ന്. അഴകും പൗരാണികതയും കവിളിലുരുമ്മി നിൽക്കുന്ന വ്യത്യസ്ത നാടുകളിലൂടെ ഏഴു ദിവസം നീളുന്ന കപ്പൽയാത്ര ഞങ്ങളെ കൂടുതൽ ഉത്സുകരാക്കുന്നു. ക്ഷീണം ഞങ്ങളുടെ നിഘണ്ടുവിൽ നിന്ന് അപ്രത്യക്ഷമായി. ദിനം തോറും കഥകൾക്ക് നീളം കൂടിക്കൂടി വരുന്നു. സന്ധ്യ മയങ്ങിയാൽ കപ്പൽ തിര മുറിച്ച് മറുതീരം തേടിയോടും. ഇറ്റലിയിലെ വെനീസിൽ നിന്ന് ആരംഭിച്ച് അടുത്ത ദിവസം ഇറ്റലിയിലെ തന്നെ […]
ഫ്ലേഗേ(നഴ്‌സിംഗ്) ഇനിഷേറ്റിവിന് കൈരളീ പ്രോഗ്രെസിവ് ഫോറത്തിന്റെ അകമഴിഞ്ഞ പിന്തുണ .. ,വിപുലമായ കാമ്പയിനുമായി ഈ ആഴ്ച്ച മുതൽ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലൻഡും …ജോസ് വളളാടിയിൽ
നവം 28 ന് മൂന്നു വിഷയങ്ങളിൽ സ്വിസ് ജനതഹിത പരിശോധന നടത്തുകയാണ്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് Nursing initiative ആണ്. ആശുപത്രികളെയും നേഴ്സിംഗ് മേഖലയെയും പറ്റി കൂടുതൽ ചിന്തിക്കുവാനും ഈ മേഖലയുടെ പ്രാധാന്യം ബോധ്യപ്പെടുവാനും കോവിഡ് കാലം കാരണമായിട്ടുണ്ട് .കോവിഡ് വ്യാപനത്തിന് മുൻപ് 2017 ലാണ് ഒപ്പു ശേഖരണം നടത്തി സർക്കരിന് മുൻപാകെ എത്തിയത്. കോവിഡ് ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഈ വർഷം ചർച്ച ആകുമായിരുന്നില്ല. വൻ ഭൂരിപക്ഷത്തിൽ ഈ വിഷയം പാസാകുമെന്നാണ് ഇപ്പോഴത്തെ അഭിപ്രായ […]
എം ജെ തോമസ് മഠത്തിപ്പറമ്പിൽ നിര്യാതനായി ..സൂറിച് നിവാസി ടീന ജോബി മംഗലത്തിന്റെ പിതാവാണ് പരേതൻ .
സൂറിച് നിവാസി ജോബി മംഗലത്തിന്റെ ഭാര്യ പിതാവ് ശ്രീ എം ജെ തോമസ് മഠത്തിപ്പറമ്പിൽ,മുട്ടുചിറ നിര്യാതനായി. പരേതന്റെ ഭൗതിക ശരീരം പതിനേഴാംതീയതി ബുധനാഴ്ച മൂന്നു മണിക്ക് സ്വഭവനത്തിൽ കൊണ്ട് വരുന്നതും പതിനെട്ടാം തിയതി രാവിലെ പത്തുമണിക്ക് പ്രാർത്ഥനകൾ ആരംഭിക്കുന്നതും തുടർന്ന് മുട്ടുചിറ ,ആയാംകുടി ,മലപ്പുറം സെന്റ് തെരേസാ ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ് . പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ ആദരാജ്ഞലികൾ അർപ്പിക്കുകയും ദുഖാർത്ഥരായ കുടുംബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്തു
രുചിയുടെ കാഹളമൂതി സൂറിച്ചിൽ നിന്നും കരുമത്തി റെസീപ്പിയുടെ സ്വന്തം അടുക്കളയുടെ ഉൽഘാടനം നവംബർ 20 നു ..
രുചിയുടെ പിറകെ അശ്വമേധമായി നടത്തിയ ഒരു യാത്രയുടെ തുടക്കമായിരുന്നു സൂറിച്ചിലെ വർഗീസ് കരുമത്തിയുടെ കരുമത്തി റെസീപ്പി.രണ്ടു വര്ഷം മുൻപ് റെസീപ്പി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചെങ്കിലും പാചകം ചെയ്യുന്നതിനുള്ള സ്വന്തമായ ഒരു അടുക്കള എന്ന സ്വപ്നത്തിനു വിലങ്ങുതടിയായതു കോവിഡ് എന്ന മഹാമാരിയായിരുന്നു ..എന്നാൽ എല്ലാ പ്രതിബന്ധങ്ങളും ഒഴിവായി ഈ വരുന്ന ഇരുപതാം തിയതി അടുക്കള എന്ന സ്വപനം യാഥാർഥ്യമാകുകയാണ് .. കുട്ടിക്കാലത്ത് അമ്മാമ്മയുടെ അടുക്കളയിൽനിന്ന് കണ്ടും മണത്തും രുചിച്ചും പഠിച്ചെടുത്തതും പിന്നീട് പാചകപഠന കളരികളിൽ നിന്നും മനസ്സിലാക്കിയതുമായ ഭക്ഷണങ്ങളിൽത്തുടങ്ങി സ്വന്തമായ […]
സ്വിസ്സ് മലയാളികൾക്ക് അഭിമാനമായി സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലി സിനിമാ സംഗീത മേഖലയിലേക്ക് ..സിനിമയുടെ ആദ്യ പോസ്റ്റർ പ്രകാശനം വിവിധ ഫേസ്‌ബുക്ക് പേജുകളിലൂടെ നാളെ നിർവഹിക്കുന്നു ..
ഫിലിം ഫോറസ്റ് പ്രോഡക്‌ഷനിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിച്ച് അനീഷ് കൃഷ്ണ സംവിധാനം നിർവഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നതിനുള്ള അപൂർവ്വ ഭാഗ്യമാണ് ശ്രീ സ്വിസ് ബാബു ഈ സിനിമയിലൂടെ നേടിയത് .. ഇതിനോടകം നിരവധി ഗാനങ്ങൾക്കും ആൽബങ്ങളും സംഗീത സംവിധാനം നിർവഹിച്ച അനുഗ്രഹീതനായ ഗായകനും കൂടിയാണ് സ്വിസ് മലയാളികൾക്കു ഏറ്റവും പ്രിയങ്കരനായ ശ്രീ ബാബു ..ശ്രീ പൂർണ്ണിമ രചിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി സോങ്ങിന് സംഗീതം നൽകി ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് കരസ്ഥമാക്കുകയുണ്ടായി […]
എല്ലാ വിധ കേരളാ, ചൈനീസ് ഡിഷുമായി സൂറിച്ചിൽ നിന്നും സ്നേഹാ കാറ്ററിങ്ങ് ..
രുചിയുടെ കലവറയിലൂടെ പാചകത്തിന്റെ ഗന്ധലോകങ്ങൾ മലയാളികൾ ഇന്നു വരെ രുചിച്ചിട്ടുള്ളത് വീട്ടമ്മമാരിലൂടെയാണ് …സൂറിച്ചിൽ എംബ്രാഹിൽ താമസിക്കുന്ന വീട്ടമ്മയായ സെലിൻ മാലത്തടം വേറിട്ട രുചിയുടെ കലവറ തുറന്ന് സ്നേഹാ കാറ്ററിങ്ങ് എന്ന ചെറു സംരംഭത്തിന് തുടക്കമിടുന്നു .. അടുക്കളയുടെ എല്ലാ ഇഷ്ട സുഗന്ധവും തേടി വിവിധ കേരളാ ഡിഷുകളും ഒപ്പം ചൈനീസ് ഡിഷുകളും ഇവിടെ തയാറാക്കുന്നു ..ഓർഡർ അനുസരിച്ചു ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതാണ് ..താഴെക്കൊടുത്തിരിക്കുന്ന പോസ്റ്ററിൽ നിന്നും കൂടുതൽ വിവരങ്ങളും ,ബന്ധപ്പെടേണ്ട നമ്പറുകളും മനസിലാക്കാവുന്നതാണ് ..
ഷൈജ നിക്സൺ കിഴക്കേടത്തു നിര്യാതയായി .സൂറിച് നിവാസി ടൈറ്റസ് പുത്തൻവീട്ടിലിന്റെയും ,വിയന്ന നിവാസി ടെൻസിങ്ങ് പുത്തൻവീട്ടിലിന്റെയും സഹോദരിയാണ് പരേത .
കിഴക്കേടത്ത് നിക്സൺ തോമസിൻ്റെ ഭാര്യ ഷൈജ നിക്സൺ (51) ഇന്ന് രാവിലെ അന്തരിച്ചു.പുല്ലുരാംപാറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത .പരേതനായ ജോർജ്ജ് (ജീമോൻ), ജോസ് മാത്യു, ടെൻസിങ്ങ് പുത്തൻവീട്ടിൽ (ഓസ്ട്രിയ),ടൈറ്റസ് പുത്തൻവീട്ടിൽ (സ്വിറ്റ്സർലാൻ്റ്).എന്നിവർ പരേതയുടെ സഹോദരങ്ങളാണ് .ഡൊണാൾഡ് നിക്സൺ, ടിനു നിക്സൺ, റോണി നിക്സൺ എന്നിവർ മക്കളാണ് . ഭൗതികദേഹം ഇന്ന് രാവിലെ 10 മണിക്ക് പുല്ലുരാംപാറ പള്ളിപ്പടിയിലുള്ള സ്വഭവനത്തിൽ എത്തിക്കുന്നതാണ്.സംസ്ക്കാര കർമ്മങ്ങൾ നാളെ ചൊവ്വ (19/10/2021) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കണ്ണോത്ത് സെൻ്റ്.മേരീസ് […]
ക്ളാഗൻഫുർട്ടിൽ നടന്ന ആദ്യ നേഴ്സിങ് കോൺഫെറെൻസിസിൽ പ്രബന്ധം അവതരിപ്പിച്ച് വിയന്ന മലയാളി ജോബി ആന്റണി…
യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ആരോഗ്യരംഗത്തെ പോരാളികളുടെ കുറവ്. ജർമൻ സംസാരഭാഷ ആയിരിക്കുന്ന രാജ്യങ്ങളിൽ നഴ്സുമാരുടെയും ഡോക്ടർമാരുടെയും അഭാവം കാരണം ഹെൽത്ത്കെയർ സ്ഥാപനങ്ങൾ പൂട്ടിപോകുന്ന സാഹചര്യം വരെയുണ്ട്. ഇവിടെയാണ് ജോബിയുടെ പ്രബന്ധത്തിന്റെ പ്രസക്തി: “Pflegekräfte aus Drittländern als Lösung für den Fachkräftemangel in Europa?“ എന്നതായിരുന്നു വിഷയം. ഇംഗ്ലീഷ്> “Nurses from third countries as a solution to Europe’s shortage of skilled workers” ഹെൽത്ത്കെയർ മേഖലയിൽ പഠിപ്പിക്കുകയും, റിക്രൂട്ടിങ് […]